24/08/2026
മാളയിൽ നീതി മെഡിക്കൽ സ്റ്റോർ ജീവനക്കാരുടെ ഗുരുതര അനാസ്ഥ. 35 ദിവസം പ്രായമുള്ള കുഞ്ഞിന് നൽകിയത് മുതിർന്നവർക്ക് നൽകുന്ന മരുന്ന്. ഗുരതരാവസ്ഥയിലുള്ള കുട്ടി അമൃത ആശുപത്രിയിൽ ഐസിയുവിലാണ്. ഡോക്ടർ നിർദ്ദേശിച്ച പ്രോബയോട്ടിക്കിന് പകരം കുട്ടിക്ക് നൽകിയത് മുതിർന്നവർക്ക് നൽകേണ്ട നെബുലൈസർ മരുന്നാണെന്നാണ് കാണിച്ച് കുട്ടിയുടെ അച്ഛൻ പൊലീസിന് പരാതി നൽകി.