02/11/2026
മഴത്തുള്ളികൾക്കിടയിലെ വീട് - ഭാഗം 12
അടുത്ത തിങ്കളാഴ്ചയാണ് അനഘ ജോയിൻ ചെയ്യേണ്ടത്. ഇതിനിടയിൽ വിഷ്ണുവിന്റെ ഷോപ്പ് തുറക്കേണ്ട ഒരുപാട് നടപടിക്രമങ്ങൾ ബാക്കിയുണ്ട്. അതുകൊണ്ട് വീട്ടിൽ എല്ലാവരും മൊത്തത്തിൽ തിരക്കിലായി. രാഘവൻ എറണാകുളത്തുനിന്ന് ഇങ്ങോട്ടേക്ക് ഷിഫ്റ്റ് ചെയ്യാം എന്ന് വിചാരിച്ചു. ഇവിടെ വിഷ്ണുവിനോട് ഒപ്പം കടയുടെ കാര്യങ്ങളൊക്കെ നോക്കി നടത്താം. മാത്രമല്ല കുറച്ച് കൃഷിസ്ഥലമുണ്ട് അവിടെ കൃഷിയൊക്കെ നോക്കണം സുധാകരേട്ടന് ഇനി കൃഷിപണി ബുദ്ധിമുട്ടാണ് ഡോക്ടർ ശരീരമിളകി ഒരുപാട് ജോലി ചെയ്യരുതെന്നാണ് പറഞ്ഞിരിക്കുന്നത്. രണ്ടേക്കറോളം തന്നെ നെൽകൃഷി അതുപോലെതന്നെ 2 രണ്ട് ഏക്കർ തെങ്ങിൻ തോപ്പും കുരുമുളകും വാഴയും ഒക്കെ കൃഷി ചെയ്യുന്നു ഇതിലൊന്നും അധികം പണി ചെല്ലാത്തതുകൊണ്ട് ആദായമൊക്കെ ഒരു വകയാണ് വീട്ടു ചെലവിനുള്ളത് കിട്ടും അത്രതന്നെ. അതെല്ലാം ഒന്ന് ശരിയാക്കി ആദായമാക്കി എടുക്കണം. വിഷ്ണുവിന് ആണെങ്കിൽ കൃഷിയിൽ ഒന്നും വലിയ താല്പര്യമില്ല ജോലി അല്ലെങ്കിൽ ബിസിനസ് ഇതു മാത്രമാണ് അവന്റെ മനസ്സിൽ. എറണാകുളത്തെ ഫ്ലാറ്റ് ആർക്കെങ്കിലും വാടകയ്ക്ക് കൊടുക്കാം നല്ല വാടക കിട്ടും അതും ഒരു വരുമാനമാകും എല്ലാം മീനാക്ഷിയോടും, കുട്ടികളോടും ഒന്ന് ആലോചിച്ചിട്ട് ചെയ്യാം. രാഘവൻ മനസ്സിൽ തീരുമാനമെടുത്തു.
രാഘവൻ രാവിലെ ആറു മണിക്ക് തന്നെ എഴുന്നേറ്റ് വരാന്തയിൽ ഇരുന്നതാണ്. അതിനിടയിലാണ് ഈ ചിന്തകളൊക്കെ കയറിവന്നത്.
രാഘവന്റെ കയ്യിൽ ഒരു ചെറിയ നോട്ട്ബുക്ക് ഇരിപ്പുണ്ട് . അതിൽ കണക്കുകൾ എഴുതുന്നു. തറവാടിന്റെ ലോൺ നാലു ലക്ഷം കൊടുത്തു, ഇനി ബാക്കി തവണകളായി അടയ്ക്കാം എന്ന് ബാങ്ക് സമ്മതിച്ചിട്ടുണ്ട്. വിഷ്ണുവിന്റെ കടയ്ക്ക് ഷെൽഫ് വാങ്ങാൻ പതിനയ്യായിരം വേണം, ആദ്യ സാധനങ്ങൾക്ക് ഒരു അമ്പതിനായിരം വേണം . കയ്യിൽ ഉള്ള ഡെപ്പോസിറ്റിൽ നിന്ന് എടുക്കാം, പക്ഷെ അനഘയുടെ ആദ്യ ശമ്പളം വന്നാൽ അതു തിരികെ വെക്കണം. തുടക്കം കടയിൽ നിന്നും അധികം വരുമാനം ഒരു കാണില്ല ഇതൊക്കെ രാഘവന്റെ മനസ്സിൽ ഉള്ള കണക്കുകൂട്ടലുകളാണ് , പുറത്ത് പറയുന്നില്ല.
ലളിത അടുക്കളയിൽ ചായ ഉണ്ടാക്കുമ്പോൾ മീനാക്ഷിയോട് പറഞ്ഞു, "മീനാക്ഷി അടുത്തയാഴ്ച മുതൽ കുറച്ച് നേരത്തെ എഴുന്നേൽക്കേണ്ടി വരും. മോൾക്ക് രാവിലെ പോകേണ്ട ബ്രേക്ക്ഫാസ്റ്റ് അപ്പോഴേക്കും റെഡിയാവണം. മാത്രമല്ല അവൾ ചോറു കൊണ്ടുപോകുമായിരിക്കും അല്ലേ?" "അത് ഞാൻ അവളോട് ചോദിക്കട്ടെ ചേച്ചി " "വിഷ്ണുവിന്റെ കട തുറന്നാൽ നല്ല ചെലവ് ഒക്കെ ഉണ്ടാകുമായിരിക്കും അല്ലേ മീനാക്ഷി" ലളിത ആശങ്കപ്പെട്ടു
മീനാക്ഷി പറഞ്ഞു, "ചേച്ചി അതൊക്കെ ശരിയാകും. അനഘ ശമ്പളം വാങ്ങാൻ തുടങ്ങിയാൽ നമുക്ക് കുറച്ചു ആശ്വാസമാകും. ഇപ്പോൾ ചെറിയ ബുദ്ധിമുട്ട് ഉണ്ടാകുമായിരിക്കും വിഷ്ണുവിന്റെ കടയിലേക്ക് കുറച്ചു കാശ് ഇറക്കേണ്ടി വരില്ലേ ."
രണ്ടു പേരുടെയും ഇടയിൽ ചേച്ചി അനിയത്തിമാർക്കിടയിൽ ഉള്ള സ്നേഹം ആണ് പക്ഷെ ചെറിയ അഭിപ്രായ വ്യത്യാസം ഒക്കെ വരും. അത് വേറൊന്നിലുമല്ല കറി വെക്കുന്ന കാര്യത്തിൽ. മാത്രം. ലളിത എല്ലാം ഉപ്പും എരിവും ഒക്കെ കുറച്ചാണുണ്ടാക്കുന്നത്. മീനാക്ഷിക്ക് കറികൾക്കൊക്കെ ഇത്തിരി എരിവും പുളിയും ഉപ്പും ഒക്കെ വേണം.
സുധാകരൻ എട്ടു മണിക്ക് എഴുന്നേറ്റ് വന്നു. ഇന്നലെ രാത്രി നന്നായി ഉറങ്ങിയില്ല, നെഞ്ചിൽ ചെറിയ വേദന പോലെ തോന്നുന്നുണ്ടായിരുന്നു . ലളിത സുധാകരേട്ടൻ എഴുന്നേറ്റ് വന്നപാടെ പറഞ്ഞു , "നിങ്ങൾ ഇന്ന് ഡോക്ടറെ കാണണം, മരുന്ന് തീർന്നിട്ട് രണ്ടു ദിവസമായി." ഇതു കുട്ടികളി യാണെന്ന് വിചാരിക്കരുത് "
സുധാകരൻ പറഞ്ഞു, "ഒന്നുമില്ല ലളിതേ, വയസ്സായതിന്റെതാ."
"വയസ്സായതിന്റെതല്ല, നിങ്ങൾക്ക് ഇതിനുമാത്രം വയസ്സൊന്നും ആയില്ല.നിങ്ങൾ നടക്കുന്നത് കുറവല്ലേ, അതു കൊണ്ടാ. രാഘവൻ വരട്ടെ, അവനൊപ്പം ആശുപത്രിയിൽ പോകാം." ലളിത വിടുന്നില്ല. സുധാകരന്റെ അസുഖം ഈ വീട്ടിൽ എല്ലാവരും ശ്രദ്ധിക്കുന്ന കാര്യമാണ്. അദ്ദേഹം തറവാടിന്റെ നെടുംതൂണാണ്, അദ്ദേഹം തളർന്നാൽ ആ വീട്ടിലുള്ള എല്ലാവരെയും അത് ബാധിക്കും പ്രത്യേകിച്ച് രാഘവനെ. കുറച്ചുനാൾ പിണങ്ങി മാറി നിന്നെങ്കിലും സ്വന്തം അച്ഛന്റെ സ്ഥാനത്താണ് സുധാകരനെ രാഘവൻ കാണുന്നത്.
വിഷ്ണു രാവിലെ ഒമ്പതു മണിക്ക് തന്നെ രാഘവനെയും വിളിച്ചുകൊണ്ട് കുഞ്ഞിരാമേട്ടന്റെ മുറിയിൽ പോയി. മുറി അളന്നു, എത്ര ഷെൽഫ് വെക്കാം എന്ന് നോക്കി. കുഞ്ഞിരാമേട്ടൻ വന്നു, "വിഷ്ണു ഇന്നു തന്നെ വാടക എഗ്രിമെന്റ് എഴുതാം, പഞ്ചായത്തിൽ നിന്ന് ലൈസൻസ് എടുക്കണം, ഞാൻ കൂടെ വരാം."
വിഷ്ണു പറഞ്ഞു, "ശരി കുഞ്ഞിരാമേട്ടാ. നാളെ എറണാകുളത്ത് പോയി സാധനം നോക്കാം. ബ്രോഡ്‌വേയിൽ ഒരു ഫ്രണ്ടിന്റെ ഹോൾസെയിൽ കടയുണ്ട്, അവിടെ കുറച്ചു വില കുറവ് കിട്ടും. നോട്ട്ബുക്ക്, പേന, പെൻസിൽ, സ്കൂൾ ബാഗ്, ഇതൊക്കെയാണ് ആദ്യം വേണ്ടത്." "പിന്നെ പിന്നെ സാധനങ്ങളൊക്കെ കൂട്ടിയെടുക്കാം "രാഘവൻ അഭിപ്രായപ്പെട്ടു.
കുഞ്ഞിരാമേട്ടൻ ചിരിച്ചു, " മോനെ നീ ചെയ്യുന്നത് ഒരു നല്ല കാര്യമാണ് നമ്മുടെ നാട്ടിൽ ഒരു സ്ഥാപനം തുടങ്ങുന്നത് എത്ര നല്ല കാര്യമാണ്. അന്യ നാട്ടിൽ പോയി ജോലിയെടുക്കുന്നത് മോശമാണെന്ന് അല്ല പറയുന്നത് പക്ഷേ നമ്മുടെ സ്വന്തം നാട്ടിൽ എന്തെങ്കിലും ചെയ്യാൻ പറ്റിയാൽ അതായിരിക്കും ഏറ്റവും നല്ലത്. "
" ശരിയാണ് കുഞ്ഞിരാമേട്ടാ ഗൾഫിൽ ചൂടത്ത് നിന്ന് പണിയെടുക്കുന്നതിനേക്കാൾ നല്ലത് ഇവിടെ സ്വന്തമായി എന്തെങ്കിലും ചെയ്യുന്നതാ. ലാഭം കുറവാണെങ്കിലും സമാധാനമുണ്ട്." വിഷ്ണു കാര്യമായി പറഞ്ഞു. അവന്റെ മനസ്സിൽ ഇപ്പോൾ വലിയ ആഗ്രഹങ്ങളില്ല, ചെറിയ കട, ചെറിയ വരുമാനം, വീട്ടിൽ അച്ഛനും അമ്മയ്ക്കും ഒപ്പംനിൽക്കാം. എല്ലാത്തിനുംസഹായമായി രാഘവൻ കൊച്ചച്ചനും ഉണ്ട്.
അനഘ മുറിയിൽ ഇരിക്കുകയാണ്. കമ്പനിയിൽ നിന്ന് മെയിൽ വന്നിട്ടുണ്ട്, ജോയിനിംഗ് ലെറ്റർ. അതിൽ എന്തൊക്കെ കൊണ്ടു വരണം എന്ന് എഴുതിയിട്ടുണ്ട്, ആധാർ, സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട്. അവൾ അതെല്ലാം ഒരു ഫയലിൽ അടുക്കി വെച്ചു. പിന്നെ വാട്സ്ആപ്പിൽ നീതുവിന് മെസ്സേജ് അയച്ചു, "നീതു നിനക്ക് ഇന്റർവ്യൂ എപ്പോഴാ?" അച്ഛനും അമ്മയും ഇന്റർവ്യൂവിന് പോകാൻ സമ്മതിച്ചോ"?
നീതു ഉടനെ മറുപടി അയച്ചു, "എനിക്ക് വ്യാഴാഴ്ചയാടി ഇന്റർവ്യൂ , നിന്റെ കമ്പനി തന്നെയാണ് , വേറെ ഡിപ്പാർട്ട്മെന്റ് ആണെന്നേയുള്ളു . നിനക്ക് ഇന്റർവ്യൂ സമയത്ത് എന്തൊക്കെയാ ചോദിച്ചത്എന്ന് എന്നോട് പറയണേ ."
അനഘ ചിരിച്ചു." പറയാം പെണ്ണെ "നീതു നല്ല കുടുംബത്തിൽ നിന്നാണ്, അച്ഛന് വലിയ ബിസിനസ് ഉണ്ട്, പക്ഷെ അതിന്റെ അഹങ്കാരമില്ല. പണമുള്ളവർക്ക് ജോലി അത്യാവശ്യം അല്ലെങ്കിലും അവൾക്ക് ജോലി ചെയ്യാൻ ഇഷ്ടമാണ്. അച്ഛന്റെ കയ്യിൽ എത്ര പണം ഉണ്ടെങ്കിലും സ്വന്തം കാലിൽ നിൽക്കണം എന്നാണ് നീതുവിന്റെ ആഗ്രഹം
അർജുൻ രാവിലെ പത്തു മണിക്ക് ഒരു മെസ്സേജ് അയച്ചു, "അനഘേ നീ ഇന്ന് ഫ്രീ ആണോ? എനിക്ക് കമ്പനിയിലെ ഐഡി കാർഡിന് ഫോട്ടോ കൊടുക്കാൻ പോകണം, നീയും കൂടെ വന്നാൽ നല്ലത് ആണ് , ഓഫീസ് ഒന്നു കണ്ടു വെക്കാം."
അനഘയ്ക്ക് പോകാൻ തോന്നി, പക്ഷെ അമ്മയോട് ചോദിക്കണം. മീനാക്ഷിയോട് ചോദിച്ചപ്പോൾ മീനാക്ഷി പറഞ്ഞു, "പോയിട്ട് വാ മോളെ, പക്ഷെ ഉച്ചയ്ക്ക് മുൻപ് വരണം, നിന്റെ വല്യച്ഛന് ഡോക്ടറെ കാണാൻ പോകണം, അച്ഛനും വിഷ്ണുവിനും നല്ല തിരക്കാണ്.നീ കൂടെ ഉണ്ടെങ്കിൽ നല്ലത്."
9 മണിയായപ്പോഴേക്കും അർജുൻ അനഘയുടെ വീട്ടിലേക്ക് എത്തി. "ദേവിക എവിടെ? "അനഘയോട് അർജുൻ തിരക്കി."അവൾ രാവിലെ അമൃതയുടെ അടുത്തേക്ക് പോയി രണ്ടും കൂടി നല്ല കൂട്ടല്ലേ" അനഘ പറഞ്ഞു. അനഘ പെട്ടെന്ന് തന്നെ തയ്യാറായി അർജുനൊപ്പം ബൈക്കിൽ ഓഫീസിലേക്ക് പോയി. ഇൻഫോപാർക്കിൽ എത്തിയപ്പോൾ കമ്പനിയുടെ സെക്യൂരിറ്റി അവളെ നോക്കി ചിരിച്ചു, "ന്യൂ ജോയിനിഅല്ലേ ?" അവൾ തലയാട്ടി. ഉള്ളിൽ കയറിയപ്പോൾ എസിയുടെ തണുപ്പ് ദേഹത്തേക്ക് അടിച്ചു കയറി അവൾ കുളിർന്നുവിറച്ചു. അർജുൻ പറഞ്ഞു ഇനി ഇത് സ്ഥിരം സഹിക്കാനുള്ളതല്ലേ , നല്ല വെളിച്ചം ആണ് ഓഫീസിന് ഉള്ളിൽ , എല്ലാവരും ലാപ്ടോപ്പിൽ കണ്ണും നട്ടിരിക്കുന്നു. അർജുൻ അവളെ റിസപ്ഷനിൽ കൊണ്ടു പോയി, "ഇതാണ് അനഘ, നെക്സ്റ്റ് മൺഡേ ജോയിൻ ചെയ്യും." അർജുൻ ഒരു ചെറു പുഞ്ചിരിയോടെ അവളെ പരിചയപ്പെടുത്തി.
റിസപ്ഷനിലെ ചേച്ചി പറഞ്ഞു, "വെൽക്കം അനഘ, മൺഡേ ഒമ്പതു മണിക്ക് എത്തണം, ട്രെയിനിംഗ് ഉണ്ട് വൺ വീക്ക്."
അനഘയ്ക്ക് ഉള്ളിൽ ഒരു സന്തോഷം, പേടിയും ഒക്കെ ഒരുപോലെ തോന്നി ഒരു ചെറിയ പരിഭ്രമം . ഇത് തന്റെ കരിയർ ജീവിതത്തിലെ ആദ്യത്തെ ചുവടുവെപ്പാണ്.
വീട്ടിൽ ഉച്ചയ്ക്ക് ലളിതയ്ക്കും മീനാക്ഷിക്കും നല്ല തിരക്ക്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ അർജുൻ ഉണ്ടെങ്കിൽ . എന്തെങ്കിലും ഒക്കെ നന്നായിട്ടുണ്ടാക്കണം. രാഘവൻ രാവിലെ ചിക്കൻ മേടിച്ചു കൊണ്ടുവന്നിരുന്നു. അതു കുറച്ചു കറി വച്ചു ബാക്കി ഫ്രൈ ചെയ്തെടുത്തു. ലളിത അച്ചിങ്ങാപ്പയർ തോരൻ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് ദേവിക വന്ന് പറഞ്ഞു, "വല്യമ്മ എനിക്ക് തോരൻ താ ലളിത ചിരിച്ചുകൊണ്ട് അവളുടെ കയ്യിലേക്ക് ഒരല്പം വെച്ചുകൊടുത്തു , എനിക്ക് ഇഷ്ടായി. വല്യമ്മയ്ക്ക് നല്ല കൈപ്പുണ്യം ആണ് " അതു കേട്ടപ്പോൾ മീനാക്ഷി ലളിതയും ചിരിച്ചു.
ദേവികയ്ക്ക് സ്കൂൾ തുറക്കാൻ ഇനി പത്തു ദിവസമേ ഉള്ളൂ. അവളും അമൃതയും കൂടി മുറ്റത്ത് കളിക്കുകയാണ്. അമൃത പറഞ്ഞു, "ദേവി നിന്റെ ചേച്ചി ജോലിക്ക് പോയാൽ നീ ഒറ്റയ്ക്കാവില്ലേ?"പിന്നേ നീയില്ലേ "
" അതുമാത്രം അ ല്ല, ചേച്ചി വൈകീട്ട് വരുമല്ലോ, പിന്നെ വിഷ്ണു ഏട്ടൻ ഉണ്ട്, കടയിൽ പോകാം." ദേവിക പറഞ്ഞു. അവളുടെ ലോകം ഇപ്പോഴും ചെറുതാണ്, ചെറിയ കാര്യങ്ങളൊക്കെ മതി ദൈവീക സന്തോഷിക്കാൻ.
വൈകീട്ട് നാലു മണിക്ക് ശാരദ വന്നു, കയ്യിൽ കുറച്ച് മുരിങ്ങക്കായ ഉണ്ട് . "ലളിതേ ഇത് പറമ്പിൽ നിന്ന് പറിച്ചതാ, സാമ്പാറിനും, അവിയലിനും ഒക്കെ ഇടാമല്ലോ." ശാരദയ്ക്ക് ശരിക്കും പച്ചക്കറി കൃഷിയുണ്ട്.
ലളിതഅത് കയ്യിൽ വാങ്ങി, "ശാരദേ നീ എപ്പോ വന്നാലും എന്തെങ്കിലും കൊണ്ടു വരും."
"അയൽപക്കമല്ലേ, ഇതൊക്കെ ഉള്ളതാ എല്ലായിടത്തും." ശാരദ ബെഞ്ചിലേക്ക് ഇരുന്നു, "സുധാകരേട്ടനും,രാഘവനും,വിഷ്ണുവും എവിടെ ലളിതെ" അവർ ആശുപത്രിയിൽ പോയിരിക്കുകയാണ് ശാരദെ. ഇന്നലെ രാത്രി സുധാകരേട്ടന് നെഞ്ചുവേദന ഉണ്ടായിരുന്നു അനഘ മോള് ഉച്ചയ്ക്ക് വരികയാണെങ്കിൽ ഞാനും അനഘ മോളും കൂടി കൂടി സുധാകരേട്ടനെയും കൊണ്ട് ആശുപത്രിയിൽ പോകണം എന്ന് കരുതിയിരിക്കുകയായിരുന്നു. ഉച്ച അപ്പോഴേക്കും രാഘവനും വിഷ്ണുവും എത്തിയിരുന്നു. അവരുടെ തിരക്കുകളൊക്കെ അപ്പോഴേക്കും കഴിഞ്ഞിരുന്നു അതുകൊണ്ട് അവർ സുധാകരേട്ടനെ ആശുപത്രിയിൽ കൊണ്ടുപോയി"
"അനഘയുടെ ജോലി കാര്യം കേട്ടു, നല്ല സന്തോഷമായി ." മീനാക്ഷിയോടും ലളിതയോടും ശാരദ സംസാരിച്ചുകൊണ്ടിരുന്നു.
അപ്പോഴേക്കും അനഘയും അർജുനും തിരികെ വന്നു. അർജുനെ കണ്ടപ്പോൾ ശാരദ പറഞ്ഞു, "അർജുൻ മോനും ഉണ്ടായിരുന്നോ? രണ്ടുമൂന്നു പ്രാവശ്യം ആ വീട്ടിൽ വച്ച് അർജുനനെ കണ്ട് ശാരദയ്ക്ക് പരിചയമുണ്ടായിരുന്നു.നല്ല പയ്യൻ." ശാരദ മനസ്സിൽ പറഞ്ഞു.
രാഘവനും വിഷ്ണുവും ആശുപത്രിയിൽ നിന്ന് വന്നു. സുധാകരനെ ഡോക്ടറെ കാണിച്ചു, പ്രഷർ കുറച്ചു കൂടുതലാണ്, നടക്കരുത്, ഉപ്പ് കുറയ്ക്കണം എന്ന് പറഞ്ഞു. മരുന്ന് എഴുതി കൊടുത്തു. മൂന്നുപേരും എത്തിയത്.
രാഘവൻ പറഞ്ഞു, "ഏട്ടാ ഇനി ഉപ്പ് കുറച്ചു മതി, ലളിത ചേച്ചി സുധാകരേട്ടന്റെ ഭക്ഷണത്തിന് ഉപ്പ് കുറയ്ക്കാൻ ശ്രദ്ധിച്ചോണേ. ഞാൻ നോക്കിക്കോളാം. ലളിത പറഞ്ഞു " അർജുനും അനഘയും ഭക്ഷണം കഴിച്ചിരുന്നില്ല അവർക്ക് രണ്ടുപേർക്കും മീനാക്ഷി ചോറു വിളമ്പി കൊടുത്തു.
, "ഇനി ഉപ്പില്ലാത്ത കറി തിന്നു മടുക്കും." എനിക്കെങ്ങും വേണ്ട ഉപ്പില്ലാത്ത കറി " സുധാകരൻ പരിഭവിച്ചു. കുറച്ചു കഴിഞ്ഞപ്പോഴേക്കും ശാരദ യാത്ര പറഞ്ഞു പോയി.
രാത്രി ഏഴു മണിക്ക് എല്ലാവരും വരാന്തയിൽ ഇരിക്കുകയാണ് . അനഘ ഓഫീസ് കണ്ട കാര്യം പറഞ്ഞു, എസി, കമ്പ്യൂട്ടർ, ട്രെയിനിംഗ്. എല്ലാം അനഘ വിശദീകരിച്ചു പറഞ്ഞു.ദേവിക കണ്ണു മിഴിച്ച് കേട്ടു, "ചേച്ചി എനിക്കും ചേച്ചിയുടെ ഓഫീസ് കാണിച്ചു തരുമോ?" "ഒരു ദിവസം കാണിച്ചു തരാമെടി ദേവികയുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ടു പറഞ്ഞു. എല്ലാവരും അവരുടെ വർത്തമാനങ്ങളൊക്കെ കേട്ട് ചിരിയോടെ ചുറ്റിനും ഇരിപ്പുണ്ട്.
പുറകെ വിഷ്ണു തന്റെ കടയുടെ കണക്ക് പറഞ്ഞു, "നാളെ എറണാകുളത്ത് പോയി ഷെൽഫ് ബുക്ക് ചെയ്യണം, പഞ്ചായത്ത് ലൈസൻസിന് കൊടുക്കണം."
രാഘവൻ പറഞ്ഞു, "ഞാനും വരാം, പഞ്ചായത്തിൽ എനിക്ക് അറിയുന്ന ആളുണ്ട്." അവിടെ എറണാകുളത്ത് ഉണ്ടായിരുന്ന ഒരാൾ ഇവിടെ ജോലി ചെയ്യുന്നുണ്ട് "
അർജുൻപതിയെ പോകാൻ എഴുന്നേറ്റപ്പോൾ അനഘ ഗേറ്റ് വരെ ചെന്നു. അർജുൻ പതിയെ പറഞ്ഞു, "അനഘേ നീ ടെൻഷൻ ആകേണ്ട, ഓഫീസിൽ എല്ലാവരും നല്ലവരാണ് , പിന്നേ ഞാനുണ്ടല്ലോ അവിടെ "
അനഘ തലയാട്ടി, "നന്ദി അർജുൻ, നീ ഇല്ലായിരുന്നെങ്കിൽ ഈ ജോലി കിട്ടില്ലായിരുന്നു."
"അതല്ല, നിന്റെ മിടുക്ക് കൊണ്ടാn ജോലി കിട്ടിയത് ." അർജുൻ അവളെ നോക്കി ഒന്ന് കണ്ണടച്ചു കാണിച്ചു കൊണ്ട് ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോയി. അനഘ കുറച്ചു നേരം ഗേറ്റിൽ നിന്നു, മനസ്സിൽ ചെറിയ തണുപ്പ് പോലെ, ഇതാണ് പ്രണയമോ എന്ന് അവൾക്ക് അറിയില്ല, പക്ഷെ ഒരു ഇഷ്ടം ഉണ്ട്.
സന്ധ്യക്ക് ലളിത തുളസി തറയിൽ വിളക്ക് വെച്ചു. ദേവികയും കൂടി സന്ധ്യാനാമം ചൊല്ലി മീനാക്ഷി കുറെ സമയം കുട്ടികളുടെ അടുത്തിരുന്നു. പിന്നീട് അടുക്കളയിലേക്ക് പോയി പാത്രം കഴുകിഎടുത്തു . ലളിത എല്ലാവർക്കും ഭക്ഷണം വിളമ്പുകയാണ്. . സുധാകരൻ നേരത്തെ ഭക്ഷണം കഴിച്ച് മരുന്ന് കഴിച്ച് കിടന്നു. എല്ലാവരും കൂടി പെട്ടെന്ന് തന്നെ ഭക്ഷണം കഴിച്ചു. മൂന്നുപേരും കൂടി അടുക്കള നന്നായി വൃത്തിയാക്കി. എല്ലാവരും അവനവന്റെ മുറിയിലേക്ക് പോയി.
അനഘ ഡയറി എടുത്തു എഴുതി, ഇന്ന് അർജുനോട് ഒപ്പം പോയി ഓഫീസ് കണ്ടു, ജോലി തിങ്കളാഴ്ച തുടങ്ങും, വിഷ്ണു ഏട്ടന്റെ കട തുറക്കാനുള്ള പരിപാടികളൊക്കെ തുടങ്ങിയിട്ടുണ്ട് , വല്യച്ഛന് ഇന്ന് ആശുപത്രിയിൽ പോയി മരുന്ന് വാങ്ങി, എല്ലാം ശരിയാകും. അവൾ ഡയറി അടച്ചുവെച്ചു. ദേവിക അപ്പോഴേക്കും ഉറങ്ങിയിരുന്നു.
രാവിലെ പഞ്ചായത്ത് ഓഫീസിൽ രാഘവനും വിഷ്ണുവും പോയി. അപേക്ഷ ഫോറം വാങ്ങി, ആധാർ കോപ്പി, വാടക എഗ്രിമെന്റ് കോപ്പി, ഫോട്ടോ എല്ലാം കൊടുത്തു. ക്ലാർക്ക് പറഞ്ഞു, രണ്ടു ദിവസത്തിനുള്ളിൽ ലൈസൻസ് കിട്ടും, ഫീസ് അഞ്ഞൂറ് രൂപയാണ് . വിഷ്ണു ഫീസ് അടച്ചു, രസീത് വാങ്ങി. ഇതാണ് ആദ്യത്തെ നടപടി, ഒരു കട തുടങ്ങാൻ ഇത്രയൊക്കെ വേണം എന്ന് അവന് മനസ്സിലായി. ഗൾഫിൽ ഒരാളുടെ കീഴിൽ ജോലി ചെയ്തപ്പോൾ ഇതൊന്നും അറിയില്ലായിരുന്നു, ഇപ്പോൾ സ്വന്തമായി ചെയ്യുമ്പോൾ ഓരോ കാര്യവും പഠിക്കണം. അവനിൽ കുറച്ച് ആത്മവിശ്വാസം നിറഞ്ഞു.
അനഘയുടെ കമ്പനിയിൽ നിന്ന് വീണ്ടും മെയിൽ വന്നു, മൺഡേ ഒമ്പതു മണിക്ക് റിപ്പോർട്ട് ചെയ്യണം, ബയോമെട്രിക് രജിസ്ട്രേഷൻ ഉണ്ട്, പിന്നെ ഒരു ആഴ്ച ട്രെയിനിംഗ്. ട്രെയിനിംഗിൽ കമ്പനിയുടെ നിയമങ്ങൾ, ലീവ് എങ്ങനെ എടുക്കണം, പ്രോജക്റ്റ് എങ്ങനെ ചെയ്യണം എന്നൊക്കെ പറയും. അർജുൻ പറഞ്ഞു, ട്രെയിനിംഗ് കഴിഞ്ഞാൽ ചെറിയ ചെറിയ ജോലികൾ തരും, പേടിക്കേണ്ട എന്ന്. അനഘയ്ക്ക് ആശ്വാസം തോന്നി, ആദ്യ ജോലി ആയതുകൊണ്ട് എല്ലാം പുതിയതാണ്, പക്ഷെ കൂടെ അർജുൻ ഉണ്ട് അതാണ് ഒരു ധൈര്യം, നീതു ഉടനെ വരും, പിന്നെ പേടിക്കാനില്ല .
വൈകീട്ട് ദേവികയും അമൃതയും മുറ്റത്ത് കളിക്കുമ്പോൾ ദേവിക പറഞ്ഞു, അമൃതേ നമ്മുടെ സ്കൂൾ തുറന്നാൽ നമുക്ക് പുതിയ ബുക്കൊക്കെ വാങ്ങാൻ വിഷ്ണു ഏട്ടന്റെ കടയിൽ പോകാം. അമൃത ചിരിച്ചു, അതേ, നമുക്ക് ആദ്യത്തെ കസ്റ്റമർ ആകാം. രണ്ടു പേരും കൈയടിച്ചു. കുട്ടികളുടെ സന്തോഷം ചെറിയ കാര്യങ്ങളിലാണ്.
സന്ധ്യ ആയപ്പോഴേക്കും പുറത്ത് മഴ ചെറുതായി ചാറുന്നു, വീടിനുള്ളിൽ വെളിച്ചമുണ്ട്.
ലളിത തുളസിക്ക് മുന്നിൽ നിന്ന് പ്രാർത്ഥിച്ചു, ദൈവമേ ഈ കുടുംബം ഇങ്ങനെ തന്നെ ഒരുമിച്ച് ഇരിക്കട്ടെ, കലഹമൊന്നും ഉണ്ടാവാതെ മുന്നോട്ടുപോകാൻ അനുഗ്രഹിക്കണേ 🙏
തുടരും
#തുടർകഥ #കുടുംബകഥകൾ