Sha's Gallery

Sha's Gallery entertainment and information

Permanently closed.
25/01/2026

#

09/12/2025

ഒക്ടോബർ ഇരുപതാം തീയതി തിങ്കളാഴ്ച എന്നത്തേയും പോലെ ഒരു സാധാരണ ദിവസം. ഞാനും ഉപ്പയും പതിവുപോലെ ജോലിക്ക് പോയി. ( ഞങ്ങൾ രണ്ടു...
04/11/2025

ഒക്ടോബർ ഇരുപതാം തീയതി തിങ്കളാഴ്ച എന്നത്തേയും പോലെ ഒരു സാധാരണ ദിവസം. ഞാനും ഉപ്പയും പതിവുപോലെ ജോലിക്ക് പോയി. ( ഞങ്ങൾ രണ്ടുപേരും ഡ്രൈവർ ജോലി ചെയ്യുന്നവരാണ്.) അന്ന് ഉപ്പയുടെ സുഹൃത്ത് ദിവാകരേട്ടന്റെ മകളുടെ വിവാഹം കൂടിയായിരുന്നു. ഞാനും ഉപ്പയും വിവാഹത്തിൽ പങ്കെടുത്തു. അതിനുശേഷം വീട്ടിൽ വന്ന ഉപ്പ എന്റെ മോനെയും കൂട്ടി ഒരു ചെറിയ ഓട്ടം ഉണ്ടെന്നു പറഞ്ഞു വീട്ടിൽ നിന്നും വീണ്ടും ഇറങ്ങി. ( എന്റെ കുട്ടിക്ക് ഒരുപക്ഷേ എന്നെക്കാൾ പ്രിയം എന്റെ ഉപ്പാനോട് ആയിരുന്നു ) ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ ഉപ്പയുടെ ഫോൺ വന്നു. വണ്ടിയുടെ ടയർ പഞ്ചറായി സ്റ്റെപ്പിനി ഇല്ല തൽക്കാലം നിന്റെ സ്റ്റെപ്പിനി ഒന്ന് കൊണ്ടുവന്ന് തരുമോ എന്ന് ചോദിച്ചു. സ്റ്റെപ്പിനു കൊടുക്കുവാൻ ആയി ചെന്നപ്പോൾ ഞാൻ കണ്ടത്, വിയർത്തു കുളിച്ചു ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന എന്റെ ഉപ്പയെയാണ്. എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ തലകറങ്ങുന്നത് പോലെ ഉണ്ടെന്നും ക്ഷീണം ഉണ്ടെന്നും പറഞ്ഞു. അപകടം മണത്ത ഞാൻ ടയർ നമുക്ക് പിന്നീട് മാറ്റി ഇടാം ഇപ്പോൾ ഹോസ്പിറ്റലിൽ പോകാം എന്ന് പറഞ്ഞു വണ്ടിയിൽ നിന്നും ഇറക്കാൻ ശ്രമിച്ചു. വണ്ടിയിൽ നിന്നും ഇറങ്ങാൻ ഉപ്പാക്ക് ധൈര്യക്കുറവ് ഉണ്ടായിരുന്നു വീണു പോകുമോ എന്ന്. അപ്പോഴേക്കും എന്റെ കൂടെ ഉണ്ടായിരുന്ന ഉമ്മയും പെങ്ങളും കുട്ടികളും പേടിച്ച് നിലവിളിച്ചു. അപ്പോഴും എന്റെ ഉപ്പ വിളിച്ചു പറയുന്നുണ്ടായിരുന്നു എനിക്കൊന്നുമില്ല കരയരുത് എന്ന്. അപ്പോഴേക്കും ഉപ്പ രണ്ട് തവണ ചർദ്ദിച്ചു. പെട്ടെന്ന് തന്നെ ഞാനും രണ്ടു മൂന്നു സുഹൃത്തുക്കളും കൂടി ഉപ്പയെടുത്ത് വണ്ടിയിൽ കയറ്റി തൊട്ടടുത്തുള്ള നിസാർ ഹോസ്പിറ്റലിലേക്ക് പോയി. പക്ഷേ ഞങ്ങളുടെ പ്രാർത്ഥന എല്ലാം വെറുതെയായി, ഞങ്ങളുടെ പ്രിയപ്പെട്ട ഉപ്പ അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി,. ഇനി പറയാനുള്ളത് അസാമാന്യ ധൈര്യത്തിന് ഉടമയായ ഉപ്പ പല വിഷയത്തിലും എനിക്ക് മാതൃകയായിരുന്നു. പക്ഷേ അമിതമായ ആ ആത്മവിശ്വാസം പലപ്പോഴും വിപരീതഫലമാണ് നൽകിയത്. ആരോഗ്യത്തിന്റെ കാര്യത്തിലും ഉപ്പ അമിതമായ ആത്മവിശ്വാസം ആയിരുന്നു 2017 മുതൽ ഹൃദ്രോഗിയായ ഉപ്പ ചെക്കപ്പിനു പോലും പലപ്പോഴും ഹോസ്പിറ്റലിൽ പോവാൻ കൂട്ടാക്കിയിരുന്നില്ല.. ഞങ്ങളുടെ നിർബന്ധപ്രകാരം ഹോസ്പിറ്റലിൽ പോയാലും ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ പലപ്പോഴും ഡോക്ടറോട് പറഞ്ഞിരുന്നില്ല. അപ്പോൾ ഞാൻ പറഞ്ഞു വരുന്നത് ഇതുപോലെ എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർ ദയവു ചെയ്തു കൂടെയുള്ളവരോടും ഡോക്ടറോടും സ്വന്തം ബുദ്ധിമുട്ടുകൾ പങ്കുവെക്കേണ്ടതാണ്. കൃത്യമായി ചെക്കപ്പും കാര്യങ്ങളും നടത്തിയിരുന്നെങ്കിൽ ഒരുപക്ഷേ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. ഞങ്ങളുടെ കുടുംബത്തിൽ ഉപ്പ ഉണ്ടാക്കിയ വിടവ് നികത്താൻ എന്നെക്കൊണ്ട് കഴിയുമോ എന്നറിയില്ല. ജീവിതത്തിൽ എന്റെ ഉപ്പയായിരുന്നു എന്റെ ശക്തിയും പിൻബലവും. ഉപ്പ ഞങ്ങളോട് വിട പറഞ്ഞിട്ട് ഇന്നേക്ക് 15 ദിവസം ആകുന്നു. റഹ്മാനായ റബ്ബേ ഞങ്ങളുടെ ഉപ്പാക്ക് നീ സ്വർഗം നൽകി അനുഗ്രഹിക്കണമേ. എല്ലാവരും നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ.. ഞങ്ങളെ ചേർത്തുപിടിച്ച സാന്ത്വനിപ്പിച്ച എല്ലാവരോടും സ്നേഹവും കടപ്പാടും....................... BABU AP.......................

14/10/2025

Rain came again.. 😃😍

Good morning dears.. 😍😍
10/10/2025

Good morning dears.. 😍😍

10/10/2025

മനഃശക്തി ഇല്ലാത്തവർ കാണരുത് 🙏

10/10/2025

മനഃശക്തി ഇല്ലാത്തവർ കാണാതിരിക്കുക 🙏🙏

09/10/2025

മലപ്പുറം നാഷണൽ ഹൈവേ, വെട്ടിച്ചിറ ടോൾ പ്ലാസക്ക് സമീപമുള്ള തട്ടുകടക്ക് തീപ്പിടിച്ചു.🔥🔥. ഇന്ന് 9/10/2025.ആളപായമില്ല..

09/10/2025

പക,, അത് വീട്ടാനുള്ളതാണ് 🔥🔥

05/10/2025

മലപ്പുറം ജില്ലയിലെ വളാഞ്ചേരി, കാട്ടിപ്പരുത്തിയിലാണ് ഈ മനോഹരമായ കുളം ഉള്ളത്. ചുറ്റും പച്ച വിരിച്ച നെല്പാട ങ്ങളാണ്. ഇതിന് സമീപത്തു കൂടിയാണ് പുതിയ ആറുവരി ദേശീയ പാത കടന്നു പോകുന്നത്. വളാഞ്ചേരി നഗരസഭയും നാട്ടുകാരും ഈ കുളം ഭംഗിയായി സംരക്ഷിച്ചു പോരുന്നുണ്ട്. Valanchery

Address

Valanchery

Website

Alerts

Be the first to know and let us send you an email when Sha's Gallery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category