24/09/2025
"ആത്മ ('വ്' ) മാരി ('റി' )"
ആത്മാവിന്റെ രണ്ട് തലങ്ങൾ :
തലം ഒന്ന് :
ഒരു സഭയിൽ ഒരു ഉപദേശിയും (ഈ ഉപദേശി യൂട്യൂബിൽ ഇല്ല )
10 വിശ്വാസികളും മാത്രം. എല്ലാവരും എല്ലാ പ്രാർത്ഥനക്കൊന്നും വരാറില്ല. എന്നാലും ചിലരൊക്കെ ചില പ്രാർത്ഥനക്ക് വരും.
ഒരിക്കൽ സഭയിൽ ഏഴു ദിവസത്തെ ഉപവാസം വച്ചു.(നോട്ടീസ് അടിക്കാൻ കാശ് ഇല്ല )ഉപവാസ പ്രാർത്ഥനക്കു
രണ്ടു ദിവസം മുൻപ് ദൈവദാസൻ ഉപവാസം തുടങ്ങി. കണ്ണുനീരോടെ ദൈവത്തോട് പ്രാർത്ഥന തുടങ്ങി. കർത്താവേ ഈ ഉപവാസ പ്രാർത്ഥനയിൽ ജനത്തിന്റെ ഹൃദയത്തിൽ ദൈവത്തോട് അടുക്കുവാൻ,ആത്മാവിൽ നിറയുവാൻ, ദൈവശബ്ദം കേൾക്കാൻ ഉള്ള ആഗ്രഹം കൊടുക്കണേ, സമയങ്ങൾ നോക്കാതെ പ്രാർത്ഥന തുടങ്ങി...
ഉപവാസ പ്രാർത്ഥനയുടെ
ആദ്യത്തെ നാൾ ജനം ദൈവത്തിന്റെ പരിശുദ്ധാമാവിനാൽ നിറഞ്ഞു ദൈവസാന്നിധ്യം അനുഭവിച്ച ജനം കരയുവാൻ തുടങ്ങി പ്രാർത്ഥനാ സമയം നീണ്ടുപോയി.
യോഗം കഴിഞ്ഞു ജനം ദൈവദാസനോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു വന്നു നിന്നു. പ്രാർത്ഥിച്ചപ്പോൾ ജനമെല്ലാം കണ്ണുനീരോടെ തെറ്റുകൾ ഏറ്റുപറഞ്ഞു മനം തിരിഞ്ഞു ദൈവത്തോട് അടുത്തു (മനസ്സ് മാറി )
തലം രണ്ട് :
പ്രശസ്തനായ പാസ്റ്റർ സഭയിൽ ഉപവാസം പ്രഖ്യാപിച്ചു. (നോട്ടീസ് അടിച്ചു, പരസ്യം ചെയ്തു പ്രശസ്ത വർഷിപ്പ് ലീഡറിനെ ( with music system's ) ബുക്ക് ചെയ്തു). പറഞ്ഞ ദിവസം വന്നു. പാട്ട് തുടങ്ങി ആളുകൾ തിങ്ങി നിറഞ്ഞു (workship leader ആത്മാവ് ഇറക്കി )ജനം നൃത്തം തുടങ്ങി,കയ്യടി,ബഹളം സകലതും തുടങ്ങി. യോഗം കഴിഞ്ഞു ജനം പറഞ്ഞു എന്തൊരു ഉണർവ് (ആത്മാവ് മാറി )
ഒന്നാമത്തതിൽ യഥാർത്ഥ ആത്മാവ് വന്നപ്പോൾ ജനത്തിന്റെ മനസ് ആണ് മാറിയത് തെറ്റുകൾ മനസ്സിലാക്കി ദൈവത്തോട് അടുത്തു.
രണ്ടാമത്തതിൽ ആത്മാവ് മാറി ജനത്തിന്റെ മനസ്സിന് ഒരു മാറ്റവും വന്നില്ല
ദൈവത്തോട് അടുത്തു വരുവിൻ, പ്രകടനങ്ങളെ വിട്ട് ഒഴിയുവിൻ രക്ഷകനായ യേശു വരാറായി
**Shinto KP**