SEP KID

SEP KID snaps

// സ്വയമൊഴുകാൻ തുടങ്ങിയതിൽ പിന്നെയാ പോകുന്ന ദിശകളെല്ലാം ഇത്രയേറെ മനോഹരമായി തുടങ്ങിയത്.... ✨📍 Seetharkundu Falls | Palakk...
02/10/2023

// സ്വയമൊഴുകാൻ തുടങ്ങിയതിൽ പിന്നെയാ പോകുന്ന ദിശകളെല്ലാം ഇത്രയേറെ മനോഹരമായി തുടങ്ങിയത്.... ✨
📍 Seetharkundu Falls | Palakkad | Kerala 🧭

// സിനിമകളിലെപോലെ എല്ലാരുടെ ജീവിതത്തിലും ഒരു ഇന്റർവെൽ ഉണ്ട്... പലരുടെ ജീവിതത്തിലും പല വിതത്തിലായിരിക്കും.. പല സമയത്തും ആ...
21/09/2023

// സിനിമകളിലെപോലെ എല്ലാരുടെ ജീവിതത്തിലും ഒരു ഇന്റർവെൽ ഉണ്ട്... പലരുടെ ജീവിതത്തിലും പല വിതത്തിലായിരിക്കും.. പല സമയത്തും ആയിരിക്കും, ചിലർക്ക് നേരെത്തെ തന്നെ അങ്ങു സംഭവിക്കും, ചിലർക് നന്നേ വൈകും.. എന്തായാലും സംഭവിക്കുമെന്ന കാര്യത്തിൽ സംശയം ഒന്നുമില്ല... ജീവിതമല്ലേ, തകർച്ചയും പതർച്ചയും ഒക്കെ എല്ലാവർക്കും പറഞ്ഞിട്ടുള്ളയാണ്.. തകർന്ന് തരിപ്പണമായി പണ്ടാരമടങ്ങി നിക്കുമ്പോഴാണ് ജീവിതത്തിൽ ഇന്റർവെൽ...

അതിന്ന് ശേഷമുള്ള റീ-എൻട്രിയിൽ ആണ് ശെരിക്കും കഥ ഇരിക്കുന്നെ... ചിലർ കുറെ വൈകി ആയിരിക്കും ട്രാക്കിൽ ആവുന്നെ... അതിനിടയിൽ ഡിപ്രെഷൻ,ആൻസൈറ്റി, ഇൻസോംനിയ, മുതൽ ഹാലൂസിനേഷൻ വരെയുള്ള അതുവരെ കേട്ടിട്ടു പോലുമില്ലാത്ത അവസ്ഥകളിലൂടെ ഒക്കെ ചിലപ്പോ കടന്നുപോകും... ചത്ത് തുലഞ്ഞാലോ എന്ന ചിന്ത തലയിൽ ഇങ്ങനെ തട്ടികൊണ്ടിരിക്കും.. ചിലർ അതിൽ വീണ് ജീവിതത്തിന്റെ ക്ലൈമാക്സ് കുറിക്കും... ബാക്കിയുള്ളോര് എങ്ങനൊക്കെയോ അതും ചാടി കടക്കും...

പിന്നീടങ്ങോട്ടാണ് ശെരിക്കും ജീവിതമാസ്വദിക്കുന്നത്.. മഞ്ഞും,മഴയും,നിലാവും പെയ്യുന്നത് എനിക്ക് വേണ്ടിയാണ് എന്നൊക്കെ തോന്നും... മലയും പുഴയും കടലും എല്ലാം തന്റേത് മാത്രമാകും.. എനിക്ക് വേണ്ടി ഞാൻ അല്ലാതെ മറ്റാരെന്ന ചോദ്യം ഉള്ളിൽ ഇങ്ങനെ അലഞ്ഞു നടക്കും... അതുവരെ കരയാൻ കാരണമായതിനെ / അണഞ്ഞു പോയ സ്വപ്നങ്ങളെ പുഞ്ചിരിയോടെ ഓർത്തു തുടങ്ങും.. അവിടന്നങ്ങോട്ട് എല്ലാം അടിപൊളി ആയിരിക്കും.. സങ്കടങ്ങൾ ഉണ്ടാവും, എന്നാൽ അതിനെയെല്ലാം അതിജീവിക്കാൻ നമ്മൾ അപ്പോഴേക് സെറ്റായിട്ടുണ്ടാവും.. അപ്പൊ എന്താന്ന് വെച്ചാ... കാത്തിരിക്കാ... എല്ലാരുടെയും ജീവിതത്തിന്റെ ക്ലൈമാക്സുകൾ മനോഹരമകട്ടെ...

🤵 feat. | .__ ❤️

📍 Ilaveezha Poonchira | Kottayam | Kerala ⛺



// തോറ്റു പോവുന്നു എന്ന് സ്വയം തോന്നുമ്പോൾ ഒരു യാത്രകൊണ്ടോ , നല്ല കാഴ്ചകൾകൊണ്ടോ, നല്ല നിമിഷങ്ങൾ സ്വയം സൃഷ്ടിച്ചുകൊണ്ടോ ഇ...
03/09/2023

// തോറ്റു പോവുന്നു എന്ന് സ്വയം തോന്നുമ്പോൾ ഒരു യാത്രകൊണ്ടോ , നല്ല കാഴ്ചകൾകൊണ്ടോ, നല്ല നിമിഷങ്ങൾ സ്വയം സൃഷ്ടിച്ചുകൊണ്ടോ ഇരുട്ടിലേക്ക് വീണുപോയേക്കാവുന്ന മനസ്സിനെ കോരി എടുക്കാറുണ്ട് ഞാൻ...
എന്നെ "പൊന്നുപ്പോലെ" നോക്കാമെന്ന്, ഞാൻ "എനിക്ക് തന്നെ" വാക്ക് കൊടുത്തു പോയില്ലേ... 😇
📍 ILLIKKAL KALLU | Kottayam | Kerala ⛰️

// 1000 DAYS 😊📍MUNNAR | IDUKKI |KERALA ⛰️ഞാൻ എണ്ണി തീർത്ത രാപ്പകലുകൾ ഇന്നേക്ക് ആയിരം തികയുന്നു.... ഏറിവരുന്ന, നെഞ്ചിലേറ്...
25/08/2023

// 1000 DAYS 😊

📍MUNNAR | IDUKKI |KERALA ⛰️
ഞാൻ എണ്ണി തീർത്ത രാപ്പകലുകൾ ഇന്നേക്ക് ആയിരം തികയുന്നു.... ഏറിവരുന്ന, നെഞ്ചിലേറ്റിയ ഭാരത്തിനെ ഞാൻ നിന്റെ പേരിട്ട് വിളിക്കുന്നു..

// ഒപ്പിയെടുക്കുന്ന കാഴ്ചകളോരോന്നും  എന്നെ ഓർമിപ്പിക്കുന്ന കഥകൾക്ക് പതിറ്റാണ്ടുകൾക്കപ്പുറവും ഒരേ വ്യക്തത തന്നെയായിരിക്കു...
29/07/2023

// ഒപ്പിയെടുക്കുന്ന കാഴ്ചകളോരോന്നും എന്നെ ഓർമിപ്പിക്കുന്ന കഥകൾക്ക് പതിറ്റാണ്ടുകൾക്കപ്പുറവും ഒരേ വ്യക്തത തന്നെയായിരിക്കും... 😇✨

ഗ്രാമ കാഴ്ചകൾ 🏡

📍 1 & 2 | Vattavada | Idukki | Kerala
📍 3 | Agumbe | Shimoga | Karnataka


//  ചെല്ലുന്നിടത്തെല്ലാം മനോഹരമായതെന്തൊക്കെയോ എന്നെ കാത്തിരിക്കുന്നുണ്ടെന്ന പ്രതീക്ഷകൾ... മഴയായും മഞ്ഞായും കാടായും കടലായ...
08/06/2023

// ചെല്ലുന്നിടത്തെല്ലാം മനോഹരമായതെന്തൊക്കെയോ എന്നെ കാത്തിരിക്കുന്നുണ്ടെന്ന പ്രതീക്ഷകൾ... മഴയായും മഞ്ഞായും കാടായും കടലായും മലയായും പുഴയായും ഒരിക്കലും തെറ്റിയിട്ടില്ലാത്ത പ്രതീക്ഷകൾ... 😇✨
📍Megahamalai | Theni | Tamilnadu ⛰️

//നിനക്ക് ചുറ്റും സംഭവിക്കുന്ന അത്ഭുതങ്ങൾ നിരീക്ഷിക്കുക...അവയ്ക്ക് മുകളിൽ അവകാശമുന്നയിക്കരുത്.. കടന്നുപോയിക്കൊണ്ടിരിക്കു...
03/06/2023

//നിനക്ക് ചുറ്റും സംഭവിക്കുന്ന അത്ഭുതങ്ങൾ നിരീക്ഷിക്കുക...
അവയ്ക്ക് മുകളിൽ അവകാശമുന്നയിക്കരുത്..
കടന്നുപോയിക്കൊണ്ടിരിക്കുന്നവയുടെ കലാപരത നിശ്ശബ്ദനായിരുന്നനുഭവിക്കുക... ❤️
📍Vattavada | Idukki | Kerala 🏞️
FT | .hadhi 🕺

// എത്ര ആവർത്തിച്ചാലും എപ്പോഴും പുതുമ തോന്നുന്ന എന്തെങ്കിലുമൊന്ന് എല്ലാമനുഷ്യർക്കുമുണ്ടാകും...ഒരു നീണ്ട കവിതയിലെ നാലു വര...
27/05/2023

// എത്ര ആവർത്തിച്ചാലും എപ്പോഴും പുതുമ തോന്നുന്ന എന്തെങ്കിലുമൊന്ന് എല്ലാമനുഷ്യർക്കുമുണ്ടാകും...

ഒരു നീണ്ട കവിതയിലെ നാലു വരികൾ..
പ്രിയപ്പെട്ടവരോടൊപ്പം ചൂടാറ്റിക്കുടിച്ച ഒരു കാലി കട്ടൻ..

എത്ര വട്ടമിട്ടാലും കീറി നരച്ചാലും ഉപേക്ഷിക്കാത്ത ഒരു കുപ്പായം.. ആരുടെയൊക്കെയോ പേരുകൾ കൂട്ടിയെഴുതിയ ഒരു പുസ്തകത്തിന്റെ അവസാന താളുകൾ..

ചില ഇടങ്ങൾ, ചില പേരുകൾ ചിലയിടങ്ങളിലേക്കുള്ള യാത്രകൾ..

അങ്ങനെ അങ്ങനെ..

നമ്മളിങ്ങനെ ആവർത്തിക്കപ്പെടുകയാണ്

നമ്മളറിയാതെ.. നമ്മളിലൂടെ... 🥰

(ഇമ്മാതിരി വെറൈറ്റി പോസുകൾ പഠിക്കാൻ താല്പര്യമുള്ളവർ മെസ്സേജ് അയച്ചാൽ മതി 🤓🤓)
📍 Highwavies | Theni | Tamilnadu 🏞️😌

// എന്താണ് ബ്രോ... മൊഡേണൊ... 🤨 🦍📍 Malakkappara | Trissur | Kerala 🏞️                                                    ...
20/05/2023

// എന്താണ് ബ്രോ... മൊഡേണൊ... 🤨 🦍
📍 Malakkappara | Trissur | Kerala 🏞️

// സ്വപ്നത്തിലിക്കുള്ള ദൂരങ്ങൾ... പ്രതീക്ഷയുടെ പാതകൾ.... തീരാ യാത്രകൾ...📍Valpara | Coimbatore |Tamilnadu 🏞️             ...
13/05/2023

// സ്വപ്നത്തിലിക്കുള്ള ദൂരങ്ങൾ... പ്രതീക്ഷയുടെ പാതകൾ.... തീരാ യാത്രകൾ...
📍Valpara | Coimbatore |Tamilnadu 🏞️

// താഴ്‌വാരങ്ങളിലെ സ്വപ്നകൂടുകൾ... 🏞️🏠📍Valparai | Coimbatore | Tamilnadu     ❤️                                         ...
10/05/2023

// താഴ്‌വാരങ്ങളിലെ സ്വപ്നകൂടുകൾ... 🏞️🏠
📍Valparai | Coimbatore | Tamilnadu
❤️

Address

Tirur
676551

Website

Alerts

Be the first to know and let us send you an email when SEP KID posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category