18/11/2026
Norbut-biy Mosque &Madarash, Kokand, a late 18th century Religious monument. 18 ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ പണിത ഏറ്റവും വലുതും പുരാതനവുമായ ഒരു ഇസ്ലാമിക മതപഠന കേന്ദ്രമാണിത്. ഇന്നും ആരാധനയ്ക്കും വിദ്യാഭ്യാസത്തിനും ഉള്ള ഒരു പ്രധാന കേന്ദ്രമായി പ്രവർത്തിക്കുന്നു. വിശാലമായ ഒരു കോർട്ട്യാടിന്റെ ചുറ്റും ക്ലാസ് മുറികളാണ്. മാത്രവുമല്ല അതിനുള്ളിലായി ഒരു ആരാധനാ സ്ഥലവും ഉണ്ട്. സ്ത്രീകൾ പുറത്തുള്ള പർവ്വതാനി വിരിച്ച സ്ഥലത്താണ് ആരാധിക്കുന്നത് എന്നാണ് അറിഞ്ഞത്. വേറെ ഒരു വിചിത്രമായ വിശേഷം, ഇവിടെ മരുമകൾ അമ്മായമ്മയ്ക്ക് വേണ്ടി പണിത ഒരു സ്മാരകം ഉണ്ട്. അവിടെയുള്ള ഒരു സെമിത്തേരിയിൽ മരുമകൾ, Nadira അവിടുത്തെ ഭരണാധികാരിയുടെ ഭാര്യ, അമ്മായമ്മയെ അടക്കിയിരുന്നിടത്ത് ഒരു മുസോലയം പണിയാൻ തീരുമാനിച്ചു .മരുമകൾ മരിച്ചപ്പോഴും അവിടെത്തന്നെ അടക്കുകയുണ്ടായി, പക്ഷേ പിന്നീട് അവിടെ നിന്നും മാറ്റിയെന്നും പറയുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു വാർത്ത വളരെ അപൂർവ്വമായാണ് കേൾക്കാറുള്ളത്. അതു കൊണ്ട് തന്നെ ഒന്നു പോയി കാണണം എന്നുണ്ടായിരുന്നു,, നിർഭാഗ്യവശാൽ നമുക്ക് ആ സ്ഥലം കാണാൻ സാധിച്ചില്ല. വളരെ അപൂർവമായി കേൾക്കുന്ന ഒരു കാര്യമാണല്ലോ ഇത്. ഇതുപോലുള്ള കൂടുതൽ വിശേഷങ്ങൾക്കായി പ്ലീസ് ഫോളോ.. 🥰🥰