06/05/2020
മാസ്ക് ധരിക്കു മാസ്സ് ആകൂ .
കൊച്ചി: കോവിഡ് - 19 പ്രതിരോധത്തിന്റെ ഭാഗമായി പൊതു സമൂഹത്തിൽ ജാഗ്രത തുടരേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപെടുത്തുന്നതിന്റെ ഭാഗമായി കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന
ഇൻസൈറ്റ് ക്യാമറ ക്ലബ്ബ്
"മാസ്ക് ധരിക്കു മാസ്സ് ആകൂ " കാമ്പയിന് തുടക്കം കുറിച്ചു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖരായ നൂറിലധികം വരുന്ന ഫോട്ടോഗ്രാഫർമാരടങ്ങുന്ന ക്യാമറ ക്ലബ്ബിലെ അംഗങ്ങളെല്ലാവരും അവരുടെ മുഖാവരണമണിഞ്ഞ ചിത്രത്തോടപ്പം "മാസ്ക് ധരിക്കു മാസ്സ് ആകൂ " എന്ന അടിക്കുറിപ്പോടെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചിരിക്കയാണ്. പതിനഞ്ചു വർഷത്തിലധികമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഫോട്ടോഗ്രാഫി പ്രദർശനങ്ങൾ, ഫോട്ടോഗ്രാഫി ക്ലാസ്സ്കൾ, ശില്പശാലകൾ, പരിസ്ഥിതി ക്യാമ്പുകൾ, വന യാത്രകൾ, തുടങ്ങി അനേകം ശ്രദ്ധേയമായ പരിപാടികൾ സംഘടിപ്പിച്ചു പ്രവർത്തിച്ചു വരുന്ന ഇൻ സൈറ്റ് ക്യാമറ ക്ലബ്ബിന്റെ ഈ കാമ്പയിൻ വളരെയേറെ ശ്രദ്ധ പിടിച്ചു പറ്റുന്നു.