KL 38 തൊടുപുഴക്കാരൻ

KL 38  തൊടുപുഴക്കാരൻ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KL 38 തൊടുപുഴക്കാരൻ, Camera/Photo, Thodupuzha.

30/10/2020

#തൊടുപുഴ ഒന്ന് കറങ്ങി വന്നാലോ ...🥰♥️🏢

23/10/2020

#തൊടുപുഴയിൽ നിന്നു കാഞ്ഞിരമറ്റം അമ്പലത്തിലേക്ക് ഉള്ള വഴിയിൽ ആണ് ഷാജി ചേട്ടന്റെ ഈ കട... 25 രൂപ ആണ് റേറ്റ്.... പറ്റുന്നവർ ഒന്നു കഴിച്ചു നോക്കണം.. അത്രക്ക് കിടിലൻ ആണ്...

YouTube link- https://www.youtube.com/channel/UClaJLqAKSFSEkg38tOYUteQ

location- Shajis Shop
Chalilkadavu, Kanjiramattom Rd, Olamattom, Thodupuzha, Kerala 685585
https://maps.app.goo.gl/Rkg9DjdJjAwejiH36

12/10/2020

കേരളത്തിലെ ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ തൊടുപുഴ മുനിസിപ്പാലിറ്റി പരിധിക്കുള്ളിൽ #ഒളമറ്റം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ഉറവപ്പാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം.ഇവിടത്തെ പ്രധാന പ്രതിഷ്ഠ ബാലസുബ്രഹ്മണ്യൻ. ഈ ക്ഷേത്രം പഴനിയെ അനുസ്മരിപ്പിക്കും വിധം തറ നിരപ്പൽ നിന്ന് അഞ്ഞൂറ് മീറ്റർ ഉയരത്തിൽ വലിയ ഒരു പാറയുടെ മുകളിൽ സ്ഥിതി ചെയ്യുന്നു.
______________________________________________________
വനവാസകാലത്ത് പാണ്ഡവർ ഇവിടെ വരികയും, പ്രാർഥനയ്ക്ക് വേണ്ടി രാത്രി ഒരു ക്ഷേത്രം നിർമ്മിക്കുകയും ഉണ്ടായി എന്നാണ് ഐതിഹ്യം. പുലരും മുൻപ് പോകേണ്ടതിനാൽ വാതിൽ ഇല്ലാത്ത രീതിയിൽ കരിങ്കൽ പാളികൾ കൊണ്ട് ചുവരുകൾ നിർമിച്ച് പ്രതിഷ്ഠ നടത്തി. പ്രധാന പ്രതിഷ്ഠ ആയ ബാലമുരുകൻ നിലത്തു പാറയിൽ ആണ് നിൽക്കുന്നത്. പഞ്ച പാണ്ഡവർ ഉപയോഗിച്ച അടുപ്പ് എന്ന് കരുതപ്പെടുന്ന വലിയ മൂന്ന് പാറക്കല്ലുകൾ ക്ഷേത്രത്തിനു പിന്നിൽ സ്ഥിതി ചെയ്യുന്നു.ചേന എന്ന് വിശ്വസിക്കുന്ന ഏതാനും കൂറ്റൻ പാറകളും സമീപം ഉണ്ട്. ക്ഷേത്രത്തിനു പുറകിലായി ഭീമസേനൻ കാലു കൊണ്ട് നിർമ്മിച്ച തീർത്ഥം സ്ഥിതിചെയ്യുന്നു.

____________________________________________________________
മലയാള പഴനിയായ തൊടുപുഴ ഉറവപ്പാറ ,ടൗണിൽ നിന്നും 2.5 KM അകലെ ഇടുക്കു റോഡിൽ സ്ഥിതി ചെയ്യുന്നു.

നടന്നും , വാഹനങ്ങൾ വഴിയും പാറയുടെ മുകൾ ഭാഗത്ത് എത്തിച്ചേരാം.

പാറയുടെ മുകൾഭാഗത്ത് മുരുകൻ്റെ ക്ഷേത്രവും ,കാഴ്ചയുടെ വിരുന്നൊരുക്കി വ്യൂ പോയിൻറും ,ഭീമൻ്റെ കാൽപാദം പതിഞ്ഞ കുളവും , പഞ്ചപാണ്ഡവരുടെ അടുപ്പും ,വലിയ വാട്ടർ ടാങ്കും ഒക്കെ കാണാൻ സാധിക്കും. സന്ധ്യാസമയങ്ങളിൽ സൂര്യാസ്തമയം വ്യക്തമായി കാണാൻ കഴിയുന്ന ഒരിടം കൂടിയാണിവിടെ. പാറയുടെ മുകളിൽ നിന്നാൽ തൊടുപുഴയുടെയും മൂലമറ്റത്തിൻ്റെയും എല്ലാം ഭംഗി ആസ്വദിക്കാൻ കഴിയും .

തൈപ്പൂയ മഹോത്സവമാണ് ഇവിടത്തെ ഉത്സവം . ഉത്സവ സമയത്ത് നിരവധി ഭക്തർ പാറ കയറാൻ എത്താറുണ്ട്.

തികച്ചും പ്രകൃതിയോടിഴുകിയ അന്തരീക്ഷമാണിവിടെ .. തണുത്ത കാറ്റും താഴ് വാരത്തെ പച്ചപ്പും എല്ലാം നമുക്ക് നല്ല ഒരു എനർജി തരും എന്ന് തീർച്ച

ദൂരം : തൊടുപുഴയിൽ നിന്ന് 2.5 KM

11/10/2020

Kl 38🔥😍😍

 #ഇടുക്കി_ജില്ലാ_കളക്‌ടർ ❤️14 ജില്ലകളിലും വച്ച് ഏറ്റവും സാധാരണക്കാരനായ കളക്ടർ..അത് ആര് ??  എന്ന ചോദ്യത്തിന് ഒരു ഉത്തരം മ...
20/08/2020

#ഇടുക്കി_ജില്ലാ_കളക്‌ടർ ❤️

14 ജില്ലകളിലും വച്ച് ഏറ്റവും സാധാരണക്കാരനായ കളക്ടർ..
അത് ആര് ?? എന്ന ചോദ്യത്തിന് ഒരു ഉത്തരം മാത്രം... ഇടുക്കി ജില്ലാ കളക്ടർ.... കഴിഞ്ഞ രണ്ടാഴ്ച്ചയിലേറെയായി ഉരുൾപൊട്ടൽ, പേമാരി, ഡാമുകളിൽ ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കിയും, ആശങ്ക നിറക്കുന്ന മുല്ലപ്പെരിയാറും ജനങ്ങളിൽ ഭീതി നിറച്ചപ്പോൾ ഉണ്ണാതെ ഉറങ്ങാതെ, നമ്മുടെ ജില്ലയെ സംരക്ഷിക്കുന്നതിനായി നമ്മുടെ ജില്ലാ കളക്ടർ ബഹുമാനപെട്ട ശ്രീ.എച്ച് ദിനേശൻ ഐ.എ.എസ് സർ നടത്തിക്കൊണ്ടിരിക്കുന്ന പരിശ്രമങ്ങൾ വലുതാണ്.. ഒരു മാധ്യമങ്ങളും ഇദ്ദേഹത്തെ പുകഴ്ത്തിയോ അഭിനന്ദിച്ചോ ഒരു വാക്കുപോലും പറഞ്ഞില്ല കാരണം ഇദ്ദേഹത്തിന്റെ പുറകിൽ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കാൻ പി.ആർ വർക്കുകാരില്ല .പല കളക്ടർമാരേയും പുകഴ്ത്തി പലരും വലിയ കാരണങ്ങൾ ഒന്നും ഇല്ലാതെ പോസ്റ്റുകളിട്ട് വാഴ്ത്തിപ്പാടുമ്പോൾ സാധാരണക്കാരനായ ഈ മനുഷ്യ സ്നേഹിയായ കളക്ടർക്കിരിക്കട്ടെ : ഒരു കുതിരപ്പവൻ !🌺 😍🙏

07/08/2020
14/07/2020

#തൊടുപുഴ_മൂലമറ്റം സുശീല ചേച്ചിയുടെ വീട്ടിലെ സദ്യയും നാവിലെ രുചിയും...

https://www.facebook.com/746678368765609/posts/2849556641811094/
11/07/2020

https://www.facebook.com/746678368765609/posts/2849556641811094/

ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ പേരില്‍ ‍
“ ഇന്നു മുതൽ എല്ലാ വ്യാപാരസ്ഥാപനങ്ങളും പ്രവർത്തന സമയം 7am മുതൽ 7 pm വരെ നിജപ്പെടുത്തിയിരിക്കുന്നു കൂടാതെ നാളെ മുതൽ ഉള്ള എല്ലാ ഞായറാഴ്ചകളിലും ഫുൾ ലോക്ക് ഡൌൺ ആയിരിക്കും മെഡിക്കൽഷോപ്പ് ഒഴികെയുള്ള യാതൊരുവിധ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ പാടുള്ളതല്ല. ഈ നിർദ്ദേശങ്ങൾ അംഗീകരിക്കാത്ത വ്യാപാരികൾക്ക് കടുത്ത നിയമ നിയമനടപടികൾ നേരിടേണ്ടി വരും ആയതിനാൽ എല്ലാവരും ഈ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക “ എന്നീ രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണ്. ജില്ലാ പോലീസ് മേധാവി ഇത്തരത്തിലുള്ള യാതൊരു നിര്‍ദ്ദേശവും ആര്‍ക്കും നല്‍കിയിട്ടുള്ളതല്ല. ഇത്തരം വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിക്കുകയോ, പ്ര‍ചരിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരമായതിനാല്‍ അത്തരം വാര്‍ത്തകള്‍ നിര്‍മ്മിക്കുകയോ, പ്ര‍ചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ പോലീസ് കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.




https://www.facebook.com/490415788059158/posts/979849792449086/
11/07/2020

https://www.facebook.com/490415788059158/posts/979849792449086/

#കോവിഡ്_19: #ഇടുക്കി ജില്ലയിൽ ഇന്ന് േർക്ക് #രോഗബാധ_സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ:

1. #ചിന്നക്കനാൽ സ്വദേശിനി (28). #ഉറവിടം_വ്യക്തമല്ല. മെയ്‌ 31 ന് ഹൈദരാബാദിൽ പോയി വന്നു നിരീക്ഷണ കാലാവധി പൂർത്തിയാക്കിയിരുന്നു. ബന്ധുവിനോടൊപ്പം എറണാകുളത്ത് പോയിരുന്നു. ചിന്നക്കനാൽ പിഎച്ച്സി യിലെ സ്റ്റാഫ്‌ നഴ്സ് ആണ്. ജൂലൈ 08 വരെ ആശുപത്രിയിൽ ജോലിയിൽ ഉണ്ടായിരുന്നു. ഒമ്പതാം തീയതിയാണ് സ്രവ പരിശോധനയ്ക്ക് വിധേയയായത്.

2. ജൂൺ 26 ന് ഡൽഹിയിൽ നിന്നും കൊച്ചിയിലെത്തിയ തൊടുപുഴ #കാരിക്കോട് സ്വദേശി (46). അൾജീരിയയിൽ നിന്ന് ഡൽഹിയിലെത്തി ഏഴു ദിവസം ഡൽഹിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞതിനുശേഷം ഡൽഹിയിൽ നിന്നും വിമാനത്തിൽ കൊച്ചിയിലെത്തി. അവിടെ നിന്ന് ടാക്സിയിൽ കാരിക്കോട് എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

3. ജൂൺ 30 ന് റാസ് അൽ ഖൈമയിൽ (യുഎഇ) നിന്നും കൊച്ചിയിലെത്തിയ #വാഴത്തോപ്പ് സ്വദേശി (31). കൊച്ചിയിൽ നിന്നും സുഹൃത്തുക്കളോടൊപ്പം കാറിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

4. ജൂൺ 28 ന് ഷാർജയിൽ നിന്നും കൊച്ചിയിലെത്തിയ #ചക്കുപള്ളം സ്വദേശി (40). കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

5. ജൂൺ 28 ന് അബുദാബിയിൽ നിന്നും തിരുവനന്തപുരത്തെത്തിയ #ചക്കുപള്ളം സ്വദേശിനി (40). തിരുവനന്തപുരത്ത് നിന്നും കെഎസ്ആർടിസി ബസിൽ കോട്ടയത്തെത്തി. അവിടെ നിന്ന് ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന േർ ഇന്ന് #രോഗമുക്തി_നേടി.

ജൂണ്‍ 11 ന് ഡല്‍ഹിയില്‍ നിന്നെത്തി ജൂണ്‍ 25 ന് കോവിഡ് 19 സ്ഥിരീകരിച്ച #നെടുങ്കണ്ടം സ്വദേശി, ജൂണ്‍ 14 ന് യുഎഇ യില്‍ നിന്നെത്തി ജൂണ്‍ 29 ന് കോവിഡ് 19 സ്ഥിരീകരിച്ച #നെടുങ്കണ്ടം സ്വദേശി, ജൂണ്‍ 15ന് ഹരിയാനയില്‍ നിന്നെത്തി ജൂണ്‍ 18ന് കൊവിഡ് 19 സ്ഥിരീകരിച്ച #ഉടുമ്പന്നൂർ സ്വദേശി, ജൂണ്‍ 23ന് ഒമാനില്‍ നിന്നെത്തി ജൂണ്‍ 26ന് കൊവിഡ് സ്ഥിരീകരിച്ച #വണ്ടിപ്പെരിയാർ സ്വദേശി എന്നിവരാണ് ഇന്ന് രോഗമുക്തരായത്.

ഇതോടെ ഇടുക്കി സ്വദേശികളായ 98 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

08/07/2020

#കോവിഡ്_19: #ഇടുക്കി ജില്ലയിൽ ഇന്ന് േർക്ക് #രോഗബാധ_സ്ഥിരീകരിച്ചു. ജില്ലയിൽ ഒരു ദിവസം ഏറ്റവും അധികം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചത് ഇന്നാണ്.

1. ജൂലൈ അഞ്ചിന് കമ്പത്തു നിന്നും വന്ന #നെടുങ്കണ്ടം സ്വദേശി(28). കുമളി ചെക് പോസ്റ്റിലൂടെ സ്വന്തം വാഹനത്തിലെത്തി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

2. ജൂലൈ ഒന്നിന് മുംബൈയിൽ നിന്നും കൊച്ചിയിൽ എത്തിയ #അണക്കര സ്വദേശിനി (23). കൊച്ചിയിൽ നിന്നും സഹോദരനോടൊപ്പം ടാക്സിയിൽ വീട്ടിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നെടുങ്കണ്ടത്തു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

3. ജൂൺ 18 ന് ഡൽഹിയിൽ നിന്നും ട്രെയിന് എറണാകുളത്തു എത്തിയ #വണ്ടൻമേട് സ്വദേശിനി (29). എറണാകുളത്തു നിന്നും മുണ്ടക്കയത്തുള്ള സുഹൃത്തുക്കളോടൊപ്പം ടാക്സിയിൽ വണ്ടന്മേട് എത്തി. വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലെ കോവിഡ് ഐസൊലേഷൻ വാർഡിലെ നേഴ്‌സ് ആണ്.

4. ജൂൺ 22 ന് തിരുനെൽവേലിയിൽ നിന്നും തിരുവനന്തപുരത്തിന് ട്രെയിനിൽ വന്ന #പീരുമേട് സ്വദേശിനി (33). തിരുവനന്തപുരത്തു നിന്ന് കോട്ടയത്തിനു ജൻശതാബ്‌ദി എക്സ്പ്രസ്സിൽ വന്നു. കോട്ടയത്തു നിന്ന് പൊൻകുന്നം, അവിടെ നിന്ന് മുണ്ടക്കയം, അവിടെ നിന്ന് പീരുമേടിന് കെഎസ്ആർടിസി ബസുകളിലുമെത്തി. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

5. ജൂൺ 27 ന് തമിഴ്നാട് തൂത്തുക്കുടിയിൽ പോയി വന്ന #അയ്യപ്പൻകോവിൽ സ്വദേശി (47). സിമന്റ് ലോഡുമായി വന്ന വാഹനത്തിന്റെ ഡ്രൈവറാണ്. ഇദ്ദേഹം വണ്ടിപ്പെരിയാർ വഴി കമ്പംമെട്ട് ചെക്പോസ്റ്റിലൂടെ തൂത്തുക്കുടിയിൽ പോയി തിരികെ വണ്ടിപ്പെരിയാർ എത്തി. അവിടെ നിന്ന് ബൈക്കിന് അയ്യപ്പൻകോവിലിൽ വീട്ടിൽ എത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

6. ജൂൺ 24 ന് വില്ലുപുരത്തു നിന്ന് #കുമളി യിൽ എത്തിയ ആറു വയസ്സുകാരി. സഹോദരങ്ങളോടൊപ്പം അവിടെ നിന്ന് കാറിന് കുമളിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

7. ജൂൺ 27 ന് മംഗളൂരുവിൽ നിന്നും ട്രെയിന് എറണാകുളത്തെത്തിയ #അയ്യപ്പൻകോവിൽ സ്വദേശി (48). എറണാകുളത്തു നിന്നും കെഎസ്ആർടിസി ബസിൽ തൊടുപുഴ എത്തി. അവിടെ നിന്ന് ടാക്സിയിൽ അയ്യപ്പൻകോവിലിൽ എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

8. ജൂലൈ അഞ്ചിന് ഹൈദരാബാദിൽ നിന്നും വിമാനത്തിൽ കൊച്ചിയിൽ എത്തിയ #അയ്യപ്പൻകോവിൽ സ്വദേശിനി (39). ഭർത്താവിനോടൊപ്പം സ്വന്തം കാറിൽ വീട്ടിൽ എത്തി. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ അഡ്മിറ്റ്‌ ആക്കിയിരുന്നു.

9. ജൂലൈ 2 ന് ദുബായിൽ നിന്നും കോഴിക്കോട് എത്തിയ #കഞ്ഞിക്കുഴി സ്വദേശി (39). കോഴിക്കോട് നിന്നും കെഎസ്ആർടിസി ബസിൽ തൊടുപുഴയിൽ എത്തി. അവിടെ നിന്ന് ടാക്സിയിൽ കാഞ്ചിയാറിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

10. ജൂൺ 25 ന് ഷാർജയിൽ നിന്നും കൊച്ചിയിൽ എത്തിയ #വണ്ടൻമേട് സ്വദേശി(26). കൊച്ചിയിൽ നിന്നും കെഎസ്ആർടിസി ബസിൽ തൊടുപുഴ എത്തി. അവിടെ നിന്ന് ടാക്സിയിൽ വണ്ടന്മേട് എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

11. ജൂൺ 26 ന് ഷാർജയിൽ നിന്നും കൊച്ചിയിൽ എത്തിയ #വണ്ടൻമേട് സ്വദേശി(23). കൊച്ചിയിൽ നിന്നും സ്വന്തം വണ്ടിയിൽ വണ്ടന്മേട് എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

12. ജൂൺ 25 ന് ഷാർജയിൽ നിന്നും കൊച്ചിയിൽ എത്തിയ #രാജാക്കാട് സ്വദേശി (26). കൊച്ചിയിൽ നിന്നും സ്വന്തം വണ്ടിയിൽ രാജാക്കാട് എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

13. ജൂൺ 24 ന് ദോഹയിൽ നിന്നും കോഴിക്കോട് എത്തിയ #കരുണാപുരം സ്വദേശി (24). കോഴിക്കോട് നിന്നും കെഎസ്ആർടിസി ബസിൽ തൊടുപുഴ എത്തി. അവിടുന്ന് ടാക്സിയിൽ കരുണാപുരത്തു വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

14. ജൂൺ 26 ന് അബുദാബിയിൽ നിന്നും കൊച്ചിയിൽ എത്തിയ #നെടുങ്കണ്ടം സ്വദേശി (57). കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. അബുദാബിയിൽ വെച്ച് കോവിഡ് സ്ഥിരീകരിച്ചു ഭേദമായ വ്യക്തിയാണ്.

15. ജൂൺ 27 ന് ദുബായിൽ നിന്നും കൊച്ചിയിൽ എത്തിയ #നെടുങ്കണ്ടം സ്വദേശി (29). കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

16. ജൂൺ 26 ന് ഡൽഹിയിൽ നിന്നും വിമാനത്തിൽ കൊച്ചിയിൽ എത്തിയ #കരിമണ്ണൂർ സ്വദേശിനി (23). കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആണ്.

17 & 18. പശ്ചിമ ബംഗാളിൽ നിന്നും ബസിൽ #അടിമാലിയിൽ വന്ന #പശ്ചിമ_ബംഗാൾ സ്വദേശികൾ (57 വയസ്, 21 വയസ് ).
ജൂൺ 24 ന് 30 പേരടങ്ങുന്ന ടീമിനോടൊപ്പം ഇവർ അടിമാലിയിൽ എത്തി കോവിഡ് സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു.

19. കരുണാപുരം സ്വദേശിനി (46). ജൂൺ 29 ന് കോവിഡ് സ്ഥിരീകരിച്ച 2 പേരുടെ സെക്കണ്ടറി കോൺടാക്ട് ആണ്. ഭർത്താവിനോടൊപ്പം കരുണാപുരം പോത്തിൻകണ്ടത് ആയിരുന്നു. ജൂലൈ 6 നാണ് സ്രവ പരിശോധനക്ക് വിധേയയായത്.

20. കട്ടപ്പനയിലെ സ്റ്റാഫ്‌ നേഴ്സ് (34). കോട്ടയം സ്വദേശി ആണ്. 108 ആംബുലൻസിലെ ഇആർറ്റി സ്റ്റാഫ്‌ നഴ്സ് ആണ്.

ഇതോടെ ഇടുക്കി സ്വദേശികളായ 76 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

 #തൊടുപുഴക്കും  കോതമംഗലത്തിനും മുവാറ്റുപുഴയ്ക്കും   ഒരുപോലെ അടുത്ത് ആയി. തലക്കോടിനും മുള്ളിരിങ്ങാടിനും ഇടയിൽ ഉള്ള വനത്തി...
22/06/2020

#തൊടുപുഴക്കും കോതമംഗലത്തിനും മുവാറ്റുപുഴയ്ക്കും ഒരുപോലെ അടുത്ത് ആയി. തലക്കോടിനും മുള്ളിരിങ്ങാടിനും ഇടയിൽ ഉള്ള വനത്തിൽ സ്ഥിതി ചെയ്യുന്ന പുറം ലോകത്ത് നിന്ന് ഒളിച്ചിരിക്കുന്ന ഒരു സുന്ദര വെള്ളച്ചാട്ടം ആണ് "ആലി വീണ കുത്ത് "
ഇന്നുവരെ സ്വദേശികൾ മാത്രം വിരുന്ന് ഒരുക്കിയ ഇവൾ ഇന്ന് സന്ദർശകർക്കു ആയി ഒരുങ്ങി ഇരിക്കുകയാണ്.
വനപാതയിലൂടെ ഉള്ള 3 km പരം വരുന്ന നടത്തവും കാട്ടുഅരുവികളും പുൽമേടുകളും ഒകെ താണ്ടി വേണം എത്തിച്ചേരാൻ.
നടത്തിലെ ഷീണം അവളെ കണ്ടാൽ അപ്പോൾ മാറും അത്രക്കും ചന്തം ആണ് ആലി വീണ കുത്തിന്.

നേർത്ത ജലധാര പറ മുകളിൽ നിന്ന് മഴ പോലെ പെയ്യത്‌ ഇറങ്ങുന്നതാണ് ആലി വീണ കുത്ത്.

പണ്ട് കാട്ടിൽ തടിപിടിക്കാൻ പോയ ആനയും ആലി എന്നാ പാപ്പാനും ഈ മലയുടെ മുകളിൽ നിന്ന് തെന്നി ഈ കുത്തിലേക്കു ചാടി മരണപെട്ടു അതിന് ശേഷം വന്ന പേര് ആണ് "ആലി വീണ കുത്ത്. "

ആ ആനക്കും പാപ്പാനും കാല് ഇടറിയ മലമുകൾ കാണാൻ ആണ് ഞങ്ങളുടെ നടത്തം മനുഷ്യ സ്പർശം ഒത്തിരി ഏൽക്കാത്ത ആ ആലി കുത്തിന്റെ ഉത്ഭവസ്ഥലത്തേക്കു ആണ് ഞങ്ങൾ യാത്ര നടത്തിയത് 5 കൂടിതൽ km സഞ്ചരിച്ചു ഞങ്ങൾ അവിടെ എത്തി.
കാട് ഒളിപ്പിച്ച ആലി വീണ കുത്തും , അതിന്റെ മുകളിലെ കയവും കണ്ട് ഞങ്ങൾ കാട് ഇറങ്ങി.
https://youtu.be/i05d3Yv6f7c
പുതിയ വിശേഷങ്ങൾക്ക് പേജ് Like ചെയ്യുക

Address

Thodupuzha

Website

Alerts

Be the first to know and let us send you an email when KL 38 തൊടുപുഴക്കാരൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category