AKPA Panoor Mekhala

AKPA Panoor Mekhala All Kerala Photographers Association - Panoor Mekhala

20/12/2025
ക്ഷേമനിധി കാമ്പയിൻ ----------------------------------------------------------26.01.2022 ന്  മേഖലാ കമ്മിറ്റിയുടെ നേതൃത്വത...
03/02/2022

ക്ഷേമനിധി കാമ്പയിൻ
----------------------------------------------------------

26.01.2022 ന് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലാ കമ്മിറ്റി ഓഫീസിൽ വച്ച് ക്ഷേമനിധി കാമ്പയിൻ സംഘടിപ്പിച്ചു. മേഖലാ പ്രസിഡണ്ട് സത്യൻ പൊയിലൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി രജിത്ത് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം രാഗേഷ് പാലക്കൂൽ ആശംസാപ്രസംഗവും നടത്തി. 46 പേർ കാമ്പയിനിൽ വച്ച് കുടിശ്ശികയും 2022-23 വർഷത്തേക്കുള്ള അംശാദായവും അടച്ചു.

മരണാനന്തര കുടുംബ സഹായ ഫണ്ട് കൈമാറി:-------------------------------------------------------------------ആൾ കേരള ഫോട്ടോഗ്രാ...
18/01/2022

മരണാനന്തര കുടുംബ സഹായ ഫണ്ട് കൈമാറി:-
------------------------------------------------------------------
ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ചൊക്ലി യൂണിറ്റിലെ മുതിർന്ന അംഗവും മുൻ പാനൂർ മേഖലാ പ്രസിഡണ്ടുമായിരുന്ന ശ്രീമതി. പുഷ്പലത പ്രബീഷിന്റെ അകാല നിര്യാണത്തെത്തുടർന്ന് എ.കെ.പി.എ. കണ്ണൂർ ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ചേർന്ന് നൽകുന്ന മരണാനന്തര ധനസഹായം 12.01.2022 ബുധനാഴ്ച ജില്ലാ-മേഖലാ-യൂണിറ്റ് ഭാരവാഹികളുടെ സാന്നിധ്യത്തിൽ മുൻ ചൊക്ലി പഞ്ചായത്ത് മെമ്പർ ശ്രീ. ഷാനിദ് മേക്കുന്ന് പുഷ്പലതയുടെ കുടുംബത്തിന് കൈമാറി. ചടങ്ങിൽ പാനൂർ മേഖലാ പ്രസിഡന്റ് സത്യൻ പൊയിലൂർ അധ്യക്ഷത വഹിക്കുകയും യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത് വർണ്ണന സ്വാഗതവും പറഞ്ഞു. മേഖലാ സെക്രട്ടറി രജിത്ത്.കെ.പി യും മുൻ ജില്ലാ കമ്മിറ്റി അംഗവും പുഷ്പലതയുടെ ഭർത്താവുമായ പ്രബീഷ് സായി എന്നിവർ സന്നിഹിതരായിരുന്നു.

മരണാനന്തര കുടുംബ സഹായ ഫണ്ട് കൈമാറി:-------------------------------------------------------------------എ.കെ. പി. എ പാറാട്...
18/01/2022

മരണാനന്തര കുടുംബ സഹായ ഫണ്ട് കൈമാറി:-
------------------------------------------------------------------
എ.കെ. പി. എ പാറാട് യൂണിറ്റിലെ മുതിർന്ന അംഗവും മുൻ കാല നേതാവുമായിരുന്ന വിനായക് രമേഷാട്ടൻ്റെ
മരണാനന്തര കുടുംബ സഹായ ഫണ്ട് സംസ്ഥാന കമ്മിറ്റിയുടെയും, ജില്ലാ കമ്മിറ്റിയുടെയും തുകയായി എൺപതിനായിരം രൂപ 12.01.2022 ന് ഉച്ചയ്ക്ക് 12.30ന് ബഹു: കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.കെ.ലത രമേഷാട്ടൻ്റെ സഹധർമിണി ശ്രീ.പ്രസീത ക്ക് അവരുടെ വീട്ടിൽ വെച്ച് കൈമാറുന്നു. പ്രസ്തുത ചടങ്ങിൽ വാർഡ് മെമ്പർ പി. മഹിജ, എ.കെ. പി. എ ജില്ലാ കമ്മിറ്റി അംഗങ്ങളായ രാഗേഷ് പാലക്കൂൽ, സന്തോഷ് കല്ലിക്കണ്ടി, മേഖല പ്രസിഡൻ്റ് സത്യൻ പൊയിലൂർ, മേഖല സെക്രട്ടറി രജിത്ത് ചൊക്ലി ,യൂണിറ്റ് പ്രസിഡൻ്റ് ബാബുരാജ് കുന്നോത്ത് പറമ്പ് ,സെക്രട്ടറി വിപിൻ വിനായക് എന്നിവർ പങ്കെടുത്തു.

ഇ-ശ്രം രജിസ്‌ട്രേഷൻ ക്യാമ്പ് :---------------------------------------------------------------എ.കെ.പി.എ പാനൂർ യൂണിറ്റിന്റ...
18/01/2022

ഇ-ശ്രം രജിസ്‌ട്രേഷൻ ക്യാമ്പ് :-
--------------------------------------------------------------

എ.കെ.പി.എ പാനൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പാനൂർ ബസ് സ്റ്റാൻഡിൽ വച്ച് ഇ-ശ്രം രജിസ്‌ട്രേഷൻ കാമ്പ് സംഘടിപ്പിച്ചു. 2019 ഡിസംബർ 14 ന് രാവിലെ 10 മണിക്ക് പാനൂർ മേഖലാ പ്രസിഡന്റ് സത്യൻ പൊയിലൂർ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് സെക്രട്ടറി ഷൈജു അമ്മാസ് സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് അനൂപിന്റെ അധ്യക്ഷതയിൽ മേഖലാ സെക്രട്ടറി രജിത് , മേഖലാ ട്രഷറർ ശരത്, ചൊക്ലി യൂണിറ്റ് മെമ്പർ ഷിജു, പാനൂർ യൂണിറ്റ് അംഗം തരുൺ എന്നിവർ ആശംസകൾ അറിയിച്ചു. പാനൂർ യൂണിറ്റ് ട്രഷറർ റോജിത് നന്ദി അറിയിച്ചു.

സംഘടനാ പ്രവർത്തനത്തിന്റെയും സമർപ്പണത്തിന്റെയും പുത്തൻ മാതൃകകൾ കാഴ്ച വെച്ചു കൊണ്ട് നമുക്ക് മുമ്പേ കടന്നുപോയവർ ... പാനൂർ മ...
07/12/2021

സംഘടനാ പ്രവർത്തനത്തിന്റെയും സമർപ്പണത്തിന്റെയും പുത്തൻ മാതൃകകൾ കാഴ്ച വെച്ചു കൊണ്ട് നമുക്ക് മുമ്പേ കടന്നുപോയവർ ... പാനൂർ മേഖലയുടെ ദീപസ്തംഭങ്ങൾ.. പ്രണാമം 🙏 മറക്കില്ലൊരിക്കലും❤️🌹

37 സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു പാനൂർ മേഖല സമ്മേളനം വ്യാപാര ഭവൻ ഹാളിൽ വെച്ച് നടന്നു രാവിലെ 10 മണിക്ക്  മേഖല  പ്രസി...
04/12/2021

37 സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു പാനൂർ മേഖല സമ്മേളനം വ്യാപാര ഭവൻ ഹാളിൽ വെച്ച് നടന്നു രാവിലെ 10 മണിക്ക് മേഖല പ്രസിഡന്റ്‌ ശ്രീജിത്ത്‌ ഫാന്റസി പതാക ഉയർത്തി സമ്മേളന പരിപാടി ക് തുടക്കം കുറിച്ചു തുടർന്ന് നമ്മെ വിട്ടു പിരിഞ്ഞ രമേശേട്ടന്റെയും പുഷ്പ്പച്ചിയുടെ യും ഫോട്ടോ യ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി. മേഖല പ്രസിഡന്റിന്റെ അധ്യക്ഷതയിൽ മേഖല സെക്രട്ടറി സ്വാഗതം പറഞ്ഞു. AKPA കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ ഉണ്ണി കൂവോട് സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിച്ചു.AKPA കണ്ണൂർ ജില്ലാ സെക്രട്ടറി രാജേഷ് കരേള സംഘടനാ റിപ്പോർട്ട്‌ അവതരിപ്പിച്ചു മേഖല യിലെ അനുമോദനങ്ങൾ നേടിയ മെമ്പർ മാർക്ക്‌ ട്രോഫി വിതരണം ചെയ്തു
ആശംസകൾ അർപ്പിച്ചു മേഖല ഇൻചാർജ് ഷജിത് മട്ടന്നൂർ രാഗേഷ് പാലക്കൂൽ പ്രബീഷ് സായി എന്നിവർ സംസാരിച്ചു.മേഖല വാർഷിക പ്രവർത്തന റിപ്പോർട്ട്‌ മേഖല സെക്രട്ടറി യും വര വ് ചിലവ് കണക് മേഖല ട്രഷറർ അവതരിപ്പിച്ചു സമ്മേളനം അംഗീകരിച്ചു.പുതിയ പാനൽ അവതരണം മേഖല ഇൻചാർജ് അവതരിപ്പിച്ചു ഭാരവാഹികൾ ആയി സത്യൻ പൊയ്‌ലൂർ പ്രസിഡന്റ്‌ആയും രജിത് k. P സെക്രട്ടറി ആയും ശരത് സി വി ട്രഷറർ ആയി ഷിനോദ് PRO ആയി സമ്മേളനം തെരഞ്ഞെടുത്തു ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയി ശ്രീജിത്ത്‌ ഫാന്റസി രാഗേഷ് പാലക്കൂൽ സന്തോഷ്‌ കല്ലിക്കണ്ടി എന്നിവരെയും തെരഞ്ഞെടുത്തു.മേഖല സഹഭാരവാഹികളായി മേഖല വൈസ് പ്രസിഡന്റ്‌ ആയി സുബി പാത്തിപ്പാലം മേഖല ജൊയിൻ സെക്രട്ടറി ആയി പ്രദീഷ് ഒളവിലത്തേയും തെരെഞ്ഞെടുത്തു.

പാനൂർ മേഖലാ പ്രതിനിധി സമ്മേളനം (10.11.2021)
04/12/2021

പാനൂർ മേഖലാ പ്രതിനിധി സമ്മേളനം (10.11.2021)

04/12/2021

Welcome to the official page of AKPA Panoor Mekhala

Address

AKPA Office, Municipal Shopping Complex
Thalassery
670692

Alerts

Be the first to know and let us send you an email when AKPA Panoor Mekhala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to AKPA Panoor Mekhala:

Share