Malampuzha Dam I മലമ്പുഴ ഡാം

Malampuzha Dam I മലമ്പുഴ ഡാം Malampuzha Dam official page

മലമ്പുഴ  കവയിൽ  സഞ്ചാരികൾക്ക് നിയന്ത്രണംമലമ്പുഴ ആനക്കൽ (കവ) റോഡിൽ ശക്തമായ മഴയെത്തുടർന്ന് ഒന്നാം പുഴ പാലത്തിന്റെ കൽവർട്ട്...
10/07/2026

മലമ്പുഴ കവയിൽ സഞ്ചാരികൾക്ക് നിയന്ത്രണം

മലമ്പുഴ ആനക്കൽ (കവ) റോഡിൽ ശക്തമായ മഴയെത്തുടർന്ന് ഒന്നാം പുഴ പാലത്തിന്റെ കൽവർട്ട് തകർന്ന സാഹചര്യത്തിൽ കർശന യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സണായ ജില്ലാ കലക്ടർ അറിയിച്ചു. അറ്റകുറ്റപ്പണി പൂർത്തിയാക്കി റോഡ് സുരക്ഷിതമാക്കുന്നത് വരെ വിനോദസഞ്ചാരികൾക്കും ഭാരവാഹനങ്ങൾക്കുമാണ് പ്രദേശത്തേക്ക് സഞ്ചാര വിലക്ക് ഏർപ്പെടുത്തിയത്.

ജൂലൈ 8ന് പെയ്ത മഴയിലാണ് കവ റോഡിലെ പാലത്തിന് കേടുപാടുകൾ സംഭവിച്ചത്. ദിവസേന നിരവധി വിനോദസഞ്ചാരികൾ എത്തുന്ന പ്രദേശമായതിനാൽ പാലത്തിന്റെയും റോഡിന്റെയും നിലവിലെ അവസ്ഥ അപകടങ്ങൾക്ക് കാരണമാകാൻ സാധ്യതയുള്ളതിനാലാണ് മുൻകരുതൽ നടപടിയായി നിയന്ത്രണം ഏർപ്പെടുത്തിയത്.
മറിച്ചൊരുത്തരവ് ഉണ്ടാകുന്നത് വരെ വിലക്ക് തുടരും. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി റോഡ് സുരക്ഷിതമാക്കാൻ ആവശ്യമായ സൂചനാ ബോർഡുകൾ സ്ഥാപിക്കാൻ പി.ഡബ്ല്യു.ഡി റോഡ്‌സ് വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് യാത്രാ നിയന്ത്രണങ്ങൾ പ്രാവർത്തികമാക്കാൻ ജില്ലാ പോലീസ് മേധാവിയെയും ചുമതലപ്പെടുത്തി.

Address

Malampuzha Dam
Palghat
678651

Website

Alerts

Be the first to know and let us send you an email when Malampuzha Dam I മലമ്പുഴ ഡാം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share