Voice Of People Keralam

Voice Of People Keralam സമഗ്രം...സധൈര്യം...സഞ്ചാരം.......

കേരള പുലയര്‍ മഹാസഭ മാവേലിക്കര യൂണിയന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തുമാവേലിക്കര: കേരള പുലയര്‍ മഹാസഭ പി.എം.വിനോദ് വിഭാഗം മാവേലിക്ക...
07/08/2026

കേരള പുലയര്‍ മഹാസഭ മാവേലിക്കര യൂണിയന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു
മാവേലിക്കര: കേരള പുലയര്‍ മഹാസഭ പി.എം.വിനോദ് വിഭാഗം മാവേലിക്കര യൂണിയന്‍ കമ്മറ്റി ഓഫീസ് കൊച്ചാലുമ്മൂട്ടില്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് കെ.വി.സാന്ദ്രന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി ബിന്ദു സെബാഷ്യര്‍, സംസ്ഥാന കമ്മറ്റി അംഗം സന്തോഷ് നന്മ, പി.കെ.ബാലകൃഷ്ണന്‍, വെട്ടിയാര്‍ കാര്‍ത്തികേയന്‍, കെ.ജയന്‍, വേണുഗോപാല്‍, വി.കെ.രാജന്‍ ചെങ്ങന്നൂര്‍, പുഷ്പകല കുമാരി, പ്രിയ അനുരാജ്, സാബു, രാജു സദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.

കേരള പുലയര്‍ മഹാസഭ പി.എം.വിനോദ് വിഭാഗം മാവേലിക്കര യൂണിയന്‍ കമ്മറ്റി ഓഫീസ് കൊച്ചാലുമ്മൂട്ടില്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.വിദ്യാധരന്‍ ഉദ്ഘാടനം ചെയ്യുന്നു

വ്യാപാരി വ്യവസായി സമിതി ഏരിയ സമ്മേളനം നടന്നുമാവേലിക്കര: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മാവേലിക്കര ഏരിയ സമ്മേളനം ജി...
07/08/2026

വ്യാപാരി വ്യവസായി സമിതി ഏരിയ സമ്മേളനം നടന്നു
മാവേലിക്കര: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മാവേലിക്കര ഏരിയ സമ്മേളനം ജില്ല സെക്രട്ടറി എസ്.ശരത്ത് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് തോമസ് മാത്യു അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി മാജിക് സുനില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹരികുമാര്‍ അമൃത, രജിത അനൂജ്, ഹാഷിം അരീപ്പുറത്ത്, ദേവരാജന്‍, തോമസ് ചെറിയാന്‍, കൃഷ്ണപിള്ള എന്നിവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന വ്യാപാരികളേയും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളേയും ആദരിച്ചു.

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മാവേലിക്കര ഏരിയ സമ്മേളനം ജില്ല സെക്രട്ടറി എസ്.ശരത്ത് ഉദ്ഘാടനം ചെയ്യുന്നു

രാമായണോത്സവംമാവേലിക്കര: തഴക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ രാമായണോത്സവം അരംഭിച്ചു. ശ്രീ സുബ്രഹ്‌മണ്യ ഹൈന്ദവ സേവാസ...
07/08/2026

രാമായണോത്സവം
മാവേലിക്കര: തഴക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ രാമായണോത്സവം അരംഭിച്ചു. ശ്രീ സുബ്രഹ്‌മണ്യ ഹൈന്ദവ സേവാസമിതി പ്രസിഡന്റ് ഡി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പൗര്‍ണമി സംഘം സെക്രട്ടറി അനിത അധ്യക്ഷത വഹിച്ചു. ആര്‍.രാജേന്ദ്രന്‍ രാമായണ സന്ദേശം നല്‍കി. സേവാസംഘം സെക്രട്ടറി ആര്‍.മനോജ്, ഷീജ രാജേന്ദ്രന്‍, രാധ, കെ.ജി.മഹാദേവന്‍, സുരേഷ് നെടുമ്പുറം എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി രാമായണ പ്രശ്നോത്തരി മത്സരം നടന്നു.

തഴക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ ആരംഭിച്ച രാമായണോത്സവം ശ്രീ സുബ്രഹ്‌മണ്യ ഹൈന്ദവ സേവാസമിതി പ്രസിഡന്റ് ജി.ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

കേരളപാണിനി അക്ഷരശ്ലോക സമിതി വാര്‍ഷിക സമ്മേളനം നടന്നുമാവേലിക്കര: ഏ.ആര്‍. രാജരാജ വര്‍മ്മ സ്മാരകത്തില്‍ കേരളപാണിനി അക്ഷരശ്ല...
07/08/2026

കേരളപാണിനി അക്ഷരശ്ലോക സമിതി വാര്‍ഷിക സമ്മേളനം നടന്നു
മാവേലിക്കര: ഏ.ആര്‍. രാജരാജ വര്‍മ്മ സ്മാരകത്തില്‍ കേരളപാണിനി അക്ഷരശ്ലോക സമിതിയുടെ 33-ാമത് വാര്‍ഷിക സമ്മേളനം കുമനാശാന്‍ അവാര്‍ഡ് ജേതാവും കവിയും അധ്യാപുകനുമായ എന്‍.എസ്.സുമേഷ്‌കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് വി.ജെ.രാജ്‌മോഹന്‍ അധ്യക്ഷത വഹിച്ചു. എസ്.ഡി.കോളേജ് അസോസിയേറ്റ് പ്രഫസര്‍ ഡോ.സജിത്ത് ഏവൂരേത്ത് ഏ.ആര്‍.അനുസ്മരണ പ്രഭാഷണം നടത്തി. ഏ.ആര്‍.സ്മാരക ഭരണ സമിതി സെക്രട്ടറി വി.ഐ.ജോണ്‍സണ്‍ പാണിനിപത്രിക പ്രകാശനം ചെയ്തു. സമിതി ഉപാധ്യക്ഷന്‍ ജോര്‍ജ്ജ് തഴക്കര പാണിനി പത്രിക ഏറ്റുവാങ്ങി. മുരളീധരന്‍ തഴക്കര സമ്മാനദാനം നിര്‍വ്വഹിച്ചു. സമിതി രക്ഷാധികാരി കെ.രാമവര്‍മ്മ, സെക്രട്ടറി ജെ.ഉണ്ണികൃഷ്ണകുറുപ്പ്, ബിന്ദു.ആര്‍.തമ്പി എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വേലൂര്‍ പരമേശ്വരന്‍ നമ്പൂതിരി, മാങ്കുളം.ജി.കെ.നമ്പൂതിരി, രാധാമണി കട്ടച്ചിറ എന്നിവരെ ആദരിച്ചു. പരിപാടിയുടെ ഭാഗമായി അഖിലകേരള അക്ഷരശ്ലോക മത്സരങ്ങള്‍, സാഹിത്യ സമ്മേളനം, അക്ഷരശ്ലോക സമ്മേളനം, കവിയരങ്ങ്, കഥയരങ്ങ്, പ്രതിഭകളെ ആദരിക്കല്‍ എന്നിവ നടന്നു.

ഏ.ആര്‍. രാജരാജ വര്‍മ്മ സ്മാരകത്തില്‍ കേരളപാണിനി അക്ഷരശ്ലോക സമിതിയുടെ 33-ാമത് വാര്‍ഷിക സമ്മേളനം എന്‍.എസ്.സുമേഷ്‌കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര പുതിയകാവ് ഭദ്രകാളി ക്ഷേത്രത്തിൽ ശബരിമല മുൻ മേൽശാന്തി ചെറുതലമഠം വിഷ്ണുനമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്...
07/08/2026

മാവേലിക്കര പുതിയകാവ് ഭദ്രകാളി ക്ഷേത്രത്തിൽ ശബരിമല മുൻ മേൽശാന്തി ചെറുതലമഠം വിഷ്ണുനമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന നിറപുത്തരി പൂജ

ചെട്ടികുളങ്ങര ക്ഷേത്രത്തിൽ നിറപുത്തരിയുടെ ഭാഗമായി ക്ഷേത്ര മേൽശാന്തി അജിനാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നെൽക്കതിർ ക്ഷേ...
07/08/2026

ചെട്ടികുളങ്ങര ക്ഷേത്രത്തിൽ നിറപുത്തരിയുടെ ഭാഗമായി ക്ഷേത്ര മേൽശാന്തി അജിനാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നെൽക്കതിർ ക്ഷേത്രത്തിനുള്ളിലേക്ക് എത്തിക്കുന്നു

NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)പുറപ്പെടുവിച്ച സമയവും തീയതിയും 07.00 AM...
03/08/2026

NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)

പുറപ്പെടുവിച്ച സമയവും തീയതിയും 07.00 AM; 03/08/2026

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

NOWCAST dated 03/08/2026

Time of issue 0700 hr IST (Valid for next 3 hours)

Moderate rainfall and maximum surface wind speed reaching 50 kmph is very likely to occur at isolated places in the Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, Malappuram, Kozhikode & Kannur (ORANGE ALERT: Valid for next 3 hrs) districts; Moderate rainfall and maximum surface wind speed reaching 40 kmph is very likely to occur at isolated places in all other districts of Keralam.

IMD-KSEOC-KSDMA

ആലപ്പുഴ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകൾ നിലനി...
03/08/2026

ആലപ്പുഴ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും മൂഴിയാർ ഡാം തുറന്നു വിടാനുള്ള സാധ്യത പരിഗണിച്ചും കടലാക്രമണവും ഉള്ളതിനാലും, ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് (ആഗസ്റ്റ് 3)അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല.

02/08/2026

NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)

പുറപ്പെടുവിച്ച സമയവും തീയതിയും 10.00 PM; 02/08/2026

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

NOWCAST dated 02/08/2026

Time of issue 2200 hr IST (Valid for next 3 hours)

Moderate rainfall and maximum surface wind speed reaching 40-50 kmph is very likely to occur at isolated places in the Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, Thrissur & Palakkad (ORANGE ALERT: Valid for next 3 hrs) districts; Moderate rainfall and maximum surface wind speed reaching 40 kmph is very likely to occur at isolated places in all other districts of Keralam.

IMD-KSEOC-KSDMA

02/08/2026

തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദപാത്തി (Off Shore Trough) തുടരുന്നു.

വടക്കൻ കര്‍ണാടകയില്‍ നിന്ന് കന്യാകുമാരി വരെ, തെക്കൻ കര്‍ണാടക, കേരളം, തമിഴ്നാട് വഴി ന്യൂനമർദ്ദപാത്തി (Trough) സ്ഥിതിചെയ്യുന്നു.

മധ്യ രാജസ്ഥാനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു.

കേരളത്തിൽ 2026 ൽ ആഗസ്റ് 2 മുതൽ 6 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത.

ആഗസ്റ് 2,3 ,6 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

ആഗസ്റ്റ് 2, 3 തീയതികളിൽ മണിക്കൂറിൽ 40–50 വേഗതയിലും ശക്തമായ കാറ്റിനും സാധ്യത.

01.30 PM; 02 ആഗസ്റ്റ് 2026

IMD-KSEOC-KSDMA

Address

Thadathil Puthan Veedu Kottarkavu
Mavelikara
690101

Telephone

+919961854854

Website

Alerts

Be the first to know and let us send you an email when Voice Of People Keralam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Voice Of People Keralam:

Shortcuts

Share