11/11/2022
📍 Virgin valley | Mannarkkad
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് മേഖലയിൽ സ്ഥിതിചെയ്യുന്നതും, അങ്ങ് ഉൾക്കടുകളിൽ നിന്ന് ഒഴുകിവേരുനതുമായ ഒരു മനോഹരമായ നദിയാണ് വിർജിൻ വാലി, ഇവിടുത്തെ പ്രത്യേകത എന്ന് പറഞ്ഞാൽ വെള്ളത്തിൽ നല്ല തണുപ്പും അതേപോലെതന്നെ കാണാനും വളരെ മനോഹരമാണ്.
ഒരുപാട് പേർക്ക് അറിയാവുന്ന സ്ഥലം കൂടിയാണിത്. ഇവിടെ വരാൻ പറ്റി നല്ലൊരു ടൈം എന്ന് പറയുന്നത് മഴക്കാലം കഴിഞ്ഞിട്ടുള്ള സമയമാണ് . മഴക്കാലത്ത് ആണെങ്കിൽ നല്ല മലവെള്ളം വരാനും അതേപോലെതന്നെ പാറയിൽ എല്ലാം നല്ല തെന്നലും ഉണ്ടാവും, അതിനാൽ മഴക്കാലത്ത് ആരും വെള്ളത്തിൽ ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കുക.
പ്രകൃതിയോട് വളരെ അടുത്ത കിടക്കുന്നതുകൊണ്ട് ഇവിടെ ആരും മാലിന്യങ്ങൾ ഇടത്തേ ഇരിക്കാൻ ശ്രദ്ധിക്കുക.