VJ Photography

VJ Photography This is the official page of Team VJ Photography ടീം വി ജെ

ആനക്കാരനെ ഒഴിവാക്കിയ മുതലാളിക്കും ആനയെ അടുത്ത പാപ്പാന് സെറ്റാക്കി കൊടുത്ത് പോകാതിരുന്ന പഴയ പാപ്പാനും പകുതിക്ക് വെച്ച് നി...
25/03/2024

ആനക്കാരനെ ഒഴിവാക്കിയ മുതലാളിക്കും ആനയെ അടുത്ത പാപ്പാന് സെറ്റാക്കി കൊടുത്ത് പോകാതിരുന്ന പഴയ പാപ്പാനും പകുതിക്ക് വെച്ച് നിർത്തിപ്പോയ പുതിയ പാപ്പാനും ഒരായിരം നന്ദി 🙏🏻🙏🏻🙏🏻

ഓർമ്മകളിൽ എന്നും മഹാദേവൻ 💔എന്നെന്നും പ്രിയ്യപ്പെട്ടവൻ
23/02/2024

ഓർമ്മകളിൽ എന്നും മഹാദേവൻ 💔

എന്നെന്നും പ്രിയ്യപ്പെട്ടവൻ

കുഞ്ചു ആനേം പല്ലാവൂരും വടക്കുംനാഥാനിൽ
22/02/2024

കുഞ്ചു ആനേം പല്ലാവൂരും വടക്കുംനാഥാനിൽ

ചെമ്പുത്രക്കാരുടെ അഭിമാനം 🔥ഇന്നുണ്ടായിരുന്നെങ്കിൽ........... 💔
18/02/2024

ചെമ്പുത്രക്കാരുടെ അഭിമാനം 🔥

ഇന്നുണ്ടായിരുന്നെങ്കിൽ........... 💔

ചുള്ളിപ്പറമ്പൻ 🔥💔
17/02/2024

ചുള്ളിപ്പറമ്പൻ 🔥💔

ഇനി ഇവന്റെ വരവിനായുള്ള കാത്തിരിപ്പ് ❤️🔥
13/02/2024

ഇനി ഇവന്റെ വരവിനായുള്ള കാത്തിരിപ്പ് ❤️🔥

KALLAZHI POORAMകല്ലഴി പൂരത്തിൻ്റെ ആചാരത്തെയും ഭംഗിയെയും മറ്റു പൂരങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് നമ്മളിൽ ചിലരെങ്കിലും...
05/02/2024

KALLAZHI POORAM

കല്ലഴി പൂരത്തിൻ്റെ ആചാരത്തെയും ഭംഗിയെയും മറ്റു പൂരങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് നമ്മളിൽ ചിലരെങ്കിലും ഇനിയും അറിയാത്ത അഥവാ കണ്ടിട്ടില്ലാത്ത ചില ആചാരങ്ങളായിരിക്കും. അയൽ ദേശത്തുള്ള തൻ്റെ അതിഥിയായ പ്രിയ്യപ്പെട്ട സഹോദരിയെ തൻ്റെ താലപ്പൊലിക്ക് സ്വീകരിച്ചു കൊണ്ടുവരുന്ന കാഴ്‌ച ഒന്നു കാണേണ്ടതുതന്നെയാണ്.

എകദേശം 62 വർഷങ്ങൾക്കു മുൻപ്, ഒരു കല്ലഴി പുരത്തിന് കിടങ്ങൂർ ഭഗവതി, ദേശത്തോടൊപ്പം കല്ലഴി പാടം താണ്ടി ക്ഷേത്രത്തിലേക്കു കയറവെ അതേ സമയം മറ്റൊരു പുരം മേലെ ആലിനു സമീപമായി ക്ഷേത്രമൈതാനിയിൽ പ്രവേശിച്ചു കഴിഞ്ഞത് കിടങ്ങൂർക്കാർക്കും നാട്ടുകാർക്കുമിടയിൽ പ്രശ്‌നങ്ങൾക്ക് തുടക്കം കുറിക്കുകയും, പിണക്കം കാണിച്ച് കിടങ്ങൂർ പുരം അമ്പലത്തിൽ പ്രവേശിക്കാതെ ആനയെ തൊഴിയിച്ച് തിരികെ പോവുകയുമുണ്ടായി. രാത്രിപ്പുരത്തിൽ കിടങ്ങൂർ ഭഗവതി പങ്കെടുക്കാതിരിക്കുകയും, ചെറിയ വാക്കുതർക്കങ്ങൾ ഉണ്ടാവുകയും, ആ സമയം അന്നത്തെ കോമരം അട്ടഹസിച്ചുകൊണ്ട് ചാടിവീഴുകയുമുണ്ടായി. ആ രാത്രി തന്നെ പട്ടുടുത്ത് വാളുമായി കോമരം കൂരിരുട്ടത്ത് പാടുത്തുകൂടെ കിടങ്ങൂരിലേക്ക് ഓടി. കിടങ്ങൂരെത്തി കലിയോടെ കല്പന തുടങ്ങുകയും, തൻ്റെ പ്രിയ്യപ്പെട്ട സഹോദരിയില്ലാതെ പുരം പൂർണമാവില്ല എന്നുമറിയിച്ച്, ആ രാത്രി തന്നെ കിടങ്ങൂർ ഭഗവതിയെയും കുട്ടി കല്ലഴിയിലെത്തി പുരം ഭംഗിയായി അവസാനിക്കുകയുമായിരുന്നു. എന്നതെല്ലാം കേൾക്കുമ്പോൾ അത്ഭുതം തോന്നിക്കുന്ന കഥകളാണ്.

കല്ലഴി പൂരത്തിന് കിടങ്ങൂർ ഭഗവതി അമ്പലപ്പറമ്പിലേക്ക് കയറിയതിനു ശേഷമേ മറ്റേതു പുരവും കയറാവു എന്ന തീരുമാനം അതോടെ ഒന്നുകൂടി ശക്തമായി.

നാളിതുവരെ മാറിവന്ന എതു കോമരമായാലും കിടങ്ങൂർ പൂരം എഴുന്നള്ളിച്ച് മേളത്തിൻ്റെ താളം കേട്ടുതുടങ്ങിയാൽ മട്ടും ഭാവവും മാറി തുടങ്ങുകയും, കുളിച്ചു വരുന്നതോടെ കലിയും സ്വഭാവമാറ്റവുമെല്ലാം തുടങ്ങുകയും, സ്വയം കലിയടക്കികൊണ്ട് കസാരയിൽ മുറുകെ പിടിച്ചിരിക്കാറുമുണ്ടത്രെ. ശേഷം പട്ടുടുത്ത് വാളും കൈമാറിയാൽ തീവ്രമായ കലിയോടെ ക്ഷേത്രത്തിൻ്റെ എതു വഴിയിലൂടെ വേണമെങ്കിലും അരമണിയും കിലുക്കികൊണ്ട് പാടത്തേക്ക് ഓരോട്ടമായിരിക്കും. ഇതു നേരത്തെ കണ്ടുകൊണ്ട് കുത്തുവിളക്കേന്തിയയാൾ ആദ്യം തന്നെ പാടത്തു ചെന്നു നിൽക്കുമത്രെ. തൊടിനരികെ എത്തിനിൽക്കുന്ന കിടങ്ങൂർ ഭഗവതിയെ ലക്ഷ്യമാക്കി ഓടുന്ന കോമരം അവിടെയെത്തി തൻ്റെ സഹോദരിയെ അതിഥിയായി അരിയും പൂവുമെറിഞ്ഞ് സ്വീകരിച്ചു കൊണ്ടുവരുന്ന കാഴ്ച്‌ച ഒരിക്കലെങ്കിലും കാണുക തന്നെ വേണം.

കിടങ്ങൂർ പുരം ക്ഷേത്രത്തിലേക്ക് കയറുന്നതോടെ മറ്റു പൂരങ്ങൾ കയറി തുടങ്ങും. പിന്നീട് കല്ലഴി ദേവസ്വം പൂരം സ്വീകരിക്കാനായിരിക്കും കോമരം ചെല്ലുക. പുരത്തിനന്ന് കല്ലഴിയമ്മ ആനപ്പുറത്ത് സഭാമഠത്തിലെത്തി പൂജ കഴിഞ്ഞ് തൃക്കണ്ടത്ത് ഭഗവതിയുമായാണ് തിരികെ കല്ലഴിയിലെത്തുക. സ്വന്തം ക്ഷേത്രത്തിൽ തുടങ്ങി അവിടെ തന്നെ അവസാനിക്കുന്ന ചുറ്റുവട്ടത്തുള്ള മറ്റു ദേവസ്വം പൂരങ്ങളിൽ നിന്ന് കല്ലഴിയെ വ്യത്യസ്‌തമാക്കുന്നതും നമ്മുടെ ദേവസ്വം പുരമാണ്.

നമ്മളിൽ ചിലരെങ്കിലും അറിയാത്ത അഥവാ ഒരുതവണയെങ്കിലും കാണേണ്ട ഇത്തരം ആചാരാനുഷ്‌ഠാനങ്ങൾ വ്യത്യസ്‌തമാക്കുന്ന കൂടുതൽ ഭംഗിയാക്കുന്ന നമ്മുടെ കല്ലഴി പൂരം ഇനിയും പ്രസിദ്ധമാകട്ടെ, അതിന് നാമോരോരുത്തരും കാരണമാകട്ടെ.

Caption courtezy :CBZ Club

KALLAZHI POORAMകല്ലഴി പൂരത്തിൻ്റെ ആചാരത്തെയും ഭംഗിയെയും മറ്റു പൂരങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് നമ്മളിൽ ചിലരെങ്ക...

കല്ലഴി പൂരം     #2024
04/02/2024

കല്ലഴി പൂരം

#2024

പഴയൊരു കല്ലഴി പൂരകാഴ്ച്ചഇത്തവണ പൂരം ഫെബ്രുവരി 4 ഞായറാഴ്ച         #2024
02/02/2024

പഴയൊരു കല്ലഴി പൂരകാഴ്ച്ച

ഇത്തവണ പൂരം ഫെബ്രുവരി 4 ഞായറാഴ്ച

#2024

നഷ്ടങ്ങളുടെ കൂട്ടത്തിൽ ഒരുവൻ കൂടി ☹️ഗുരുവായൂർ കണ്ണൻ
27/01/2024

നഷ്ടങ്ങളുടെ കൂട്ടത്തിൽ ഒരുവൻ കൂടി ☹️

ഗുരുവായൂർ കണ്ണൻ

ഈശ്വരൻ എല്ലാം വാരിക്കോരി നൽകി ആയുസ്സൊഴിച്ച് ☹️
24/01/2024

ഈശ്വരൻ എല്ലാം വാരിക്കോരി നൽകി ആയുസ്സൊഴിച്ച് ☹️

ശ്രീരാമജയം 🔥
08/01/2024

ശ്രീരാമജയം 🔥

Address

Kunnamkulam
Kunnamkulam

Website

Alerts

Be the first to know and let us send you an email when VJ Photography posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to VJ Photography:

Share