Kottathala Kathiravan കോട്ടാത്തല കതിരവൻ

Kottathala Kathiravan  കോട്ടാത്തല കതിരവൻ ആഘോഷങ്ങൾ അവസരങ്ങൾ ആണ്. സ്നേഹം പങ്കിടാനും, കരുണയോടെ പെരുമാറുവാനും മനുഷ്യനെ മനുഷ്യനായി കാണുവാനും.
(2)

കേരളത്തെ നടുക്കിയ ഗുരുവായൂർ വയോധിക കൊലപാതകക്കേസിന്റെ തുടക്കം ഒരു കൊടും ക്രിമിനലിന്റെ മൊഴിയിൽ എഴുതി വിട്ട കാര്യങ്ങൾ എന്ത്...
16/07/2026

കേരളത്തെ നടുക്കിയ ഗുരുവായൂർ വയോധിക കൊലപാതകക്കേസിന്റെ തുടക്കം ഒരു കൊടും ക്രിമിനലിന്റെ മൊഴിയിൽ എഴുതി വിട്ട കാര്യങ്ങൾ എന്ത് ഒക്കെ മരിയാതകേടുകൾ പിന്നീട് പോസ്റ്റ്മാർട്ടം റിപ്പോർട്ട് വന്നപ്പോൾ സത്യം മറ്റൊന്ന് 👇👇

മറ്റൊരു കേസിൽ പ്രതിയായതിനെ തുടർന്ന് പോലീസിന്റെ കണ്ണ് വെട്ടിച്ച് ഗുരുവായൂർ കർണംകോട് റെയിൽവേ ഗേറ്റിന് സമീപമുള്ള താൽക്കാലിക വാടകമുറിയിൽ ഒളിവിൽ കഴിയുകയായിരുന്നു പെരുമ്പാവൂർ രായമംഗലം സ്വദേശിയായ സി. എസ്. സുരേഷ് (55) 😐

അതേസമയം...കൊല്ലം തട്ടാർക്കോണം സ്വദേശിനിയായ 76 വയസ്സുകാരി സന്താനവല്ലി ക്ഷേത്രത്തിൽ ഭജനമിരിക്കാനായി ഗുരുവായൂരിലെത്തി... മേൽപുത്തൂർ ഓഡിറ്റോറിയത്തിന്റെ പരിസരത്തായിരുന്നു ഇവർ കഴിഞ്ഞുകൂടിയിരുന്നത് 🙏 അവിചാരിതമായി പരിചയപ്പെട്ട സന്താനവല്ലിയെ സുരേഷ് തന്റെ താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.

അവിടെ വെച്ച് ഇരുവരും തമ്മിൽ പെട്ടെന്ന് തർക്കവും,,മൽപ്പിടുത്തവുമുണ്ടായി 😟 ആക്രമണത്തിനിടയിൽ പ്രതി സന്താനവല്ലിയുടെ വായ പൊത്തിപ്പിടിക്കുകയും,,കഴുത്തിൽ ശക്തമായി അമർത്തി ശ്വാസം മുട്ടിക്കുകയും ചെയ്തു 😢 ക്രൂരമായ മർദ്ദനമേറ്റ് ഭിത്തിയിലേക്ക് തെറിച്ചുവീണ വയോധിക ബോധരഹിതയായി വീണതോടെ അവർ മരിച്ചെന്ന് സുരേഷ് തെറ്റിദ്ധരിച്ചു 😔 തുടർന്ന് സംഭവത്തിന്റെ തെളിവുകൾ ഇല്ലാതാക്കാനായി വയോധികയുടെ കഴുത്തിൽ തുണി ഉപയോഗിച്ച് കനത്ത കല്ല് കൂട്ടിക്കെട്ടി,,പറമ്പിലെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞ് താഴ്ത്തുകയായിരുന്നു 😳 അതിന് ശേഷം ഒന്നും സംഭവിച്ചിട്ടില്ലെന്ന ഭാവത്തിൽ പ്രതി അവിടെത്തന്നെ ഒളിച്ചുതാമസിക്കുകയും ചെയ്തു 😳

രണ്ട് ദിവസത്തോളം ഈ ക്രൂരകൃത്യം പുറംലോകം അറിഞ്ഞില്ല 😶 എന്നാൽ ജൂലൈ 11-ാം തീയതി രാത്രി അപ്രതീക്ഷിതമായ ഒരു സംഭവമാണ് കേസിന്റെ ഗതി മാറ്റിമറിച്ചത് 😯 സുരേഷ് തന്റെ പരിചയക്കാരനായ തിരുവനന്തപുരം സ്വദേശി അനിൽകുമാറിനൊപ്പം ഇരുന്ന് മദ്യപിക്കുന്നതിനിടെ...ലഹരി മൂത്ത് താൻ ഒരു സ്ത്രീയെ കൊന്ന് കിണറ്റിലിട്ടു എന്ന രഹസ്യം അബദ്ധത്തിൽ വെളിപ്പെടുത്തി 🍺 കേട്ടത് വിശ്വസിക്കാനാകാതെ ഞെട്ടിപ്പോയ അനിൽകുമാർ ഒട്ടും സമയം കളയാതെ പോലീസിന്റെ എമർജൻസി നമ്പറിൽ വിവരം അറിയിക്കുകയായിരുന്നു 📞

വിവരം ലഭിച്ച ഉടൻ ഗുരുവായൂർ ടെമ്പിൾ പോലീസ് സ്ഥലത്തെത്തി മദ്യലഹരിയിൽ ആയിരുന്ന സുരേഷിനെ കസ്റ്റഡിയിലെടുത്തു 🚔 തുടർന്ന് ഫയർഫോഴ്സിന്റെ സഹായത്തോടെ അന്നു രാത്രി തന്നെ കിണറ്റിൽ നിന്ന് കല്ലുകെട്ടിയ നിലയിൽ വയോധികയുടെ മൃതദേഹം പുറത്തെടുക്കുകയും ചെയ്തു 😢

തൃശൂർ മെഡിക്കൽ കോളേജിൽ നടത്തിയ ശാസ്ത്രീയമായ പോസ്റ്റ്‌മോർട്ടം പരിശോധനയാണ് കേസിലെ ഏറ്റവും നിർണായകമായ വിവരങ്ങൾ പുറത്തുകൊണ്ടുവന്നത് 🧪 പ്രതി കിണറ്റിലേക്ക് എറിയുമ്പോൾ സന്താനവല്ലി പൂർണ്ണമായും മരിച്ചിരുന്നില്ലെന്നും,,ബോധരഹിതയായ അവരെ കല്ലുകെട്ടി താഴ്ത്തിയപ്പോൾ കിണറ്റിലെ വെള്ളത്തിൽ മുങ്ങിയാണ് യഥാർത്ഥ മരണം സംഭവിച്ചതെന്നും റിപ്പോർട്ട് സ്ഥിരീകരിച്ചു 😔 കൂടാതെ...ശരീരത്തിൽ കടുത്ത മൽപ്പിടുത്തത്തിന്റെ ലക്ഷണങ്ങളും,,കഴുത്ത് ഞെരിച്ചതിന്റെ പാടുകളും കണ്ടെത്തിയെങ്കിലും ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു 📄

എന്നാൽ തെളിവെടുപ്പിനിടെ സുരേഷ് മറ്റൊരു കഥയാണ് പോലീസിനോട് പറഞ്ഞത് 😐 സന്താനവല്ലിയുമായി പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും,,മദ്യം വാങ്ങാൻ അവർ തന്നെയാണ് പണം നൽകിയതെന്നും,,പിന്നീട് ഇരുവരും ചേർന്ന് മദ്യപിച്ചെന്നും ഇയാൾ മൊഴി നൽകി 🍺 അതിന് ശേഷം സന്താനവല്ലി തന്റെ ശരീരത്തിന്റെ മുകളിലേക്ക് കയറി ഇരുന്നുവെന്നും,,അപ്രതീക്ഷിതമായി വേദന അനുഭവപ്പെട്ടതോടെ പിടിച്ച് തള്ളിയപ്പോൾ അവർ തല ഇടിച്ച് വീഴുകയായിരുന്നുവെന്നും,,മരിച്ചെന്ന് പേടിച്ചാണ് പിന്നീട് കിണറ്റിലേക്ക് ഉപേക്ഷിച്ചതെന്നും പ്രതി അവകാശപ്പെടുന്നു 🙄

എന്നാൽ അന്വേഷണത്തിൽ ഇതുവരെ പുറത്തുവന്ന സാഹചര്യങ്ങളും,,പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളും,,പ്രതിയുടെ ഈ വിശദീകരണവും തമ്മിൽ വലിയ വൈരുദ്ധ്യങ്ങളുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം 🤔 അതുകൊണ്ടുതന്നെ ഇത് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണോ,,അതോ യഥാർത്ഥത്തിൽ സംഭവിച്ചത് മറ്റെന്തെങ്കിലുമാണോ എന്നതാണ് ഇനി കോടതി പരിശോധിക്കുക ⚖️ ഒടുവിൽ ഈ കേസിൽ സത്യം എന്താണെന്ന് തീരുമാനിക്കുക പ്രതിയുടെ മൊഴിയല്ല...ശാസ്ത്രീയ തെളിവുകളും,,അന്വേഷണവും,,കോടതിയിലെ വിചാരണയുമായിരിക്കും 👀

#ഗുരുവായൂർകൊലപാതകം #ക്രൈംന്യൂസ്

Coming Soon…….കൊട്ടാരക്കര തമ്പുരാന്റെ നാട്ടിൽ കോട്ടാത്തലയിൽനിന്നും പുതിയ ഒരു സംരംഭത്തിന് തുടക്കമാകുകയാണ്                ...
12/07/2026

Coming Soon…….

കൊട്ടാരക്കര തമ്പുരാന്റെ നാട്ടിൽ കോട്ടാത്തലയിൽനിന്നും പുതിയ ഒരു സംരംഭത്തിന് തുടക്കമാകുകയാണ് ❤️ Kathiravan Holidays❤️

Coming Soon…….

രാജ്യത്തിന്റെ കാവൽക്കാരിയാകാൻ ഇന്ത്യൻ എയർ ഫോഴ്‌സിൽ തിരഞ്ഞെടുക്കപ്പെട്ട കോട്ടാത്തല സ്വദേശിനി ദേവിക നന്ദന് ഹൃദയം നിറഞ്ഞ അഭ...
07/06/2026

രാജ്യത്തിന്റെ കാവൽക്കാരിയാകാൻ ഇന്ത്യൻ എയർ ഫോഴ്‌സിൽ തിരഞ്ഞെടുക്കപ്പെട്ട കോട്ടാത്തല സ്വദേശിനി ദേവിക നന്ദന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 🙏🎉🇮🇳

🌹🌹🌹
06/06/2026

🌹🌹🌹

😓
31/05/2026

😓

ആദരാഞ്ജലികൾ 🌹🌹
05/05/2026

ആദരാഞ്ജലികൾ 🌹🌹

കൊല്ലം അഞ്ചലിൽ 11കാരി മരിച്ചു. വാളകം പുത്തൻവിള സ്വദേശി അഹന്നയാണ് മരിച്ചത്. അഞ്ചലിലെ കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ അഹ...
16/04/2026

കൊല്ലം അഞ്ചലിൽ 11കാരി മരിച്ചു. വാളകം പുത്തൻവിള സ്വദേശി അഹന്നയാണ് മരിച്ചത്. അഞ്ചലിലെ കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ അഹന്നയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഉടൻ തന്നെ അഹന്നയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല..

കരാട്ടെ പരിശീലനത്തിന് എത്തിയതായിരുന്നു അഹന്ന. പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും പിന്നീട് കുഴഞ്ഞ് വീഴുകയുമായിരുന്നു. വാളകം പുത്തൻവിള വീട്ടിൽ ബിനോയ്, സിമി ദമ്പതികളുടെ മകളാണ് അഹന്ന. മരണവുമായി ബന്ധപ്പെട്ട വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്..
ഒരു വീഡിയോ ഭാഗ്യ ജ്വല്ലറിയുടെ കാണാൻ ഇടയായി അതുകണ്ടാപ്പോൾ മോളുടെ മുഖം ആഴത്തിൽ മനസ്സിൽ പതിഞ്ഞ പോലെ തോന്നി അഹന്ന മോൾക്ക് 🌹🌹🌹പ്രണാമം 🌹🌹🌹

എല്ലാ പ്രിയപ്പെട്ടവർക്കും* ഹൃദയം നിറഞ്ഞ വിഷു ആശംസകൾ*..🙌
15/04/2026

എല്ലാ പ്രിയപ്പെട്ടവർക്കും* ഹൃദയം നിറഞ്ഞ വിഷു ആശംസകൾ*..🙌

കുട്ടിയുടെ വല്യച്ഛൻ ആണെന്നാണ് പറയുന്നത്. അതായത് അച്ഛന്റെ മൂത്ത സഹോദരൻ ആയിരിക്കാം ഈ കാണുന്ന ശശി കുമാർ എന്ന വ്യക്തി. അദ്ദേ...
11/04/2026

കുട്ടിയുടെ വല്യച്ഛൻ ആണെന്നാണ് പറയുന്നത്. അതായത് അച്ഛന്റെ മൂത്ത സഹോദരൻ ആയിരിക്കാം ഈ കാണുന്ന ശശി കുമാർ എന്ന വ്യക്തി.

അദ്ദേഹം കൊടുത്ത മറുപടിയിൽ 3- കാര്യങ്ങൾ ആണ് വളരെ shocking + striking
ആയി തോന്നിയത്.

1- മൃതദേഹം കണ്ടെടുത്ത ആ വ്യൂ പോയിന്റിൽ മറ്റുള്ളവരുടെ കണ്ണ് വെട്ടിച്ചു ഇതിന് മുന്നേ ഒരു തവണ അതെ പെൺകുട്ടി പോയിരുന്നു.

2- ബാരിക്കേഡ് മറി കടന്നു വ്യൂ പോയിന്റിന്റെ അറ്റത്ത് പോയി നിന്നു താഴെക്കുള്ള ഡെപ്ത് എത്ര എന്ന് നോക്കുന്ന കണ്ടു, അതോടെ എല്ലാവരും വഴക്കു പറഞ്ഞു കുട്ടിയെ തിരികെ ബാരിക്കെഡ് കടത്തി ഇപ്പുറം എത്തിച്ചു എന്നാണ് ഇദ്ദേഹം പറയുന്നത്.

3- ആ കുട്ടിക്ക് അങ്ങനെ പ്രത്യേകിച്ച് ഒന്നിനെയും പേടിയില്ല, അതങ്ങനത്തെ ഒരു പ്രത്യേക ടൈപ്പ് ആണ്.

മേൽ പറഞ്ഞ മൂന്നാമത്തെ ആ വാക്കുകൾ തന്നെയാണ് വീഡിയോയ്ക്ക് അവർ കൊടുത്തിരിക്കുന്നതും.

ഞാൻ ഓർക്കുന്നത് ഇത്രയും ദിവസം ആയി പലരും തിരിച്ചും മറിച്ചും ചോദിച്ചിട്ടും ഇവരൊക്കെ ഇതൊന്നും നേരത്തെ പറയാത്തത് എന്തുകൊണ്ടാണ് എന്നാണ്..

🌱പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന ഒരു 15- വയസുകാരി പെൺകുട്ടിയെ കുടുംബം കർണാടക ചിക്കമംഗ്ലൂർ ൽ വിനോദ യാത്രക്ക് കൊണ്ടുപോയി.

40- പേര് അടങ്ങുന്ന ആൾക്കാരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

കുട്ടിയെ കാണാനില്ല എന്ന് അറിഞ്ഞ നിമിഷം മുതൽ കിട്ടുന്നത് വരെ ഇവരിൽ പലരും പല തരത്തിലാണ് മറുപടി പറയുന്നത് കണ്ടത്.

കുട്ടിയെ തട്ടിക്കൊണ്ടു പോയി, മയക്കു മരുന്ന് സംഘം, ഭിക്ഷാടന മാഫിയ, കടക്കാർ etc എന്ന് തുടങ്ങി ഇവരൊക്കെ സംശയത്തിന്റെ മുൾ മുനയിൽ നിർത്തിയ ആൾക്കാർ ഏറെയാണ്.

ഏറ്റവും കഷ്ടമായി തോന്നിയത് സമ പ്രായക്കാരായ, അടുത്ത ബന്ധുക്കളായ ഒന്നോ രണ്ടോ പെൺകുഞ്ഞുങ്ങൾ ഈ ശ്രീ നന്ദ എന്ന കുട്ടിയുടെ കൂടെ വീഡിയോ എടുക്കാനും ഫോട്ടോ എടുക്കാനും ഒക്കെ കൂടെ എപ്പോഴും ഉണ്ടായിരുന്നു, അവരുടെ കൂടെ കണ്ടതിനു ശേഷമാണ് പിന്നീട് കാണാതായത് എന്നാണ് പറയുന്നത്.

അതിനാൽ ആ പെൺകുട്ടികൾ മുൻ വൈരാഗ്യത്തിൽ തള്ളിയിട്ടു കൊ*പ്പെടുത്തിയത് ആകാം, അബദ്ധത്തിൽ ശ്രീ നന്ദ വീണത് കണ്ടപ്പോൾ പേടിച്ചിട്ട് മിണ്ടാതെ പോയതായിരിക്കാം എന്നൊക്കെയാണ്.

ഒട്ടുമിക്ക വാർത്തകളുടെയും അടിയിൽ ഇതാണ് കമന്റ്. പല പല വാർത്തകൾ കാണുകയും കമന്റുകൾ വായിച്ചു നോക്കുകയും ചെയ്തവർക്ക് അറിയാം.

അപകടം നടന്ന ഉടൻ മുകളിൽ പറഞ്ഞ കാര്യങ്ങൾ പോലീസിനോട് ഇവർ പറഞ്ഞോ എന്ന് നമുക്ക് അറിയില്ല, കുറഞ്ഞ പക്ഷം കേരളത്തിൽ നിന്നുള്ള വാർത്താ ചാനലുകൾ ഇവരെ സമീപിച്ചപ്പോൾ എങ്കിലും ശ്രീ നന്ദ എന്ന പെൺകുട്ടി ഇതിനു മുന്നേ ആ ബാരിക്കേഡ് മറി കടന്നു പോയിരുന്നു എന്ന് പറയേണ്ടിയിരുന്നു.

ഇതിപ്പോൾ സകല മീഡിയകളിലും സോഷ്യൽ മീഡിയകളിലും അത് ഉപയോഗിക്കുന്ന പലരുടെയും കൈകളിലും ആ പെൺകുട്ടികളുടെ ചിത്രങ്ങളും വിഡിയോകളും എത്തി കഴിഞ്ഞു.

എന്തിന്റെ പേരിലായാലും മീഡിയക്കാർക്കോ / മറ്റ് സോഷ്യൽ മീഡിയയിലോ മൈനറായ (മൈനർ ആണെങ്കിലും അല്ലെങ്കിലും )പെൺകുട്ടികളുടെ വീഡിയോ + ചിത്രങ്ങൾ നൽകരുതായിരുന്നു. പല മീഡിയക്കാർക്കും മറ്റ് വ്യക്തികൾക്കും ഒക്കെ ചാനൽ റേറ്റിങ് കൂട്ടാൻ മാത്രമായിരിക്കും ഇതോക്കെ ആവശ്യം ഉള്ളത്.

കേസ് അന്വേഷണത്തിന് കർണാടക + കേരള പോലീസിന്റെ കൈവശം മാത്രം ഏൽപ്പിക്കേണ്ടതായിരുന്നു ആ പെൺകുട്ടികൾ കൂടി ഉൾപ്പെടുന്ന വീഡിയോ + ചിത്രങ്ങൾ ഒക്കെയും.

പോസ്റ്റ്മോർട്ടം നടത്തി പ്രാഥമിക നിഗമനം എന്ന തരത്തിൽ തലയുടെ വലതു വശത്തു ഏറ്റ മാരകമായ injury - യാണ് മരണ കാരണം എന്നാണ് പുറത്തു വരുന്നത്. അത് 1500- അടി താഴ്ചയിലേക്ക് വീണപ്പോൾ ഏറ്റ പരിക്ക് കൊണ്ടാകാം എന്നതാണ് പുറത്തു വരുന്ന വാർത്തകൾ.

ഇനി പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൃത്യമായി വരുമ്പോൾ, ഇതേ കാരണം തന്നെ, അതായത് ഉയരത്തിൽ നിന്ന് വീണ ആഘാതം മൂലമുണ്ടായ പരിക്കാണ് മരണ കാരണം എന്ന് തന്നെ വന്നാലും ഒരു പ്രശ്നം നില നിൽക്കും.

കാരണം ആ ഏരിയയിൽ എങ്ങും cctv - ഇല്ല. അതുകൊണ്ട് തന്നെ ശ്രീ നന്ദയുടെ മരണ കാരണം എങ്ങനെ എന്ന് വ്യക്തത ആധികാരികമായി ഉണ്ടാകില്ല.

ഇനിയാണ് മുകളിൽ സൂചിപ്പിച്ച പ്രശ്നം വരുക.

മൈനറായ കൂടെ ഉണ്ടായിരുന്ന കുട്ടികൾ സ്വാഭാവികമായും പലരുടെയും നോട്ടപ്പുള്ളി ആകും. നാട്ടുകാരുടെയും കൂട്ടുകാരുടെയും സകല ബന്ധു - സ്വന്തക്കാരുടെയും അയൽക്കാരുടെ കയ്യിലും ശ്രീ നന്ദയുടെ അവസാന നിമിഷങ്ങളിൽ ഇവർ ഉണ്ടായിരുന്ന വീഡിയോ ഉണ്ട്.

കുറച്ചു ദിവസങ്ങൾ ആയി " ആ കൂടെ ഉണ്ടായിരുന്ന പെൺകുട്ടികളെ നല്ലതുപോലെ ചോദ്യം ചെയ്‌താൽ സത്യം പുറത്തു വരും " എന്ന തരത്തിലാണ് പലരും അഭിപ്രായം പറയുന്നത്.

ഒന്നൊന്നര മാസം കൂടി കഴിഞ്ഞാൽ ഈ കുട്ടികൾ ദിവസേന സ്‌കൂളിലേക്ക് പോകേണ്ടി വരികയും എല്ലാവരെയും നിരന്തരം ഫേസ് ചെയ്തു ജീവിക്കേണ്ടി വരുന്ന അവസ്ഥയിൽ ഉണ്ടാകുന്ന സമ്മർദ്ദം എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.

ഇന്നത്തെ ന്യൂ ജൻ കുട്ടികൾക്ക് അവരുടെ പീയർ ഗ്രൂപ്പ്‌ നൽകുന്ന സമ്മർദ്ദം തന്നെ അവരെക്കൊണ്ട് താങ്ങാൻ ആകില്ല എന്നിരിക്കെയാണ് ഇത്തരം കാര്യങ്ങൾ കൂടി കടന്നു വരുന്നത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൂർണ്ണമായും പുറത്തു വന്ന് കഴിഞ്ഞു, അന്വേഷണം അവസാനിച്ച ശേഷം നിരപരാധികളായ കുട്ടികളാണ് എന്ന് തെളിയുമ്പോൾ കുട്ടികളുടെ മാതാപിതാക്കൾ ആ കുട്ടികളെ നല്ലൊരു കൗൺസിലിംഗ് നൽകാൻ വേണ്ട നടപടി ക്രമങ്ങൾ ചെയ്യുക.

സോഷ്യൽ മീഡിയ പ്രഷർ അവർക്ക് ഒരുപക്ഷെ അറിയാൻ സാധിച്ചില്ല എങ്കിലും , തലേ ദിവസം വരെ ഒന്നിച്ചു കൂടെ ഉണ്ടായിരുന്ന കൂടപ്പിറപ്പ് നഷ്ടപ്പെട്ട വേദന ഉണ്ടാകും, അതിന്റെ കൂടെ ഇനിയങ്ങോട്ട് ഈ വിഷയത്തെ കുറിച്ച് മുന്നോട്ട് ഉണ്ടാകുന്ന ചോദ്യങ്ങളെ നേരിടാനും അത് ഉപകരിക്കും.

Sankari ✍️

ഫോട്ടോ എടുക്കുന്നതിനിടയിൽ കാൽ വഴുതി വീണതാവാം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികതയുമില്ല എന്നാണ് പറയുന്നത്. നല്ല കു...
11/04/2026

ഫോട്ടോ എടുക്കുന്നതിനിടയിൽ കാൽ വഴുതി വീണതാവാം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികതയുമില്ല എന്നാണ് പറയുന്നത്. നല്ല കുത്തന്നെ ഉള്ള മല ആണ് എങ്ങനെയോ കാൽ വഴുതി ഉള്ള വീഴ്ചയിൽ തലയിടിച്ചതാകാം മരണകാരണം എന്ന് വിചാരിക്കാം.
🌹🌹🌹പ്രണാമം മോളെ 🌹🌹🌹

Address

Kottathala
Kottarakara

Telephone

+919961438062

Website

Alerts

Be the first to know and let us send you an email when Kottathala Kathiravan കോട്ടാത്തല കതിരവൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kottathala Kathiravan കോട്ടാത്തല കതിരവൻ:

Shortcuts

Share