Josephine's Insight

Josephine's Insight In Josephine's Insight you can find my lovable memories in photos and videos

26/07/2025

ജൂലൈ 24 വിശുദ്ധ ഷാർബലിന്റെ തിരുന്നാൾ

🔥വിശുദ്ധ ഷാർബൽ മഖ്‌ലൗഫ്.

മാരോണൈറ്റ് സഭ

അന്ത്യോക്യാൻ സഭയുടെ പീഡകൾ മൂലം പൗരസ്ത്യ സഭകളുടെ വിശ്വാസ കേന്ദ്രം തകർക്കപ്പെടുന്ന അവസരത്തിൽ വിശുദ്ധ മറോൺ അവിടെനിന്നു പൊന്ന് അഭയം തേടിയത് ലെബനോനിലായിരുന്നു. എ ഡി 410 ൽ താപസ ജീവിതത്തിന് പ്രാധാന്യം നൽകി മരോണൈറ്റ് സഭ ആരംഭിച്ച് വിശുദ്ധമായ ഒരു ജീവിതം നയിച്ചു.

ലെബനീസ് മരോണൈറ്റ് ഓർഡറിലെ (OLM) സന്യാസ സഭയിൽ 18 നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാ വിശുദ്ധനാണ് താപസനായ വിശുദ്ധ ഷാർബൽ മഖ്‌ലൗഫ്.

വിശുദ്ധ ഷാർബലിന്റെ ചിത്രം.

നേരെ നോക്കാതെ ദൃഷ്ടി താഴേക്കും നോക്കുന്ന ചിത്രമാണ് കാണുന്നത്. കൂടെ ഒരു വിളക്കും കാണാം. ജീവിതകാലത്ത് ആരാലും ശ്രദ്ധിക്കപ്പെടാതിരിക്കാൻ ആയിരുന്നു ഇങ്ങനെ താഴേക്ക് നോക്കി നടന്നിരുന്നത്. പ്രാർത്ഥനയിലും വിശുദ്ധ കുർബാനയിലും മാത്രമാണ് സ്വർഗത്തിലേക്ക് കണ്ണുകൾ ഉയർത്തിയിരുന്നത്. മരണത്തോട് കൂടിയാണ് ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന ഈ വിശുദ്ധനെ ലോകം ശ്രദ്ധിക്കാൻ ഇടയായത്.
1898 ലെ ക്രിസ്മസ് രാവിൽ (ഡിസംബർ 24) വിശുദ്ധ ഷാർബൽ കർത്താവിൽ നിത്യവിശ്രമത്തിലേക്ക് പോയി.

👉ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന വിശുദ്ധൻ മരണശേഷം ലോകം മുഴുവൻ ശ്രദ്ധ നേടുന്നു.

വിശുദ്ധന്റെ മരണത്തിനു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അഭൗമികമായ ഒരു കാഴ്ച പ്രദേശവാസികൾ കണ്ടിരുന്നു. മാരോണൈറ്റ് സന്യാസഭാ കേന്ദ്രത്തിൽ നിന്ന് വലിയ തീവ്രമായ ഒരു പ്രകാശം പരക്കുന്നു. ജനം ഓടിയെത്തി. ഭരണാധികാരികളും ഒക്കെ എത്തി. അപ്പോഴാണ് വിശുദ്ധ ഷർബലിന്റെ കബറിടത്തിൽ നിന്നാണ് ആ പ്രകാശം പരക്കുന്നതെന്ന് ജനങ്ങൾക്ക് ബോധ്യമായത്. വത്തിക്കാനിൽ നിന്ന് ആവശ്യപ്പെട്ട് കല്ലറ തുറന്നപ്പോൾ യാതൊരു കേടും വരാതിരിക്കുന്ന വിശുദ്ധ ശരീരമാണ് കണ്ടത്. ആ ശരീരത്തിൽ നിന്ന് ദ്രാവകം ഒഴുകുന്നു വലിയ സുഗന്ധം പരക്കുന്നു. കൂടിയിരിക്കുന്നവർക്ക് വലിയ ദൈവാനുഭവം ലഭിക്കുന്നു. ജനത്തിരക്കു കൂടി വന്നപ്പോൾ ആശ്രമ ജീവിതത്തിന് ബുദ്ധിമുട്ടായതുകൊണ്ട് ശരീരം അവിടെനിന്ന് രഹസ്യമായി മാറ്റി സൂക്ഷിച്ചു. അവിടെ നിന്നും രക്തവും വെള്ളവും കലർന്ന ദ്രാവകം ഒഴുകിക്കൊണ്ടിരുന്നു. ശരീരം മൂടിവച്ചിരുന്ന സ്ഥലത്ത് നിന്നും വലിയ സൗരഭ്യം നാടു മുഴുവൻ നിറഞ്ഞു. അവിടെയുള്ള മണ്ണും മരക്കൊമ്പുകളും തിരുശേഷിപ്പായി ജനങ്ങൾ ഓടിച്ചു കൊണ്ടുപോകാൻ തുടങ്ങി.

🙏വിശുദ്ധ ഷാർബൽ ഞങ്ങൾക്ക് ഒരു വിശുദ്ധജീവിതം നയിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കണേ.

താപസ വിശുദ്ധനും, അദ്ഭുത പ്രവർത്തകനുമായ വിശുദ്ധ ഷർബേൽ മക്‌ലൂഫിന്റെ സ്വർഗീയ മദ്ധ്യസ്ഥം തേടിക്കൊണ്ട് മലയാളത്തിൽ ആദ്യമായി പുറത്തിറക്കിയ ഈ അനുഗ്രഹീത ഗാനം ശ്രവിക്കുന്ന ഏവർക്കും വിശുദ്ധൻ്റെ സ്വർഗീയ സഹായം നിരന്തരം ലഭിക്കട്ടെ🙏
Josephine Agnes Babin ... Babin Paul Daniel ..

❤️❤️"ജാൻവി" ❤️❤️ഇന്ന് നോവിലിസ്റിൻ്റെ  മൂത്ത മകൻ "ജാവിൻ" ൻ്റെ പിറന്നാൾ ആയിരുന്നു. ഒരുപക്ഷേ പെൺകുട്ടി ആയിരുന്നെങ്കിൽ ജാൻവി...
09/05/2025

❤️❤️"ജാൻവി" ❤️❤️

ഇന്ന് നോവിലിസ്റിൻ്റെ മൂത്ത മകൻ "ജാവിൻ" ൻ്റെ പിറന്നാൾ ആയിരുന്നു. ഒരുപക്ഷേ പെൺകുട്ടി ആയിരുന്നെങ്കിൽ ജാൻവി എന്നാകുമായിരുന്നോ ആ പേര് ???

അതിൻ്റെ ചിന്തകൊണ്ടാണ് ഇന്നത്തെ
ദിനത്തിൽ തന്നെ പുസ്തകത്തെ കുറിച്ച് എഴുതാം എന്ന് കരുതിയത്.

"ജാൻവി" തുടക്കത്തിൽ ഒരു വിങ്ങലാണ്, നേടുവീർപ്പാണ്, എങ്ങനെ മുന്നോട്ടു നീങ്ങും എന്ന് അറിയാതെ നിൽക്കുന്ന ഒരു 17 കാരിയുടെ ഉത്കണ്ഠ ആണ്... എന്നാൽ നോവലിൻ്റെ അവസാനം ഭാഗത്തേക്ക് നീങ്ങുമ്പോൾ "ജാൻവി" അതിജീവിക്കുകയാണ് അവളുടെ എല്ലാ സാഹചര്യങ്ങളെയും , ഭയങ്ങളെയും, ഉത്കണ്ഠകളേയും... എങ്ങനെയെന്നു ചോദിച്ചാൽ അതിനുള്ള ഉത്തരമാണ് "വിദ്യ" - വിദ്യ വിളക്കാകുന്നു എന്ന് തിരിച്ചറിഞ്ഞാൽ ജീവിതത്തിലെ എല്ലാ ഇരുട്ടിനെയും നമ്മൾക്ക് വെളിച്ചമാക്കാൻ കഴിയും എന്നാണ് "ജാൻവി" നമ്മുക്ക് മുൻപിൽ കാണിച്ചു തരുന്നത്...

( "ജാൻവി" യിൽ ഞാൻ കരുതിയ ലോകവും - ധാരണകളെ മാറ്റിയെടുത്ത യഥാർത്ഥ ജാൻവി ലോകവും )
നാം എല്ലാം നമ്മുക്ക് അറിയാത്ത കാര്യങ്ങളെ നമ്മൾ നമ്മുക്ക് ഇഷ്ടമുള്ളതായി ചിന്തിച്ചു എടുക്കും . അവയെ "തെറ്റുധാരണകൾ" എന്ന്നു വിളിക്കാം . ജാൻവി വായിക്കുന്നതിനു മുമ്പ് ഞാനും അതുപോലെ ചില ധാരണകൾ മനസ്സിൽ കണ്ടിരുന്നു
1. നമുക്ക് അറിയുന്ന രഞ്ജിത ചേച്ചി (നോവലിസ്റ്) ഇങ്ങനെ ഒക്കെ എഴുത്തൂൂൂൂ...
2. കന്യാസ്ത്രീ മഠത്തിലും, സഭയിലും നിന്നും എന്തൊക്കെയോ ദുരനുഭവങ്ങൾ നേരിട്ടു, അവയിക്ക് ഇതിൽ നല്ല കാഴ്ചപ്പാടില്ല

എന്നാലുണ്ടല്ലോ "ജാൻവി" യുടെ വായന പൂർത്തിയാക്കിയപ്പോൾ എൻ്റെ എല്ലാ ധാരണകളെയും അതു തകർത്തു തരിപ്പണമാക്കി
1. നമ്മളുടെ ശക്തികുളങ്ങര നാട്ടിൽ നിന്നും നല്ല രീതിയിൽ ഭാഷ കൈകാര്യം ചെയ്യുന്ന ഒരു എഴുത്തുകാരിയുണ്ട്
2. പുറമെ നിന്ന് ചിന്തിക്കുന്നപോലെ കന്യസ്ത്രീ മഠങ്ങൾ ഒന്നും പ്രശ്നബാധിതമല്ല,അവരൊക്കെ തങ്ങൾ തിരഞ്ഞെടുത്ത വഴിയിൽ സന്തോഷ പൂർവ്വം സഞ്ചരിക്കുന്നവരാണ്.
3. സഭയെ ഒരിടത്തും ഒന്നും പറഞ്ഞു വികൃതമാക്കിയിട്ടില്ല.

"ജാനവി" സ്വന്തം ജീവിതം ആണ്, എന്ന് പറയുമ്പോഴും സാഹിത്യ സൃഷ്ടിക്ക് വേണ്ടുന്ന ചേരുവകൾ, സങ്കല്പങ്ങൾ കൃത്യതയോടെ അതിൽ ചേർത്തിട്ടുണ്ട്. സ്വന്തം കുടുംബാംഗം ആയതുകൊണ്ട് തന്നെ എനിക്കു അതിലെ ചില കഥാപാത്രങ്ങളെ മുഖം ഉൾകൊണ്ട് വായിക്കാൻ സാധിച്ചു.

Renjitha Jose ചേച്ചി ഇനിയും എഴുതണം...മലയാള സാഹിത്യ ലോകത്തിന് പുതിയ എഴുത്ത്കാരെ ആവശ്യമാണ്. AI ഭരിക്കുന്ന ലോകം വിദൂരമല്ല, സങ്കല്പങ്ങൾ ഇല്ലാതെ പോകാൻ അനുവദിച്ചു കൂടാ... പുതിയ സൃഷ്ടികൾ വരണം വായനക്കാരെ ഒഴുക്കോടെ അക്ഷരലോകത്തിലെത്തിക്കണം.

എൻ്റെ ഈ ചെറിയ എഴുത്ത് വായിച്ചവർ നോവൽ വാങ്ങണം... നിങ്ങൾക്ക് ഒട്ടപ്പെടലുകൾക്കിടയിൽ ഒരു പെൺകുട്ടി എങ്ങനെ ജീവിതം സ്വയം അവകാശപ്പെടുന്ന തരത്തിൽ അതിജീവനം നേടിയെടുത്തു എന്നു മനസ്സിലാക്കാൻ സാധിക്കും... ജീവിത സായാഹ്നങ്ങൾ ശൂന്യമാകുമ്പോൾ മുന്നോട്ടു നടന്നു നീങ്ങാൻ ജാനവി നിങ്ങളെ പ്രചോദിപ്പിക്കും... ഫോണും, ഇൻ്റർനെറ്റും തുടങ്ങിയ ആഡംബരങ്ങൾ ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്ന് പറഞ്ഞു കയറെടുത്ത് ജീവൻ നഷ്ടപ്പെടുത്തുന്ന ഇന്നത്തെ തലമുറ വായിക്കേണ്ടുന്നത്തും, മനസ്സിലാക്കേണ്ടത്തുമാണ് ജാൻവിയുടെ ജീവിതഗാഥ.

ജാൻവി മുഖചിത്രത്തിൽ കാണുന്നപോലെ പൂത്തുതളിർത്ത് നിൽകും എന്നും വായനക്കാരുടെ മുമ്പിൽ❤️❤️❤️
All the best to you Renjitha chechi. Waiting for more writings👍👍👍
Josephine Agnes Babin Babin Paul Daniel Jose Henry Anisha Marx Jacintha Rapheal Rapheal Henry Cergei Rolden Rodic Raju Rodic Raju Unni Jose Henry Nithin Jose Josephin Joseph Joseph Vincent George Aloysius Alice George Lisa Johnson Harrison Michael Pody Mon Joy William John Britto

11/10/2024

😞🙏 Will remember in our hearts 🙏
Josephine Agnes Babin

10/11/2023

"Spreading Joy" JoyAlukkas book release by Kajol
Josephine Agnes Babin Kajol Actor Prashanth Actor Thiagarajan Team Kajol

"Spreading Joy " - Joy Alukkas book release by Kajol Josephine Agnes Babin  Actor Thiagarajan Babin Paul Daniel Actor Pr...
07/11/2023

"Spreading Joy " - Joy Alukkas book release by Kajol
Josephine Agnes Babin Actor Thiagarajan Babin Paul Daniel Actor Prashanth

Frog Mating time 🐸🐸Josephine Agnes Babin
29/07/2023

Frog Mating time 🐸🐸
Josephine Agnes Babin

Address

Aluvila Veedu, Sakthikulangara
Kollam
691581

Alerts

Be the first to know and let us send you an email when Josephine's Insight posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Josephine's Insight:

Share

Category