30/07/2018
ഇത് പൊന്നൂർകോട്ടു മന......
ഇത് പൊന്നൂർകോട്ടു മന സ്വർണത് മന എന്ന പേരിലും അറിയപ്പെടും മെട്രോ നഗരമായ കൊച്ചിയുടെ അടുത്തു കിടക്കുന്ന പുത്തന്കുരിശിന് അടുത്തു പഴംത്തോട്ടം എന്ന ഗ്രാമത്തിൽ ആണ് ഈ മന സ്ഥിതി ചെയ്യുന്നത്. ഏകദേശം 600 വര്ഷം പാരമ്പര്യം ഉള്ള ഈ മന പഴയകാലത്തിന്റെ വസ്തു കലകളുടെ ആഢ്യത്വം വിളിച്ചോതുന്നു. നമുക്ക് കേട്ട് പരിചയം ഉള്ള ഐതീഹ്യ കഥകളിൽ ഒന്ന് തന്നെയാണ് ഈ മനയുടെ ചരിത്രം. ശ്രീ ശങ്കരാചാര്യരുടെ ഭിക്ഷാടന മദ്ധ്യേ അദ്ദേഹം പൊന്നൂർകോട്ടു മനയിൽ എത്തുകയും ഭിക്ഷ യാചിക്കുകയും ചെയ്യുന്നു, ദാരിദ്ര്യത്തിത്തിൽ മുങ്ങി നിന്നിരുന്ന ആ മനയിൽ അന്ന് യാതൊന്നും തങ്ങൾക്ക് നല്കാൻ ഇല്ല എന്ന് അന്തർജനം ശങ്കരാചാര്യരോട് പറയുന്നു, എന്നാൽ എന്തെങ്കിലും കാണും ഒന്നും കൂടി പോയി നോക്ക് എന്ന് പറഞ്ഞു അദ്ദേഹം അന്തർജ്ജനത്തെ അകത്തോട്ടു പറഞ്ഞു വിടുന്നു. അകത്തു നിന്നും മടങ്ങി വന്ന അവർ ഒരു ഉണക്ക നെല്ലിക്ക അദ്ദേഹത്തിന് നൽകിയതിന് ശേഷം ഇത് മാത്രമേ തങ്ങളുടെ കയ്യിൽ നൽകുവാൻ ഉള്ളു എന്ന് വിഷമത്തോടെ അറിയിക്കുന്നു. സന്തോഷപൂർവം അദ്ദേഹം അത് സ്വീകരിക്കുവാൻ ഒരുങ്ങവെ "കനകധാരാ സ്തോത്രം" ചൊല്ലുകയും സ്വർണ നെല്ലിക്കകൾ വാർഷിക്കുകയും ചെയ്തു എന്നാണ് ഐതീഹ്യം, തുടർന്നാണ് ഈ മന സ്വർണത് മന എന്ന പേരിൽ കൂടി അറിയപ്പെടാൻ തുടങ്ങിയത്. ശങ്കരാചാര്യരും മനയും തമ്മിലുള്ള ബന്ധം വിളിച്ചോതത്തക്കവണ്ണം ഇന്നും അവിടെ ചെല്ലുന്ന ഏതൊരാളുടെയും കണ്ണിൽ ആദ്യം പതിയുന്നത് ശ്രീ ശങ്കരാചാര്യരുടെ ചിത്രം തന്നെയാണ്.
പണ്ട് കാലങ്ങളിലെ തച്ചു ശാസ്ത്രങ്ങളിലെ കലാവൈദഗ്ത്യം വിളിച്ചോതുന്നതാണ് മനയുടെ ഓരോ മുക്കും മൂലകളും വരെ. എന്നാൽ വളരെ സങ്കടകരമായ കാര്യം എന്തെന്നാൽ വരും തലമുറകൾക്കു ഇത് കാണുവാൻ ഉള്ള ഭാഗ്യം ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു, നമ്മുടെ നാടിന്റെയും സംസകാരങ്ങളുടെയും ഉദാത്തമായ ഈ ഉദാഹരണങ്ങൾ വരും തലമുറകൾക്കു കൂടി കൈമാറാൻ പൊന്നൂർകോട്ടുമന എന്നെന്നും അതിന്റെ എല്ലാ പ്രൗഢിയോടും കൂടി നിലനിൽക്കണേ എന്ന് സർവെശ്വരനോട് പ്രാർഥിക്കുന്നു.