ജീവിതം (jeevitham)

ജീവിതം (jeevitham) P̲l̲e̲a̲s̲e̲ ̲s̲u̲p̲p̲o̲r̲t̲ ̲&̲ ̲f̲o̲l̲l̲o̲w̲ ̲m̲y̲ ̲F̲a̲c̲e̲b̲o̲o̲k̲ ̲p̲a̲g̲e̲ click on "like" and watch whats going to happen !!

"വിവാഹത്തിന് ശേഷം എനിക്ക് ഭർത്താവ് എന്ന മനുഷ്യനോട് മാനസികമായി ഒരു അടുപ്പം രൂപപ്പെടാൻ മാസങ്ങൾ എടുത്തു.. വീട്ടുകാർ നിശ്ചയി...
17/11/2024

"വിവാഹത്തിന് ശേഷം എനിക്ക് ഭർത്താവ് എന്ന മനുഷ്യനോട് മാനസികമായി ഒരു അടുപ്പം രൂപപ്പെടാൻ മാസങ്ങൾ എടുത്തു.. വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം ആയിരുന്നു...

പരസ്പരം മനസ്സിലാക്കി പ്രണയിച്ച്
വന്നപ്പോഴേക്ക് ഞാൻ ഗർഭിണിയായി..
അത്ര നാൾ ലൈംഗിക ബന്ധം എന്ന് കേൾക്കുമ്പോൾ എനിക്ക് തല പെരുക്കുമായിരുന്നു..
കടുത്ത വേദന തന്നെയായിരുന്നു.

പെനിട്രേറ്റ് ചെയ്യുന്നു...എന്ന കാര്യം ആലോചിക്കുമ്പോൾ തന്നെ എനിക്ക് ഭയമാകും.. അതിനൊപ്പം ഭർത്താവിന്റെ
ആസക്തിയോടെ ഉള്ള ധൃതിയും..

പ്രസവകാലത്തും ഇതേ രീതി തുടർന്നിരുന്നു.. ഈ പ്രക്രിയയാണോ ആളുകൾ പുകഴ്ത്തുന്ന ലൈംഗിക സുഖം.?! എന്ന് ഞാൻ സത്യമായും അമ്പരന്നിരുന്നു..

ഗർഭകാലത്താണ് ഞാനും ഭർത്താവും തമ്മിൽ മാനസികമായി ഒരു ഇഴയടുപ്പം രൂപപ്പെട്ടത്.

ആ സമയത്തു ഞങ്ങൾ തമ്മിൽ
കടുത്ത പ്രണയത്തിൽ ആയിക്കഴിഞ്ഞിരുന്നു..
അതിസുന്ദരമായ ദിനങ്ങൾ ആയിരുന്നു അത്.. എന്നാൽ കുഞ്ഞ് ജനിച്ചതോടെ കാര്യങ്ങൾ മാറി മറിഞ്ഞു..

ഒൻപതാം മാസം മുതൽ എന്റെ കഴുത്തിന് ചുറ്റും കൺതടങ്ങളിലും മറ്റും കറുത്ത അടയാളങ്ങൾ വരാൻ തുടങ്ങിയിരുന്നു.. ശരീരം അമിതമായി തടിച്ചു...

കുഞ്ഞ് പിറന്ന് ആദ്യത്തെ ഏതാനും
ആഴ്ചകൾ ഞാൻ അകാരണമായി
വിതുമ്പി കരയുകയായിരുന്നു..

ഭർത്താവ് ആഴ്ചയിൽ ഒരിക്കൽ മാത്രമേ
എന്റെ വീട്ടിൽ വന്നിരുന്നുള്ളൂ..
അദ്ദേഹം എപ്പോഴും കൂടെ വേണം
എന്ന് തോന്നുന്നത് ഒരു അതിമോഹം
ആണെന്ന് സ്വയം പറഞ്ഞ്
പഠിപ്പിക്കാൻ ശ്രമിച്ചു..

പക്ഷെ അദ്ദേഹം വന്നാലും ഞാൻ
കിടക്കുന്ന മുറിയിലേക്ക് വരുന്നത്
വളരെ കുറഞ്ഞ സമയം മാത്രം..!

കുഞ്ഞിനെ കാണാൻ തിരക്ക് പിടിച്ച്
കുഞ്ഞിന്റെ പേര് വിളിച്ചുകൊണ്ടാണ്
വരവ് തന്നെ..

രാത്രിയായാൽ 'കുഞ്ഞ് കരഞ്ഞാൽ അവന്റെ ഉറക്കം പോകും' എന്ന് പറഞ്ഞ് എന്റെ അമ്മ അദ്ദേഹത്തിന് മറ്റൊരു മുറിയിൽ കിടക്കാൻ സംവിധാനം ചെയ്തു..

കുഞ്ഞിനെ കുറിച്ചല്ലാതെ എന്നോടുള്ള
സംസാരം കുറയുന്നതായി എനിക്കു തോന്നി.. കുഞ്ഞിന്റെ സുഖവിവരം മാത്രം തിരക്കിക്കൊണ്ടിരുന്നു..

എന്റെ നിർത്താതെയുള്ള പരിഭവം പറച്ചിലും വഴക്കും കേട്ട് സഹികെട്ട് അദ്ദേഹത്തിന് എന്നോട് ഉണ്ടായിരുന്ന അടുപ്പവും നഷ്ടപ്പെടുന്നതായി തോന്നി..

തൊണ്ണൂറ് കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിൽ തിരിച്ചെത്തിയതോടെയാണ് എന്റെ മനസ്സും പരിതഃസ്ഥിതിയും പഴയപോലെ
ആകാൻ തുടങ്ങിയത്.

എന്നാൽ പ്രശ്നങ്ങൾ അവിടം
കൊണ്ടും കഴിഞ്ഞില്ല..!

സ്വാഭാവിക പ്രസവം ആയിരുന്നു..
പ്രസവ ശേഷം എനിക്ക് തീക്ഷ്ണമായ
ലൈംഗിക തൃഷ്ണ രൂപപ്പെട്ട് വന്നു..
അത്ര സുഖകരമായ ഒരു അനുഭൂതിയായി ലൈംഗികത മാറി.. അപൂർവമായി രതിമൂർച്ഛയും സംഭവിച്ചു തുടങ്ങി..!

പക്ഷെ ഭർത്താവിന് പഴയ പോലെ
എന്റെ ശരീരത്തോട് ആകർഷണമില്ല
എന്ന് ഞാൻ മനസ്സിലാക്കി തുടങ്ങിയത്
വളരെ വൈകിയാണ്..

കാരണം അദ്ദേഹം ആസ്വദിച്ചിരുന്ന
ഒതുങ്ങിയ അരക്കെട്ടും ഉയർന്ന
മാറിടങ്ങളും ഇടതൂർന്ന മുടിയും
ഒന്നും ഇന്നില്ല..

അമിതവണ്ണമുള്ള ഒരു മാംസപിണ്ഡം.! ഉറക്കമില്ലാതെ കറുത്ത കൺതടങ്ങൾ..
ദേഹം ആസകലം ഗർഭകാലത്തേ പാട്..

മനസ്സ് കൈവിട്ട് പോയ നാളുകളാണ് അത്.. അടുത്തടുത്ത ദിവസങ്ങളിൽ
ഞാൻ ആവർത്തിച്ച് ലൈംഗികത ആവശ്യപ്പെടുമ്പോൾ അദ്ദേഹത്തിന് എന്നോട് കാമമല്ല വെറുപ്പാണ് തോന്നി തുടങ്ങിയത്..

ലൈംഗികത മോഹിക്കുന്ന സ്ത്രീകൾ സ്വഭാവദൂഷ്യം ഉള്ളവരും അതേ സ്വഭാവമുള്ള ആണുങ്ങൾ പുരുഷത്വത്തിന്റെ നിറകുടങ്ങളും ആണല്ലോ..!

പിന്നെ യാന്ത്രികമായി ജീവിതം..
വല്ലപ്പോഴും വഴിപാട് പോലെ കാമം തീർക്കും. എനിക്കും തൃപ്തിയില്ല..! അദ്ദേഹത്തിനും ഇല്ല..!

പിന്നെ കുടുംബം ആണല്ലോ വലുത്..
കുഞ്ഞിന്റെ ജീവിതം ആണല്ലോ വിലപ്പെട്ടത്.. ഞാൻ ഇനിയും പ്രസവിക്കും..

ഇനി പഴയ എന്നിലേക്ക്
ഒരു തിരിച്ച് പോക്ക് സാധ്യമേ അല്ല.."

പറഞ്ഞു നിർത്തുമ്പോൾ
ഒരു നെടുവീർപ്പോടെ എല്ലാം കേൾക്കാൻ
മാത്രേ മറ്റേതൊരു സ്ത്രീക്കും കഴിയൂ..!!

ജീവിതത്തിന്റെ നേർക്കാഴ്ച..!

കേരളത്തിലെ പല വീട്ടമ്മമാരുടെയും വിവാഹാനന്തര ജീവിതം ഇങ്ങനെയൊക്കെ തന്നെയാണ്..!

ആഗ്രഹിക്കാത്തപ്പോൾ വിവാഹം..!
ഭയക്കുമ്പോൾ ലൈംഗികത..!
കാത്തിരിക്കുമ്പോൾ അവഗണന..!
പിന്നീട് മോഹിക്കുമ്പോൾ വെറുപ്പ്..!

വിവാഹത്തിന് ശേഷം കുഞ്ഞുങ്ങൾ ഉണ്ടാകുന്നതിന് മുൻപ് തങ്ങളുടേത്
മാത്രമായി കുറച്ച് കാലം ആസ്വദിച്ചിട്ടുള്ള ദമ്പതിമാർ സാക്ഷ്യപ്പെടുത്തുന്ന
ഒരു വസ്തുതയുണ്ട്..ദാമ്പത്യം പ്രസവാനന്തരം പഴയ പടിയല്ല..??

തങ്ങളുടെ സ്വകാര്യതയിലേക്ക് പുതിയൊരാൾ കടന്നുവരുമ്പോൾ ദാമ്പത്യത്തിൽ തീർച്ചയായും ചില താളപ്പിഴകൾ സംഭവിക്കും..

"ഗർഭധാരണം.. പ്രസവം തുടങ്ങിയവ
വെറും ശാരീരിക പ്രക്രിയകൾ മാത്രമല്ല.. കാലാകാലങ്ങളായി ഇതിന്റെ ശാരീരിക
വശങ്ങൾ മാത്രമാണ് നമ്മുടെ സമൂഹം
ചർച്ച ചെയ്യുന്നത്..

എന്നാൽ മാനസികമായി വളരെയധികം ബുദ്ധിമുട്ടുകൾ നിറഞ്ഞ കാലഘട്ടമാണ് സ്ത്രീകൾക്ക് ഗർഭകാലവും
പ്രസവാനന്തര ദിനങ്ങളും..

സ്ത്രീയുടെ ശരീരത്തിൽ കുരുക്കുന്നത്
സ്വന്തം ജീവന്റെ അംശമാണ് എന്ന് അവളുടെ പങ്കാളി മനസ്സിലാക്കി കൂടെ നിൽക്കേണ്ട സമയമാണ് അത്..

അത്ര നാൾ പ്രണയം കൊണ്ട് തന്നെ
മൂടിയ പങ്കാളി പെട്ടെന്ന് ഒരു ദിവസം
മുതൽ കുഞ്ഞിനെ മാത്രം ലാളിക്കുന്നത് കാണുമ്പോൾ ഒരു സ്ത്രീക്ക് സ്വാഭാവികമായും വിഷമമായേക്കാം..

അതിസൂക്ഷ്മമായി കൈകാര്യം
ചെയ്യേണ്ട ഒന്നാണ് പ്രസവം കഴിഞ്ഞ
ഒരു സ്ത്രീയുടെ മനസ്സ്..

അവളുടെ ശരീരത്തിനും മനസ്സിനും സംഭവിച്ച മാറ്റങ്ങൾ മനസ്സിലാക്കി അവളോടൊപ്പം നിൽക്കൽ ആണ് ഒരു പങ്കാളിക്ക് അക്കാലത്തു അവൾക്കായി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം..

കുറഞ്ഞ പക്ഷം അവളുടെ വാക്കുകൾ കേൾക്കാനുള്ള ക്ഷമയും സമയവും എങ്കിലും പങ്കാളി കണ്ടെത്തേണ്ടതുണ്ട്.. ഇല്ലെങ്കിൽ തുടർന്നുള്ള ജീവിതം തന്നെ ഇരുട്ടിൽ ആയേക്കും..

ആശ്ചര്യം എന്ന് പറയട്ടെ..
പെറ്റ് കിടക്കുന്ന പെണ്ണിന്റെ മുറിയിലേക്ക്
പോലും അവളുടെ പുരുഷൻ ആവശ്യമില്ലാതെ പ്രവേശിക്കരുത് എന്ന് ചിലരെങ്കിലും നിഷ്‌കർഷിക്കുന്ന നാടാണ് നമ്മുടേത്."

പ്രസവാനന്തര ലൈംഗികത.!

പ്രസവശേഷം എത്ര നാൾക്കുള്ളിൽ
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം എന്ന ചോദ്യം നിരവധി പേർ നിരവധി തവണ ഗൂഗിളിൽ തന്നെ അന്വേഷിച്ചിട്ടുണ്ട്.

അതിന് ഒരൊറ്റ ഉത്തരമേ ഉള്ളൂ: മാനസികമായി സ്ത്രീ തയ്യാറെടുത്ത് കഴിയുമ്പോൾ..

ചിലർക്ക് പ്രസവം മൂലമുണ്ടായ വേദന വല്ലാത്ത ട്രോമയാണ് സമ്മാനിക്കുക..

മറ്റ് ചിലർക്ക് ആകട്ടെ..
ലാളിക്കപ്പെടാനുള്ള
അതിയായ മോഹവും..!

ഇതെല്ലാം മനസ്സിലാക്കി അവളുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കേണ്ടത് ഈ സമയത്ത് പങ്കാളിയുടെ ഉത്തരവാദിത്വം തന്നെയാണ്..

പ്രസവശേഷം ചില സ്ത്രീകൾക്ക്
ലൈംഗികത ബന്ധം മടുത്ത് പോകാം.
ചിലർക്ക് അതിയായ തൃഷ്ണയും തോന്നാം..

ഇത് എന്ത് തന്നെയായാലും അമിതമായാൽ ഒരു കൗൺസിലിംഗ് വിദഗ്ധന്റെ സഹായം തേടി പിന്തുണ നൽകേണ്ടവരാണ് പങ്കാളികൾ.

എന്നിരുന്നാലും പ്രസവാനന്തരം
പത്ത് മുതൽ പന്ത്രണ്ട് ആഴ്ചകൾ വരെയെങ്കിലും വിശ്രമിക്കാം എന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു..

കുഞ്ഞിന്റെ സമയം കുഞ്ഞിന്..

പ്രസവാനന്തരം കുഞ്ഞിനെ ചുറ്റിപ്പറ്റിയാണ് സാധാരണ സ്ത്രീകളുടെ ജീവിതം..!

എന്നാൽ അതിൽ നിന്നും കുറച്ച് സമയമെങ്കിലും മാറി അവൾക്ക് അവളുടേതായ കാര്യങ്ങൾക്ക് ചെലവഴിക്കാൻ ഉള്ള സാഹചര്യം ഒരുക്കേണ്ടത് കുടുംബം തന്നെയാണ്.

കുഞ്ഞിനോടുള്ള അമിത വാത്സല്യത്തിൽ അമ്മയുടെ സുഖവിവരങ്ങൾ തിരക്കാൻ തന്നെ മറക്കുന്ന ബന്ധുക്കൾ ഉള്ള
നാടാണ് നമ്മുടേത്..

പങ്കാളിയും അങ്ങനെയായാലോ.?
അതുകൊണ്ട് കുഞ്ഞിന്റെ സമയം കുഞ്ഞിന് ഭാര്യക്കുള്ള സമയം ഭാര്യക്ക്..!

ചുരുക്കി പറഞ്ഞാൽ ഗർഭധാരണവും പ്രസവവും ദമ്പതികളുടെ ദാമ്പത്യ ജീവിതത്തിൽ വലിയ അഴിച്ചുപണികൾ തന്നെയാണ് നടത്തുന്നത്..!

അത് തരണം ചെയ്യാനും
പിന്നീട് വന്നുചേരുന്ന പുതിയ ജീവിതരീതിയിൽ നൂറ് ശതമാനം ആത്മാർത്ഥത ഉറപ്പ് വരുത്താനും ദമ്പതിമാർ തന്നെ മുൻകൈ എടുക്കേണ്ടതുണ്ട്..

പ്രസവാനന്തരം സ്ത്രീക്ക് രൂപപ്പെടുന്ന അപകർഷതാ ബോധത്തെ മറികടക്കാൻ പങ്കാളിയുടെ സ്നേഹ സാമീപ്യങ്ങൾ തന്നെ ആവശ്യമാണ്..

പിന്നീട് ഉണ്ടാകുന്ന വലിയ മാനസിക, ശാരീരിക പ്രതിസന്ധികളെ ദമ്പതിമാർ ഒരേ മനസ്സോടെ സ്നേഹം കൊണ്ട് മറികടക്കുകയും ചെയ്യേണ്ടതുണ്ട്..

ഇക്കാര്യങ്ങൾ മനസിലാക്കി പെരുമാറാൻ ഭർത്താക്കന്മാരും കുടുംബാംഗങ്ങളും തയ്യാറാകുന്ന പക്ഷം സ്ത്രീകളുടെ പ്രസവാനന്തര ജീവിതം മനോഹരമാകും..❤
ീവിതം

കല്യാണം കഴിഞ്ഞ ഏതൊരു പെണ്ണിനെ പ്രണയിക്കുമ്പോഴും ഒട്ടുമിക്ക ആണുങ്ങൾക്കും ഒരു ലക്ഷ്യമേ ഉള്ളൂ . ശാരീരിക ബന്ധം . അല്ലാതെ പ്ര...
11/11/2024

കല്യാണം കഴിഞ്ഞ ഏതൊരു പെണ്ണിനെ പ്രണയിക്കുമ്പോഴും ഒട്ടുമിക്ക ആണുങ്ങൾക്കും ഒരു ലക്ഷ്യമേ ഉള്ളൂ . ശാരീരിക ബന്ധം . അല്ലാതെ പ്രണയത്തിലാവുന്ന പെണ്ണ് വിചാരിക്കുന്നത് പോലെ അവളോടുള്ള അടങ്ങാത്ത ഇഷ്ടം കൊണ്ടൊന്നുമല്ല അവൻ നിങ്ങൾക്ക് ഇങ്ങനെ മെസേജയച്ചു കൊണ്ടിരിക്കുന്നതും വിളിക്കുന്നതും .

എല്ലാദിവസവും ഉണർന്ന ഉടനെ ഒരു good morning നിങ്ങളുടെ ഫോണിലേക്ക് അവർ അയക്കും . അങ്ങനൊരു മെസേജ് കണ്ടാൽ നിങ്ങൾ എന്താ കരുതുക നിങ്ങളോടുള്ള സ്നേഹം ,അവൻ ഉണരുന്നത് തന്നെ നിങ്ങളെ ഓർത്ത് കൊണ്ടാണ് . കൂടെ കിടക്കുന്ന ഹസ്ബന്റ് നിങ്ങൾക്ക് ഒരു മെസേജ് പോലും അയക്കുന്നില്ലല്ലോ എന്ന് . എന്നാൽ അത് അങ്ങനെ അല്ല . അത് അവരുടെ ഒരു തന്ത്രമാണ് . നിങ്ങളെ കൊണ്ട് ഈ പറഞ്ഞ കാര്യം ചിന്തിപ്പിക്കുക എന്നുള്ളത് .

കൂടെ കിടക്കുന്ന ഹസ്ബന്റ് മറ്റാരെ സ്നേഹിക്കുന്നതിലും അധികം നിങ്ങളെ സ്നേഹിക്കുന്നത് കൊണ്ടാണ് രാവിലെ എണീറ്റ് ജോലിക്കു പോകുന്നതും നിങ്ങളുടെ ആവിശ്യങ്ങൾ നിറവേറ്റി തരുന്നതും .

ഓരോ കല്യാണം വരുംബോഴും നിങ്ങൾക്ക് രണ്ടും മൂന്നും ടോപ്പും മക്കൾക്ക് അതു പോലെ ഡ്രസ്സും വാങ്ങിക്കുംബോഴും" എനിക്കിപ്പൊ ഒന്നും വേണ്ട " എന്നു പറഞ്ഞ് മാറി നിൽക്കുന്ന ഭർത്താക്കൻമാരെ കണ്ടിട്ടില്ലേ . എന്താ എന്നറിയുമോ നിങ്ങളുടെ ഒക്കെ കാര്യം കഴിഞ്ഞ് അയാൾക്ക് ഡ്രസ് എടുക്കാൻ കൈയിൽ പൈസ കാണില്ല . കീശയിൽ ബാക്കി വരുന്ന അഞ്ഞൂറ് രൂപയുടെ കൂടെ മറ്റൊരു അഞ്ഞൂറു രൂപ കൂടി കൂട്ടിയിട്ട് വേണം അവർക്ക് പത്താം തീയതി ഉള്ള ചിട്ടിയുടെ പൈസ കൊടുക്കാൻ .
ഓർമ്മയില്ലേ നിന്റെ ആങ്ങളയ്ക്ക് എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞ് ചിട്ടി വിളിച്ച് കുറച്ച് പൈസ കൊടുത്തതും ബാക്കി പൈസ വീടിന്റെ ലോൺ അടച്ചതും . ഇതൊക്കെ നടത്തുന്നതിനിടയിൽ അവർക്ക് നിന്നോട് കൊഞ്ചാൻ സമയം കിട്ടി എന്നു വരില്ല . അവിടെയാണ് നിന്റെ കാമുകന്റെ വിജയം . സന്ധ്യാ നേരത്ത് കാമുകനുമായി സംസാരിച്ചു കൊണ്ടിരിക്കെ ചില സമയത്ത് നീ പറയും " ഞാൻ ഫോൺ വെക്കട്ടെ എനിക്കു കുളിക്കണം" എന്നു .

അപ്പൊ നിന്റെ കാമുകൻ ഫോൺ വെക്കാൻ സമ്മതിക്കില്ല . ചിലപ്പൊ പറയും "എന്റെ മോളെ ഞാൻ കുളിപ്പിച്ചു തരാം നമുക്ക് ഒന്നിച്ച് കുളിക്കാം സോപ്പൊക്കെ തേച്ച് അങ്ങനെ....... " അതൊക്കെ കേട്ട് നിങ്ങളൊന്ന് കോരിതരിക്കും . ഹൊ എന്തൊരിഷ്ടമെന്ന് അങ്ങ് കരുതും . അതേ സ്ഥാനത്ത് കെട്ട്യോൻ ആണെങ്കിൽ " നീ ഇതു വരെ കുളിച്ചില്ലേ?" എന്ന് ഒറ്റ ചോദ്യമേ ഉണ്ടാവുള്ളൂ . കാരണം പലതാണ് .
രാവിലെ ജോലിക്ക് പോകുന്നതല്ലേ . അതിന്റെ ഷീണം മാറണമെങ്കിൽ ഒന്നു കുളിക്കണം എന്നിട്ട് വേണം അവർക്ക് എന്തെങ്കിലും കഴിക്കാൻ .

ഇതിനിടെ നീ പറയുന്ന നിന്റെ കഷ്ടപ്പാടുകൾ എല്ലാം കാമുകൻ വളരെ ക്ഷമയോടെ കേൾക്കും . എന്നിട്ട് പറയും " നീ ആയിട്ടാണ് ഇതൊക്കെ ഇങ്ങനെ സഹിക്കുന്നത് വേറെ വല്ലോരും ആണെ എന്നേ എല്ലാം ഇട്ടെറിഞ്ഞു പോയിട്ടുണ്ടാകും " എന്നൊക്കെ . അതൊക്കെ പറയുന്നത് നിങ്ങളോടുള്ള സ്നേഹം കൊണ്ടാണെന്ന് തോന്നിയോ . തോന്നും . അതാണല്ലോ അവരുടെ കഴിവ് . ഇതിനിടെ ഇടയ്ക്കിടെ കാണാൻ തോന്നുന്നു എന്നു പറയും . പിന്നെ പതുക്കെ പതുക്കെ അവരുടെ നാട്ടിൽ സംഭവിച്ച അവിഹിതങ്ങളുടെ കഥകൾ പറഞ്ഞു തരും . പൊടിപ്പും തൊങ്ങലും വച്ച് കൊണ്ട് . അത് എല്ലാ സ്ഥലത്തും നടക്കുന്നതാണ് ഒരു കുഴപ്പോം ഇല്ല എന്നൊക്കെ പറയും . എന്തിനാ അതൊക്കെ പറയുന്നേ എന്നോ . അവരും നിങ്ങളും തമ്മിലും അങ്ങനെ ഒരു അവസരം ഉണ്ടാക്കി എടുക്കാൻ .
ഇങ്ങനെ ഉള്ള ബന്ധങ്ങളിൽ കാമുകൻമാരോട് അവരുടെ ഫ്രണ്ടസ് ചോദിക്കുന്ന ഒരു ചോദ്യമുണ്ട് . " എടാ അവൾ നിന്റെ തലേൽ ആകുമോ ?" എന്ന് . അപ്പൊ അവർ പറയും " ഇല്ലടാ കുട്ടി ഉള്ള കൊണ്ട് പ്രശ്നമില്ല " എന്ന് .

അതിന്റെ മറ്റൊരു വേർഷൻ അവർ നിങ്ങളോടും പറയും . " ആ കുട്ടി ഇല്ലാതിരുന്നെങ്കിൽ നിന്നെ ഞാൻ കൊണ്ടു പോകുമായിരുന്നു " എന്ന് .
ഒലക്ക കൊണ്ടു പോകും . അത് നിങ്ങൾ വരാതിരിക്കാൻ അല്ലെങ്കിൽ അങ്ങനൊരു ചിന്ത പോലും വരാതിരിക്കാൻ അവർ മുൻ കൂട്ടി പറയുന്നതാ .
വല്ല സംശയോം ഉണ്ടെ ഒരിക്കൽ അവരോട് ചോദിക്കുക " ഞാൻ നിന്റെ കൂടെ പോരട്ടെ എന്നു "

അപ്പോൾ അവൻ മറുപടിക്കു വേണ്ടി തപ്പുന്നത് കാണാം . ഒടുവിൽ ഒട്ടും ആത്മാർഥ ഇല്ലാതെ വന്നോളാൻ പറയും .
" മക്കളെ കൂട്ടാതെ നീ വരുമെങ്കിൽ ഞാൻ നിന്നെ കൊണ്ടു പോകും" എന്നൊക്കെ പറയും . അതിലെ ആത്മാർഥത നിങ്ങൾ സ്വയം അളക്കുക .

ഭർത്താക്കൻമാരും ഇത്തിരി ശ്രദ്ധിക്കണം . വേറൊന്നും അല്ല അവൾക്ക് പരാതി പറയാനും ദേഷ്യപ്പെടാനും സനേഹിക്കാനുമൊക്കെ നിങ്ങൾ മാത്രെ ഉള്ളൂ ......

ഒന്ന് ചിന്തിച്ചു നോക്കുക.. ബന്ധങ്ങൾ ആണോ ബന്ധനങ്ങൾ ആണോ വേണ്ടത് എന്ന്..

Nb: നിലവിൽ പുറത്തു വന്ന വാർത്തകൾ കാരണം പങ്കുവെയ്ക്കുന്നത്........വായിച്ചപ്പോ നല്ലതെന്നു തോന്നി post ചെയുന്നു ആർക്കേലും ജീവിതത്തിൽ തിരിച്ചറിവ് ഉണ്ടാവട്ടെ.....
ബന്ധങ്ങൾ എന്നും സത്യസന്ധതയോടെ നിലനിൽക്കട്ടെ..... 🙏

#ഈ പേജ് മറക്കരുത് ീവിതം
#പ്രണയം


19/10/2024

എല്ലാവരും ഒരുപോലെ അല്ല ചിലർക്കെങ്കിലും മനസ്സ് തുറന്ന് സംസാരിക്കാൻ ആഗ്രഹം ഉള്ളവരായിരിക്കും പക്ഷേ അത് കേൾക്കേണ്ടവർ അവഗണിക്കുമ്പോൾ അവർ മൗനം പാലിക്കുന്നു ഇതാണ് ജിവിതം.

ഈ പൊന്നുമോനെ ഒന്ന് സപ്പോർട് ചെയ്യാമോ കൂടാതെ ചാനൽ സസ്‌ക്രൈബ് ചെയ്ത് സഹായിക്കണം.
11/10/2024

ഈ പൊന്നുമോനെ ഒന്ന് സപ്പോർട് ചെയ്യാമോ കൂടാതെ ചാനൽ സസ്‌ക്രൈബ് ചെയ്ത് സഹായിക്കണം.

ഒരു പൈസാ മുതൽ മുടക്കില്ലാതെ നമുക്ക് പൈസ കിട്ടും . മുകളിൽ ഉള്ള വീഡിയോ കാണുക ആക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. നമുക്കും പൈസയുണ...
07/10/2024

ഒരു പൈസാ മുതൽ മുടക്കില്ലാതെ നമുക്ക് പൈസ കിട്ടും . മുകളിൽ ഉള്ള വീഡിയോ കാണുക ആക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. നമുക്കും പൈസയുണ്ടാക്കാം .

Website 👉🖇️.
https://s.unizone.one/wcjrog

Video 👉🖇️
https://youtu.be/SoLI7nmYupc?si=mIwQ8UUUviSRZx0K
#ജിവിതംjeevitham

Join Unizone & start earning today

12/03/2024

.

*CAA യും മുസ്ലിംകളുടെ നിഴൽ യുദ്ധവും...*

തെരെഞ്ഞെടുപ്പ് പ്രമാണിച്ച് നരേന്ദ്ര മോദിയിട്ട ചൂണ്ടയിൽ മുസ്ലിംകൾ കൂട്ടത്തോടെ കുരുങ്ങേണ്ടതുണ്ടോ..? പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടുള്ള പ്രാഥമിക പ്രതിഷേധം എതിർപ്പ് എന്ന നിലക്ക് ഇന്നലെ രാത്രി നടന്ന പ്രകടനങ്ങളെ മനസ്സിലാക്കാവുന്നതേയുള്ളൂ, അത് തുടരുന്നത് പക്ഷെ ആലോചിച്ചിട്ട് വേണം.

മുസ്ലിം ഭൂരിപക്ഷ അയൽ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന മുസ്ലിംകളല്ലാത്തവർക്ക് ഇന്ത്യൻ പൗരത്വം കൊടുക്കാനുള്ള വിജ്ഞാപനമാണ് ഇന്നലെ പുറത്തിറങ്ങിയത്. മുസ്ലിംകളോട് നഗ്നമായ വിവേചനം കാണിക്കുന്നു എന്നല്ലാതെ ഇന്ത്യയിലെ മുസ്ലിം ജീവിതത്തെ ഒരു തരത്തിലും CAA ബാധിക്കില്ല. മുസ്ലിംകൾക്കെതിരെ വിവേചനം മറ്റു പല നിയമങ്ങളിലും നിലനിൽക്കുന്നുണ്ട്. വിവാഹമോചനം ഉദാഹരണം. ഉപേക്ഷിച്ചു പോയ മുസ്ലിം ഭർത്താവിനെതിരെ ഭാര്യ കൊടുക്കുന്ന കേസ് ക്രിമനൽ കേസായും മറ്റു മതക്കാർക്കെതിരെയുള്ള കേസ് സിവിൽ കേസായുമാണ് ഇന്ത്യയിൽ പരിഗണിക്കപ്പെടുന്നത്.

നിലവിൽ BJP കൊണ്ടുവന്ന CAA ക്കെതിരെ ആരെങ്കിലും തെരുവിൽ ഇറങ്ങി തല്ലു കൊണ്ടിട്ട് ഒരു കാര്യവുമില്ല, സംസ്ഥാനത്തിൻറെ പരിഗണനയിൽ വരുന്ന വിഷയമല്ലാത്തത് കൊണ്ട് സംസ്ഥാന സർക്കാറുകൾക്ക് ഒന്നും ചെയ്യാനില്ല. CAA കേരളത്തിൽ നടപ്പാക്കില്ല എന്ന് മുഖ്യമന്ത്രി പറയുന്നതും നടപ്പാക്കാൻ അനുവദിക്കില്ല എന്ന് കോൺഗ്രസ് പറയുന്നതും മുസ്ലിംകളെ പറ്റിക്കാനുള്ള വെറും രാഷ്ട്രീയ ഗിമ്മിക്കുകളാണ്. തെരെഞ്ഞെടുപ്പ് കാലമായത് കൊണ്ടാണ് പ്രധാനമന്ത്രിയുടെ വിജ്ഞാപനം വന്ന് മണിക്കൂറുകൾക്കകം ഇരു മുന്നണികളും അവരുടെ പോഷക സംഘടനകളും പ്രകടനവും പോസ്റ്ററുമായി തെരുവിൽ ഇറങ്ങിയത്. ഇവരുടെയൊക്കെ കൺമുന്നിൽ തന്നെയാണ് മുസ്ലിംകളുടെ വീടുകളും പള്ളികളും പൊളിക്കപ്പെടുന്നത്, 600 കൊല്ലം മുമ്പ് നിർമിച്ച പള്ളി അൻപത് കൊല്ലം മുമ്പുണ്ടായ മുനിസിപ്പാലിറ്റിയുടെ അനുമതി വാങ്ങിയില്ലെന്ന് പറഞ്ഞു പൊളിച്ചതിനെതിരെ നിങ്ങൾ എത്ര മതേതര പ്രതിഷേധങ്ങൾ കണ്ടു? നൂഹിൽ 2013 ൽ കോൺഗ്രസ് സർക്കാർ പാവപ്പെട്ടവർക്ക് നിർമിച്ചു നൽകിയ വീടുകളിൽ മുസ്ലിംകളുടേത് മാത്രം തെരെഞ്ഞുപിടിച്ച് അനധികൃതം എന്നാരോപിച്ച് പൊളിച്ചു കളഞ്ഞതിനെതിരെ നിങ്ങൾ എത്ര മതേതര പ്രതിഷേധങ്ങൾ കണ്ടു?

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മോദിയിറക്കിയ തുറുപ്പ് ചീട്ടാണ് CAA, ഞങ്ങൾ അധികാരത്തിൽ വന്നാൽ CAA ഉൾപ്പടെ വിവേചന പരമായ എല്ലാ നിയമങ്ങളും നിർത്തലാക്കും എന്ന് പ്രതിപക്ഷത്തിന് പറയാം, വിവേചന രഹിതമായ ഇന്ത്യ ആഗ്രഹിക്കുന്നവർക്ക് അവർക്ക് വോട്ട് ചെയ്യാം, CAA വിരുദ്ധ പ്രക്ഷോഭങ്ങൾ നടത്തുന്ന കക്ഷികളുടെ സമരത്തോടൊപ്പം നിൽക്കാം, അതിലപ്പുറം മുസ്ലീം സംഘടനകൾ മത്സരിച്ച് തല്ലുകൊള്ളേണ്ട കാര്യമില്ല.

അപ്പോൾ എൻആർസി യോ എന്ന ചോദ്യമുണ്ട്.
തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയാണ് അധികാരത്തിൽ വരുന്നതെങ്കിൽ മാത്രം ഉയർന്നുവരാൻ സാധ്യതയുള്ള വിഷയമാണത്. മുസ്ലിംകളെ മാത്രമല്ല രാജ്യത്തെ മുഴുവൻ മനുഷ്യരെയും ബാധിക്കും. അസമിൽ NRC നടപ്പിലാക്കിയപ്പോൾ പൗരത്വ രജിസ്ട്രറിൽ നിന്ന് പുറത്തായ 19 ലക്ഷം പേരിൽ 15 ലക്ഷം പേർ ഹിന്ദുക്കളായിരുന്നു. 3.2 കോടിയാണ് അസമിൻറെ ജനസംഖ്യ അവിടെ NRC ഉണ്ടാക്കാൻ ചെലവഴിച്ചത് 1220 കോടി രൂപയാണ്, 35 ശതമാനം മുസ്ലിംകളുള്ള, ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന അസമിൽ 1.6 ശതമാനം മുസ്ലിംകളെ മാത്രമാണ് NRC യിൽ കുരുക്കാൻ കഴിഞ്ഞത്. 140 കോടി ജനങ്ങളുള്ള ഇന്ത്യയിൽ 60,000 കോടി രൂപ മുടക്കി NRC നടപ്പാൻ ഒരു സാധ്യതയുമില്ല.

കള്ളപ്പണം തടയാൻ നോട്ട് നിരോധിക്കുന്നു എന്ന് മോദി പറഞ്ഞപ്പോൾ മുസ്ലിംകൾക്കുള്ള എന്തോ പണിയാണെന്ന് കരുതി കയ്യടിച്ച ഹിന്ദുക്കൾ തന്നെയാണ് പിന്നീട് അതിൻറെ ദുരന്തം അനുഭവിച്ച്. അസമിൽ മുസ്ലികൾക്ക് പണി കിട്ടുമെന്ന് കരുതി NRC ക്ക് വേണ്ടി വാദിച്ച ഹിന്ദുക്കൾ തന്നെയാണ് പിന്നീട് NRC ക്കെതിരെ തെരുവിലിറങ്ങിയത്.

രാജ്യത്തെ ബോധമുള്ള മനുഷ്യർ വിചാരിച്ചാൽ (25 കോടി മുസ്ലിംകൾ മാത്രം വിചാരിച്ചാലും) NRC തടയാൻ കഴിയും. കാരണം അത് ജനപിന്തുണ ആവശ്യമുള്ള ഒരു പ്രോസസാണ്. CAA ഒരു നിയമമാണ്, കടലാസിൽ എഴുതിയുണ്ടാക്കിയതാണ്. സമരം കൊണ്ടോ ബഹിഷ്കരണം കൊണ്ടോ ഇല്ലാതാക്കാനാവില്ല.

പൗരത്വനിയമത്തിൻറെ ഭീഷണി എന്താണെന്ന് കഴിഞ്ഞ സമരകാലത്ത് മുസ്ലിംകൾ പഠിച്ചതും പഠിപ്പിച്ചതുമാണ്, സമുദായത്തിന് അതിനെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ട്. അതില്ലാത്ത സമുദായങ്ങളെ പഠിപ്പിക്കുന്ന ഉത്തരവാദിത്തം മതേതര കക്ഷികൾ നിർവഹിക്കട്ടെ. മുസ്ലിം സംഘടനകൾ തെരുവിലിറങ്ങി യുദ്ധം നടത്തി BJPക്ക് വളമിടേണ്ട കാര്യമില്ല. കാഴ്ചക്കാരായി നിന്നാൽ മതി. NRC നടപ്പിലാക്കുന്ന സാഹചര്യം വന്നാൽ എന്ത് ചെയ്യണമെന്ന് നേതൃ തലത്തിൽ ആലോചനകൾ നടത്താം.

ഞങ്ങളാദ്യം, ഞങ്ങളാദ്യം എന്ന അവകാശവുമായി സംഘടനയുടെ കൊടിയും പിടിച്ച് കുറേ തല്ലു വാങ്ങി നിഴൽയുദ്ധം നടത്തി സമയവും ആരോഗ്യവും സമ്പത്തും കളയണ്ട, ഊർജ്ജം ആവശ്യമുള്ള അവസരത്തിനായി ബുദ്ധിപൂർവ്വം സംഭരിച്ചു വെക്കുക.

-ആബിദ് അടിവാരം
ീവിതം

23/01/2024

ഇന്നലെ ഉച്ച സമയത്ത് കണ്ണൂർ പഴയ ബസ് സ്റ്റാൻ്റിൽ കണ്ട കാഴ്ച..
#ജീവിതംjeevitham

അംബേദ്കർ പറഞ്ഞതെത്ര ശേറിയാണ്.ഇന്ന് അത് സംഭവിച്ചു നാളെ ഇന്ത്യയെ ഈ കൂട്ടർ നാണം കെടുത്തും. #ജീവിതംjeevitham
22/01/2024

അംബേദ്കർ പറഞ്ഞതെത്ര ശേറിയാണ്.
ഇന്ന് അത് സംഭവിച്ചു നാളെ ഇന്ത്യയെ ഈ കൂട്ടർ നാണം കെടുത്തും.
#ജീവിതംjeevitham

22/01/2024

പെറ്റമ്മയെ കൊലക്കത്തിക്കിരയാക്കുമെന്ന് മകൻ അവസാനം ആ ഉമ്മ അഭയം തേടി ഗാന്ധിഭവനിലെത്തി.

കാര്യം തിരക്കിയ ഗാന്ധിഭവൻ അധികൃതർ പിന്നൊന്നും ആലോചിച്ചില്ല ആ ഉമ്മയെ അവര് ഗാന്ധിഭവൻ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തു.
ഇത്രയും കാലം പോറ്റി വളർത്തിയ ഉമ്മയെ ഇതുപോലൊരു അവസ്ഥയിൽ എത്തിച്ച ഇവനൊക്കെ സ്വന്തം മക്കളാൽ അനുഭവിക്കുമ്പോഴെ പഠിക്കുള്ളൂ.
#ജീവിതംjeevitham

22/01/2024

🙏🏽, വിശ്വാസം കസേരയിലല്ല സുഹൃത്തുക്കളിലാണ്. ഇംഗ്ലീഷിൽ " *ഡൈനാമിക് ഇക്വിലിബ്രിയം*" എന്നൊരു പരീക്ഷണമാണിത്. പരസ്പരം സഹായിച്ചാൽ വീഴില്ല. അത് ഒരു സുഹൃത്ത്, സമൂഹം അല്ലെങ്കിൽ ബിസിനസ്സ്, 🤝👍🫵
#ജീവിതംjeevitham

22/01/2024

എന്തൊക്കെ ആരുന്നു മലപ്പുറം കത്തി കൊടച്ചക്രം എന്നിട്ടിപ്പൊന്തായി?
അവസാനം കോൺഗ്രസ്സും അയോധ്യയിലെക്ക്.
#ജീവിതംjeevitham

Address

Kasaragod Fort

Website

Alerts

Be the first to know and let us send you an email when ജീവിതം (jeevitham) posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share