17/09/2020
🛑🛑🛑 പരിസ്ഥിതി ലോലം:
വിജ്ഞാപനത്തിനു ഒപ്പം നൽകിയ ഭൂപടങ്ങളിൽ ആശയ കുഴപ്പം ഉള്ളതായി മുൻ പോസ്റ്റിൽ പറഞ്ഞിരുന്നല്ലോ. അത് കൊണ്ട് 'ലിവിൻ കൊട്ടിയൂർ' ടീം ജിയോ കോർഡിനേറ്റുകൾ (ANNEXURE-III) അപഗ്രഥിച്ച് ESZ പരിധി പരിശോധിച്ചു.
കൊട്ടിയൂർ വന്യ ജീവി സങ്കേതത്തിന്റെ രണ്ടു വശങ്ങളിൽ വനം തന്നെ ആയതു കൊണ്ട് അവിടെയുള്ള നിയന്ത്രണങ്ങൾ ജന ജീവിതത്തെ ബാധിക്കില്ല.
എന്നാൽ പഞ്ചായത്തിനോട് ചേർന്ന ഭാഗത്ത് നിർദ്ദേശിച്ച അതിരുകൾ പഞ്ചായത്തിലെ ജനജീവിതത്തെയും ചുരം റോഡിന്റെ ഭാവി ഉപയോഗത്തെയും നേരിട്ട് ബാധിക്കും. രാത്രി കാല യാത്ര നിയന്ത്രണങ്ങൾ ഉൾപ്പെടെ നിർദ്ദേശത്തിൽ ഉണ്ട്.
കണ്ടപ്പുനം മുതൽ കൊട്ടിയൂർ ഭാഗത്തേക്ക് പന്ന്യമലയുടെ ചുരുക്കം ചില ഭാഗങ്ങൾ ഒഴികെ ESZന്റെ നേരിട്ടുള്ള നിയന്ത്രണം ഇല്ല.
തീപ്പൊരികുന്ന് ഓർത്തഡോക്സ് പള്ളിക്ക് തിരിയുന്ന ജംഗ്ഷൻ മുതൽ 44-ഇൽ വാളാടിനു തിരിയുന്ന റോഡിന് സമീപം വരെ റോഡും,
അമ്പായത്തോട് മുതൽ റോഡിന് ഇരുവശവും ഉള്ള ഭൂരിഭാഗം ജനവാസ മേഖലയും ESZ ലാണ്.
ഇക്കാര്യത്തിൽ ജനങ്ങളുടെ അഭിപ്രായം ഓഗസ്റ്റ് 31 മുതൽ 60 ദിവസത്തിനുള്ളിൽ അറിയിക്കാം.
🛑🛑
കൂടാതെ ANNEXURE-III Table A യിൽ
Prominent location # 6, 7 എന്നിവയിൽ വനാതിർത്തി ESZനെയും മറി കടന്നാണ് മാർക്ക് ചെയ്തിട്ടുള്ളത്. ഇത് വരയാൽ ഭാഗത്തേക്ക് കേറി ഉള്ള ഒരു പോയിന്റ് ആണ്. ശെരിക്കും പുഴയോരത്ത് എന്ന് ഭൂപടത്തിൽ തോന്നിപ്പിക്കും. അത് വിജ്ഞാപനത്തിലെ പിഴവ് ആണെങ്കിലും അല്ലെങ്കിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്
ചുളുവിൽ വനാത്തിർത്തി നേരിട്ട് വർധിപ്പിച്ച് റോഡിന് മറുവശമുള്ള പേര്യ വന മേഖലയുമായി ചേർക്കാൻ ഉള്ള പഴുതായി പിന്നീട് മാറിയേക്കും.
വാളാട് തിരിയുന്ന റോഡ് മുതൽ ഇങ്ങോട്ട് കണ്ടപ്പുനം വരെയുള്ള അതിരുകൾ
ANNEXURE-III Table B യിലെ അഞ്ചാമത്തെ പോയിന്റ് മുതൽ എങ്ങനെയെന്ന് നമുക്ക് നോക്കാം.
5-SE വാളാട് മേലെ കാട്:
11.8453528, 75.9356250
മാനന്തവാടി റോഡിൽ വാളാട് തിരിയുന്ന സ്ഥലത്തിന് ഒരു കിലോ മീറ്റർ ഉള്ളിൽ കാട്ടിൽ.
6-SE മേലെ പാൽച്ചുരം:
11.8398306, 75.9215806 ബോയ്സ്ടൗണിൽ നിന്നും മാനന്തവാടി ദിശയിലേക്ക് വലത്തേക്കുള്ള ആദ്യ വളവിൽ. ഇവിടെ മാനന്തവാടി റോഡ് ESZ ലാണ്. കൂടാതെ ഒരു കിലോ മീറ്റർ ദൂരം പ്രദേശവും ESZ.
മാനന്തവാടി രൂപതയുടെ WSSSന്റെ കെട്ടിട സൗകര്യങ്ങളും ESZ ൽ ആണെന്നാണ് മനസ്സിലാക്കുന്നത്.
7-S അമ്പായത്തോട്:
11.8636583, 75.8912472
അമ്പായത്തോട് ടൗൺ ജംഗ്ഷനിൽ നിന്നും (മാനന്തവാടി ദിശയിൽ) വലത്തേക്ക് പോകുന്ന വഴിയിൽ 86 മീറ്റർ മുകളിൽ. ഇവിടെ റോഡും (മലയോര ഹൈവേ) അമ്പായത്തോട് ടൗണും ESZ ലാണ്.
കൂടാതെ ഇവിടെ നിന്നും ഒരു കിലോ മീറ്റർ ദൂരം പ്രദേശവും ESZ.
8-SW ഫെൻസിങ്:
11.8681861, 75.8809500
തീപ്പൊരികുന്ന് ഓർത്തഡോക്സ് പള്ളിക്ക് തിരിയുന്ന ജംഗ്ഷനു സമീപം റോഡിൽ. ഇവിടെ റോഡിനും പുഴക്കും ഇടയിലുള്ള ജനവാസ മേഖല ESZ ലാണ്.
ഈ പോയിന്റിൽ നിന്നും അമ്പായത്തോട് വരെ റോഡിന് ചേർന്ന മറുവശവും ESZ.
9-SW കൊട്ടിയൂർ അമ്പലത്തിനു അടുത്ത്:
11.8728806, 75.8703250
കണ്ടപ്പുനം ഫോറസ്റ്റ് കെട്ടിടത്തിന് സമീപം റോഡിനും പുഴക്കും മധ്യേ. ഇവിടെ റോഡ്, മന്ദംചേരി സ്കൂൾ, അമ്പലം ഒന്നും ESZൽ അല്ല എന്നാണ് മനസ്സിലാക്കുന്നത്.
10-SW ആഞ്ഞിലി മുറിച്ചിടം:
11.8832972, 75.8735083
ഇത് കാട്ടിലാണ്. ഇവിടെ നിന്നും
പന്ന്യമല റോഡിലേക്ക് ഉള്ള ഏറ്റവും അടുത്ത ദൂരം 282 മീറ്ററും
മലയോര ഹൈവേയിലേക്ക് ഉള്ള കുറഞ്ഞ ദൂരം 1100 മീറ്ററുമാണ് (1.1 km to മന്ദംചേരി).
ESZ ആയ സ്ഥലങ്ങളിൽ നിയന്ത്രണം ഉള്ളവ:
1. മരം മുറിക്കുന്നത്
2. രാത്രി കാല ഗതാഗതം
3. കിണർ, കുഴൽ കിണർ എന്നിവ
4. റോഡുകൾ വീതി കൂട്ടുന്നതും, ബലപ്പെടുത്തുന്നതും
5. വൈദ്യുത, വാർത്ത വിനിമയ ടവറുകൾ, കേബിളുകൾ തുടങ്ങിയ സൗകര്യങ്ങൾ
6. വാണിജ്യ പരസ്യ ബോർഡുകൾ
നിലവിൽ നിർദ്ദേശങ്ങൾ അറിയിക്കാൻ ഓഗസ്റ്റ് 31 മുതൽ 60 ദിവസം സമയമുണ്ട്. നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ ജിയോ കോർഡിനേറ്റുകൾ ഉൾപ്പെടെ സൂചിപ്പിച്ച് പുഴ അതിർത്തിയായി വിജ്ഞാപനത്തിന് ഭേദഗതി നിർദ്ദേശിക്കാം. പതിനായിരക്കണക്കിന് ഇമെയിലുകൾ അയച്ച് സ്പാം ചെയ്യുന്ന പോലെയുള്ള മണ്ടത്തരങ്ങൾ ചെയ്യരുത്. കാരണം ഇത് നോക്കാൻ ചുമതലപ്പെട്ട മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഒന്നോ രണ്ടോ ആളുകൾ മാത്രം ആയിരിക്കും. ശെരിയായ നിർദ്ദേശങ്ങൾ പരിഗണനക്ക് എടുക്കുവാൻ അവ തടസം സൃഷ്ടിക്കും.
സണ്ണി ജോസഫ് MLA അടിയന്തരമായി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ എല്ലാം ചർച്ച ചെയ്തു ഫലപ്രദമായ ഭേദഗതി നിർദ്ദേശിക്കും എന്നാണ് അറിയുന്നത്.
സംസ്ഥാന പരിസ്ഥിതി വകുപ്പ്, വനം വന്യജീവി, കൃഷി, റെവന്യൂ, PWD, തദ്ദേശ സ്വയം ഭരണം, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയ വകുപ്പുകളുമായി ആലോചിച്ചാണ് പരിസ്ഥിതിലോല മേഖല പ്രഖ്യാപിച്ചിട്ടുള്ളത് എന്ന് വിജ്ഞാപനത്തിൽ ഒരിടത്തും പറയുന്നില്ല. അങ്ങനെ മനോർമയിൽ കണ്ടത് വെറും ഭാവന-സൃഷ്ടിയാണ്. മറിച്ച് ഒരു സോണൽ മാസ്റ്റർ പ്ലാൻ മേൽപറഞ്ഞ വകുപ്പുകളും തദ്ദേശീയരായ ആളുകളും ചേർന്ന് രണ്ടു വർഷത്തിനുള്ളിൽ തയാറാക്കണമെന്ന് പറയുന്നുണ്ട്. എങ്ങനെയാണ് അത് വേണ്ടത് എന്ന് വിജ്ഞാപനത്തിൽ പറയുന്നുണ്ട്.
ഉദാഹരണത്തിന്, ആരാധനാലയങ്ങൾ വേർതിരിക്കൽ കാർഷിക ഭൂമിയുടെ തരം തിരിവ് എന്നിവ അവയിൽ ചിലതാണ്.
ഈ സോണൽ മാസ്റ്റർ പ്ലാൻ പേരാവൂർ MLA ഉൾപെടുന്ന മോണിറ്ററിങ് കമ്മിറ്റിയുടെ റഫറൻസ് ഡോക്യുമെന്റാകും.
ഇത് കേന്ദ്ര ഗവണ്മെന്റ് വിജ്ഞാപനപ്രകാരം നൽകിയിരിക്കുന്ന ചുമതലയാണ്.
https://www.fb.com/LiveInKottiyoor