Puthillam framez

Puthillam framez A picture is worth a thousand words........

ഒരു പഴയ ചിത്രം... ഇന്ന് പഴയ ചിത്രങ്ങളിലൂടെ ഒന്ന് തിരിച്ചു നടന്നപ്പോൾ ഇഷ്ടമായതിൽ ഒന്നാണ് ഇത്. ഓർമ്മകളിൽ മുരളി പണിക്കർ🌹🌹Pu...
01/08/2026

ഒരു പഴയ ചിത്രം... ഇന്ന് പഴയ ചിത്രങ്ങളിലൂടെ ഒന്ന് തിരിച്ചു നടന്നപ്പോൾ ഇഷ്ടമായതിൽ ഒന്നാണ് ഇത്. ഓർമ്മകളിൽ മുരളി പണിക്കർ🌹🌹
Puthillam framez

Hampi series -1യാത്ര എന്നാൽ ഒരു സ്ഥലത്ത് എത്തിച്ചേരുക മാത്രമല്ല; ഓരോ നിമിഷവും ആസ്വദിക്കുന്ന അനുഭവമാണ്.വഴിയരികിലെ പ്രകൃതി...
01/08/2026

Hampi series -1

യാത്ര എന്നാൽ ഒരു സ്ഥലത്ത് എത്തിച്ചേരുക മാത്രമല്ല; ഓരോ നിമിഷവും ആസ്വദിക്കുന്ന അനുഭവമാണ്.വഴിയരികിലെ പ്രകൃതി ഭംഗിയും, ചെറുഗ്രാമങ്ങളും അപ്രതീക്ഷിതമായി കണ്ണിൽപ്പെടുന്ന മനോഹര കാഴ്ചകളുമാണ് ഓരോ യാത്രയെയും സുന്ദരമാക്കുന്നത്.
ജീവിതത്തിരക്കുകളിൽ നിന്ന് പ്രകൃതിയിലേക്ക്... കണ്ണെത്താദൂരത്തോളം പച്ചപിടിച്ച വയലുകൾ, സൂര്യകാന്തിപ്പൂക്കളുടെ വിശാലമായ പാടങ്ങൾ, കുന്നുകൾ, തടാകങ്ങൾ, കാറ്റാടിപ്പാടങ്ങൾ...
ഹംപിയിലെ ചരിത്രം കാണുന്നതിന് മുമ്പേ, യാത്രയിലെ കാഴ്ചകൾ തന്നെ മനസ്സ് കീഴടക്കി.
Puthillam framez

പ്രാക്കഴുത്തും വലിയശംഖും****************************************തായ് പരദേവത സങ്കല്പത്തിൽ കെട്ടിയാടുന്ന വല്ലാർകുളങ്ങര ഭഗവ...
07/07/2026

പ്രാക്കഴുത്തും വലിയശംഖും
****************************************

തായ് പരദേവത സങ്കല്പത്തിൽ കെട്ടിയാടുന്ന വല്ലാർകുളങ്ങര ഭഗവതി, അറത്തിൽ ഭഗവതി, വരീക്കര ഭഗവതി തുടങ്ങിയ ഒട്ടുമിക്ക വലിയ മുടി തെയ്യങ്ങൾക്കും കണ്ടു വരുന്ന മുഖത്തെഴുത്താണ് വലിയ ശംഖും പ്രാക്കഴുത്തും.
കണ്ണിന് മഷിയിടുന്നത് ശംഖിന്റെ രൂപത്തിൽ ആവുമ്പോൾ അതിനെ കുറ്റി ശംഖ് , വലിയ ശംഖ് എന്നിങ്ങനെ വേർതിരിച്ചു പറയാറുണ്ട്. വലിയ ശംഖ് എന്ന എഴുത്തിൽ ചിത്രത്തിൽ കാണുന്ന പോലെ ശംഖ് വലിയ വാലോട് കൂടി നെറ്റിയിലേക്ക് കേറ്റി ഇട്ടിരിക്കുന്നത് കാണാം..കണ്ണിന് താഴെയായി ഒരു പ്രാവിന്റെ കഴുത്ത് പോലുള്ള രൂപം കാണാം.അതാണ് പ്രാക്കഴുത്ത് എന്ന പേരു വരാൻ കാരണം. പ്രാവിന്റെ കൊക്ക് തെയ്യക്കാരന്റെ മൂക്കിന്റെ മീതെ കാണാം.അരിമണി കൊത്തി തിന്നുന്ന പ്രാവിനെ പോലെ ഒറ്റനോട്ടത്തിൽ തോന്നിക്കുന്ന ഈ എഴുത്തിനെ പ്രാക്കെഴുത്ത് എന്നും പറഞ്ഞു വരുന്നുണ്ട്. അതുപോലെ പ്രാക് എന്നാൽ പുരാതനമായത് എന്നൊരു അർത്ഥവും ഉണ്ട്. അതിനാൽ പുരാതനമായ എഴുത്ത് ആവാം ഇത് എന്നൊരു അഭിപ്രായവും കേട്ടിട്ടുണ്ട്.
കവിളുകളിൽ വരുന്ന എഴുത്തിനെ കിളിക്കത്തി എന്നാണ് പറയാറ്.
വളരെ സൂക്ഷ്മമായതും കുറേ സമയം എടുത്തു എഴുതേണ്ടുന്ന ഒരു എഴുത്തുമാണ് ഇത്.
©️ Puthillam framez
#മുഖത്തെഴുത്ത്

05/07/2026

ഏതാ ഏറ്.. പകച്ചു പോയി 😍
Puthillam framez

കാത്തിരിപ്പ് 😍❤️Puthillam framez
01/07/2026

കാത്തിരിപ്പ് 😍❤️
Puthillam framez

നൃത്തം ചെയ്യുന്ന ദേവതകൾ ❤️😍Please see in full screenPuthillam framez
24/06/2026

നൃത്തം ചെയ്യുന്ന ദേവതകൾ ❤️😍
Please see in full screen
Puthillam framez

ഒറ്റക്കോലം മുഖത്തെഴുത്ത്...വട്ടക്കണ്ണും കോഴിപ്പൂവും ***********************************************സാധാരണയായി വിഷ്ണുമൂർത...
22/06/2026

ഒറ്റക്കോലം മുഖത്തെഴുത്ത്...വട്ടക്കണ്ണും കോഴിപ്പൂവും
***********************************************
സാധാരണയായി വിഷ്ണുമൂർത്തി തെയ്യത്തിന്റെ മുഖത്തെഴുത്ത് കൊടും പുരികവും കോഴിപ്പൂവും ആണ് കണ്ടുവരുന്നത്. എന്നാൽ ഒറ്റക്കോലം അഥവാ തീച്ചാമുണ്ഡിക്ക് കണ്ണിന്റെ മഷി കൊടും പുരികത്തിന് പകരം വട്ടക്കണ്ണ് ആയിട്ടാണ് മഷിയിടുന്നത്. ഏതൊരു തെയ്യത്തിനും വട്ടക്കണ്ണ് മഷിയിടുമ്പോൾ അത്‌ തെയ്യത്തിന്റെ ഉഗ്രരൂപത്തെ ഒന്നുകൂടെ എടുത്ത് കാട്ടുന്നു. വട്ടക്കണ്ണ് മഷിയിടുന്നത് കൂടുതലും കക്കര പ്പോതി, ചെറളത്ത് പോതി, പോലുള്ള ഉഗ്രരൂപിണികൾ ആയ ഭഗവതി തെയ്യങ്ങൾക്ക് ആണ് കണ്ടു വരുന്നത്. എന്നാൽ ഒറ്റക്കോലരൂപത്തിൽ വിഷ്ണുമൂർത്തിയുടെ മുഖത്തെഴുത്തിൽ നിന്നും കൊടും പുരികത്തിന് പകരം വട്ടക്കണ്ണ് മഷിയിടുന്നതിന് വേറെ കാരണങ്ങളോ സങ്കല്പങ്ങളോ നിങ്ങൾക്ക് അറിയാമോ?
ഒറ്റക്കോലം ഒരുക്കം
കോലധാരി: ദിൽരാജ് പണിക്കർ
വടശ്ശേരി പുതിയറ ഭഗവതി ക്ഷേത്രം
Puthillam framez

അതുല്യ ബലവാൻ ബാലി 😍😍❤️Puthillam framez
16/06/2026

അതുല്യ ബലവാൻ ബാലി 😍😍❤️
Puthillam framez

മൂകാസുരന്റെ പുത്രനാണ് ദമുഖൻ അഥവാ കാളാസുരൻ. ദമുഖന്റെ അക്രമം ഭൂമിയിൽ നിന്നും കൈലാസം വരെ എത്തി നിന്നു. ക്രോധം പൂണ്ട മഹാദേവന...
14/06/2026

മൂകാസുരന്റെ പുത്രനാണ് ദമുഖൻ അഥവാ കാളാസുരൻ. ദമുഖന്റെ അക്രമം ഭൂമിയിൽ നിന്നും കൈലാസം വരെ എത്തി നിന്നു. ക്രോധം പൂണ്ട മഹാദേവന്റെ തൃക്കണ്ണിൽ നിന്നും കാളമേഘനിറത്തിന് സമാനമായ നിറത്തോടെ ഒരു ദേവി അവതാരം കൊണ്ടു. കാളാസുരനെ കൊന്നൊടുക്കിയ ദേവി പിന്നീട് കാളരാത്രി എന്ന് അറിയപ്പെട്ടു. ദേവിയുടെ കാള മേഘ നിറം ആണ് കാളരാത്രി എന്ന പേരിന് കാരണം എന്നും അഭിപ്രായം ഉണ്ട്. കോപം ശമിക്കാതെ സർവ്വതും നശിപ്പിച്ചു കൊണ്ടിരുന്ന ദേവിയെ ആശ്വസിപ്പിക്കാനായി മഹാദേവൻ ഒരു മാദകരൂപം പൂണ്ടു. കാള രാത്രിയെ ആലിംഗനം ചെയ്തു പരിലസിച്ചു. പരമ ശിവനിൽ കാള രാത്രിയിൽ ഉണ്ടായ പൊന്മകൻ ആണ് ക്ഷേത്രപാലകൻ എന്നും ഒരു ഐതിഹ്യം നില നിൽക്കുന്നുണ്ട്. പിന്നീട് ഭൂവുലകിൽ ഇറങ്ങിയ ദേവി കൊടുങ്ങല്ലൂർ നിന്നും ഉദിനൂർ കോവിലകത്ത് ശേഷിപ്പെട്ടു എന്നും ആണ് പറയപ്പെടുന്നത്. കേട്ടറിഞ്ഞ കഥയാണ് തെറ്റുണ്ടെങ്കിൽ തിരുത്തണേ
കാളരാത്രിയമ്മ
മടിയൻ കൂലോം കലശം 2026
Puthillam framez

"കണ്ണുകൾ മാത്രം മതി... ദൈവം ഇറങ്ങിയെന്ന് അറിയാൻ." 🔥👁️🙏🏻വൈര ജാതൻകോറോം വൈരജാതൻകോട്ടംകോലധാരി: ബാബു കർണ മൂർത്തി📸 Puthillam f...
13/06/2026

"കണ്ണുകൾ മാത്രം മതി... ദൈവം ഇറങ്ങിയെന്ന് അറിയാൻ." 🔥👁️🙏🏻
വൈര ജാതൻ
കോറോം വൈരജാതൻകോട്ടം
കോലധാരി: ബാബു കർണ മൂർത്തി
📸 Puthillam framez

Address

Kannur

Alerts

Be the first to know and let us send you an email when Puthillam framez posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Puthillam framez:

Shortcuts

Share