Mirror Hitech Digital Studio

Mirror Hitech Digital Studio Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mirror Hitech Digital Studio, Photography Videography, Guruvayoor.

17/07/2024
25/06/2024

സീറോ മലബാർ സഭയിലെ കുർബാന ഏകീകരണം കൊണ്ട് സഭയ്ക്ക് ഉണ്ടായ നേട്ടങ്ങൾ ചില്ലറയല്ല. അതിൽ ചിലത് ചുവടെ :
1. അൾത്താരാഭിമുഖമെന്നും ജനാഭിമുഖമെന്നും ഫിഫ്റ്റി ഫിഫ്‌റ്റിയെന്നും മൂന്നുതരം കുർബാന സീറോമലബാർ സഭയിൽ ഉണ്ടായിരുന്നെന്ന് , മുൻപ് അച്ചൻ എങ്ങോട്ട് തിരിഞ്ഞു നിന്നു കുർബാന ചൊല്ലുന്നു എന്ന് നോക്കാതെ കുർബാനയിൽ മാത്രം മുഴുകിയിരുന്ന വിശ്വാസികൾക്ക് വെളിപ്പെടുത്തി കൊടുത്തു.

2 . കുറെ വിശ്വാസികളെ, പ്രത്യേകിച്ച് യുവതലമുറയെ , പള്ളിയിലേക്ക് വരാതെയാക്കി. പ്രായമായവരെ വീട്ടിലിരുന്നു ഓൺലൈൻ കുർബാന കാണാൻ തക്കവിധം മനസ് പാകപ്പെടുത്തിയെടുത്തു.

3 . സീറോമലബാർ സഭയുടെ ഉള്ളിൽ മുൻപ് പുകഞ്ഞു കത്തിക്കൊണ്ടിരുന്നത് എന്തൊക്കെ കാര്യങ്ങൾ ആണ് എന്നും അച്ചന്മാരും ബിഷപുമാരും തമ്മിൽ എത്ര "ഐക്യ" ത്തൊടെയാണ് കഴിഞ്ഞിരുന്നതെന്നും അൽമായർക്കു മനസിലാക്കി കൊടുത്തു.

4. സഭാനേതൃത്വവും വൈദികരും പരസ്പരധാരണയോടെ രഹസ്യമായി നടത്തികൊണ്ടിരുന്ന തട്ടിപ്പുകളും വെട്ടിപ്പുകളും വൈദികർ തന്നെ വിശ്വാസികൾക്ക് വെളിപ്പെടുത്തി കൊടുത്തു . (സോഷ്യൽ മീഡിയയിലൂടെയും മറ്റും)

5 . ബിഷപ്പുമാരും പുരോഹിതരും ദൈവത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ആളുകളാണെന്ന് , ഒരു വലിയ വിഭാഗം വിശ്വാസികളുടെ മനസിൽ ഉണ്ടായിരുന്ന അബദ്ധ ധാരണ തിരുത്തി കുറിക്കാൻ സഹായകമായി . ( പ്രത്യേകിച്ചു പണ്ടത്തെ അമ്മച്ചിമാരിലും അപ്പച്ച ന്മാരിലും ഉണ്ടായിരുന്ന ധാരണ )

6. തെരുവു ഗുണ്ടയെക്കാൾ നീചന്മാരാണ് ചില വൈദികരും മെത്രാന്മാരുമെന്നു സമൂഹത്തിനു കാട്ടിക്കൊടുത്തു.
7. വൈദികരുടെയും മെത്രാന്മാരുടെയും പഠിപ്പിക്കലും പ്രവൃത്തിയും തമ്മിൽ ഒരു യോജിപ്പും ഇല്ലെന്നും , അതൊക്കെ അബദ്ധധാരണകളായിരുന്നു എന്നും വിശ്വാസികൾക്ക് ബോധ്യമായി.

8. ഒരുപള്ളി ആരാധനനടക്കാതെ എത്രകാലം അടഞ്ഞുകിടന്നാലും ഒരു ചുക്കും സംഭവിക്കില്ലെന്നും , ദൈവം അതിന്റെ പേരിൽ ആരോടും പരിഭവിക്കില്ലെന്നും ബസിലിക്ക പള്ളിയിലൂടെ സഭാനേതൃത്വം വ്യക്തമാക്കി കൊടുത്തു.

9 . ബലിഅർപ്പണം വെറും നാടകം പോലെ മാത്രം വിശ്വാസികൾ കണ്ടാൽ മതി എന്ന് ബസിലിക്കയിലെ ''അടി കുർബാന'' യിലൂടെ മനസിലാക്കി തന്നു ..

10 . വിശുദ്ധകുർബാനയെയും ബൈബിളിനെയും ബലിപീഠത്തെയുമൊക്കെ അന്യമതസ്ഥർ അവഹേളിച്ചെങ്കിൽ മാത്രമേ പ്രതിഷേധിക്കേണ്ടതും, നടപടി എടുക്കേണ്ടതും ഉള്ളെന്നു വിശ്വാസികൾക്ക് മനസിലാക്കി കൊടുത്തു. . അകത്തുനിന്നു ആക്രമിക്കുന്നവർക്ക് പൊറോട്ടയും ബീഫും വാങ്ങിക്കൊടുത്തു സൽക്കരിക്കണമെന്നും കാണിച്ചു തന്നു.

11 . വിശുദ്ധഗ്രന്ഥത്തിൽ ഇല്ലാത്ത എന്തൊക്കെ '' വചനങ്ങൾ'' കുർബാനസമയത്ത് പള്ളിക്കകത്തുനിന്നു അൾത്താരയിലേക്കു നോക്കി പറയാമെന്ന് ബസലിക്ക പള്ളിയിലെ സംഭവത്തിൽ നിന്ന് ജനങ്ങൾക്ക് വെളിപ്പെടുത്തി തന്നു.

12 . മെത്രാന്മാരെ പള്ളിയിലേക്ക് ആനയിക്കേണ്ടത് എങ്ങനെയെന്ന് സിറിൽവാസിലിനെ ആനയിച്ചതിലൂടെ കാട്ടിക്കൊടുത്തു.

11 . പള്ളിക്കത്തുനിന്നു സമാധാനം നമ്മോട് കൂടെ എന്ന് പറഞ്ഞ് സമാധാനത്തിനുവേണ്ടി വിലപിച്ചു പ്രാർത്ഥിച്ചവർ കുര്ബാനകഴിഞ്ഞിറങ്ങിയപ്പോൾ ചിലരുടെ ചെവിക്കല്ല് നോക്കി സമാധാനം പകർന്നു കൊടുക്കുന്നതും കണ്ണുപൊട്ടുന്ന ചീത്തവിളിച്ചിട്ടു വീട്ടിലേക്കു സമാധാനത്തോടെ നടന്നു പോകുന്നതും കാണാൻ വഴിയൊരുക്കി .

12 . കത്തോലിക്ക വൈദികരും മെത്രാന്മാരും മറ്റുള്ളവർക്ക് മാതൃകയായി എന്നും നല്ല സ്നേഹത്തിലും ഐക്യത്തിലും ആണ് കഴിയുന്നതെന്ന അബദ്ധ ധാരണ പൊളിച്ചെഴുതാൻ സഹായകമായി .

13 . ഏതൊക്കെ മെത്രന്മാർക്ക് വിദേശത്ത് ''കൂട്ടുകൃഷി'' ഉണ്ടെന്നും ഇടയ്ക്കിടെ അവർ വിദേശത്തു പോകുന്നത് ആരെയൊക്കെ ''നവീകരിക്കാ''നാണെന്നും ബോധ്യമാക്കി തന്നു.

14 വൈദികരുടെ പ്രവൃത്തി മോശം ആണെങ്കിലും അവരിലൂടെ കിട്ടുന്ന ദൈവകൃപക്ക് ഒരു കുറവും ഉണ്ടാവില്ല കേട്ടോ എന്ന് പറഞ്ഞു ചില അത്ഭുത രോഗശാന്തിവൈദികർ വിശ്വാസികളെ ഇടയ്ക്കിടെ കുടുകുടെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്നതും കാണാൻ ഇടയാക്കി .

15 . കത്തോലിക്ക സഭ ക്രിസ്‌ തുവിന്റെയാണെങ്കിലും സാത്താനാണു ഇപ്പോൾ അവിടെ കേറി മേഞ്ഞു നടക്കുന്നതെന്നും പരിശുദ്ധാത്മാവിനു സ്പീഡ് കുറവായതിനാൽ സാത്താനെ കീഴടക്കാൻ സാവധാനം അത് പിന്നാലെ വരുന്നതേയുള്ളുവെന്നും തറയിൽ മെത്രാന്റെ പ്രസംഗത്തിലൂടെ വിശ്വാസികൾക്ക് മനസിലാക്കാൻ സാധിച്ചു.

16 . വൈദികരെയും മെത്രാന്മാരെയും തെറിപറഞ്ഞാലും കയ്യേറ്റം ചെയ്താലും ദൈവം ഒരു കോപ്പും ചെയ്യില്ലെന്നും അതൊക്കെ അവർ ഉണ്ടാക്കിയ കെട്ട് കഥയായിരുന്നെന്നും വൈദികരുടെ പ്രവൃത്തിയിലൂടെ തന്നെ ദൈവം വിശ്വാസികൾക്ക് ബോധ്യപ്പെടുത്തി കൊടുത്തു.

17 . വിശ്വാസികൾ പരസ്പരം തല്ലുകൂടിയാലും തെറിപറഞ്ഞാലും അതാത് വിഭാഗം വൈദികരുടെ അടുക്കൽ കുമ്പസാരിച്ചു കുർബാന സ്വീകരിച്ചു പാപമോചനം വരുത്തിയെടുക്കാമെന്നും അടുത്ത തല്ലിനായി മനസിനെ അങ്ങനെ പാകപ്പെടുത്തി എടുക്കാമെന്നും അച്ചന്മാർ ബോധ്യപ്പെടുത്തി കൊടുത്തു .

18 .ക്ഷമ , സഹനം, അനുസരണം, മാതാപിതാക്കളെ ബഹുമാനിക്കൽ , ശത്രുക്കളെ സ്നേഹിക്കൽ എന്നീ കാര്യങ്ങളിൽ ആളുകൾക്ക് ഉപദേശവും നിർദേശവും കൊടുക്കുന്ന ധ്യാനഗുരുക്കന്മാരിൽ ധ്യാനമില്ല വെറും കുരു മാത്രമേ ഉള്ളുവെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുത്തി കൊടുത്തു ..

19 . ഇടവകയിൽ അച്ചന്മാർ എടുക്കുന്ന ഏതെങ്കിലും തീരുമാനം ഇടവകക്കാർക്ക് ഇഷ്ടമല്ലെന്ന് കണ്ടാൽ പ്രതിഷേധിക്കാമെന്നും തിരുത്തിക്കാമെന്നും തിരുത്തിയില്ലെങ്കിൽ തെരുവിൽ അച്ചന്റെ കോലം കത്തിക്കാമെന്നും കാണിച്ചു തന്നു. അച്ചനെതിരെ മുദ്രാവാക്യം മുഴക്കി തെരുവിൽ പ്രകടനം നടത്തിയാലും ദൈവം അതൊരു കുറ്റമായി കാണില്ലെന്നും വെളിപ്പെടുത്തി തന്നു.

20 .ആത്മീയനേട്ടങ്ങളെക്കാൾ ഭൗതിക നേട്ടങ്ങൾക്കു പ്രധാന്യം നൽകി സ്വത്തു സമ്പാദിച്ചു കാശ് വാരിവാരിക്കൂട്ടുന്നതിലാണ് സഭ ഒന്നാം സ്ഥാനം കൊടുക്കേണ്ടതെന്ന് ആളുകൾക്ക് മനസിലാക്കി കൊടുത്തു.

21 . മുൻപ് യാക്കോബായിലെ ബാവ മെത്രാൻ കക്ഷി തർക്കത്തെ വിമർശിച്ചിരുന്ന കത്തോലിക്കർക്ക് ഇപ്പോൾ അവരെക്കാൾ നന്നായി തങ്ങൾക്ക് അടിക്കാൻ കഴിയുമെന്ന് അവർക്ക് കാട്ടിക്കൊടുത്തു.

23. സിനഡ് മീറ്റിംഗിൽ മെത്രാന്മാരിൽ പരിശുദ്ധാത്മാവ് വന്നാണ് തീരുമാനം എടുക്കുന്നതെന്നും അതിനാൽ ആ തീരുമാനം എല്ലാം ഏകകണ്ഠം ആണെന്നും ആയിരുന്നു ഇതുവരെ അവർ പറഞ്ഞു കൊണ്ടിരുന്നത്. എന്നാൽ കഴിഞ്ഞദിവസം സിനഡ് തീരുമാനത്തിനെതിരെ അഞ്ച് മെത്രാന്മാർ വിയോജനക്കുറിപ്പ് ഇറക്കിയതോടെ പരിശുദ്ധാത്മാവിലും രണ്ടുപക്ഷം ഉണ്ടെന്ന് മനസ്സിലാക്കി കൊടുത്തു.
23 . സീറോമലബാർ സഭ ശരിക്കും സീറോ തന്നെയാണെന്ന് മറ്റു ക്രിസ്ത്യൻ സഭകൾക്ക് വ വ്യക്തമാക്കിക്കൊടുത്തു.
(വേറെയും ഉണ്ടാകാം നേട്ടങ്ങൾ . അതൊക്കെ നിങ്ങളുടെ നിരീക്ഷത്തിൽ നിന്ന് കണ്ടെത്തുക )
*****

മറ്റുള്ളവർ കൂട്ടിച്ചേർത്തവ :

24 സഭയും സർക്കാരും ഒരുപോലാണെന്നും നമ്മൾ കൊടുക്കാനുള്ളവരാണെന്നും അവർ നമ്മൾ കൊടുക്കുന്ന കപ്പം കൊണ്ട് സുഖിച്ച് വാഴുന്നവരും നമ്മെ ഭരിച്ച് പീഡിപ്പിക്കാനുള്ളവരാണെന്നും അടിവരയിട്ട് ബോധ്യപ്പെടുത്തിത്തന്നു.

25 .നമ്മുടെ പള്ളി, നമ്മുടെ സ്കൂൾ നമ്മുടെ പള്ളിസ്ഥലം ഒക്കെ നമ്മുടെ പൂർവ്വികരും നമ്മളും സമ്പാദിച്ചതാണെന്നും അതിൽ നമുക്ക് അവകാശമുണ്ടെന്നും ഉള്ള മിഥ്യ ധാരണ വേണ്ടെന്നും അതെല്ലാം കാനോൻ (കോണാൻ നിയമം എന്ന് നാടൻ പ്രയോഗം) നിയമ പ്രകാരം ബിഷപ്പിന് സ്വന്തമാണെന്നും പുള്ളിക്കാരന് അതെല്ലാം തന്റെ തറവാട്ടു സ്വത്തുപോലെ തോന്നുന്നതുപോലെ കൈകാര്യം ചെയ്യാവുന്നതാണെന്നും വെളിവാക്കപ്പെട്ടു...

26 .സ്വർഗത്തിൽ പോവുക എന്നത് കുഞ്ഞാടുകളുടെ മാത്രം ഉത്തരവാദിത്വമാണെന്നും പോകണമെന്ന് നിർബന്ധമുള്ളവർ പള്ളിമേടയിൽ ചെന്ന് വികാരിയെ ബോധിപ്പിക്കുകയും സ്വർഗ്ഗകവാടത്തിന്റെ താക്കോൽ തേടുകയും ചെയ്യണ്ടതുണ്ടെന്നും വെളിവാക്കപ്പെട്ടു..

27 . മെത്രാന്മാരുടെ അരമനകളെല്ലാം കോടികളുടെ സാമ്പത്തിക ഇടപാടുകളുടെ കേന്ദ്രങ്ങളാണെന്നും സുഖവാസ കേന്ദ്രങ്ങളാണെന്നും മേലനങ്ങാതെ കുഞ്ഞാടുകളെ സ്വർഗ്ഗരാജ്യം പറഞ്ഞ് പറ്റിച്ച് കഴിയാൻ ഇവർ പ്രത്യേക പരിശീലനം നേടിയവരാണെന്നും വെളിവാക്കപ്പെട്ടു..

28.
സ്തുതിയും കൃതജ്ഞതയും പുരോഹിതർക്കുള്ളതാണെന്നും കുഞ്ഞാടുകൾ സ്തുതി ചൊല്ലാനും പിരിവ് കൊടുക്കാനും മാത്രമുള്ളവരാണെന്നും വ്യക്തമാക്കപ്പെട്ടു ..

(നേട്ടങ്ങൾ ഇനിയുമുണ്ടാകാം . അതൊക്കെ നിങ്ങൾ കണ്ടെത്തുക.)…

Shefeek  # Aleesha
13/08/2020

Shefeek # Aleesha

16/09/2019
Happy Wedding Anniversary....
16/09/2019

Happy Wedding Anniversary....

ANEESH +SUMISHA
12/09/2019

ANEESH +SUMISHA

JASEENA  Clicked By: JOHN Mirror
10/09/2019

JASEENA Clicked By: JOHN Mirror

06/12/2017
06/12/2017

Bijoy Niya Comming Soon....

Bijoy + Niya Stills:  Mirror John
06/12/2017

Bijoy + Niya
Stills: Mirror John

Ananthalakshmi + Vineethstills: Mirror John
06/12/2017

Ananthalakshmi + Vineeth
stills: Mirror John

06/12/2017

Ananthalakshmi Vineeth comming soon....

Address

Guruvayoor
680506

Telephone

04872501700

Website

Alerts

Be the first to know and let us send you an email when Mirror Hitech Digital Studio posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share