Mind Of ANGAMALY News

Mind Of ANGAMALY  News News Media Hub 4,RT Kochi
(2)

അങ്കമാലി, കാലടി, പെരുമ്പാവൂർ പ്രദേശങ്ങളിലെ വാർത്തകളും വിശേഷങ്ങളും തത്സമയം അറിയാൻ ചാനൽ പേജ് follow ചെയ്യൂ... Mind of Angamaly online ചാനലിൽ വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും വിളിക്കേണ്ട നമ്പർ
👉Arun-9544427697

സ്ത്രീകളുടെ സൗജന്യ യാത്ര.....പൊതു ഗതാഗത സംവിധാനം തകരുമെന്ന് ബസ് ഉടമകൾ. അങ്കമാലി: കെ എസ് ആർ ടി സി ബസുകളിൽ സംസ്ഥാന വ്യാപകമ...
07/06/2026

സ്ത്രീകളുടെ സൗജന്യ യാത്ര.....
പൊതു ഗതാഗത സംവിധാനം തകരുമെന്ന് ബസ് ഉടമകൾ.

അങ്കമാലി:
കെ എസ് ആർ ടി സി ബസുകളിൽ സംസ്ഥാന വ്യാപകമായി സ്ത്രീകൾക്ക് സൗജന്യയാത്ര നടപ്പിലാക്കുമ്പോൾ അങ്കമാലി, കാലടി, അത്താണി, കൊരട്ടി മേഖലകളിലെയും സ്വകാര്യബസ്സുകൾ വൻ പ്രതിസന്ധിയിലാകും. ഡീസലിന് 8 രൂപ വർദ്ധിച്ചതും അന്യസംസ്ഥാന തൊഴിലാളികൾ തിരികെ എത്താത്തതും സൃഷ്ടിക്കുന്ന പ്രതിസന്ധി നിലനിൽക്കുമ്പോഴാണ് സ്ത്രീകളുടെ സൗജന്യയാത്രയുടെ പ്രഖ്യാപനവും ഉണ്ടായത്. നിലവിൽ സ്വകാര്യ ബസ്സുകളിൽ യാത്ര ചെയ്യുന്നതിൽ 60%ത്തിലധികം സ്ത്രീയാത്രക്കാരാണെന്നതിനാൽ ഈ തീരുമാനം സ്വകാര്യബസ്സുകളെ ഏറെ ദോഷകരമായി ബാധിക്കും. കുടുംബത്തോടൊത്ത് യാത്ര ചെയ്യുന്ന പുരുഷന്മാരും സ്വാഭാവികമായും കെ എസ് ആർ ടി സി യിലേക്ക് കൂടുമാറും. അധ്യയന വർഷം ആരംഭിച്ചതോടെ നാമമാത്രമായ ടിക്കറ്റ് നിരക്കിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളും എത്തിയതോടെ ഡീസൽ അടിക്കാനും ജീവനക്കാർക്ക് കൂലി കൊടുക്കുവാനുമുള്ള കളക്ഷൻ പോലും ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്.
ഇപ്പോൾ കെ എസ് ആർ ടി സി ഓടുന്ന റൂട്ടുകൾ കൂടാതെ തങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കണമെന്ന ജനങ്ങളുടെ ആവശ്യം പരിഗണിച്ച് ഉൾപ്രദേശങ്ങളിലേക്ക് അധികമായി കെഎസ്ആർടിസിയുടെ ട്രിപ്പുകൾ അനുവദിച്ചാൽ സ്ഥിതി കൂടുതൽ വഷളാകും.
അങ്കമാലി ടൗണിൽ എന്ന പോലെ കാലടി, പെരുമ്പാവൂർ, ആലുവ, പറവൂർ എന്നീ പട്ടണങ്ങളിലെല്ലാം വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കാലടി ശ്രീശങ്കരാ പാലത്തിലെ കുഴികൾ വലുതായതിനെ തുടർന്ന് ഒരാഴ്ചയായി മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ്. ഗതാഗതക്കുരുക്കുമൂലം ട്രിപ്പുകൾ പൂർത്തിയാക്കാൻ കഴിയുന്നില്ല എന്ന് മാത്രമല്ല യാത്രക്കാരുമായി നിരന്തരം തർക്കങ്ങളും ഉണ്ടാകുന്നതോടൊപ്പം കൂടുതൽ അളവ് ഡീസലും അടിക്കേണ്ടിവരുന്നു. ട്രാഫിക് അഡ്വൈസറി കമ്മിറ്റികൾ ചേർന്ന് എടുക്കുന്ന തീരുമാനങ്ങൾ കർശനമായും നടപ്പാക്കാത്തതുകൊണ്ടാണ് ഇത്രയേറെ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത്.
ഡീസൽ വില വർദ്ധനവിനെതിരെ സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം എറണാകുളം ജില്ലയിലെ ബസ്സുടമകളുടെ പ്രതിഷേധം മാർച്ചും ധർണയും 8/6/2026 തിങ്കളാഴ്ച രാവിലെ 10 .30 ന് ആലുവ ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ നടത്തും. അൻവർ സാദത്ത് എം എൽ എ ധർണ ഉദ്ഘാടനം ചെയ്യും.
കെ എസ് ആർ ടി സിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നടപ്പിലാക്കുന്നതിന് മുമ്പ് സ്വകാര്യബസ്സുകളുടെ നിലനിൽപ്പിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി, ഗതാഗതമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി .എം. ജോൺ എന്നിവർക്ക് ഇത് സംബന്ധിച്ച് നിവേദനം നൽകിയിട്ടുണ്ട്. ആവശ്യങ്ങൾ അംഗീകരിക്കാതെ സർക്കാർ മേൽ തീരുമാനവുമായി മുന്നോട്ടു പോയാൽ സ്വകാര്യ ബസ്സുകൾ ഒന്നൊന്നായി നിരത്തൊഴിയേണ്ടി വരുമെന്ന് അങ്കമാലി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് എ. പി.ജിബി സെക്രട്ടറി ബി.ഓ.ഡേവിസ് എന്നിവർ അറിയിച്ചു.

07/06/2026
07/06/2026

പെൺകുട്ടിയുടെ ബാഗിൽ നിന്ന് വിദഗ്ധമായി
പൈസ അടിച്ചു മാറ്റിയ ചേച്ചിയെ കണ്ടോ

പ്രൈവറ്റ് ബസ്സുകളിൽ യാത്ര ചെയ്യുന്നവർ ജാഗ്രതയോടെ ഇരിക്കുക.

ചിരി മാഞ്ഞു...സലിംകുമാർ വിട പറഞ്ഞു.
07/06/2026

ചിരി മാഞ്ഞു...
സലിംകുമാർ വിട പറഞ്ഞു.

നടൻ സലിംകുമാർ അന്തരിച്ചു.കൊച്ചി ∙ നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശ...
06/06/2026

നടൻ സലിംകുമാർ അന്തരിച്ചു.

കൊച്ചി ∙ നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ
ചികിത്സയിലായിരുന്നു

സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി കാലടി : സെന്റ് ജോസഫ് ഹയർസെക്കൻഡറി വിദ്യാലയത്തിലെ പരിസ്ഥിതി ദ...
06/06/2026

സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി

കാലടി : സെന്റ് ജോസഫ് ഹയർസെക്കൻഡറി വിദ്യാലയത്തിലെ പരിസ്ഥിതി ദിനാഘോഷം കാഞ്ഞൂർ കൃഷി ഓഫീസർ സിമി ഹുസൈൻ നിർവഹിച്ചു.. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ നൈബി ജോസഫ് സ്വാഗതം ആശംസിച്ചു . സ്കൗട്ട്സ് & ഗൈഡ്സ്, NSS ക്ലബ് അംഗങ്ങൾ ഒന്നിച്ചു ചേർന്ന് വിവിധ പരിപാടികൾ അവതരിപ്പിച്ചു. വിദ്യാലയത്തിലെ കുട്ടി കർഷകർക്ക് ടിഷ്യുകൾച്ചർ വാഴ തൈകൾ വിതരണം ചെയ്തു..

06/06/2026

"സൽപേരിനെ കളങ്കപ്പെടുത്തും വിധമുള്ള പ്രവർത്തനങ്ങളിലേക്ക് മന്ത്രി റോജിയെ നയിക്കാതിരിക്കാനുള്ള ചുമതല നമുക്കും നമ്മുടെ പാർട്ടിക്കുമുണ്ട് " മുൻ മന്ത്രി അഡ്വ : ജോസ് തെറ്റയിൽ .

Address

Angamally

Telephone

+919544427697

Website

Alerts

Be the first to know and let us send you an email when Mind Of ANGAMALY News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mind Of ANGAMALY News:

Share