19/01/2020
തെയ്യം എന്നു കേൾക്കുമ്പോഴുള്ള ആദ്യ സ്പാർക് നമ്മുടെ ചിന്തകളെ കൊണ്ടു ചെന്ന് എത്തിക്കുന്നത് കോലത്തുനാട്ടിൽ (കാസർഗോഡ്, കണ്ണൂർ ജില്ലകളും, വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കും, കോഴിക്കോട് ജില്ലയിലെ വടകര താലൂക്കും കൊയിലാണ്ടി താലൂക്കും അടങ്ങിയ പ്രദ്ദേശം) ആയിരിക്കും. കളിയാട്ടം എന്ന
ചലച്ചിത്രത്തിലെ "കണ്ണൻ പെരുമായനെ" നമ്മൾ എങ്ങനെ മറക്കുവാൻ അല്ലേ ?... ഭക്തിയുടെ "കനൽച്ചൂടിലേക്ക്" ഓരോ തെയ്യവും നടന്നു അടുക്കുമ്പോൾ കാഴ്ചക്കാരന്റെ ഉള്ളിലെ ആകാംഷക്ക് കൂടി ചൂടു
പിടിക്കും!!!!. നൃത്തം ചെയ്യുന്ന ആ ദൈവീക രൂപങ്ങളൾക്ക് അഥവാ "തെയ്യാട്ടത്തിനു " ദിവസങ്ങളും മാസങ്ങളും നീളുന്ന മന്ത്രപരമായ, തന്ത്രപരമായ, കർമ്മപരമായ വ്രതാനുഷ്ഠാനത്തിന്റെ കഥകൾ കൂടി പറയുവാൻ ഉണ്ടാകും.
എന്നാൽ പറഞ്ഞു വരുന്നത് വേറെ തെയ്യങ്ങളുടെ കാര്യമാണ്. മദ്ധ്യകേരളത്തിൽ ആണ് (ഗുരുവായൂർ ആണെന്ന് തോന്നുന്നു) ഇതിന്റെ ഉൽപ്പത്തി. ഡിസംബർ മുതൽ മെയ് വരെ നീളുന്ന ഉത്സവ കാലങ്ങളിൽ ആണ് പ്രധാനമായും ഈ തെയ്യ രൂപങ്ങൾ കണ്ടു വരുന്നത്. വടക്കേ മലബാർ തെയ്യങ്ങളെ അപേക്ഷിച്ച് വൃതാനുഷ്ഠാനങ്ങൾ കുറവാണെങ്കിൽ തന്നെയും അവർ ചെയ്യുന്ന "ഹോം വർക്കിന്റെ" "ഔട്ട് പുട്ട്" നയന മനോഹരം തന്നെയെന്നതിൽ തർക്കമില്ല.
പല പുരാണ കഥാപാത്രങ്ങൾ അവരുടെ മുഖങ്ങൾക്ക് വർണ്ണമയമാകുമ്പോൾ അസുര വാദ്യത്തിന്റെ അകമ്പടിയോടു കൂടിയുള്ള ചടുലമായ നൃത്ത ചുവടുകൾ അതിനു മാറ്റു കൂട്ടുന്നു.
നബി: അധികം ബ്ലർ ആവാത്ത ഏതാനും ചിത്രങ്ങൾ ചുവടെ ചേർത്തേക്കുന്നു.