MyClick

MyClick This page promotes MyClick group..You can share your photographs in our group..

'ചങ്കെന്നാൽ കരളല്ലേ'..😘തളർച്ചകളിൽ താങ്ങായ്...വിജയങ്ങളിലേക്ക് കരുത്തായ്...നഷ്ട്ടങ്ങളിൽ കൂടെപ്പിറപ്പായ്...തോളോട് ചേർന്ന് മ...
18/10/2020

'ചങ്കെന്നാൽ കരളല്ലേ'..😘
തളർച്ചകളിൽ താങ്ങായ്...
വിജയങ്ങളിലേക്ക് കരുത്തായ്...
നഷ്ട്ടങ്ങളിൽ കൂടെപ്പിറപ്പായ്...
തോളോട് ചേർന്ന് മനസ്സറിഞ്ഞ് വഴികാട്ടിയായ് മാറിടുന്ന "സൗഹ്യദ"മെന്ന സ്നേഹ സത്യത്തിന്റെ നേർക്കാഴ്ചയിലൂടെ...

മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയുവാൻ..👇
https://m.facebook.com/groups/1792709274114567?view=permalink&id=4161898897195581

Participate in this contest & win prizes ✨️
To join the group..
👉 https://www.facebook.com/groups/1792709274114567/?ref=share

'കൊ-റോണം'..🌼😷നമ്മുടെ നാടിന്ന് അഭിമുഖീകരിക്കുന്ന  കൊറോണ എന്ന അതിഭീകരമായ ഒരു വലിയ പ്രതിസന്ധിഘട്ടത്തെ അതിജീവിക്കുവാനുള്ള നമ...
28/08/2020

'കൊ-റോണം'..🌼😷
നമ്മുടെ നാടിന്ന് അഭിമുഖീകരിക്കുന്ന കൊറോണ എന്ന അതിഭീകരമായ ഒരു വലിയ പ്രതിസന്ധിഘട്ടത്തെ അതിജീവിക്കുവാനുള്ള നമ്മുടെ കൂട്ടായ പോരാട്ടങ്ങൾക്കിടയിലേക്ക് കടന്ന് വന്ന പൊന്നോണത്തെ വരവേൽക്കാൻ ആഘോഷങ്ങളില്ലാതെ മൈക്ലിക്ക് ഒരുക്കുന്ന ഒരു ചെറിയ ഫോട്ടോഗ്രഫി മത്സരമാണ് 'കൊ-റോണം'

ഈ മത്സരത്തിൽ ഞങ്ങൾക്ക് പറയുവാനുള്ളത് :
ഇന്നത്തെ നമ്മുടെ സാഹചര്യത്തിൽ നിന്ന് കൊണ്ട് നമുക്ക് പകർത്തുവാൻ കഴിയുന്ന ഓണം റിലേറ്റഡ് ആയ ഏത് നിമിഷങ്ങളും നിങ്ങൾക്ക് ചിത്രമാക്കാം..നിങ്ങൾ പകർത്തുന്ന ആ ചിത്രത്തിന് ഓണവുമായി ഒരു ബന്ധം സ്ഥാപിക്കുവാൻ കഴിയുന്നതാകണം..ഒരു മെസ്സേജ് കൂടി സമൂഹത്തിന് നൽകുന്ന തരത്തിൽ ഉള്ള ഒരു ചിത്രം ആണെങ്കിൽ അത് കൂടുതലായി ശ്രദ്ധിക്കപ്പെടും..നിങ്ങളുടെ ഭാവനകൾ ആണ് ഇവിടെ മനോഹരമായ ചിത്രങ്ങളായി പിറവി കൊള്ളുന്നത്..ആഘോഷങ്ങളില്ലാതെ തന്നെ നമ്മൾ സൃഷ്ട്ടിക്കുന്ന ആ ഒരു നിമിഷം നമ്മുടെ കഴിഞ്ഞു പോയ ഓണനാളുകളിലേക്ക് നമ്മളെ കൂട്ടിക്കൊണ്ട് പോകുന്ന തരത്തിലുള്ള ഒരു ക്രീയേറ്റീവ് /നൊസ്റ്റാൾജിയയും ആകാം..ഓണവുമായി ബന്ധപ്പെട്ട എല്ലാത്തരം ചിത്രങ്ങളും മത്സരത്തിൽ അനുവദിക്കുമെങ്കിലും ഇത്തരത്തിൽ കഥപറയുന്ന ഒരു ചിത്രമാകും വിജയിയായിത്തീരുന്നത്..

ഈ മത്സരത്തിൽ ആദ്യ വിജയിക്ക് 1500 രൂപയും + സർട്ടിഫിക്കറ്റും..രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റുകളും മാത്രമാണ് സമ്മാനം..ഫോട്ടോഗ്രഫി വളരെയധികം ഇഷ്ടപ്പെടുകയും, മികച്ച ചിത്രങ്ങൾ പകർത്തുവാനായ് വളരെയധികം ശ്രമിക്കുകയും ചെയ്യുന്ന പേര് പറയാൻ ആഗ്രഹിക്കാത്ത ഒരു മൈക്ലിക്ക് മെമ്പർ ആണ് ഈ മത്സരത്തിന്റെ ഒന്നാം സമ്മാനം സ്പോൺസർ ചെയ്തിരിക്കുന്നത്..ആ സുഹൃത്തിനോടുള്ള നന്ദി ഞങ്ങൾ അറിയിക്കുന്നു..❣️

മത്സരത്തിന്റെ നിബന്ധനകൾ :

1. മത്സരത്തിൽ പങ്കെടുക്കുന്ന ചിത്രങ്ങളിൽ എന്ന ഹാഷ്ടാഗും ചിത്രം എടുക്കുവാൻ ഉപയോഗിച്ച Device Name നിർബന്ധമായും ഉണ്ടായിരിക്കണം.. ഹാഷ്ടാഗ് ഇല്ലാത്ത ചിത്രങ്ങളെ മത്സരചിത്രമായി ഒരു കാരണവശാലും അംഗീകരിക്കുന്നതല്ല..

Example :
Caption
Nikon D810 / Samsung J8


2. മത്സരത്തിന്റെ തീം, മറ്റ് നിബന്ധനകൾ എല്ലാം വ്യക്തമായി ഈ പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. സംശയങ്ങൾ ഉണ്ടെങ്കിൽ ഈ പോസ്റ്റിന്റെ കമന്റിൽ നിങ്ങൾക്ക് ആദ്യം തന്നെ ചോദിക്കാവുന്നതാണ്..മത്സരശേഷം തർക്കമോ മറ്റ് പ്രശ്നങ്ങളോ അനുവദിക്കില്ല..മത്സരത്തിന്റെ അന്തിമ വിധി വരും മുമ്പ് ഏതെങ്കിലും ചിത്രത്തെ വിജയിയായി തീരുമാനിച്ചൊരു വിധിനിർണ്ണയം ആരിൽ നിന്നും അനുവദിക്കില്ല..മോശം പെരുമാറ്റം ഉണ്ടായാൽ തൽക്ഷണം ഗ്രൂപ്പിൽ നിന്ന് ആളെ ബ്ലോക്ക്‌ ചെയ്യും..

3. മത്സരയോഗ്യത നേടുവാനായി..ഇപ്പോൾ തന്നെ ഈ പോസ്റ്റ്‌ ലൈക്കും, ഷെയറും ചെയ്ത സ്ക്രീൻഷോട്ട് ഈ പോസ്റ്റിന്റെ കമന്റിലോ, മത്സര ദിവസം നിങ്ങൾ ഇടുന്ന ചിത്രത്തിന്റെ കമന്റിലോ നൽകേണ്ടതാണ്..

4. ചിത്രങ്ങൾക്ക് ഗ്രൂപ്പ്‌ മെമ്പേഴ്സ് നൽകുന്ന ലൈക്ക് ഷെയർ ഈ കോണ്ടെസ്റ്റിൽ കണക്കിലെടുക്കുന്നതാണ്..ചിത്രത്തിന് 25% മാർക്ക്‌ വീഴുന്നത് മെമ്പേഴ്സ് നൽകുന്ന ലൈക്‌ ആൻഡ് ഷെയർ പോയ്ന്റ്സ് അടിസ്ഥാനത്തിൽ ആയിരിക്കും ബാക്കി 75% അഡ്മിൻ പാനലിന്റെ തീരുമാനത്തിലായിരിക്കും..ലൈക്ക് ഉണ്ട്‌ എന്ന ഒറ്റ കാരണം കൊണ്ട് മാത്രം ചിത്രത്തെ വിജയിയായി പ്രഖ്യാപിക്കില്ല..മത്സരത്തിന്റെ അന്തിമ തീരുമാനം മൈക്ലിക്ക് അഡ്മിൻ പാനലിൽ നിക്ഷിപ്തമായിരിക്കും..

5. 13 ദിവസമാണ് മത്സരത്തിന്റെ കാലയളവ്, ഒരാൾക്ക് മത്സരത്തിലേക്കായ് പോസ്റ്റ്‌ ചെയ്യാവുന്ന ചിത്രങ്ങളുടെ എണ്ണം 5..

6. ഗ്രൂപ്പിൽ സാധാരണ രീതിയിൽ പോസ്റ്റ്‌ ചെയ്യുന്ന മറ്റ് ചിത്രങ്ങൾക്ക് നിയന്ത്രണങ്ങൾ ഈ മത്സരത്തിൽ ഏർപ്പെടുത്തിയിട്ടില്ല. മത്സര ഹാഷ്ടാഗ് നോക്കി മാത്രമാണ് മത്സരചിത്രങ്ങൾ വേർതിരിച്ച് കണ്ടെത്തുന്നത്..ഹാഷ്ടാഗ് ഉള്ള ചിത്രത്തെ മത്സരചിത്രമായി അംഗീകരിക്കും..മത്സരങ്ങൾ സംഘടിപ്പിക്കുക പ്രയാസകരമായ ദൗത്യം ആണ്, മെമ്പേഴ്സിന്റെ പൂർണ്ണമായ സഹകരണം ഞങ്ങൾ ഈ മത്സരത്തിലും അഭ്യർത്ഥിക്കുകയാണ്..

6. മത്സരത്തിൽ പങ്കെടുക്കുന്ന ചിത്രങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾ വന്നാൽ ചിത്രത്തിന്റെ ഒറിജിനൽ പകർപ്പ് അഡ്മിൻസ് ആവശ്യപ്പെട്ടാൽ നൽകേണ്ടതാണ്..അല്ലാത്ത പക്ഷം ആ ചിത്രം മത്സരത്തിൽ നിന്ന് ഒഴിവാക്കപ്പെടും..

7. ഫോട്ടോഗ്രാഫേഴ്സ് ആയ നിങ്ങളുടെ സുഹൃത്തുക്കളെ മത്സരവിവരം അറിയിക്കാൻ അവരുടെ പേര് ഈ പോസ്റ്റിൽ മെൻഷൻ @ ചെയ്യാവുന്നതാണ്..

8. ഈ മത്സരത്തിൽ മൈക്ലിക്ക് അഡ്മിൻസ്, മോഡറേറ്റർസ് ആരും തന്നെ പങ്കെടുക്കുവാൻ പാടുള്ളതല്ല.

9. മൊബൈൽ ക്ലിക്കുകൾ, DSLR എന്നിങ്ങനെ ഉള്ള വേർതിരിവ് ഈ മത്സരത്തിൽ ഉണ്ടായിരിക്കില്ല..മൊബൈലിൽ എടുത്തൊരു ചിത്രം മികച്ച നിലവാരത്തിൽ എത്തുന്നു എങ്കിൽ ആ ചിത്രം തീർച്ചയായും മൽസരത്തിൽ പരിഗണിക്കപ്പെടും..

10. സെൽഫികൾ അനുവദിക്കുന്നതല്ല..

11. മത്സരം 29 Aug 2020 (ശനി) രാവിലെ 6 മണി മുതൽ - 10 Spetember 2020 (വ്യാഴം) രാത്രി 10 മണി വരെ മാത്രം..

12. 'മാസ്ക് മുഖ്യം ബിഗിലെ'..സുരക്ഷയാണ് പ്രധാനം..ഫോട്ടോ പിന്നെ വേണേലും എടുക്കാം..

എല്ലാ ഗ്രൂപ്പ് മെമ്പേഴ്സിനും ടീം മൈക്ലിക്കിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.. 🌼🌺💐

'അണ്ണാറക്കണ്ണനും തന്നാലായത്'..നമ്മോട് ഏറ്റവും അടുത്തുള്ളതും, വേഗത്തിൽ ഇണങ്ങുന്നതും, പലപ്പോഴും കണ്ണിനിമ്പമേറിയ കൗതുകകാഴ്ച...
26/05/2020

'അണ്ണാറക്കണ്ണനും തന്നാലായത്'..
നമ്മോട് ഏറ്റവും അടുത്തുള്ളതും, വേഗത്തിൽ ഇണങ്ങുന്നതും, പലപ്പോഴും കണ്ണിനിമ്പമേറിയ കൗതുകകാഴ്ചകൾ സമ്മാനിച്ച് ഓടിമറയുകയും ചെയ്യുന്ന അണ്ണാറക്കണ്ണന്മാരെ നമുക്കറിയാം..നമുക്ക് ചുറ്റും ഉള്ള ഇത്തരം കുസൃതിക്കുരുന്നുകളെ നമ്മൾ പലപ്പോഴും കാണാതെ പോകാറുണ്ട്.. അത്തരത്തിൽ ഉള്ള ഒരു ചിന്തയിൽ നിന്നുണ്ടായ മത്സരമാണ് 'അണ്ണാറക്കണ്ണനും തന്നാലായത്'..

നമ്മുടെ വീടിന്റെ പരിസരങ്ങളിൽ ഒന്ന് കണ്ണോടിച്ചാൽ കാണുവാൻ കഴിയുന്ന അണ്ണാറക്കണ്ണന്മാർ (Squirrels) ആണ് നമ്മുടെ ഈ ഫോട്ടോഗ്രഫി കോണ്ടെസ്റ്റിലെ താരങ്ങൾ...മറ്റ് ജീവികളെ തേടി നാം കാടും മേടും അലയുമ്പോൾ ഈ സൗന്ദര്യം നാം കാണാതെ പോകുന്നു.. അവരുടെ ജീവിതത്തിലെ വ്യത്യസ്‍തമായ നിമിഷങ്ങളിലേക്കു നമ്മുടെ ക്യാമറ കണ്ണുകൾ സഞ്ചരിക്കട്ടെ...അണ്ണാറക്കണ്ണൻ ഉൾപ്പെട്ട ഏറ്റവും മികച്ച വെത്യസ്തമായ ഒരു നിമിഷം ആണ് ഈ മത്സരത്തിലൂടെ നമ്മൾ തിരയുന്നത്. അണ്ണാറക്കണ്ണൻ ഉൾപ്പെട്ട ഏതു ചിത്രങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം..

ഓർക്കുക ഇതൊരു വൈൽഡ്ലൈഫ് ഫോട്ടോഗ്രഫി മത്സരമാണ്, മനുഷ്യ നിർമ്മിതമായ വസ്തുക്കൾ ചിത്രത്തിൽ കടന്നു വരാതെ പ്രത്യേകം ശ്രെദ്ധിക്കുക..വീട്ടിൽ വളർത്തുന്നതോ, കയ്യിൽ വെച്ച് ഓമനിക്കുന്നതോ ആയ ചിത്രങ്ങൾ അംഗീകരിക്കുകയില്ല..ഏറ്റവും മികച്ച ഫോട്ടോ ക്വാളിറ്റിയും, അർത്ഥമുള്ള കഥകൾ പറയുന്നതുമായ വ്യത്യസ്തമായ ആ ചിത്രം നമ്മൾ ഒന്നായി കണ്ടെത്തും..
50% മെമ്പേഴ്‌സ് ചോയ്സ് - 50% അഡ്മിൻസ് ചോയ്സ് അടിസ്ഥാനത്തിൽ ആകും വിധിനിർണ്ണയം..ചിത്രം ഒരു ലൈക്ക് നേടിയാൽ ഒരു പോയിന്റും, ഒരു ഷെയർ നേടിയാൽ രണ്ട് പോയിന്റ്‌സും ലഭിക്കും..അങ്ങനെ കൂടുതൽ പോയിന്റുകൾ നേടുന്ന ചിത്രങ്ങൾക്കൊപ്പം അഡ്മിൻസ് കൂട്ടായി നൽകുന്ന മാർക്കുകളും കണക്കിലെടുത്തു 10 ചിത്രങ്ങൾ കണ്ടെത്തുകയും അതിൽ നിന്ന് 3 പേർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യും..വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി മേഖലയിൽ ഒട്ടനവധി മികച്ച ചിത്രങ്ങൾ സംഭാവന നൽകുകയും, അതിനുപരി കൂടുതൽ കൂടുതൽ ജീവികളെക്കുറിച്ച് അറിയുവാൻ ശ്രമിക്കുകയും അതിനു വേണ്ടി കഠിനമായി പ്രയത്നിക്കുകയും ചെയ്യുന്ന വലിയൊരു മനസ്സിനുടമയായ മൈക്ലിക്ക് ഗ്രൂപ്പ്‌ മെമ്പർ കൂടിയായ AP S Kumar (Captain S Kumar) ആണ് ഈ മത്സരത്തിന്റെ ഒന്നാം സമ്മാനം സ്പോൺസർ ചെയ്തിരിക്കുന്നത്..❣️

മത്സരത്തിന്റെ നിബന്ധനകൾ :

1. മത്സരത്തിൽ പങ്കെടുക്കുന്ന ചിത്രങ്ങളിൽ എന്ന ഹാഷ്ടാഗും ചിത്രം എടുക്കുവാൻ ഉപയോഗിച്ച Device Name നിർബന്ധമായും ഉണ്ടായിരിക്കണം.. ഹാഷ്ടാഗ് ഇല്ലാത്ത ചിത്രങ്ങൾക്ക് അപ്പ്രൂവൽ ലഭിക്കുന്നതായിരിക്കില്ല..

Example :
Caption
Nikon D810 / Samsung J8


2. മത്സരത്തിന്റെ തീം, മറ്റ് നിബന്ധനകൾ എല്ലാം വ്യക്തമായി ഈ പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. സംശയങ്ങൾ ഉണ്ടെങ്കിൽ ഈ പോസ്റ്റിന്റെ കമന്റിലും ചോദിക്കാവുന്നതാണ്.. മത്സരശേഷം തർക്കമോ മറ്റ് സംസാരങ്ങളോ അനുവദിക്കില്ല..

3. മത്സരയോഗ്യത നേടുവാനായി..ഇപ്പോൾ തന്നെ ഈ പോസ്റ്റ്‌ ലൈക്കും, ഷെയറും ചെയ്ത സ്ക്രീൻഷോട്ട് ഈ പോസ്റ്റിന്റെ കമന്റിലോ, മത്സര ദിവസം നിങ്ങൾ ഇടുന്ന ചിത്രത്തിന്റെ കമന്റിലോ നൽകേണ്ടതാണ്..

4. ചിത്രങ്ങൾക്ക് ഗ്രൂപ്പ്‌ മെമ്പേഴ്സ് നൽകുന്ന ലൈക്ക് ഷെയർ ഈ കോണ്ടെസ്റ്റിൽ കണക്കിലെടുക്കുന്നതാണ്.. ചിത്രത്തിന് 50% മാർക്ക്‌ വീഴുന്നത് മെമ്പേഴ്സ് നൽകുന്ന ലൈക്‌ ആൻഡ് ഷെയർ പോയ്ന്റ്സ് അടിസ്ഥാനത്തിൽ ആയിരിക്കും ബാക്കി 50% അഡ്മിൻ പാനലിന്റെ തീരുമാനത്തിലായിരിക്കും..ലൈക്ക് ഉണ്ട്‌ എന്ന ഒറ്റ കാരണം കൊണ്ട് മാത്രം ചിത്രത്തെ വിജയിയായി പ്രഖ്യാപിക്കില്ല..മത്സരത്തിന്റെ അന്തിമ തീരുമാനം മൈക്ലിക്ക് അഡ്മിൻ പാനലിൽ നിക്ഷിപ്തമായിരിക്കും..

5. 20 ദിവസമാണ് മത്സരത്തിന്റെ കാലയളവ്, അതിനാൽ ഒരാൾക്ക് ദിവസം 1 ചിത്രം എന്ന രീതിയിൽ 20 ചിത്രങ്ങൾ വരെ പോസ്റ്റ്‌ ചെയ്യാം..

6. മത്സരചിത്രങ്ങൾ അല്ലാതെ ഈ 20 ദിവസങ്ങളിലും മറ്റൊരു ചിത്രങ്ങൾക്കും അപ്പ്രൂവൽ ലഭിക്കുന്നതായിരിക്കില്ല..മറ്റു ചിത്രങ്ങൾ കടന്നു വരുമ്പോൾ മത്സരത്തിന്റെ പ്രാധാന്യവും പങ്കെടുക്കുന്നവരുടെ എണ്ണവും കുറയുന്നതിനാൽ ആണ് അത്തരത്തിൽ ഒരു തീരുമാനം. മത്സരങ്ങൾ സംഘടിപ്പിക്കുക പ്രയാസകരമായ ദൗത്യം ആണ്, മെമ്പേഴ്സിന്റെ പൂർണ്ണമായ സഹകരണം ഞങ്ങൾ ഈ മത്സരത്തിൽ അഭ്യർത്ഥിക്കുകയാണ്..

6. മത്സരത്തിൽ പങ്കെടുക്കുന്ന ചിത്രങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾ വന്നാൽ ചിത്രത്തിന്റെ ഒറിജിനൽ പകർപ്പ് അഡ്മിൻസ് ആവശ്യപ്പെട്ടാൽ നൽകേണ്ടതാണ്..അല്ലാത്ത പക്ഷം ആ ചിത്രം മത്സരത്തിൽ നിന്ന് ഒഴിവാക്കപ്പെടും..

7. ഫോട്ടോഗ്രാഫേഴ്സ് ആയ നിങ്ങളുടെ സുഹൃത്തുക്കളെ മത്സരവിവരം അറിയിക്കാൻ അവരുടെ പേര് ഈ പോസ്റ്റിൽ മെൻഷൻ @ ചെയ്യാവുന്നതാണ്..

8. ഈ മത്സരത്തിൽ അഡ്മിൻസ് മെമ്പേഴ്സ് വേർതിരിവുകൾ ഉണ്ടായിരിക്കില്ല, മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ആർക്കും മത്സരത്തിൽ പങ്കെടുക്കാം..

9. മൊബൈൽ ക്ലിക്കുകൾ, DSLR എന്നിങ്ങനെ ഉള്ള വേർതിരിവ് ഈ മത്സരത്തിൽ ഉണ്ടായിരിക്കില്ല..മൊബൈലിൽ എടുത്തൊരു ചിത്രം മികച്ച നിലവാരത്തിൽ എത്തുന്നു എങ്കിൽ ആ ചിത്രം തീർച്ചയായും മൽസരത്തിൽ പരിഗണിക്കപ്പെടും..

10. മത്സരം 1 June 2020 (തിങ്കൾ) രാവിലെ 6 മണി മുതൽ - 20 June 2020 (ഞായർ) രാത്രി 10 മണി വരെ മാത്രം.. ഈ ദിവസങ്ങളിൽ മൈക്ലിക്ക് ഗ്രൂപ്പിൽ മത്സരചിത്രങ്ങൾ അല്ലാതെ മറ്റൊരു ചിത്രങ്ങൾക്കും അപ്പ്രൂവൽ നൽകുന്നതായിരിക്കില്ല..

ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ : https://www.facebook.com/groups/1792709274114567/?ref=share

പൂരം കൊടിയേറി മക്കളെ 😍😍😍ഈ വരുന്ന ഞായർ(12/08/2018 ) മൈക്ലിക്കിൽ  തീം അടിസ്ഥാനത്തിൽ ഒരു ഫോട്ടോഗ്രാഫി മത്സരം ഉണ്ടായിരിക്കുന...
08/08/2018

പൂരം കൊടിയേറി മക്കളെ 😍😍😍

ഈ വരുന്ന ഞായർ(12/08/2018 ) മൈക്ലിക്കിൽ തീം അടിസ്ഥാനത്തിൽ ഒരു ഫോട്ടോഗ്രാഫി മത്സരം ഉണ്ടായിരിക്കുന്നതാണ്..

ആദ്യ തീം "ലൈഫ്"(ജീവിതം)

പോസ്റ്റ് ചെയ്യുന്നതോടൊപ്പം നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..
1. അന്നത്തെ ദിവസം മത്സര പോസ്റ്റുകൾ അല്ലാതെ മറ്റ് പോസ്റ്റുകൾ അപ്പ്രൂവ് ചെയ്യുന്നതല്ല.

2. മത്സരത്തിൽ പങ്കെടുക്കുന്നവർ

എന്ന ഹാഷ് ടാഗ്ഗ് നിർബന്ധമായും കാപ്ഷനിൽ ഉപയോഗിച്ചിരിക്കണം. അല്ലാത്ത പോസ്റ്റുകൾ മത്സരത്തിൽ നിന്നും അസാധു ആക്കി ഒഴിവാക്കുന്നതായിരിക്കും.

3. മൈക്ലിക്ക് അഡ്മിൻ പാനലിലെ ആർക്കും തന്നെ ഈ മത്സരത്തിൽ പങ്കെടുക്കാൻ അനുവാദം ഉണ്ടായിരിക്കുന്നതല്ല.

4. വിജയികളെ തെരഞ്ഞെടുക്കുന്നത് 50% like അടിസ്ഥാനത്തിലും, 50% ജഡ്ജസിന്റെ തീരുമാനം അനുസരിച്ചും ആയിരിക്കും.

5. മത്സരത്തിൽ വിജയിച്ച ചിത്രം ആയിരിക്കും അടുത്ത ഒരാഴ്ച്ച മൈക്ലിക്ക്‌സിന്റെ കവർ ചിത്രം.

6. ഒരാൾക്ക് ആ ദിവസം രണ്ടു ചിത്രങ്ങൾ മാത്രമേ പോസ്റ്റ് ചെയ്യാൻ അനുവാദമുള്ളൂ.

7. ഈ തീമുമായി ബന്ധമില്ലാത്ത ചിത്രങ്ങൾ, ഒഴിവാക്കപ്പെടുന്നതായിരിക്കും.

8. മത്സര സമയം 24 മണിക്കൂർ മാത്രം.

9. മത്സരത്തിൽ സംശയം ഉള്ള ഫോട്ടോസ് വന്നാൽ അതിന്റെ ഒർജിനൽ അല്ലേൽ Exif details ആവശ്യപ്പെടുന്നത് ആയിരിക്കും. അത് നൽകാൻ കഴിയാത്ത പക്ഷം ആ ചിത്രം മത്സരത്തിൽ നിന്നും ഒഴിവാക്കുന്നതായിരിക്കും.

10. നിലവാരം അനുസരിച്ചു ക്ലിക്കുകളുടെ മൂല്യം നിർണ്ണയിക്കുന്നതിനാൽ, ക്യാമറ ചിത്രങ്ങൾക്കും, മൊബൈൽ ചിത്രങ്ങൾക്കും പ്രത്യേക മത്സരം ഉണ്ടായിരിക്കുന്നതല്ല.

അപ്പോൾ എല്ലാവരും മനസ്സിൽ കുറിച്ചിട്ടോളൂ 12/08/2018 ഞായർ..

മൈക്ളിക്ക് ഗ്രൂപ്പിലെ ഇന്നത്തെ മികച്ച ചിത്രം..🎉PIC OF THE DAY 🎉04-07-2018ARUN GOPI
05/07/2018

മൈക്ളിക്ക് ഗ്രൂപ്പിലെ ഇന്നത്തെ മികച്ച ചിത്രം..🎉
PIC OF THE DAY 🎉
04-07-2018
ARUN GOPI

മൈക്ളിക്ക് ഗ്രൂപ്പിലെ ഇന്നത്തെ മികച്ച ചിത്രം..🎉PIC OF THE DAY 🎉03-07-2018SUDHI S J
04/07/2018

മൈക്ളിക്ക് ഗ്രൂപ്പിലെ ഇന്നത്തെ മികച്ച ചിത്രം..🎉
PIC OF THE DAY 🎉
03-07-2018
SUDHI S J

പിന്നിട്ട വഴികളിലൂടെ...മൈക്ലിക് വളരുകയാണ് ..വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ ഒരു ലക്ഷം അംഗങ്ങളുമായി ഈ മുഖപുസ്തകത്തിൽ ന...
28/06/2018

പിന്നിട്ട വഴികളിലൂടെ...

മൈക്ലിക് വളരുകയാണ് ..വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ ഒരു ലക്ഷം അംഗങ്ങളുമായി ഈ മുഖപുസ്തകത്തിൽ നമ്മൾ നമ്മുടെ ജൈത്രയാത്ര തുടരുന്നു ...
പിന്നിട്ട വഴികളെല്ലാം കല്ലുകളും മുള്ളുകളും നിറഞ്ഞതായിരുന്നു..ജീവൻ തുടിക്കുന്ന ഒരുപാടൊരു ചിത്രങ്ങൾ ആരും കാണാൻ കൂടി ഇല്ലാതെ ഗ്രൂപ്പിന്റെ വളർച്ചക്ക് വേണ്ടി പിന്നാമ്പുറങ്ങളിൽ ഒതുങ്ങിക്കൂടിയിട്ടുണ്ട്.. ഒരു ലൈക്ക് കൂടി മോഹിക്കാതെ ഗ്രൂപ്പിന് വേണ്ടി ഉറക്കം പോലും ഉപേക്ഷിച്ചിരുന്ന രാത്രികൾ..ഒരു കൂട്ടം ആളുകളുടെ ഫോട്ടോഗ്രാഫിയോടുള്ള അടങ്ങാത്ത അഭിനിവേശമായി മൈക്ലിക്ക് എന്ന ഗ്രൂപ്പ് വളരുകയായിരുന്നു....ഓരോ ദിനങ്ങളിലും പ്രതീക്ഷിക്കാതെ ഗ്രൂപ്പിലേക്ക് കടന്നു വന്ന എല്ലാവരേയും ഞങ്ങൾ കൈനീട്ടി സ്വീകരിച്ചു..മറ്റൊരിടത്തും ആരും നല്കാത്ത പ്രോത്സാഹനങ്ങൾ നല്കി അവരെ ഒരു കുടുംബാംഗത്തെ പോലെ സ്നേഹിച്ചു...ഇത് ഗ്രൂപ്പിന് സുവർണ്ണ നിമിഷമാണ്...തങ്കലിപികളിലെഴുതപ്പെട്ട ചരിത്ര നിമിഷം...
ഓരോ ക്ലിക്കും ആ ഒരു നിമിഷത്തിന്റെ മാത്രം സ്വന്തമാണ്, അതുപോലെ മറ്റൊന്ന് ഇനി ഉണ്ടാകില്ല..
ഇന്നിന്റെ അടയാളങ്ങളായി നാളെയിൽ അവശേഷിക്കുന്ന ചരിത്രങ്ങൾ ആണ് ഓരോ ചിത്രങ്ങളും.
നമ്മൾ കാണുന്ന ഓരോ ചിത്രങ്ങൾക്കും നമ്മളോട് പറയാൻ ഒരായിരം കഥകളുണ്ടാകും..മണിക്കൂറുകളുടെ കാത്തിരിപ്പിന്റെ, ആകാംക്ഷയുടെ കഥകൾ...ജീവൻതുടിക്കുന്ന ചിത്രങ്ങൾ എടുക്കാൻ ജീവൻ പണയംവയ്ക്കേണ്ടി വരുന്ന അപൂർവ നിമിഷങ്ങളുടെ കഥകൾ, സ്നേഹത്തിന്റെ, സന്തോഷത്തിന്റെ, സങ്കടത്തിന്റെ കഥകൾ കണ്ണിൽകൂടി കണ്ടു ഹൃദയത്തിൽ ചേർത്തുവച്ച മനോഹരമായ കാഴ്ചകളെ അതിന്റെ മനോഹാരിത ഒട്ടും ചോരാതെ ഒറ്റ ക്ലിക്കുകൊണ്ടു ഒരുഫ്രെയിമിനുള്ളിലേക്ക് പകർത്തുകയാണ് ഇവിടെ ...
ക്രിയാത്മകമായ പ്രവർത്തനങ്ങളുടെ ഗ്രൂപ്പാകട്ടെ മൈക്ലിക്ക്..ഈ അവസരത്തിൽ എല്ലാ ഫോട്ടോഗ്രാഫേഴ്സിനോടും പറയാനുള്ളത്...നിങ്ങൾ നാളെയുടെ വാഗ്ദാനങ്ങളായി കത്തിക്കയറുക... അപൂർവ്വങ്ങളിൽ അപൂർവ്വമായി നിങ്ങളുടെ ക്യാമറകണ്ണുകൾക്ക് മാത്രം ലഭിക്കാവുന്ന ആ ഒരു ചിത്രത്തിനായി ക്ഷമയോടെ കാത്തിരിക്കുക, നിങ്ങളുടെ കഴിവുകളെ തീച്ചൂളയിൽ ഇടുക, തിളച്ച് മറിയുന്ന ഈ ഫോട്ടോഗ്രാഫി എന്ന ഈ ലഹരിയെ അവിസ്മരണീയമാക്കുക....ഊതിക്കാച്ചിയ പൊന്നാകുക.. കൂടുതൽ കൂടുതൽ പ്രയത്നിക്കുക..പഠിക്കുക..വിജയിക്കുക...
ഇത് ജനങ്ങൾ നെഞ്ചിലേറ്റിയ വിജയം ..
ഇത് മൈക്ലിക്കിന്റെ വിജയം, സത്യസന്ധതയുടെ, ഒത്തൊരുമയുടെ, നന്മയുടെ വിജയം...
ഇവിടെ പോസ്റ്റ് ചെയ്യുന്ന ഓരോ ചിത്രങ്ങൾക്കും നിങ്ങളുടെ വിലയേറിയ ലൈക്കുകളും കമന്റുകളും നൽകി പ്രോത്സാഹിപ്പിക്കുക.. നിങ്ങളാണ് ഞങ്ങളുടെ ശക്തി..
ഇനി മുന്നോട്ടുള്ള യാത്രകളിലും നിങ്ങളുടെ സ്നേഹവും, സഹകരണവും, പ്രോത്സാഹനവും ഞങ്ങളോടൊപ്പം എന്നും ഉണ്ടാകണം...എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ ഒരിക്കൽ കൂടി നന്ദിയും സ്നേഹവും അറിയിക്കുന്നു..
സ്നേഹപൂർവ്വം....
ടീം മൈക്ലിക്

28/06/2018
മൈക്ളിക്ക് ഗ്രൂപ്പിലെ ഇന്നത്തെ മികച്ച ചിത്രം..🎉PIC OF THE DAY 🎉20-06-2018ALAN P ROY
21/06/2018

മൈക്ളിക്ക് ഗ്രൂപ്പിലെ ഇന്നത്തെ മികച്ച ചിത്രം..🎉
PIC OF THE DAY 🎉
20-06-2018
ALAN P ROY

മൈക്ളിക്ക് ഗ്രൂപ്പിലെ ഇന്നത്തെ മികച്ച ചിത്രം..🎉PIC OF THE DAY 🎉19-06-2018DEEPESH PUTHIYA PURAYIL
21/06/2018

മൈക്ളിക്ക് ഗ്രൂപ്പിലെ ഇന്നത്തെ മികച്ച ചിത്രം..🎉
PIC OF THE DAY 🎉
19-06-2018
DEEPESH PUTHIYA PURAYIL

മൈക്ളിക്ക് ഗ്രൂപ്പിലെ ഇന്നത്തെ മികച്ച ചിത്രം..🎉PIC OF THE DAY 🎉12-06-2018ARUN MENON
13/06/2018

മൈക്ളിക്ക് ഗ്രൂപ്പിലെ ഇന്നത്തെ മികച്ച ചിത്രം..🎉
PIC OF THE DAY 🎉
12-06-2018
ARUN MENON

Address

Alappuzha
Alappuzha

Telephone

+17025708384

Website

Alerts

Be the first to know and let us send you an email when MyClick posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category