VeniceLuré Filmer RahulDev Jnanadath

VeniceLuré Filmer RahulDev Jnanadath ലൈക്ക് ചെയ്യുന്നവർക്ക് ചൂടുനാരങ്ങാ?

||  നാഭിഷേകോ ന സംസ്കാര: സിംഹസ്യ ക്രിയതേ വനേ വിക്രമാർജിത സത്വസ്യ സ്വയമേവ മൃഗേന്ദ്രതാ... !!!   ||       ലളിതമായി പറഞ്ഞാൽ വ...
13/07/2022

|| നാഭിഷേകോ ന സംസ്കാര:
സിംഹസ്യ ക്രിയതേ വനേ
വിക്രമാർജിത സത്വസ്യ
സ്വയമേവ മൃഗേന്ദ്രതാ... !!! ||

ലളിതമായി പറഞ്ഞാൽ വീടിന്റെയോ, കുടുംബ (pride) ത്തിന്റെയോ, നാടിന്റെയോ ബലത്താലല്ല, സ്വജീവനും, ഉപജീവനവും, വ്യക്തിത്വവും നിരന്തരമായി ഭീഷണി നേരിട്ടുകൊണ്ട് നിരന്തര പ്രതികൂലകങ്ങളെ ശക്തമായി കുറഞ്ഞത് അതിന്റെ ജീവിതത്തിന്റെ ആറിലൊന്നു സമയം (2-3 വർഷം) അതിജീവിച്ചാണ് #സിംഹം കാട്ടിലെ രാജാവായി വാഴുക. (അതായത് #മനുഷ്യായുസ് 12 -15 വർഷം ചുറ്റുപാടുനിന്നും വെല്ലുവിളികൾ) അല്ലാതെ ആരും ആ പദവിയിൽ ഇരുത്തി വാഴിക്കുന്നതല്ല... 👍👍👍
ഇതാണ് ജീവിതാർത്ഥം...

[[ വരികൾക്കുള്ള നേരർഥം സരളവും, മൂല്യമേറിയതുമാണ് എന്നതാണ് രത്നചുരുക്കം. ]]

താംബൂലം😘💝💝💝
17/01/2020

താംബൂലം😘💝💝💝

രാജ്യത്തെ എല്ലാ ഡ്രോണുകളും ഡ്രോണ്‍ ഓപ്പറേറ്റര്‍മാരും ജനുവരി 31നകം രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്ത...
14/01/2020

രാജ്യത്തെ എല്ലാ ഡ്രോണുകളും ഡ്രോണ്‍ ഓപ്പറേറ്റര്‍മാരും ജനുവരി 31നകം രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഓണ്‍ലൈന്‍ വഴിയാണ് രജിസ്‌ട്രേഷന്‍ നടപടികള്‍. ദിവസങ്ങള്‍ക്ക് മുമ്പ് യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ ഇറാനില്‍ ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് രാജ്യത്തെ എല്ലാ ഡ്രോണുകള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാനുള്ള വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനമെന്ന് പിടിഐവാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. വ്യോമയാന വിഭാഗമായ ഡിജിസിഎയുടെ #ഡിജിറ്റൽസ്‌കൈ എന്ന വെബ്‌സൈറ്റിലൂടെയാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്.

ജനുവരി 31നകം ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പുതിയ രജിസ്‌ട്രേഷന്‍ നിബന്ധന കര്‍ശനമാണെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിയമവിരുദ്ധമായി 50000 മുതല്‍ 60000 വരെ ഡ്രോണുകളുണ്ടെന്നാണ് സൂചന.

രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാകുമ്പോൾ എല്ലാ ഡ്രോണുകള്‍ക്കും ഒരു അംഗീകൃത ഡ്രോണ്‍ നമ്പറും (DAN) അംഗീകൃതഉടമസ്ഥ നമ്പറും (OAN) ലഭിക്കും. ഡ്രോണുകളുടെ അംഗീകാരം തെളിയിക്കുന്ന നമ്പറുകളാണിവ. ഇവ രണ്ടും ഇല്ലാതെ ജനുവരി 31ന് ശേഷം ഏത് തരം ഡ്രോണുകള്‍ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമായിരിക്കുമെന്നും #കേന്ദ്രവ്യോമയാനമന്ത്രാലയം ചൂണ്ടിക്കാട്ടി...
In the Que😊☺️😊👌. Camera firmware updating @ Canon professional Service, MG Road, Ernakulam...

@ Home 😘💝💝💝 Y 2020's   wedding   and   package's for Kerala started from Just ₹ 34,000 only... write us for more details...
13/01/2020

@ Home 😘💝💝💝 Y 2020's wedding and package's for Kerala started from Just ₹ 34,000 only... write us for more details... 🎁 [email protected] OR 🎁 9809557711 [[ whatsapp]]👍💐💐💐💐

@ Home... goodMorning...
09/01/2020

@ Home... goodMorning...

* #ഓച്ചിറ ശ്രീ  #പരബ്രഹ്മക്ഷേത്രം  #കൊല്ലം*------------------------------------------------------------------     കൊല്ലം...
08/01/2020

* #ഓച്ചിറ ശ്രീ #പരബ്രഹ്മക്ഷേത്രം #കൊല്ലം*
------------------------------------------------------------------
കൊല്ലം ജില്ലയിലെ ഓച്ചിറയിലാണ്‌ പ്രശസ്തമായ ശ്രീ പരബ്രഹ്മക്ഷേത്രം. മരതകക്കാടിന്‌ നടുവില്‍ വെയിലും മഞ്ഞും മഴയുമെല്ലാം ഒരു പോലെ ഏറ്റുവാങ്ങി വാണരുളുന്ന #പരബ്രഹ്മമൂര്‍ത്തി തെക്കന്‍ തിരുവിതാംകൂറിലെ ആയിരമായിരം ഭക്തരുടെ അഭയകേന്ദ്രമാണ്‌. ഒരു പക്ഷേ ഇങ്ങനെ ഒരു ക്ഷേത്രം മേറ്റ്വിടെയും കണ്ടെന്ന്‌ വരില്ല. പരബ്രഹ്മമൂര്‍ത്തിക്ക്‌ ക്ഷേത്രം പണിയാന്‍ കായംകുളം രാജാവും തിരുവിതാംകൂര്‍ രാജാവും ശ്രമിച്ചെങ്കിലും നടന്നില്ല. ലോകം നിറഞ്ഞുനില്‍ക്കുന്നതാണല്ലോ പരബ്രഹ്മം. പിന്നെന്തിന്‌ #അമ്പലം എന്നായിരിക്കാം ഈശ്വര നിശ്ചയം.

#ക്ഷേത്രാങ്കണം.
ബസ്സിറങ്ങുന്നിടത്ത്‌ #അലങ്കാരഗോപുരം. തമിഴ്‌നാട്ടിലെ ക്ഷേത്ര മാതൃകയില്‍ രണ്ട്‌ ഗോപുരങ്ങള്‍. ആഡിറ്റോറിയത്തിന്‌ മുകളില്‍ വിശ്രമിക്കുന്നമട്ടില്‍ ഒരു #വൃഷഭവിഗ്രഹം. തൊട്ടുമുന്നില്‍ കിഴക്കും പടിഞ്ഞാറുമായി രണ്ട്‌ ആല്‍ത്തറകളും കാവുകളും. അതിന്‌ മുന്‍പില്‍ എപ്പോഴും കാണാം കുറെ ഭക്തരെ. അവരില്‍ നാമസങ്കീര്‍ത്തനം ചെയ്യുന്നവരെയും ഭജനമിരിക്കുന്നവരെയും സഞ്ചാരികളേയും കാണാം.
#അന്നദാനം ഇവിടെ പ്രധാനം. നിര്‍വൃതി തേടാന്‍ എത്തുന്നത്‌ ആയിരക്കണക്കിന്‌ ഭക്തര്‍. ഇതിനുപുറമെ ഒരു ദിവസം പോലും മുടങ്ങാതെ നടന്നുവരുന്ന #കഞ്ഞിസദ്യ ഇവിടത്തെ പ്രത്യേകതയാണ്‌. സദ്യയുടെ വിഭവങ്ങള്‍ കഞ്ഞിയും മുതിരയുമാണ്‌.

#ഋഷഭം.
ക്ഷേത്രപറമ്പില്‍ അണിയിച്ചൊരുക്കിയ കാളകള്‍. ഇവിടെ ആനകളില്ല. ശ്രീപരമേശ്വരസങ്കല്‍പത്തിലായിരിക്കാം കാളകള്‍ക്ക്‌ ഇത്രയേറെ പ്രധാന്യമേകാന്‍ കാരണം. മണികിലുക്കി ചമയങ്ങളണിഞ്ഞ അവയുടെ നടത്തത്തിന്‌ നല്ല ചന്തം. പല നിറത്തിലുള്ള തുണികൊണ്ട്‌ പുറം പുതപ്പിച്ചിട്ടുണ്ട്‌. കൊമ്പുകള്‍ ചുറ്റി തലയില്‍ മാല ചാര്‍ത്തിയിട്ടുണ്ട്‌. ശിരസ്സിൽ ശിവരൂപങ്ങൾ അലങ്കരിച്ചിരിക്കുന്നു.
മറ്റ്‌ ക്ഷേത്രങ്ങളിലെന്നപോലെ ഇവിടെ നിവേദ്യങ്ങള്‍ക്കൊന്നും പ്രാധാന്യമില്ല. പ്രസാദമായി ലഭിക്കുന്നത്‌ ഒരു തരം ചെളിയാണ്‌. മാറാരോഗങ്ങള്‍ക്കുപോലും ഈ #ചെളിപ്രസാദം ഔഷധമാണെന്ന അനുഭവസ്ഥര്‍ വെളിപ്പെടുത്തുന്നു. രോഗശാന്തിക്കായി തടികൊണ്ടും ലോഹങ്ങള്‍കൊണ്ടുമുള്ള രൂപങ്ങള്‍ വയ്ക്കുക പരബ്രഹ്മത്തിന്‌ പ്രയങ്കരമായ വഴിപാടാണ്‌.

#ക്ഷേത്രോൽപ്പത്തി.
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന്റെ ആവിര്‍ഭാവത്തെപ്പറ്റി ഒരു കഥയുണ്ട്‌. വടക്ക്‌ വടക്ക്‌ ഒരു ദേശത്ത്‌ ഭക്തനായ ഒരു നമ്പൂതിരിയുണ്ടായിരുന്നു. അദ്ദേഹത്തിന്‌ #പൂജാദ്രവ്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ ഒരു നായരും. നമ്പൂതിരി പൂജയ്ക്കായി മുറിയില്‍ പ്രവേശിച്ചാല്‍ കുറെ നേരം കഴിഞ്ഞേ പുറത്തിറങ്ങാറുള്ളൂ. ഇത്‌ കണ്ട്‌ നായര്‍ നമ്പൂതിരിയോട്‌ ചോദിച്ചു. “അങ്ങ്‌ എന്തിനെയാണ്‌ പൂജിക്കുന്നത്‌. “പരബ്രഹ്മത്തിനെയാണെന്നായിരുന്നു നമ്പൂതിരിയുടെ മറുപടി. “ #പരബ്രഹ്മം ആരെന്നായി നായരുട അടുത്ത ചോദ്യം. മാടപ്പോത്തിനെപ്പോലെയിരിക്കുമെന്ന്‌ ഫലിതരൂപേണ #നമ്പൂതിരി പറഞ്ഞു. അന്നുമുതല്‍ നായര്‍ പരബ്രഹ്മത്തെ മാടപ്പോത്തായി സങ്കലപിച്ച്‌ ആരധിക്കാന്‍ തുടങ്ങി. നിഷ്കളങ്കനായ നായര്‍ക്ക്‌ മുന്നില്‍ പരബ്രഹ്മം മാടപ്പോത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. ഒരിക്കല്‍ നമ്പൂതിരിയും നായരും തീര്‍ത്ഥാടനത്തിന്‌ പുറപ്പെട്ടു. കെട്ടും ഭാണ്ഡവും ചുമന്നു നടന്ന #നായര്‍ സഹായത്തിനായി മാടപ്പോത്തിനെ വിളിച്ചു. ചുമട്‌ അതിന്റെ കൊമ്പുകളില്‍ കെട്ടിയിട്ടു. ഇതൊന്നും ശ്രദ്ധിക്കാതെ നമ്പൂതിരി മുന്‍പേ നടന്നുപോയി. വഴിമദ്ധ്യേ അവര്‍ ഓച്ചിറയിലെത്തി. അവിടം കാട്ടുപ്രദേശമായിരുന്നു. പോത്തിന്റെ കൊമ്പുകള്‍ കാട്ടുവള്ളികളില്‍ കുരുങ്ങുന്നത്‌ കണ്ടപ്പോള്‍ കൊമ്പുചരിച്ചുപിടിച്ച്‌ കയറിപ്പോകാന്‍ പോത്തിനോട്‌ നായര്‍ പറഞ്ഞുവത്രേ. നായരുടെ സംസാരം കേട്ടപ്പോഴാണ്‌ നമ്പൂതിരി തിരിഞ്ഞു നോക്കിയത്‌. ‘നീ ആരോടാണ്‌ സംസാരിക്കുന്നത്‌.’ നമ്പൂതിരി മാടപ്പോത്തിനോടെന്ന്‌ നായര്‍. എനിക്ക്‌ അതിനെ കാണാന്‍ കഴിയുന്നില്ലല്ലോ എന്ന്‌ നമ്പൂതിരി, അപ്പോള്‍ നായര്‍ പറഞ്ഞു: “എന്നെ തൊട്ടുകൊണ്ട്‌ നോക്കിയാല്‍ മതി”. നമ്പൂതിരി അയാളെ ഒന്നുതൊട്ടു. പരബ്രഹ്മം അതാ മാടപ്പത്തിന്റെ രൂപത്തില്‍! നമ്പൂതിരി അതിനെ പിടിക്കാന്‍ ശ്രമിച്ചു. അപ്പോഴേക്കും അത്‌ മറഞ്ഞുകഴഞ്ഞിരുന്നു. പരമഭക്തനായ നായരുടെ മുന്നില്‍ നമ്പൂതിരി നമസ്കരിച്ചു. ‘എവിടെ പരബ്രഹ്മ’ വീണ്ടും നമ്പൂതിരി ചോദിച്ചു. അപ്പള്‍ നായര്‍ പറഞ്ഞു. “ഉണ്ട്‌, ഈ കാവില്‍” അങ്ങനെ കാവിന്‌ ഒണ്ടിക്കാവ്‌ എന്ന്‌ പേരുണ്ടായി എന്ന്‌ പറയപ്പെടുന്നു. മാടപ്പോത്തിന്റെ കൊമ്പ്‌ കൊണ്ടസ്ഥലങ്ങളിലാണത്രേ കിഴക്കും പടിഞ്ഞാറുമുള്ള ആല്‍ത്തറകള്‍ സ്ഥിതി ചെയ്യുന്നത്‌. ഈ ആല്‍ത്തറകള്‍ #വേലുത്തമ്പിദളവാ യുടെ കാലത്ത്‌ പണിതതാണെന്ന്‌ ഐതിഹത്യം. രണ്ടു വിളക്കുകളും അവിടെ ഉണ്ടായിരുന്നു. അതിന്റെ അടപ്പിലെകരി അമൂല്യമായ പ്രസാദമാണ്‌.

ഓച്ചിറ പ്രധാന ദിവസങ്ങൾ.
ഓച്ചിറയിലെ ആഘോഷങ്ങളില്‍ ഏറ്റവും വിശേഷപ്പെട്ടത്‌ #ഓച്ചിറക്കളി-യാണ്‌. മിഥുനം ഒന്നും രണ്ടാം തീയതികളിലാണ്‌ പ്രസിദ്ധമായ ഈ ആയോധനോത്സവം. കരപ്രതിനിധികളുടെയും ക്ഷേത്ര ഭരണസമിതിയുടെയും നേതൃത്വത്തില്‍ #വൃഷഭവാഹനം എഴുന്നെള്ളിച്ച്‌ ഭഗവാനെ ദര്‍ശിച്ച്‌ കളിക്കൊരുങ്ങുന്നു, അന്നദാന മന്ദിരത്തിന്‌ മുന്നില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്രയില്‍ അന്‍പത്തിരണ്ട്‌ കരകളില്‍ നിന്നെത്തിയ #യോദ്ധാക്കള്‍ പങ്കെടുക്കും.
നൂറുകണക്കിന്‌ ഭക്തര്‍ അവരെ അനുഗമിക്കും. ഘോഷയാത്ര എട്ടുകണ്ടം ചുറ്റി ഒണ്ടിക്കാവ്‌, പടിഞ്ഞാറേ ആല്‍ത്താറേ ആല്‍ത്തറ, കിഴക്കേ ആല്‍ത്തറ എന്നിവിടങ്ങളിലെ പ്രദക്ഷിണത്തിനുശേഷം തൊട്ടടുത്തുള്ള മഹാലക്ഷ്മിക്ഷേത്രത്തിലും ശാസ്താ ക്ഷേത്രത്തിലും തൊഴുത്‌ ഗണപതിയമ്പലത്തിന്‌ മുന്നിലെത്തി പടയാളികള്‍ രണ്ടായി പിരിയുന്നു. പിന്നെ ചരിത്രപ്രസിദ്ധമായ എട്ടു കണ്ടത്തിലിറങ്ങി കളി തുടങ്ങുന്നു. വടിയും വാളും പരിചയുമാണ്‌ അവരുടെ ആയുധങ്ങള്‍. ആയുധങ്ങള്‍ കൈയലേന്തി തലയില്‍ ഒരു കെട്ടും കെട്ടും കെട്ടി അഭ്യാസികള്‍ ഇരുപുറവും അണിനിരക്കും. ആര്‍പ്പുവിളികളു വായ്ത്താരുകളും മുഴങ്ങും. ആകാശത്ത്‌ #കൃഷ്ണപരുന്ത്‌ വട്ടമിട്ട്‌ പറക്കും. അരയും തലയും മുറുക്കി ആവേശത്തോടെ ഏറ്റുമുട്ടും. പടനിലം രണാങ്കണമായി മാറും. ഓതിരവും കടവും തുടങ്ങി പതിനെട്ട്‌ മുറയും പയറ്റും.
ഓച്ചിറ ക്ഷേത്ര പരിസരം ഒരുകാലത്ത്‌ ബുദ്ധമതകേന്ദ്രവും കൂടിയായിരുന്നുവെന്നും ചാതുര്‍മാസ്യക്കാലത്ത്‌ ഇവിടെ വന്നു താമസിച്ചിരുന്ന ഗൃഹസ്ഥ ശിഷ്യന്മാര്‍ക്ക്‌ #ബുദ്ധഭിക്ഷുക്കള്‍ ധര്‍മ്മോപദേശം നല്‍കുന്ന പതിവുണ്ടായിരുന്നുവെന്നും അന്നുമുതല്‍ക്കാണ്‌ #വൃശ്ചികോത്സവം ആരംഭിച്ചതെന്നും ചിലർ പറയപ്പെടുന്നു. #വൃശ്ചികം ഒന്ന്‌ മുതല്‍ 12 വരെ #പന്ത്രണ്ട്‌വിളക്ക്‌.

മറ്റ്‌ ക്ഷേത്രങ്ങളിലെപ്പോലെ ഇവിടെ ഉത്സവം ഇല്ല. വിളക്കിനുള്ള സമയമാകുമ്പോള്‍ ക്ഷേത്രമൈതാനം കുടിലുകള്‍കൊണ്ട്‌ നിറയും. ഭക്തജനങ്ങള്‍ക്ക്‌ ഭജനമിരിക്കാനുള്ള കുടിലുകളാണവ. സകല സുഖസൗകര്യങ്ങളും ഉപേക്ഷിച്ച്‌ പരബ്രഹ്മചിന്തയില്‍ മുഴുകി ഭജനമിരിക്കുന്ന ഭക്തര്‍ ആത്മശുദ്ധീകരണത്തിന്റെ നാളുകള്‍ക്കായി ആണ്ടുതോറും കാത്തിരിക്കുന്ന ഭക്തര്‍ നിരവധിയാണ്‌. #ക്ഷേത്രദര്‍ശനം കഴിഞ്ഞ്‌ വരുന്ന വഴിയില്‍ ഗോപുരവാതിലിനടുത്ത്‌ ഒരാല്‍ നില്‍പുണ്ട്‌. അതിന്റെ ചോട്ടില്‍ ഗണപതിയും മുന്‍പില്‍ കത്തുന്നവിളയും. ഇവിടെയും ആള്‍രൂപം വച്ചും കാണിക്കയര്‍പ്പിച്ചും ഭക്തര്‍ സംതൃപ്തരാകുന്നു.

A ‘Ring of Fire’   tomorrow...  #വലയസൂര്യഗ്രഹണം ഇന്ന് രാവിലെ ദൃശ്യമാകും. കൂടുതല്‍ വ്യക്തതയോടെ ദൃശ്യം കാണാനാകുമെന്നതിനാല്...
25/12/2019

A ‘Ring of Fire’ tomorrow...
#വലയസൂര്യഗ്രഹണം ഇന്ന് രാവിലെ ദൃശ്യമാകും. കൂടുതല്‍ വ്യക്തതയോടെ ദൃശ്യം കാണാനാകുമെന്നതിനാല്‍ ആകാംഷയോടെ #വടക്കൻകേരളം കാത്തിരിക്കുകയാണ്. #സൗദിഅറേബ്യ-യുടെ ആകാശം മുതല്‍ പടിഞ്ഞാറന്‍ ശാന്തസമുദ്രത്തിലെ #ഗുവാം വരെയുള്ള പ്രദേശങ്ങളിലാണ് വലയ സൂര്യഗ്രഹണം ദൃശ്യമാകുക.
കേരളത്തില്‍ രാവിലെ എട്ടു മണിമുതല്‍ ദൃശ്യമാകുമെന്നാണ് ശാസ്ത്രലോകം കണക്കുകൂട്ടുന്നത്. ഒമ്പതരമണിക്ക് #ഗ്രഹണം അതിന്റെ പൂര്‍ണ്ണതയിലെത്തുമെന്നും പതിനൊന്നരയോടെ അവസാനിക്കുമെന്നുമാണ് നിഗമനം. കേരളത്തിലീ ദൃശ്യം വടക്കന്‍ കേരളത്തിലാണ് കൃത്യമായി അനുഭവിക്കാനാവുക. തെക്കന്‍ മേഖലയില്‍ ഭാഗികമായും ഈ പ്രതിഭാസം കാണാനാകുമെന്നും #ശാസ്ത്രജ്ഞര്‍ പറയുന്നു. #സൂര്യബിംബം 87 ശതമാനം മുതല്‍ 93 ശതമാനം വരെ മറയുമെന്നാണ് കണക്കാക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കടക്കം കാണാന്‍ പാകത്തിന് എല്ലായിടത്തും വിപുലമായ തയ്യാറെടുപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞു. നഗ്നനേത്രങ്ങളാല്‍ ഒരുകാരണവശാലും ഗ്രഹണം കാണാന്‍ ശ്രമിക്കരുതെന്ന മുന്നറിയിപ്പുണ്ട്. ബൈനോക്കുലറോ ടെലസ്‌ക്കോപ്പോ ഒരു കാരണവശാലും ഉപയോഗിക്കരുത്. ശക്തമായ ഗ്രഹണമായതിനാല്‍ കൂളിംഗ് ഗ്ലാസ്സും എക്‌സറേ ഷീറ്റും സുരക്ഷിതമല്ല. #മൊബൈൽക്യാമറ-യില്‍ ചിത്രം പകര്‍ത്താന്‍ ശ്രമിക്കരുതെന്നും മുന്നറിയിപ്പുണ്ട്.
ബാല്യകാലത്ത് സൂര്യഗ്രഹണസമയത്തെ സൂര്യബിംബത്തെ കുട്ടികൾക്ക് ദർശിക്കാനായി പഠിപ്പ് അത്രയൊന്നുമില്ലാത്ത അമ്മയും #മുത്തശ്ശി-യുമൊക്കെ ഒരു സൂത്രം ചെയ്യുമായിരുന്നു. ഒരു പാത്രത്തിൽ വെള്ളം നിറച്ച് അതിൽ ചാണകം കലക്കി വെയിലത്ത് വെച്ച് ആ വെള്ളത്തിൽ സൂര്യനെ കണ്ടാൽ മതിയെന്നും നേരിട്ട് സൂര്യനെ നോക്കരുത് എന്നും പറയും. കണ്ണിന് ഒരു പ്രയാസവും വരില്ല. ഇന്ന് അമ്മമാർ ഇതുപറഞ്ഞാൽ അവരുടെ സ്വന്തം മക്കൾതന്നെ അവരെ ശാസ്ത്രമറിയാത്ത ചാണകസംഘി-കളായി മുദ്രകുത്തും.
(Solar Mirroring is Also a threat too💐💐💐)
© N.B.Mallya



.
+91 9 8 0 9 5 5 7 7 1 1
candid wedding photography
& cinematic wedding films from budget pricetag....
2020 wedding photography booking stRted...
Save your date with

 #പ്രൊഫഷണൽ   നെ ഭീതിപ്പെടുത്തുന്ന  #വാനാക്രൈ എന്ന ഈ  #വാനാക്രൈരാൻസംവേർ   #എന്ത്?  #എങ്ങനെ?  #എന്തുകൊണ്ട്?ലോകമാകെ  #സൈബർസ...
27/11/2019

#പ്രൊഫഷണൽ നെ ഭീതിപ്പെടുത്തുന്ന #വാനാക്രൈ എന്ന ഈ
#വാനാക്രൈരാൻസംവേർ #എന്ത്? #എങ്ങനെ? #എന്തുകൊണ്ട്?

ലോകമാകെ #സൈബർസുരക്ഷ-യില്‍ ആശങ്ക പടര്‍ത്തിയ ആക്രമണമായിരുന്നു വാനാക്രൈ എന്ന വൈറസിന്റെ ആക്രമണം. കേരളത്തില്‍ നിരവധി പഞ്ചായത്തുകളുടെ പ്രവര്‍ത്തമുള്‍പ്പെടെ ലോകത്തിലെ വിവിധ സ്ഥാപനങ്ങളെ കുഴക്കിയ ആ ഈ സൈബര്‍ ആക്രമണത്തെ കുറിച്ച് അറിയേണ്ടതെല്ലാം വിശദീകരിക്കുന്നു.
#വാനാക്രൈവൈറസ് എന്താണ്? എന്താണ് പരിഹാരം?

വാനാക്രൈ എന്നറിയപ്പെടുന്ന ഈ സൈബര്‍ #ആക്രമകാരി-യുടെ ശരിക്കുള്ള പേര് വാനാക്രൈ ക്രിപ്റ്റര്‍ എന്നാണ്. കംപ്യൂട്ടര്‍ വൈറസും റാന്‍സംവേറും ചേര്‍ന്ന ഒരു #ജാരസന്തതി എന്ന് പറയാം. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകളെയാണ് ഇത് ബാധിക്കുന്നത്. വിന്‍ഡോസ് ഒഎസിലെ 8.1 മുതല്‍ താഴേക്കുള്ള ഏത് ഓപ്പറേറ്റിങ് സിസ്റ്റത്തിലും പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകളെയാണ് വാനാക്രൈ ആക്രമിക്കുക.

#വൈറസ്ആക്രമണം തടയാന്‍ ലളിതമായ പരിഹാരമാണുള്ളത്. കംപ്യൂട്ടറുകളുടെ ഓപ്പറേറ്റിംങ് സിസ്റ്റം കൃത്യസമയത്ത് അപ്‌ഡേറ്റ് ചെയ്ത് വെയ്ക്കുക. #ആന്റിവൈറസ് പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കിലും അവ അപ്‌ഡേറ്റ് ചെയ്യുകയും വേണം.
വാനാക്രൈ റാന്‍സംവേറുകളുടെ വിഭാഗത്തില്‍ പെടുന്ന സൈബര്‍ ആക്രമണമാണല്ലോ​. അപ്പോള്‍ റാന്‍സംവേറുകളന്നൊലെന്താണ് ?
കുറ്റകൃത്യത്തിനുപയോഗിക്കുന്ന കംപ്യൂട്ടര്‍ പ്രോഗ്രാം എന്ന് റാന്‍സംവേറിനെ ലളിതമായി വിശേഷിപ്പിക്കാം. പേരു സൂചിപ്പിക്കുന്നതുപോലെ ആളുകളെ ബന്ദിയാക്കി #മോചനദ്രവ്യം ആവശ്യപ്പെടുന്ന കുറ്റവാളികളെപ്പോലെ നിങ്ങളുടെ കംപ്യൂട്ടറിനെ ഇവബന്ദിയാക്കുകയാണ് ചെയ്യുന്നത്. നിങ്ങളുടെ കംപ്യൂട്ടറിലെ മുഴുവന്‍ വിവരങ്ങളും ഇവ എന്‍ക്രിപ്റ്റ് ചെയ്യുന്നു. അതായത് ഇവ മറ്റുള്ളവര്‍ക്ക് വായിക്കാന്‍ കഴിയാത്ത രഹസ്യ കോഡിലേക്ക് മാറ്റുകയാണ് റാന്‍സംവേറുകള്‍ അയച്ചവര്‍ ചെയ്യുക. ശേഷം ഇവ തിരികെ ആക്കാന്‍ പണം ആവശ്യപ്പെടുന്നു. ഇത് നിശ്ചിത സമയത്തിനുള്ളില്‍ നല്‍കിയില്ലെങ്കില്‍ കംപ്യൂട്ടര്‍ ഡേറ്റകള്‍ നശിപ്പിക്കുകയോ എന്നെന്നേക്കുമായി എന്‍ക്രിപ്റ്റഡ് അവസ്ഥയിലാക്കുകയോ ചെയ്യും.

★റാന്‍സംവേറുകള്‍ അയയ്ക്കുന്നവരെ കണ്ടെത്താനോ പിടികൂടാനോ സാധ്യമാണോ?

അത് വളരെ പ്രയാസമുള്ള കാര്യമാണ്. കാരണം തങ്ങളെ കണ്ടെത്താന്‍ സാധിക്കാതിരിക്കാനുള്ള എല്ലാ സുരക്ഷാ മുന്‍കരുതലും സ്വീകരിക്കുന്നവരാണ് ഇവര്‍. വളരെ രഹസ്യമായാണ് ഇവര്‍ പ്രവര്‍ത്തിക്കുക. വീടുകളില്‍ കംപ്യൂട്ടറിന്റെ മുന്നില്‍ കുത്തിയിരിക്കുന്ന കൗമാരക്കാരായി കാണരുത്. അവര്‍ പരിശീലനവും സാമ്പത്തിക സഹായവും ലഭിക്കുന്ന കുറ്റവാളികളാണ്. അവര്‍ക്ക് സ്വന്തമായ നെറ്റ് വര്‍ക്കുകളുണ്ട്. ടോര്‍ നെറ്റ് വര്‍ക്ക് എന്നുപറയും. രഹസ്യമാത്മകമായി, തിരിച്ചറിയപ്പെടാതിരിക്കാന്‍ സഹായിക്കുന്നവയാണ് ഇവ.

★ഇത്തരം വൈറസുകളുടെ വ്യാപനം തടയാന്‍ സാധിക്കില്ലേ​?

തീര്‍ച്ചയായും സാധ്യമാണ്. എന്നാല്‍ സോഫ്റ്റ്വേര്‍ അപ്‌ഡേഷന്‍, ആന്റി വൈറസ് ഇന്‍സ്റ്റാള്‍ ചെയ്യല്‍ ഉള്‍പ്പടെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കേണ്ടതായുണ്ട്. മാത്രമല്ല അപരിചതമായ ഇ മെയിലുകള്‍ തുറക്കാതിരിക്കുക, ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക, അപരിചിതമായ ഫയലുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക, വൈറസുകള്‍ ഉള്ള സൈറ്റുകള്‍ സന്ദര്‍ശിക്കാതിരിക്കുക, തേര്‍ഡ് പാര്‍ട്ടി സൈറ്റുകളില്‍നിന്ന് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക, സിസ്റ്റം റെസ്റ്റോര്‍ ചെയ്യുക, ഡേറ്റകള്‍ ബാക്ക് അപ് ചെയ്ത് സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങളില്‍ കൂടി വൈറസ് ആക്രമണം തടയാന്‍ സാധിക്കും.

★വാനാക്രൈ വൈറസിന്റെ ചരിത്രമെന്താണ്‌​???

#റാൻസംവേർ ആക്രമണം ആദ്യം പ്രത്യക്ഷപ്പെടുന്നത് 2010-ലാണ്. പക്ഷേ വാനാക്രൈ ആക്രമണം വളരെ വ്യത്യസ്തമാണ്. അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍എസ്എ) രൂപപ്പെടുത്തിയ ടൂള്‍ കവര്‍ന്നെടുത്താണ് #ആക്രമണം നടത്തിയതെന്നാണ് വിദഗ്ധര്‍ കരുതുന്നത്. മൈക്രോസോഫ്റ്റിലെ സുരക്ഷാ പഴുത് മുതലെടുക്കുന്നതിനായിട്ടാണ് ഈ ടൂള്‍ രൂപപ്പെടുത്തിയത്. ഈ സ്‌പൈ ടൂള്‍ കണ്ടെത്തിയ സൈബര്‍ ക്രിമിനലുകള്‍ അതിനെ പരിഷ്‌കരിച്ച് അതിലേക്ക് റാന്‍സംവേര്‍ കോഡുകള്‍ കൂടി ചേര്‍ത്തതോടെയാണ് വാനാക്രൈ പിറവിയെടുക്കുന്നത്. മൈക്രോസോഫ്റ്റിലെ എം.എസ് 17-010 എന്ന സുരക്ഷാ പഴുതാണ് സൈബര്‍ ക്രിമിനലുകള്‍ ആക്രമണത്തിന് പയോഗിച്ചത്.

★വാനാക്രൈ ആദ്യ ആക്രമണം ഏതായിരുന്നു???

മെയ് 12-നാണ് ആക്രമണം ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇത് വ്യാപകമാകുകയായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലാണ് ആദ്യം ആക്രമണം നടന്നത്. യുകെയിലെ എന്‍എച്ച്എസ് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. അവാസ്റ്റ് ആന്റി വൈറസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 75,000 കംപ്യൂട്ടറുകളെയാണ് വൈറസ് 2017ഇൽ ആക്രമിച്ചിട്ടുള്ളത്.

അപ്പോൾ കേരളത്തിലെ എഡിറ്റേഴ്‌സ്, ഡിസൈനേഴ്‌സ്, ഫോട്ടോഗ്രാഫേഴ്‌സ്, പ്രത്യേകിച്ചു വിഷ്വലൈസേഴ്‌സ് Be careful...

#സൈബർആക്രമണം നടത്തിയ ശേഷം ഫയലുകൾ വിട്ടുനൽകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് #റാൻസംവെയർ ആക്രമണത്തിൻറെ രീതി. #വാനാക്രൈ അല്ലെങ്കിൽ #വാനാഡിക്രിപ്റ്റ് എന്ന പേരില്‍ അറിയപ്പെടുന്ന #മാൽവെയർ 980 ഡോളർ ബിറ്റ്കോയിനായി ആവശ്യപ്പെടുകയും കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. #ബിറ്റ്കോയിൻ വഴി വന്‍തോതിൽ പണം കൈമാറ്റം നടന്നതായും റിപ്പോർട്ടുണ്ട്. എന്നാൽ #ഡിജിറ്റൽകറൻസി വഴി ഇടപാട് നടത്തുന്നതിനാൽ കുറ്റവാളികളെ കണ്ടെത്തുക എളുപ്പമല്ല. എന്നാൽ പണം നൽകിയാലും ഫയലുകൾ തിരിച്ചുകിട്ടുമെന്ന ഉറപ്പും നിലവിലില്ല.

ദി ഷാഡോ ബ്രോക്കേഴ്സ് എന്ന ഒരു ഗ്രൂപ്പാണ് #വൈറസ് പടർത്തുന്നതെന്നാണ് വിദഗ്ദർ പറയുന്നത്. #കമ്പ്യൂട്ടർ നെറ്റ് വർക്കിലെ ഒരു കമ്പ്യൂട്ടറില്‍ പ്രവേശിക്കുന്ന വൈറസിന് മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് എളുപ്പത്തില്‍ നീങ്ങാന്‍ കഴിയും എന്നതാണ് ഭീതി പടർത്തുന്നത്.

All my FRIENDS........Be Careful... എല്ലാ  #ഫോട്ടോഗ്രാഫി സുഹൃത്തുക്കളോടും ഒരു ഓർമ്മപ്പെടുത്തൽ.      കഴിഞ്ഞ ചില വർഷങ്ങളിൽ...
23/09/2019

All my FRIENDS........Be Careful...
എല്ലാ #ഫോട്ടോഗ്രാഫി സുഹൃത്തുക്കളോടും ഒരു ഓർമ്മപ്പെടുത്തൽ.
കഴിഞ്ഞ ചില വർഷങ്ങളിൽ നമ്മുടെ #ഫോട്ടോഗ്രാഫിമേഖല യിൽ വൻതോതിൽ തന്നെ #മോഷണം ഒരു പ്രശ്നമായി മാറിയിട്ടുണ്ട്. പ്രത്യേകിച്ചും ചില ഓഡിറ്റോറിയങ്ങളിൽ വർക്കിനിടയിൽത്തന്നെ ട്രിഗറുകൾ, ലെൻസ് ഉൾപ്പെടെ #ലെൻസ്‌ബാഗുകൾ, #ബാറ്ററി, അതിന്റെ ചാര്ജറുകൾ, പ്ളഗ് ഇൻ ചെയ്ത ചാർജ് ആവാനിരുന്ന #സ്മാർട്ട്ഫോണുകൾ, മറ്റു വിലപിടിപ്പുള്ള വസ്തുക്കൾ, ഒക്കെ #മോഷണം പോകുന്നത് പതിവായിരിക്കുകയാണ്. കേറ്ററിങ് ജോലിക്ക് വരുന്നവരെയാണ് പൊതുവെ ആരോപണത്തിൽ പെടുത്താറുള്ളത്. പക്ഷെ ഇതിലെ സത്യമെന്തെന്നത് സർവേശ്വരനുമാത്രമേ അറിയൂ...

ഒരു ചായകുടിക്കുവാൻ ഇടയ്ക്കു നിർത്തുന്ന നമ്മുടെ കാറിൽ നിന്നും ഒരുപക്ഷേ #ക്യാമറ ആ സമയംകൊണ്ട് അപ്രത്യക്ഷമായി എന്നും വരാം. ദയവായി നിങ്ങൾ #ക്യാമറബാഗ് എടുത്തുകൊണ്ട് മാത്രം #ചായ ആസ്വദിക്കുക. നാം കൊടുക്കുന്ന പ്രലോഭനങ്ങളാണ് ഒരു പരിധിവരെ മോഷണങ്ങൾക്ക് കാരണമാവുന്നത്.

കഴിഞ്ഞ ദിവസവും ഒരു ഫോട്ടോഗ്രാഫി സുഹൃത്തിന്റെ വാർത്ത പത്രത്തിൽ കാണുകയുണ്ടായി. കാനായിയിൽ അത്യാവശ്യം ആൾത്തിരക്കുള്ള സ്ഥലത്തുനിന്നാണ് കാറിനുള്ളിൽ നിന്നും സ്വർണ്ണമുൾപ്പെടെ വസ്തുക്കൾ #മോഷണം പോയത്.

#പോസ്റ്റ്_വെഡ്ഡിങ് ഷൂട്ട് ചെയ്യുവാൻ നാം ഓഫ്‌സീസണിൽ ആണ് ഇറങ്ങുന്നത്. വ്യത്യസ്തതയ്ക്ക് വേണ്ടി നാം ചില remote area യിൽ ഷൂട്ട് ചെയ്യുവാൻ ഇറങ്ങിത്തിരിക്കാറുണ്ട്. അതുപോലെയുള്ള ഒറ്റപ്പെട്ട, പൊതുജനങ്ങൾക്ക് പെട്ടെന്ന് ദൃഷ്ടിയിൽപ്പെടാത്ത ചില സ്ഥലങ്ങളിൽ #കാർ പാർക്ക് ചെയ്യുമ്പോൾ ഇങ്ങനെയുള്ള അപകടങ്ങൾ മുൻകൂട്ടിക്കണ്ടില്ലെങ്കിൽ നാം ദുഃഖിതരാകേണ്ടി വരും.

നിങ്ങളിൽ ചിലർക്കെങ്കിലും ഇത്തരത്തിൽ ചില ദുരനുഭവങ്ങൾ ഉണ്ടാവാം, കമെന്റ് ബോക്സിൽ സ്ഥലം ഉൾപ്പെടെ എഴുതുമെന്ന പ്രതീക്ഷയോടെ...
|| writeup: ||

21/08/2019

#ഹരിജൻ??? #മുദ്രാലോണിന്‌ അപേക്ഷിച്ച ആൾക്ക് കടുത്ത അവഗണന. ഹരിജൻ ആയതുകൊണ്ട് പറ്റില്ലെന്നോ മറ്റോ ആണത്രേ... ഇതെന്തുതരം നീതിയാണ്. പാവപ്പെട്ട ആ ചെറുപ്പക്കാരനെ കട എടുപ്പിച്ചു പ്രോജക്ട് റിപ്പോർട്ട് ഒക്കെ ഉണ്ടാക്കിയ ശേഷം ഇപ്പോൾ ഒടുവിൽ ലോണ് നിഷേധിച്ചിരിക്കുന്നു. കുറച്ചു മാസം മുൻപ് ഒരു ഓഡിറ്റോറിയം പണിത പ്രവാസി ആത്മഹത്യ ചെയ്ത മുറിവ് ഉണങ്ങി വരുന്നതേയുള്ളൂ... ഇതുപോലെയുള്ള ഉദ്യോഗസ്ഥരും, മറ്റുമാണ് ഇതിനു ഉത്തരവാദികൾ...😢😢😢
ഈ വീഡിയോയിൽ #കിളിമാനൂർ #സിൻഡിക്കേറ്റ്ബാങ്ക് #മാനേജർ #മുദ്രാലോൺ നിഷേധിക്കുന്നു. ഒടുവിൽ പോലീസ് സംരക്ഷണം ആവശ്യപ്പെടുന്നു. ഇതെന്തു കഥ??? ഇതു സത്യമോ??? അങ്ങനെയെങ്കിൽ ഈ ബാങ്കിനെ മലയാളി ബഹിഷ്‌കരിച്ചു പ്രതിഷേധിക്കുമോ??? ഒരിക്കലുമില്ല അല്ലെ???

●നിങ്ങളുടെ അറിവിൽ ആർക്കൊക്കെ, ഇനിയിപ്പോൾ നിങ്ങൾക്ക് തന്നെയോ ആയിക്കോട്ടെ, മുദ്രാലോണ് നിഷേധിച്ചിട്ടുണ്ട്???
●എന്താണ് അവർ അതിനു പറയുന്ന കാരണം???
●ഏതാണ് ആ #ബാങ്ക്???
●ഏതു #ബ്രാഞ്ച്???
●മാനേജരുടെ പേര് എന്ത്???
● #ഈട് വേണമെന്ന് അവർ നിർബന്ധം പറഞ്ഞിട്ടുണ്ടോ???
● #പ്രൊജക്ട്റിപ്പോർട്ട് കൊടുത്തു എത്ര ദിവസത്തിനുള്ളിൽ ലോണ് പാസ്സ് ആവും???
●നിങ്ങളുടെ ആവശ്യം എന്തായിരുന്നു???

ഇതു പോസ്റ്റ് ചെയ്യുവാൻ കാരണം ഒരുപാട് പേർക്ക് സംശയങ്ങൾ ഉണ്ട്... അറിയാവുന്നവർ ദുരീകരിക്കുമല്ലോ👍...
ഉത്തരങ്ങൾ പ്രതീക്ഷിക്കുന്നു...
സ്നേഹപൂർവം,
#വെനീസ്_ല്യൂർ_ഫിലിമർ-|||R|||-
(ഈ ഒറിജിനൽ പോസ്റ്റിൽ തന്നെ വിവരങ്ങൾ എഴുതുക, നമുക്ക് ആവശ്യമുള്ള ഇതുപോലെയുള്ള പരമാവധി കാര്യങ്ങൾ ഷെയർ ചെയ്യാം)

19/06/2019

Address

Alappuzha
688008

Telephone

919809557711

Website

Alerts

Be the first to know and let us send you an email when VeniceLuré Filmer RahulDev Jnanadath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to VeniceLuré Filmer RahulDev Jnanadath:

Share

Category