Sm'N

Call Directions Contact the business

Sm'N Positive Thinkings

16/08/2026
04/08/2026

മഴയും മഴക്കെടുതിയും നമ്മുടെ നാട്ടിൽ വലിയ നാശങ്ങൾ സൃഷ്ടിക്കുന്നുണ്ട് എന്ന വാർത്ത ആശങ്കയോടെ ആണ് കാണുകയും കേൾക്കുകയും ചെയ്യുന്നത് !
പ്രിയപെട്ട സൗഹൃദങ്ങളും പ്രിയപ്പെട്ടവരും സുരക്ഷിതരായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു..🙏🫂..

*"മറ്റുള്ളവരുടെ സങ്കടങ്ങളിലേക്ക് ദയയോടെ നോക്കുക, അവരുടെ വാക്കുകൾക്ക് അപ്പുറമുള്ള വേദന മനസ്സിലാക്കുക; അതാണ് ഏറ്റവും വലിയ ധർമ്മം."*

*— ശ്രീബുദ്ധൻ🙏*

നമുക്ക് ചുറ്റുമുള്ള പലരും തങ്ങളുടെ ഉള്ളിലെ പ്രയാസങ്ങൾ പുറത്തുപറയാൻ മടിക്കുന്നവരാണ്. ആത്മാഭിമാനം കൊണ്ടോ, മനസ്സിലാക്കാൻ ആരുമില്ലെന്ന ഭയം കൊണ്ടോ അവർ കണ്ണീരിനെ ഒരു പുഞ്ചിരിക്ക് പിന്നിൽ ഒളിപ്പിച്ചു വെക്കുന്നു...

ചോദിച്ചു വാങ്ങുന്ന കരുണയല്ല, ചോദിക്കാതെ അറിഞ്ഞു നൽകുന്ന കരുണയാണ് ബോധിസത്വന്റെ സ്നേഹം. നമ്മുടെ ഒരു ചെറിയ പുഞ്ചിരിയോ, നിശ്ശബ്ദമായ ഒരു ചേർത്തുപിടിക്കലോ ചിലപ്പോൾ ഒരാൾക്ക് ജീവന്റെ വെളിച്ചം തിരികെ നൽകിയേക്കാം🫰

പറയാത്ത സങ്കടങ്ങളെപ്പോലും തൊട്ടറിയുന്ന, അനുകമ്പയുള്ള നല്ല ഹൃദയങ്ങളായി മാറാൻ നമുക്ക് സാധിക്കട്ടെ...🙏

*ശാന്തതയും അനുകമ്പയും നിറഞ്ഞ ഒരു പുതിയ ദിനം സൗഹൃദങ്ങൾക്ക് സ്നേഹപൂർവ്വം നേരുന്നു...*🌹

23/03/2026

⚡⚡⚡

തെറ്റിധാരണകൾ ഉണ്ടാകുന്നതു തെറ്റായ വിവരണങ്ങളിൽ നിന്നോ, തെറ്റായ വ്യാഖ്യാനങ്ങളിൽ നിന്നോ ആകാം..
കാര്യമറിയാതെ കഥ പറഞ്ഞു നടക്കുകയോ, കഥ അറിയാതെ കാര്യങ്ങളെ വിലയിരുത്തുകയോ അരുത്...🔥

17/01/2026

1945ൽ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്കൻ സേന ആറ്റം ബോംബ് വർഷിച്ചതോടുകൂടി രണ്ടാം ലോക മഹായുദ്ധത്തിന് അന്ത്യം കുറിച്ചു.

ഈ രണ്ടു പട്ടണങ്ങളിലെയും സകല ജീവജാലങ്ങളും കത്തി ചാമ്പലായി. പുൽനാമ്പുകൾ പോലും ഇനി തളിർക്കാത്തവണ്ണം കരിഞ്ഞു ചാരമായി.

എന്നാൽ ഈ ദുരന്ത
ത്തെയൊക്കെ അതിജീവിച്ച ഒരു ചെടിയുണ്ട്, ഹിരോഷിമയിൽ. അതിന്റെ പേരാണ്
ജിൻകോ ബിലോബാ
(Ginkgo Biloba) ദുരന്തത്തിൽ ഈ മരങ്ങൾ അപ്പാടെ കത്തിപ്പോയെങ്കിലും വളരെ കുറച്ചു നാളുകൾക്കകം തന്നെ അവ വീണ്ടും തളിർത്തു. ആറ് മരങ്ങളാണ് അത്തരത്തിൽ വീണ്ടും തളിർത്തു വന്നത്. ആ ആറ് മരങ്ങളും ഇപ്പോഴും ഹിരോഷിമയിൽ സംരക്ഷിക്കപ്പെടുന്നുണ്ട്.

എന്തുകൊണ്ട് ഈ മരങ്ങൾ മാത്രം ആറ്റം ബോംബുകളെ അതിജീവിച്ചു?
ഈ മരങ്ങളുടെ വേരുകൾക്ക് ഭൂമിയുമായി അനിതര സാധാരണമായ ബന്ധ
മാണുണ്ടായിരുന്നത്. അവയുടെ വേരുകൾ തമ്മിലും നല്ല ഇഴയടുപ്പം ഉണ്ടായിരുന്നു. ബന്ധങ്ങളുടെ ഈ ദൃഢതമൂലമാണ് വലിയ ഒരു ദുരന്തത്തെപ്പോലും ആ മരങ്ങൾ അതിജീവിച്ചത്.

*☝️ബന്ധങ്ങൾ സുദൃഢമാണെങ്കിൽ നമുക്ക് ഏത് പ്രതിസന്ധികളെയും അതിജീവിക്കാൻ സാധിക്കും.*

*😔നിർഭാഗ്യവശാൽ നമ്മളൊക്കെ ഇന്ന് യന്ത്രങ്ങളുടെ അടിമകൾ ആയിരിക്കുന്നു. ഇന്ന് നമ്മുടെ ബന്ധങ്ങൾ ഏറെയും പോക്കറ്റിൽ ഒതുങ്ങുന്ന മൊബൈൽ ഫോണിലെ നമ്പറുകൾ മാത്രമാണ്.*

*😔യന്ത്രങ്ങളോടുള്ള അടുപ്പം കൂടിയപ്പോൾ നമ്മുടെ ജീവിതവും യാന്ത്രികമായി. സ്നേഹവും സൗഹൃദവും കൂട്ടായ്മയുമൊക്കെ നമ്മുടെ ജീവിതത്തിൽ നിന്നും ചോർന്നു പോയിരിക്കുന്നു.*

*❤️കുടുംബാംഗങ്ങൾ തമ്മിലും അയൽക്കാർ തമ്മിലും സുഹൃത്തുക്കൾ തമ്മിലുമൊക്കെ സുദൃഢവും ആഴത്തിലുമുള്ള ബന്ധം വേരോടുക യാണെങ്കിൽ ഏത് പ്രതിസന്ധിയിലും തളരാതെ പിടിച്ചുനിൽക്കാൻ നമുക്ക് സാധിക്കും ..✍️

17/01/2026

⚡⚡⚡

ആത്മവിശ്വാസക്കുറവ് തോന്നുന്ന സന്ദര്‍ഭങ്ങളില്‍ ജീവിതവിജയം കൈവരിച്ചവരെ മനസില്‍ കാണുക..
പരാജയങ്ങളുടെ പരമ്പരകളിലൂടെ വിജയം നേടിയവരാണ് പല മഹാന്മാരും...🔥

16/01/2026

⚡⚡⚡

സ്നേഹിക്കുക, മനസിലാക്കുക, വിശ്വസിക്കുക, അംഗീകരിക്കുക എന്നതാണ് ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം..
അടിസ്ഥാനമില്ലാത്ത ഒരു ബന്ധവും നിലനിൽക്കില്ല...💎

16/01/2026

⚡⚡⚡

നമ്മുടെ സ്ഥാനം മറ്റുള്ളവരിൽ തിരയുമ്പോഴാണ് നമുക്ക് നമ്മളെ തന്നെ നഷ്ടമാവുന്നത്...🔥

16/01/2026

ലോകം മുഴുവൻ കീഴടക്കാൻ പുറപ്പെട്ട അലക്‌സാണ്ടർ ചക്രവർത്തി ഒടുവിൽ ഭാരതത്തിന്റെ മണ്ണിലേക്ക് കാലുകുത്തി.

അലക്സാണ്ടറുടെ അപാരമായ സൈനിക ബലത്തിനും പരമാധികാരത്തിനും മുന്നിൽ പല രാജാക്കന്മാരും മുട്ടുമടക്കിയെങ്കിലും, പോറസ് എന്ന ധീരൻ മാത്രം അതിന് കൂട്ടാക്കിയില്ല.

പോറസിനെ പരാജയപ്പെടുത്താതെ ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾ പിടിച്ചടക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ അലക്സാണ്ടർ ഝലം നദി കടന്ന് പോറസിന്റെ സാമ്രാജ്യത്തിലേക്ക് ഇരച്ചുകയറി.

ആവേശകരമായ ആ പോരാട്ടത്തിൽ, ലോകോത്തര സൈന്യത്തിന്റെ കരുത്തിന് മുന്നിൽ പോറസിന് കീഴടങ്ങേണ്ടി വന്നു.

വിജയശ്രീലാളിതനായി നിൽക്കുന്ന അലക്‌സാണ്ടറുടെ മുമ്പിലേക്ക് സൈന്യം പോറസിനെ ബന്ധനസ്ഥനായി എത്തിച്ചു. രാജ്യവും സൈന്യവും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ടിട്ടും പോറസിന്റെ ശിരസ്സ് ഒന്നുപോലും താഴ്ന്നില്ല. ആ ഗാംഭീര്യത്തിന് മുന്നിൽ അല്പമൊന്ന് അമ്പരന്നുപോയ അലക്‌സാണ്ടർ ചോദിച്ചു..

"ഞാൻ നിന്നോട് എപ്രകാരമാണ് പെരുമാറേണ്ടത്?"

*ചരിത്രതാളുകളിൽ ഇന്നും മാറ്റൊലിക്കൊള്ളുന്ന ആ വിഖ്യാതമായ മറുപടി പോറസ് നൽകി..*

*"അലക്‌സാണ്ടർ, ഒരു രാജാവ് മറ്റൊരു രാജാവിനോട് എങ്ങനെയാണോ പെരുമാറേണ്ടത്, അതുപോലെ തന്നെ എന്നോടും പെരുമാറണം."*

ആ വാക്കുകളിലെ പോരാട്ട വീര്യത്തിലും പതറാത്ത ആത്മാഭിമാനത്തിലും സംപ്രീതനായ അലക്സാണ്ടർ, പോറസിന്റെ സാമ്രാജ്യം അദ്ദേഹത്തിന് തന്നെ തിരിച്ചുനൽകി എന്നാണ് ചരിത്രം പറയുന്നത്.

നമുക്കുള്ള പാഠം എന്താണ് ഇതിൽ?

*പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വരുമ്പോൾ ആത്മവിശ്വാസവും സ്വയം മതിപ്പും നഷ്ടപ്പെട്ട് തളർന്നുപോവുകയാണ് പലരുടെയും പതിവ്. എന്നാൽ സകലതും നഷ്ടപ്പെട്ട ആ നിമിഷത്തിലും പോറസ് ഉയർത്തിപ്പിടിച്ച ആത്മധൈര്യം നമുക്ക് വലിയൊരു പാഠമാണ്.*
*ജീവിതത്തിൽ എന്തെല്ലാം നഷ്ടപ്പെട്ടാലും, എത്രയൊക്കെ പരാജയപ്പെട്ടാലും നമ്മെക്കുറിച്ചുള്ള വിശ്വാസവും ആത്മബോധവും ഒരിക്കലും കൈവിടരുത്. ഉള്ളിലെ ആ കരുത്ത് നഷ്ടപ്പെടാതിരുന്നാൽ, കൈവിട്ടുപോയതെല്ലാം ഒരിക്കൽ നമുക്ക് തിരിച്ചുപിടിക്കാനാകും.*

*ഏതു സാഹചര്യത്തിലും നമുക്ക് നമ്മെ നഷ്ടമാകാതിരിക്കട്ടെ! ഓരോ പരാജയത്തെയും വിജയങ്ങളാക്കി മാറ്റാൻ നമുക്ക് സാധിക്കട്ടെ.*
..✍️

16/01/2026

⚡⚡⚡

അണയാൻ തുടങ്ങുന്ന ഒരു നാളമെങ്കിലും കെടാതെ സൂക്ഷിക്കാൻ കഴിഞ്ഞാൽ, അതാകും ഏറ്റവും വലിയ ബഹുമതിയും, മുന്നോട്ടുള്ള യാത്രയിലെ പ്രചോദനവും...🍒

16/01/2026

⚡⚡⚡

ഓരോ ദിനങ്ങളും ഓരോ പുനർജന്മങ്ങളാണ്, ഇന്നലെകളുടെ പ്രയാസങ്ങളും, നഷ്ടങ്ങളും മറന്ന്, ഇന്നിന്റെ സന്തോഷങ്ങളും, നേട്ടങ്ങളും ഓർത്ത്, നാളെയുടെ പ്രതീക്ഷകളുമായുള്ള പുനർജന്മം...!!🍇

Address

Flat. 6 Scotts House
Peterborough
PE46HN

Telephone

+447737118009

Website

Alerts

Be the first to know and let us send you an email when Sm'N posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sm'N:

Shortcuts

Share