A Photographer's Diary

A Photographer's Diary An engineer by profession, a photographer by hobby, and i write things my heart whispers.

എത്ര പേരാണ് ഈ ICU ന്റെ പുറത്തു കാത്തിരിക്കുന്നെ ... ഇത്രയും രോഗികൾ ഈ നാട്ടിൽ ഉണ്ടോ. എല്ലാരും എന്തോ ചിന്തയിൽ മുഴുകി ഇരിക്...
05/17/2023

എത്ര പേരാണ് ഈ ICU ന്റെ പുറത്തു കാത്തിരിക്കുന്നെ ... ഇത്രയും രോഗികൾ ഈ നാട്ടിൽ ഉണ്ടോ. എല്ലാരും എന്തോ ചിന്തയിൽ മുഴുകി ഇരിക്കുവാ ... എന്റെ ചിന്തകൾ പതിവ് പോലെ കാട് കയറാൻ തുടങ്ങി. ഓരോ മനുഷ്യരെയും ഞാൻ നോക്കി. എല്ലാ മുഖങ്ങളും ഓരോ കഥ വിളിച് പറയുന്ന പോലെ തോന്നി. പളളിയിലേക്കാളും പ്രാർത്ഥനകൾ ദൈവം കേൾക്കുന്നത് ഇവിടെ ആയിരിക്കും. രാത്രി ആവാൻ ആയി ... അവര് എന്നാ വിളിക്കാത്തെ . ഒരു നോക്ക് കാണാൻ ഉള്ള കൊതിക്കു ഞാനും കാത്തിരുന്നു.
എഞ്ചിനീയറിംഗ് പഠിച്ച കാലത്തു ഒരു അദ്ധ്യാപകൻ പറഞ്ഞാ ഒരു വാക്ക്‌ ഞാൻ അപ്പൊ ഓർത്തു ... ഇപ്പൊ ഈ 4 കൊല്ലം പഠിച്ചാൽ ഇനി 40 കൊല്ലം സമാധാനം ആയി ജീവിക്കാം. ഇല്ല സാറേ ... എവിടേയോ സാറിനു തെറ്റി. ജീവിക്കാൻ പഠിക്കുന്നെ ജീവിക്കാൻ തൊടങ്ങുമ്പോഴാ എന്നാണ് എന്റെ അനുഭവം‌. Dynamics of machinary എക്സാമിനു ആൻസർ അറിയാണ്ട് ഇനി എന്നാ ചെയ്യും എന്ന് ഓർക്കുന്ന uncertainity പോലെ അല്ല ജീവിതത്തിലെ uncertainity. അവിടെ തോറ്റാൽ ഇനിം അവസരം ഉണ്ട്‌ . ഇവിടെ തോൽവി അല്ല പ്രശ്നം. ആ വഴിയുലൂടെ ഉള്ള യാത്ര ആണ്. ചോര തിളപ്പ് മാറുമ്പോ കണ്ണ് തുറക്കും ... എന്നാൽ കണ്ണ്‌ തുറക്കുമ്പോഴേക്കും ജീവിതം പാതി വഴി ആവും..
"ചേട്ടാ ... എണീറ്റെയ് ... ചേട്ടനെ കാണാൻ വിളിക്കുന്നുണ്ട് "
ഓരോന്ന് ഓർത്തു ഓർത്തു ഉറങ്ങാൻ ഹോസ്റ്റലിലെ ബിരിയാണി കഴിച്ചിട്ട് ഉള്ള AMOS ക്ലാസ്സിലും നല്ലത്‌ ഇവിടെ ആണ് എന്ന്‌ തോന്നുന്നു .
ഒരു നൂറ് വാട്ട് ഇളിയും കൊണ്ട്‌ ഞാൻ ഓടി ചെന്ന്‌. എന്റെ ഇളി കണ്ട് നഴ്‌സിനും സന്തോഷം രോഗിക്കും സന്തോഷം .പക്ഷെ രോഗി എന്നെ അടുത്തു വിളിച്ചു ഒരു അപേക്ഷ പറഞ്ഞു ...
"എടാ ഇവിടെ കിട്ടുന്ന bun കൊള്ളുല... നീ എനിക്ക് കൊറച്ചു ബിസ്ക്കറ്റ് കൊണ്ട്‌ വന്ന് താ അടുത്ത തവണ ". ഞാൻ കേട്ടതിൽ വെച് എന്റെ ജീവിതത്തിലെ ഏറ്റവും വില ഉള്ള ആഗ്രഹം ആണ് എനിക്ക്‌ അത്‌ . ഇന്നും ഞാൻ ഓർക്കും .... ആ ചായക്കും ബണ്ണിനും രുചി ഒട്ടും ഇല്ല .
-abi

Abin George

ചില ചിത്രങ്ങൾ പറഞ്ഞ കഥകൾ ആയിരുന്നു എൻ്റെ മനസ്സും ആത്മാവും ജീവനും. 💫Abin George
04/17/2023

ചില ചിത്രങ്ങൾ പറഞ്ഞ കഥകൾ ആയിരുന്നു എൻ്റെ മനസ്സും ആത്മാവും ജീവനും. 💫

Abin George

Everything started  looking way more beautiful when life started teaching me about the fragility of life, beauty of unce...
02/26/2023

Everything started looking way more beautiful when life started teaching me about the fragility of life, beauty of uncertainty and ultimately the strength of hope.
-abi
Abin George

നാട്ടിലെ പോലെ അല്ല... എല്ലാവർക്കും തിരക്കാണ്. എന്നും ഒരു അന്ത്യം ഇല്ലാത്ത ഓട്ടം പോലെ. ഈ ഉറക്കം ഇല്ലാത്ത നഗരത്തിലൂടെ   ലക...
02/20/2023

നാട്ടിലെ പോലെ അല്ല... എല്ലാവർക്കും തിരക്കാണ്. എന്നും ഒരു അന്ത്യം ഇല്ലാത്ത ഓട്ടം പോലെ. ഈ ഉറക്കം ഇല്ലാത്ത നഗരത്തിലൂടെ ലക്ഷ്യം ഇല്ലാണ്ടു നടക്കാൻ എനിക്ക് ഇഷ്ടം ആണ്. സ്ഥലങ്ങൾ അല്ല മനുഷ്യരാണ് ഈ നഗരത്തിൽ എന്നെ ആകർഷിച്ചത് . ആയിരം മുഖങ്ങൾ ഞാൻ കണ്ടു. എല്ലാം വിചിത്രം, വെത്യസ്ഥം. ഓരോ മനസ്സിലും എത്ര അതികം ചിന്തകൾ ആയിരിക്കും കടന്ന് പോവുന്നത്. പണം അല്ല ലക്ഷ്യം. സമാധാനം ആയിരിക്കും. ചിലർ എങ്കിലും വീടും നാടും ഓർക്കുവായിരിക്കും.

ഞാൻ എൻ്റെ മനസ്സിനെ ഒന്ന് പരിശോധിച്ചു. എനിക്കും കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങൾ മാത്രമെ ഉള്ളൂ. നാട്ടിൽ പോവണം .. അമ്മയെയും അച്ഛനെയും കാണണം. അവരുടെ കൂടെ സമയം ചിലവഴിക്കണം. പണ്ട് ഇങ്ങോട്ട് പോരുന്ന മുന്നേ, പ്രായവും ബോധവും ആയപ്പോൾ ഞാൻ തിരിച്ചറിഞ്ഞു എൻ്റെ സ്വപ്നം ചെറുതാണ്. അതിൻ്റെ പരിപുരണത എൻ്റെ അമ്മയും അച്ഛനും മാത്രം അണ്. പലർക്കും അങ്ങനെ തന്നെ അണ്... എന്നാൽ ആ തിരിച്ചറിവ് വരാൻ കുറച്ച് സമയം എടുക്കും. എൻ്റെ ചിന്തകൾ എങ്ങോട്ട് ഒക്കെയോ യാത്ര ആയി. നാടും വീടും ഓർത്ത് നഗരത്തിൻ്റെ ഹൃദയത്തിലൂടെ വീണ്ടും ഒരു യാത്ര കൂടെ. ഞാൻ മുന്നോട്ട് നോക്കി ... കുറേ കുഞ്ഞ് കുടുംബങ്ങൾ ,ഓരോ ഓരോ strolleril അവരുടെ "പ്രതിക്ഷയെയും" തള്ളി കൊണ്ട് പോവുവാ... അതിൽ ഒരു കുഞ്ഞ് പ്രതീക്ഷ എന്നെ നോക്കി ചിരിച്ചു. ഞാൻ ചിരിച്ചു കൊണ്ട് ഓർത്തു നീയും ഞാനും ഒരേ പോലെയാ... നിൻ്റെം എൻ്റെം സ്വപ്നം ഇപ്പൊ ഒന്നാണ്.നിൻ്റെ ലോകം നിൻ്റെ കുടുംബം മാത്രം ആണ്.
- Abin George

Life is a constant reminder  to choose gratitude, hope and happiness even at the darkest of nights.-AG
11/20/2022

Life is a constant reminder to choose gratitude, hope and happiness even at the darkest of nights.
-AG

" എല്ലാം എങ്ങനെ ആവുമെന്ന് അറിഞ്ഞിട്ട് ആണോ നമ്മൾ ജീവിക്കണെ...ഈ ഒരു മോമൻ്റ് മാത്രേ നമ്മുക്ക് സ്വന്തം അയി ഉള്ളൂ. നാളെ ഞാനോ ...
10/30/2022

" എല്ലാം എങ്ങനെ ആവുമെന്ന് അറിഞ്ഞിട്ട് ആണോ നമ്മൾ ജീവിക്കണെ...ഈ ഒരു മോമൻ്റ് മാത്രേ നമ്മുക്ക് സ്വന്തം അയി ഉള്ളൂ. നാളെ ഞാനോ നീയോ ഉണ്ടോ എന്ന് എന്താ ഉറപ്പ്? അത് നമ്മൾ എല്ലാവർക്കും അങ്ങനെ തന്നെ അണ്"

ജീവിതത്തെ കുറിച്ച് കാര്യം ആയി വാചകം അടിച്ച ഒരു സുഹൃത്തിൻ്റെ ക്ലോസിങ് സ്റ്റേറ്റ്മെൻ്റ് അണ് ഇത്. "Hope" അഥവാ "പ്രതീക്ഷ" എന്ന സാധനം എത്ര മാത്രം എൻ്റെ ജീവിതത്തിൽ നിന്ന് ഞാൻ അകത്തി നിർത്തിയിട്ട് ഉണ്ട് എന്ന് എനിക്ക് തിരിഞ്ഞു തോടങ്ങിയത് അന്ന് ആണ്. ഓരോ ദിവസം മുന്നോട്ട് പോവും തോറും ജീവിക്കാൻ കൊതി കൂടുവല്ലെ വേണ്ടേ? അതിനു ജീവിക്കാൻ ഒരു പ്രതീക്ഷ വേണം. ചിലപ്പോ ജീവിതത്തിൻ്റെ പരുത്ത വശം മാത്രം കണ്ട് ജീവിച്ച ചിലർക്ക് പ്രതീക്ഷ എന്നത് ഒരു ആർഭാടം ആയി തോന്നാം. ചില മനുഷ്യർ അങ്ങനെ അണ്. അവർക്ക് വെളിച്ചം ആവൻ ചിലർ വേണ്ടി വരും.

ഓരോ സൂര്യോദയവും സൂര്യാസ്തമയവും പ്രതീക്ഷയോടെ ജീവിക്കാൻ ചിലർ ജീവിതത്തിൽ കാണണം. അത് മാതാപിതാക്കൾ ആവം, സഹോദരങ്ങൾ ആവാം, സുഹൃത്തുകൾ ആവാം, ജീവിത പങ്കാളി ആവാം... ആരും ആവാം.
പ്രതീക്ഷയോടെ ജീവിക്കാൻ പഠിപ്പിച്ച ആരേലും ഒക്കെ നമ്മടെ ജീവിതത്തിൽ കാണും. അവർ തന്ന ആ പ്രതീക്ഷയോട് ഉള്ള നന്ദി ആണ് ഈ എഴുത്ത്.

Eternally grateful for the happiness and Hope
~Abi
Abin George

"You boys better get in the water... it's a beautiful day to be swimming out here " എന്നും പറഞ്ഞ് ആ അപ്പാപ്പൻ ദൂരേക്ക്  ...
08/27/2022

"You boys better get in the water... it's a beautiful day to be swimming out here "
എന്നും പറഞ്ഞ് ആ അപ്പാപ്പൻ ദൂരേക്ക് തുഴഞ്ഞ് നീങ്ങി. സ്ഥിരം ഉള്ള ആ വളിച്ച ചിരിയും കൊടുത്ത്, ഞാൻ നടന്നു നീങ്ങി. കൊറച്ച് മാറി നിന്ന് ഒരു ഫോട്ടോ കൂടെ എടുത്ത്. എല്ലാ കുഞ്ഞി ഡയലോഗും കൊറച്ച് ആലോചിച്ച് കഴിഞ്ഞ് കാട് കയറി ചിന്തിക്കുന്ന എൻ്റെ തലേല് എവിടേലും ഒക്കെ എത്തും എന്ന് എനിക്ക് ഉറപ്പാണ്. ഞാൻ ഓർക്കുവായിരുന്നൂ , ആ അപ്പച്ചൻ്റെ perspectiveil വളരെ നല്ല ഒരു ദിവസം ആണ്. നല്ല തെളിഞ്ഞ കാലാവസ്ഥ, നല്ല തെളിഞ്ഞ വെള്ളം, നല്ല ചിരിക്കുന്ന മുഖങ്ങൾ. എല്ലാം കൊണ്ടും സന്തോഷവും സമാധാനവും എല്ലാടയിത്തും. പക്ഷേ അ തീരത്ത് നിക്കുന്ന എല്ലാവരുടെയും മനസ്സ് എങ്ങനെ ആയിരിക്കും. എല്ലാവരും സന്തോഷിക്കുവാണോ? അതോ ആ പുഴയിലെ ഓളങ്ങൾ പോലെ പാളി ഇരിക്കുന്ന മനസ്സ് അയിരിക്കുവോ? ഞാൻ പറഞ്ഞു വരുന്നത് എന്താന്ന് വെച്ചാൽ , എൻ്റെയും നിൻ്റെയും മനസ്സും, ചിന്തകളും, ജീവിത അവസ്ഥകളും എല്ലാം വേറെ വേറെ അണ്. എപ്പോഴും സന്തോഷം നിറഞ്ഞ ജീവിതം അല്ലേലും മറ്റുള്ളവർക്ക് സന്തോഷം ആശംസിക്കാൻ ശ്രമിക്കുന്നത് എത്ര മനോഹരം അണ്. ഒരു 100 watt ചിരി എന്നാ പ്രശ്നം ഉണ്ടേലും കൊടുക്കുന്ന മനുഷ്യരോട് എനിക്ക് വല്ലാത്ത ബഹുമാനം അണ്. ഇത് വായിക്കാൻ ക്ഷമ ഇല്ലാത്ത ഒരു യുവത്വം ആയിരിക്കും എൻ്റെ ഓഡിയൻസ് എന്ന് എനിക്ക് നന്നായി അറിയാം. പക്ഷേ ജീവിതത്തിൻ്റെ കൊറച്ച് അനുഭവങ്ങളും , കൊറച്ച് കഷ്ടപ്പാടും, കൊറച്ച് ആരോഗ്യം ഇല്ലാത്ത തളർന്ന നിസ്സഹായമായ അവസ്ഥകളും, കണ്ടു വളരുന്ന , ചോര തിളപ്പ് ഒക്കെ മാറുന്ന സമയയത് എന്തേലും ഒക്കെ തിരിയും 😂 ചുരുക്കി പറഞാൽ, ജീവിച്ച് പഠിപ്പിക്കാൻ ഉള്ളത് ജീവിച്ച് പഠിക്ക തന്നെ വഴി ഉള്ളൂ. വെറും 85000 ദിവസത്തെ ജീവിതത്തിന് ഇത്ര build up ഒക്കെ ധാരാളം.
After all , it's just life. അടുത്ത് ഇരിക്കുന്ന ഒരാളെ എങ്കിലും ഒന്ന് ചിരിച്ച് കാണിച്ച് നോക്ക്...ജീവിതം അല്ലെ മാഷേ... അത് ഇല്ലണ്ട് അവണെ മുന്നേ കൊറച്ച് ചിരിക്കുവേം സ്നേഹിക്കുവേം ഒക്കെ ചെയ്ത് നോക്ക് 🥳

"There is some kind of a sweet innocence in being human- in not having to be just happy or just sad- in the nature of being able to be both broken and whole, at the same time."
- C. JoyBell C

Let's talk about love.We all want to feel loved at some point in our life. A kind of love that burns you from the inside...
05/24/2022

Let's talk about love.
We all want to feel loved at some point in our life. A kind of love that burns you from the inside, makes you sacrifice yourself, makes you succeed in life and drives you to live more.
But my question is, can we find that kinda love in this generation?
Got tons of failed marriages that say "maybe not ".

Today, I saw an old couple on a trail. They had some bird food and some nuts they brought for the animals on the trails. I saw them walking together holding their hands together. It was beautiful 🥺❤️ As usual I was curious. I had questions. Maybe a bit jealous 😂They sat on the bench and fed the animals together. The lady smiled at me seeing me photograph the squirrels and the birds.

Even though I was photographing these beautiful moments, I had my overthinking brain running at full speed. From a young age, I knew a couple that was ready to give their life for each other, but I just didn't realize it back then. This grandpa and grandma reminded me of my parents. I guess my parents took the oath a little bit seriously "for better, for worse, for richer, for poorer, in sickness and in health, to love and to cherish until parted by death."
The question I had in my mind was that why can't our generation find happiness in relationships?
Are our standards too high?
Why do we have so many broken marriages?
Why can't our love be unconditional?
Guess I am the odd one of my generation. I believe in something that I saw with my own eyes. I had a life that was gifted by God, a life that was born from the willingness to sacrifice one's own life.
I am leaving you people with a question rather than a solution this time.
"How far will you go for love?"

The end of love looks like the beginning of war~Bangambiki Habyarimana
04/02/2021

The end of love looks like the beginning of war

~Bangambiki Habyarimana

It's the eyes... it's always the eyes that talk...I have known people who had the happiest face yet were fighting the gr...
03/19/2021

It's the eyes... it's always the eyes that talk...
I have known people who had the happiest face yet were fighting the greatest wars of their life time.
We think we know others based on our experinces.
Just know this.. it's the sun that shines bright even when it's burning inside.
Be kind humans ❣️😄

എന്നത്തേതു പോലെ ഇന്നും ഉറങ്ങാൻ നോക്കിയപ്പോഴും പല ഓർമകൾ ആണ് മനസിൽ വന്നത്....അതിൽ പുതുമ ഒന്നും ഇല്ലതാനും. പണ്ട് ഒരു ദ്യാനം...
03/10/2021

എന്നത്തേതു പോലെ ഇന്നും ഉറങ്ങാൻ നോക്കിയപ്പോഴും പല ഓർമകൾ ആണ് മനസിൽ വന്നത്....
അതിൽ പുതുമ ഒന്നും ഇല്ലതാനും. പണ്ട് ഒരു ദ്യാനം പോലെ നടത്തിയ ഒരു ട്രെയിനിംഗ് പ്രോഗ്രാമിന്റെ കാര്യം ഓർമ്മ വന്നു..ഒരു ചേച്ചി ഘോര ഘോരമായി ക്ലാസ് എടുക്കുവാരുന്നു...അന്ന് ഒരു ബോധവും വിവേചന ബോധവും ഇല്ലാത്ത ചെറുപ്പ കാലം ആരുന്നു... ആ സൈക്കോളജി പഠിച്ച ചേച്ചി ഞങ്ങളോട് പറഞ്ഞു
" Draw a picture of something that you would use to represent yourself "
ഞാൻ ഓർത്തു... എന്താ ഇപ്പോ വരക്കുവാ...ഒരു എത്തും പിടിയും കിട്ടാണ്ട് അന്ന് അറിയാവുന്ന പോലെ നല്ല വേരു ഉള്ള ഒരു മരം വരച്ചു കൊടുത്തു... അതെന്നാ മരം വരച്ചത് എന്നു ആ ചേച്ചി ചോദിച്ചപ്പോൾ എന്റെ മനസിൽ ആകെ വന്ന ഉത്തരം- "എനിക്ക് ഈ മരം പോലെ വളരണം...പുതിയ കാര്യങ്ങൾ പഠിക്കണം ".
അന്നത്തെ കുഞ്ഞി മനസ്സും ശരീരവും വളർന്നു. മനുഷ്യരെ കണ്ടു...ജീവിതം പഠിച്ചു. സ്നേഹിക്കാൻ പഠിച്ചു,നന്ദി ഉള്ളവൻ ആവൻ പഠിച്ചു , എന്ത് ഉണ്ടേലും ചിരിച്ചു കൊണ്ട് ജീവിക്കാൻ പഠിച്ചു , കരയുന്നത് തെറ്റല്ല എന്നു പഠിച്ചു, മനുഷ്യത്തം പഠിച്ചു, ജീവന്റെ നൈമഷികത പഠിച്ചു, അങ്ങനെ കുറെ കുറെ പഠനങ്ങൾ. പണ്ട് ആ ചേച്ചി ചോദിച്ച അതേ ചോദ്യം ഒന്നൂടെ ചോദിച്ചാൽ ഞാൻ ആ ഉത്തരത്തിന്റെ കൂടെ ഒരു വാല് കൂടെ ചേർക്കും...
"എനിക്ക് ഈ മരം പോലെ വളരണം..വേരുറപ്പുള്ള, വന്ന വഴി മറക്കാത്ത ,എന്ത് വന്നാലും തളരാത്ത, ജീവന്റെ വില അറിയുന്ന, ചുവട്ടിലെ മണ്ണ് ഒലിച്ചു പോവുമ്പോഴും കൂടെ ഉള്ളവരെ താങ്ങുന്ന സ്നേഹിക്കാനും തണൽ ആവാനും അറിയാവുന്ന ഒരു മരം "
~aphotographersdiary

ഗ്രാമീണ അന്തരിക്ഷത്തിൽ നിന്നും ഒരു നഗരത്തിൽ എത്തിയ ഒരാളുടെ  ചിന്തകൾ വിചിത്രം ആണ്... എവിടെയും തിരക്ക്  മാത്രം. റോഡ്‌ മുറി...
03/02/2021

ഗ്രാമീണ അന്തരിക്ഷത്തിൽ നിന്നും ഒരു നഗരത്തിൽ എത്തിയ ഒരാളുടെ ചിന്തകൾ വിചിത്രം ആണ്... എവിടെയും തിരക്ക് മാത്രം. റോഡ്‌ മുറിച് കിടക്കാൻ വട്ടം കറങ്ങിയ കാലങ്ങൾ. ഈ സിഗ്നൽ ഒക്കെ എല്ലാ നാട്ടിലും ഉള്ളതല്ലേ... എന്നിട്ടും എന്താ ഞാൻ ഇങ്ങനെ...തുടക്കത്തിൽ രണ്ട്‌ റൗണ്ട്‌ എങ്കിലും വട്ടം കറങ്ങാണ്ട് ഒരു ഇന്റർസെക്ഷനും വെറുതെ വിട്ടാ ഒരു സുഖം ഇല്ല...
ഗൂഗ്ൾ മാപ്പ് വഴി കാട്ടി വഴി തെറ്റിച്ചു പകച്ച് പോയ എത്രയോ ദിവസങ്ങൾ
കോവിഡ് പിടിക്കും... സൂക്ഷിക്കണം..ഇടക്ക് ഇടക്ക്‌ മനസ്സ്‌ മന്ത്രിക്കും. ശരീരം കാനഡയിൽ ആണേലും മനസ്സും ചിന്തകളും എന്നും വീട്ടിലാണ്... അവിടെ ഉള്ളവരെ കുറിച്ച് ആലോചിക്കുമ്പോ പിന്നെ മനസ് വേറെ റൂട്ടിൽ പോയി... ചിന്തിച്ച് ചിന്തിച്ചു കൊളം ആക്കാൻഡ് ഇരിക്കാൻ നമ്മൾ തന്നെ വേണം ശ്രദ്ധിക്കാൻ.
ഇവിടെ എല്ലാരും അപരിചിതർ ആണ്...സൗഹൃദത്തിന്റെയും കുടുംബ ബന്ധത്തിന്റെയും ചൂടും ബലവും ഒക്കെ ഒന്ന് കാണാൻ കൊറച്ചു കഷ്ടപെടണം. ലോകത്ത് എവിടെ ആണേലും മലയാളകൾ ഉണ്ടല്ലോ...മാസ്‌ക്കും ക്യാപ്പും ഹുഡീസും ഒക്കെ ഉള്ളത് കൊണ്ട് എവിടെ പോയി ചമ്മിയാലും ഒരു പ്രശ്നം ഇല്ല ... ഇവിടെ മലയാളികൾ ആരും ഇല്ല എന്ന് ഒരു വിചാരം ആർക്കും വേണ്ട
ടി. ടി.സി ബസ്സിൽ നിന്ന് നാട്ടിൽ ഇരിക്കുന്ന കെട്ടിയോനെ ഉച്ചത്തിൽ വിളിച്ച് വിറപ്പിച്ച ആന്റി ഇത്‌ വായിക്കുന്നുണ്ടേൽ ഓർത്തോ..ഞങ്ങൾ ഒന്നും മലയാളികളും അല്ല...ആരും ഒന്നും കേട്ടിട്ടും ഇല്ല 😂
പ്രായം കൂടും തോറും ചിന്തകളും മാറും. ജീവിതം ഒന്നേ ഉള്ളു. പറ്റുന്ന പോലെ ജീവിക്കുക...തണുത്ത രാജ്യം ആണേലും മനസ്സിന്റെ ചൂട് നമ്മൾ അല്ലെ തീരുമാനിക്കുന്നേ.
ജീവിക്കുക പ്രീതിക്ഷ കൈ വിടാതെ ജീവിക്കുക.

വരുന്നതിന് മുൻപും കേട്ട് തഴമ്പിച്ച സാം ഫിഷെറിന്റെ ഒരു പാട്ടിന്റെ ഒരു ലിറിക്കസാ ഓർമ വരുന്നേ.
"This city's got me chasing stars
It's been a couple months since I felt like I'm home
Am I getting closer to knowing where I belong? "

Address

Toronto, ON

Website

Alerts

Be the first to know and let us send you an email when A Photographer's Diary posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category