Rashi Contactgegevens, kaart en routebeschrijving, contactformulier, openingstijden, diensten, beoordelingen, foto's, video's en aankondigingen van Rashi, amminikkad, Amsterdam.

ശ്രീദേവി വിട്ടു പോയിട്ട്‌ ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു... എന്നെക്കാളും 30 വയസ്സ്‌ അധികമാണേലും ഞാൻ കണ്ടതിൽ ഏറ്റവും സുന്ദരിയ...
06/03/2018

ശ്രീദേവി വിട്ടു പോയിട്ട്‌ ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു... എന്നെക്കാളും 30 വയസ്സ്‌ അധികമാണേലും ഞാൻ കണ്ടതിൽ ഏറ്റവും സുന്ദരിയായ സ്ത്രീയും മികച്ച അഭിനേത്രിയുമായിരുന്നു അവർ. 70കളിലും 80 കളിലും 90കളിലും ജനിച്ചുവളര്‍ന്ന ഏതൊരു പ്രേക്ഷകനും ഇനി ഗൃഹാതുരതയോടെ ഓര്‍ക്കാവുന്ന ഒരു പേരായി മാറിയിരിക്കുന്നു ശ്രീ ദേവിയും ഒരു കാലഘട്ടത്തിന്റെ നായിക !!! പഴയ തലമുറയുടെ ഓര്‍മ്മയില്‍ ഇപ്പോഴുമുണ്ട് ദൈവരൂപങ്ങളിലും പൂമ്പാറ്റയിലും വന്ന കുരുന്ന്. കുട്ടികാലത്ത്‌ സിനിമയുടെ പേരും ഭാഷയും അറിയാതെ ടീവിയിൽ കണ്ട മൂന്ന് മുട്രിചിലെ സെല്‍വിയും, പത്തിനാര്‍ വയതിനിലെ മയിലും സിവപ്പു രോജക്കളിലെ ശാരദയുമെത്തി. നായകന്റെ നിഴലാകാത്ത വ്യക്തിതമുള്ള നായികമാര്‍. പലപ്പോഴും കമലാഹാസന്‍ എന്ന അഭിനയപ്രതിഭയ്ക് മേലെ നില്‍ക്കുന്ന കലാവൈഭവം. സദ്‌മ എന്ന സിനിമ ക്ലൈമാക്സ്‌നു തൊട്ടു മുന്‍പ് വരെ ശ്രീദേവി എന്ന അഭിനേത്രിയുടെതാകുന്നത് അതിനാലാവാം.
Mr India... കണ്ട അന്നു ഞാൻ ഉള്ളിൽ അടക്കം പറഞ്ഞു അത് പോലെ ഒരു ചേച്ചി ഉണ്ടായിരുന്നുവെങ്കില്‍..
ദൂരദര്‍ശന്‍ വെള്ളിയാഴിച്ച രാത്രി പ്രദര്‍ശിപ്പിക്കുന്ന സിനിമകളില്‍ വിശേഷഅവസരങ്ങളില്‍ പ്രത്യേകിച്ചും ശ്രീദേവിയുടെ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. അതല്ലെങ്കില്‍ അന്നത്തെ ഹിറ്റ്‌ സിനിമകളിലെല്ലാം അവരായിരുന്നു നായിക.
Guru, Nagina, Nazrana,Suhaagan, Chandini, Chaalbazz.. (മേൽ പറഞ്ഞ സിനിമകളും, കഥാപാത്രങ്ങളും അദ്യം കണ്ടപ്പോൾ വല്ല്യ പിടി കിട്ടിയില്ലേലും പിന്നീട്‌ എന്നോടൊപ്പം വളർന്ന എന്റെ സിനിമയോടുള്ള ആവേശം എന്നെ പടിപ്പിച്ചതാണ്‌)
വെള്ളിത്തിരയിലെ പ്രമുഖ മുഖങ്ങളില്‍ നിന്ന് അവര്‍ മാഞ്ഞു തുടങ്ങുന്ന കാലം...
അവരെത്തി മലയാളത്തിലെ ദേവരാഗത്തിലെ Lakshmi യായി.എന്തൊരു grace ആരുന്നു അവര്‍ക്ക് അരവിന്ദ് സ്വാമിക്ക് ഒപ്പം നില്‍ക്കുമ്പോള്‍???
ദേവരാഗത്തിന്റെ വരവോടെ എല്ലാ സ്കൂള്‍ collage കലോല്‍സവ വാര്‍ഷിക ആഘോഷങ്ങളും പട്ടുപാവാട ഇട്ടു താലം പിടിച്ചു താളം ചവിട്ടുന്ന കുട്ടികളേ കൊണ്ട് നിറഞ്ഞു. ആ പാട്ടു കണ്ടു കണ്ടു അവരില്‍ പലരും ആ നിമിഷം സ്വയം ശ്രീദേവിയായി സങ്കല്‍പ്പിച്ചു എന്നൊക്കെ കേട്ടിട്ടുണ്ട്‌... പിന്നീട്‌ അവർ സിനിമയിൽ നിന്നും നീണ്ട അവധിയെടുത്തു കുടുംബത്തിൻ വേണ്ടി.... അപ്പൊയേക്കും ഞാനും വളർന്നിരുന്നു പിന്നീട്‌ 2012ൽ
ഡിഗ്രീ പഠന കാലത്ത്‌ യാദൃശ്ചികമായി എറണാകുളം ശ്രീധർ തീയേറ്ററിൽ വെച്ച ഒരു പോസ്റ്റർ കണ്ട്‌ സിനിമക്ക്‌ കേറി കാരണം അത് ഒരു ശ്രീദേവി സിനിമയായിരുന്നു.
English Vinglish.
മറ്റൊരു ഭാഷയും സംസ്കാരവുമുള്ള നാട്ടില്‍ ഒറ്റയ്ക്ക് ജീവിതത്തിനു പുതിയ ഭാഷയും ഭാഷ്യവും നല്‍ക്കാന്‍ ശശിയാകാന്‍ എത്ര മനോഹരമായി ശ്രീദേവിക്ക് കഴിയുന്നു എന്ന് ആ ജീവിത സാഹചര്യങ്ങളെ കുറച്ചെങ്കിലും തൊട്ടു തലോടി ജീവിച്ചു പോരുന്ന ഏതൊരാളും ആശ്ചര്യപ്പെട്ടു.

അവരുടെ സമകാലികയായിരുന്ന ഹേമമാലിനിയ്കും, ജയപ്രദയ്ക്കും, രേഖയ്ക്കുമൊന്നും പെട്ടെന്നു വഴങ്ങാത്ത ഹാസ്യം വളരെ അനായാസമായി ശ്രീ അഭിനയിച്ച് ഫലിപ്പിക്കുമായിരുന്നു. ഒരുപക്ഷെ നായകന് ഒരു ഓർണമ്ന്റ്റ് എന്ന നിലയിൽ മാത്രം ഉള്ള ഉത്തരേന്ത്യൻ നായികമാരിൽ നിന്നു വ്യത്യസ്തമായി നായിക ഹാസ്യം കൂടി കൈകാര്യം ചെയ്തു ഒരു വ്യക്തിയായി നിന്നത് ശ്രീയുടെ കഥാപാത്രങ്ങളിൽ കൂടിയാവാം.
ഒരു തരത്തിൽ അവർ നായികയായി ആദ്യമഭിനയിച്ച മൂണ്ട്രു മുടിച്ചിൽ (1976) നിന്ന് MOM (2017) ലെത്തുമ്പോൾ അഭിനയത്തിലെ ഒരു പൂർണ്ണചക്രം പൂർത്തിയാക്കിയിരുന്നു അവരെന്നു പറയാം. ഒരേ ആശയത്തിന്റെ വ്യതസ്ത ആവിഷ്ക്കാരങ്ങളായ സിനിമകൾ. അവർ മടങ്ങുന്നത് മറ്റാർക്കും
അവതരിപ്പിക്കനാവാത്ത ഒരുപാട് കഥാപാത്രങ്ങൾ ബാക്കി വെച്ചിട്ടാണ് എന്ന ക്ലീഷെ ശ്രീയുടെ കാര്യത്തിൽ 100 % ശരിയാകുന്നത് അവരുടെ
പതിറ്റാണ്ടുകൾ നീളുന്ന അഭിനയസപര്യയുടെ വിജയം കൊണ്ടാണ്.
ശ്രീദേവിയുടെ അമിത സൗന്ദര്യ സംരക്ഷണത്തെ കുറിച്ചുള്ള വാർത്തകൾ കേൾക്കുമ്പോൾ എനിക്ക് തോന്നുന്നത് പ്രൊഫഷണലായ ഒരു വ്യക്തിയാണ് അവർ, ശരീരമാണ് അവരുടെപ്രൊഫഷണൽ ടൂൾ. എങ്കിൽ അതിനെ up to date ആക്കി വെയ്ക്കാൻ ശ്രമിക്കുന്നതിൽ തെറ്റുണ്ടോ?ഏതാണ്ട് എല്ലാ പ്രൊഫഷണൽ ഹോളിവുഡ് / ബോളിവുഡ് കലാകാരന്മാരുംഇതുചെയ്യുന്നുണ്ടല്ലോ.നമ്മൾ ഓർക്കേണ്ട ചില പ്രധാന കാര്യങ്ങൾ, It is there body and their choice. It is their body and their professioanl tool, so they are the ultmate decision maker. NOT US.
ഒടുവില്‍ കണ്ടത് MOM ആണ്. അത് ഒരു പ്രതീക്ഷയായിരുന്നു...
മൂന്നാം വരവില്‍ ശ്രീ അമിതാബ്ച്ചനെ പോലെ ഒരു പിടി വ്യതസ്തമായ കരുത്തുള്ള കഥാപാത്രങ്ങള്‍ ഇന്ത്യന്‍ സിനിമയ്ക്ക് നല്‍ക്കാന്‍ ശ്രീ ദേവിക് കഴിയും...അങ്ങനെയുള്ള സിനിമകള്‍ ഉണ്ടാവും....
എന്നാല്‍ ഇനി.....
പ്രണാമം
Rashi Tirur

കൊടികുത്തിമല....
11/11/2016

കൊടികുത്തിമല....

16/08/2016
ചെറിയ ലോകത്തെ വലിഴ കാഴ്ചകളുമായ്‌ ഗപ്പി...Guppy is a great movie, the greatness is filled in every frame. There is lot of...
13/08/2016

ചെറിയ ലോകത്തെ വലിഴ കാഴ്ചകളുമായ്‌ ഗപ്പി...
Guppy is a great movie, the greatness is filled in every frame. There is lot of love, emotion, dreams, perspiration, sadness, hope and energy. Casting couldn’t have been better. Master Chetan will keep you spellbound all through. The mother-son chemistry is haunting. Tovino is dazzling. There are scenes that’ll remain in your minds for long. Hats off to the entire team for having gifted us a movie that’ll make us think, and fill our hearts with lots of happiness. It’s a must watch.

ഗപ്പി ഒരു മീനല്ല, മാലാഖയാണ്‌..😊

ആൻ മരിയ സിംപ്‌ളാണ്‌, ബട്ട്‌ പവർഫുൾഒത്തിരി ചിരിപ്പിച്ചും, ഇത്തിരി നൊമ്പരപ്പെടുത്തിയും ഒരു കൊച്ചു കലക്കൻ ചിത്രം...ആനും, പൂ...
08/08/2016

ആൻ മരിയ സിംപ്‌ളാണ്‌, ബട്ട്‌ പവർഫുൾ
ഒത്തിരി ചിരിപ്പിച്ചും, ഇത്തിരി നൊമ്പരപ്പെടുത്തിയും ഒരു കൊച്ചു കലക്കൻ ചിത്രം...ആനും, പൂമ്പാറ്റയും, ആംബ്രോസും, മാലാഖയും എല്ലാരും തകർത്തു..
Complete entertainer flick... All credits goes to Midhun 👌🏻👌🏻👌🏻💫
Please go and watch it

Graduation Day😂😂😂
08/08/2016

Graduation Day😂😂😂

പ്രിയ കൂട്ടുകാരോടൊപ്പം...
08/08/2016

പ്രിയ കൂട്ടുകാരോടൊപ്പം...

കിസ്മത്ത്‌ കണ്ടു...ഹൃദയ സ്പർഷിയായ, തന്മയത്വമുള്ള സിനിമ...നായകാനായ ഷൈൻ, ശ്രുതി, വിനയ്‌ ഫോർട്ട്‌, കള്ളൻ അതു പോലെ മറ്റു എല്...
02/08/2016

കിസ്മത്ത്‌ കണ്ടു...ഹൃദയ സ്പർഷിയായ, തന്മയത്വമുള്ള സിനിമ...നായകാനായ ഷൈൻ, ശ്രുതി, വിനയ്‌ ഫോർട്ട്‌, കള്ളൻ അതു പോലെ മറ്റു എല്ലാ കഥാപാത്രങ്ങളും വളരെയധികം സ്വാഭാവികാമായതും, ഒട്ടും അതി ഭാവുകത്വമില്ലാത്ത നല്ല പ്രകടനം കാഴ്‌ചവെച്ചു...വളരെയധികം ഉള്ളിൽ തൊടുന്ന ഒരു കഥ... യഥാർത കഥയുടെ ഫീൽ നഷ്ടപ്പെടാതെ ഒരു പുതുമുഖ സംവിധായൻ കാലത്തിനൊപ്പം സഞ്ചരിക്കുന്ന സിനിമ ഒരുക്കുന്നതിൽ വിജയിച്ചിരിക്കുന്നു...Camera, BGM and Songs are excellent work

08/03/2016

പൊതു പരീക്ഷ എഴുതുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ചൈൽഡ് ലൈൻ നൽകുന്ന ചില നിർദ്ദേശങ്ങൾ...

1.കുട്ടികൾക്ക് ആവശ്യമായ ഉറക്കം, വിശ്രമം എന്നിവ ഉറപ്പ് വരുത്തുക

2. കുട്ടികളിൽ അമിതമായ ഉത്കണ്ടയും ,മാനസിക സമ്മർദ്ധവും ചെലുത്താതിരിക്കുക

3. അതാതു ദിവസത്തെ പരീക്ഷകളെ വിലയിരുത്തി കുട്ടിയെ കുറ്റപ്പെടുത്താതെ അടുത്ത ദിവസത്തെ പരീക്ഷയ്ക്കു സജ്ജ്മാക്കാൻ പറയുക .

4. കുട്ടികളെ താരതമ്യം ചെയ്യാതിരിക്കുക.

5. വീട്ടിൽ സന്തോഷകരവും ശാന്തവും സൗഹ്യദപരവുമായ അന്തരീക്ഷം സൃഷിടക്കുക.

6. കുട്ടികൾക്ക് ആരോഗ്യകരവും ,പെട്ടന്ന് ദഹിക്കുന്നതുമായ ഭക്ഷണം നൽകുക (Junk food ഒഴിവാക്കുക).

7.കുട്ടിക്ക് ഗുണകരമായതും, പ്രായത്തിന് അനുയോജ്യമായതുമായ സമ്മാനങ്ങൾ മാത്രം വാഗ്ദാനം നൽകുക.

--ഓർക്കുക --

"പരീക്ഷ കുട്ടിയുടെ ഭാവി നശിക്കാൻ ഒരു കാരണമാകാതിരിക്കട്ടെ "

Off to Coorg
09/01/2016

Off to Coorg

Adres

Amminikkad
Amsterdam

Website

Meldingen

Wees de eerste die het weet en laat ons u een e-mail sturen wanneer Rashi nieuws en promoties plaatst. Uw e-mailadres wordt niet voor andere doeleinden gebruikt en u kunt zich op elk gewenst moment afmelden.

Delen