07/03/2024
അവസാനിക്കാത്ത യാത്രകൾ.🥰
കേദർനാഥിലേക്കു🛕 ഒരു യാത്ര 🥰..
എന്റെ ഏതൊരു യാത്രയുടെ തുടക്കം പോലെ തന്നെ ആയിരുന്നു ഈ യാത്രയും.. ഒരുപാട് വർഷത്തെ സ്വപ്നം ആയിരുന്നു ഇങ്ങനെ ഒരു യാത്ര..
ആ സ്വപ്നത്തിലേക് ഉള്ള യാത്ര തുടങ്ങുന്നു.. 🥰
മഞ്ഞുപെയ്യുന്ന🥶 മലനിരകളിൽ🌄 പോയി ആകാശത്തേക് നോക്കി ശിവനോട് അങ്ങനെ സംസാരിച്ചു നിൽക്കണം.
അതെ കേദരനാഥ്🛕 തന്നെ 🥰.
ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു വിശുദ്ധ ഹിന്ദു ക്ഷേത്രമാണ് കേദാർനാഥ്🛕🥰
മന്ദാകിനി നദിയുടെ സമുദ്രനിരപ്പിൽ നിന്ന് 3584 മീറ്റർ ഉയരത്തിലാണ് കേദാർനാഥ്🛕 സ്ഥിതി ചെയ്യുന്നത്.
അതി മനോഹരമായ മഞ്ഞുമൂടിയ❄️❄️ ഗർവാൾ ഹിമാലയൻ പർവതനിരകൾക്കിടയിലാണ് കേദാർനാഥ് ക്ഷേത്രം🛕 സ്ഥിതി ചെയ്യുന്നത്,
അതെ അങ്ങനെ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി നേരെ സ്റ്റേഷനിലേക്കു.🚇 ട്രെയിനിലാണ് യാത്ര എല്ലാ വെള്ളിയാഴ്ചകളിലും കേരളത്തിൽ നിന്നും പുറപ്പെടുന്ന yogi നാഗരി express(22659) (തൃശൂർ നിന്നും sleeper-570 രൂപ💵 സമയം കാലത്ത്⏰ 11.10 )അങ്ങനെ ഒരുപാട് വർഷത്തെ സ്വപനത്തിലേക്കുള്ള എന്റെ യാത്ര തുടങ്ങി.🥰
(നേരെ ഹരിദ്വാറിലേക്കാണ് യാത്ര. അവിടെ നിന്നും ബസ് വഴി സോനപ്രയാഗ്. അവിടെ നിന്നും ഗൗരിക്കുണ്ട് എത്തണം. അവിടെ നിന്നും ക്ഷേത്രത്തിലേക്കുള്ള നടത്തം തുടങ്ങും.ഇതാണ് റൂട്ട് plan ).
വീട്ടിൽ നിന്നും ഭക്ഷണം🥘 കരുതിയിരുന്നു. അതും കഴിച്ചു അങ്ങനെ രണ്ടര ദിവസം ട്രെയിൻ 🚇.. ഓരോ state റ്റും പിന്നിട്ടു(കേരളം,മഹാരാഷ്ട്ര, മുംബൈ, ഗുജറാത്ത്, രാജസ്ഥാൻ, up, ഡൽഹി,)അവസാനം ഹരിദ്വാറിൽ വൈകുന്നേരം ⏰3.30 എത്തി..
ഇനി നാളെ കാലത്ത് ⏰4,5 മണിക്ക് ആണ് സോനപ്രയാഗ് പോകൻ ഉള്ള ബസ്.🚌
ഒരുപാട് സമയം ഉള്ളത്🤷 കൊണ്ട് ഹരിദ്വാർ പോയി ഗംഗ ആരതി🔥 കാണാൻ തീരുമാനിച്ചു. അങ്ങനെ സ്റ്റേഷൻ clock റൂമിൽ bag വെച്ചു നേരെ നടന്നു.
കേട്ടതും vedios ൽ കണ്ടതും വായിച്ചതുമായി ഒരു ബന്ധവും ഇല്ലാത്ത ഹരിദ്വാറും, ഗംഗയും 😒..
പോകുന്ന വഴികളിൽ കച്ചവടക്കാരുടെ🛍️ നീണ്ട നിര തന്നെ കാണാം.
ഇവിടെ ഈ ഗംഗയുടെ തീരത്ത് എത്തുന്നത് വരെ ഗംഗ ഇത്രയും മലിനമാണെന്നു മനസ്സിൽ പോലും ചിന്തിച്ചിരുന്നില്ല ഞാൻ 😒..
അതും കണ്ടു നേരെ ക്ഷേത്രത്തിനു🛕 ഉള്ളിൽ കയറി.
അവിടെയും കച്ചവടം തന്നെ. ഒരുപാട് ആൾ ദൈവങ്ങളെ അവിടെ കാണാം. ഓരോ വാക്കിനും, പൈസ💵 ആണ്.
അങ്ങനെ ആരതിയും🔥 കണ്ടു. തിരിച്ചു സ്റ്റേഷനിൽ എത്തി. പോകുന്ന വഴിയിൽ ഭക്ഷണവും🥘 കഴിച്ചു...
ഹരിദ്വാറിൽ എത്തുന്നവർക് താമസിക്കാൻ നമ്മുടെ മലയാളിയുടെ🥰 (ayyapa temple ഉണ്ട്. അവിടെ താമസിക്കാൻ സൗകര്യം ഉണ്ട് )
അങ്ങനെ നാളെയുടെ ദിവസങ്ങളെ സ്വപ്നവും കണ്ടു ഉറങ്ങാൻ കിടന്നു🛌..
🌄കാലത്ത് നേരത്തെ തന്നെ എഴുനേറ്റു. Fresh ആയി നേരെ ബസ് സ്റ്റാൻഡിലേക്കു നടന്നു🚶♂️. എല്ലാ ദിവസവും അതിരാവിലെ🌄 4 മണിക്കും 5 മണിക്കും സോനപ്രയാഗിലേക്ക് ബസ്🚌 ലഭിക്കുo.
രണ്ടു രീതിയിൽ ടിക്കറ്റ് എടുകാം.
1--നേരിട്ട് സ്റ്റാൻഡിൽ പോയി ടിക്കറ്റ് എടുക്കുകയാണെങ്കിൽ 550 💵രൂപയാണ്.
2--ട്രാവൽ ഏജൻസി വഴിയാണെങ്കിൽ 800 രൂപ വരെ വരും.
ഏകദേശം വൈകുന്നേരം 3⏰ മണിയോടെ സോനപ്രയാഗിലെത്തും.. (ഏത് നിമിഷവും മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യത ഉള്ള സ്ഥലം ആണ് ഹരിദ്വാർ -സോൻപ്രയാഗ് റൂട്ട് 😒. അത് കൊണ്ട് ആണ് കൂടുതലും ബസ് പകൽ സർവീസ് നടത്തുന്നത്. ചെറിയ ഇടുങ്ങിയ ഒരുപാട് റോഡുകൾ ഉണ്ടായിരുന്നു. എതിർ ദിശയിൽ ഒരു വാഹനം വന്നാൽ പോകാൻ പറ്റാത്ത വിധം ബ്ലോക്ക് ആകും)
(മറ്റൊരു കാഴ്ച മന്ദാഗിനി-ഭാഗിരീതി നദിയുടെ സംഗമവും കാണാം. പിന്നിട് ആ നദി ഗംഗ ആയി മുന്നോട്ട് ഒഴുകുന്നു)
അങ്ങനെ സോനപ്രയാഗിൽ നിന്നും 200 മീറ്റർ നടന്നാൽ🚶♂️ ഗൗരികുണ്ഡിലേക്ക് ഷെയർ ടാക്സി ലഭ്യമാണ്. 50 രൂപ💵.5 km ദൂരം ഉണ്ട്.
അങ്ങനെ ഗൗരികുണ്ടിൽ 4 ⏰മണിക്ക് എത്തി. Clock റൂമിൽ bag🛍️ വെച്ച് (100 രൂപ💵 ) മുന്നോട്ട് നടന്നു.
ഗൗരികുണ്ടിൽ ചൂട് വെള്ളം കിട്ടുന്ന കുളം ഉണ്ട്.(വെള്ളം നല്ല ചൂട് ആണ്. പോയി ചാടി പൊള്ളിയാൽ ഞാൻ ഉത്തരവാദി അല്ല 🙏)ബസിൽ ഇത്രയും സമയം ഇരുന്നു ഷീണം ഉണ്ടെങ്കിൽ നമുക്ക് ഇവിടെ കുളിച്ചു🏊♂️ യാത്ര start ചെയാം.
( Kedharnath പോകാൻ online 💻രജിസ്റ്റർ ചെയ്യണം. മുകളിൽ അതിനുള്ള സൗകര്യം ഉണ്ടെങ്കിൽ പോലും സമയം ഒരുപാട് പോകുന്നത്മുൻകൂട്ടി book ചെയുന്നത് ആണ് നല്ലത്.. ഞാൻ മുൻകൂട്ടി book ചെയ്തിരുന്നു )
അങ്ങനെ നടത്തം🚶♂️ തുടങ്ങി.
നടത്തം ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് പല രീതിയിൽ പോകാം 1-ഹെലികോപ്റ്റർ🚁(??
2- കുതിര🐴(1000 രൂപ💵 one side)
3-ട്രോളി (5000 രൂപ💵)
4-കൊട്ട (weight അനുസരിച്ചു വില പറയും )
എനോട് 6000💵 രൂപയാ പറഞ്ഞത് 🤭🤭
ഞാൻ നടക്കാൻ തന്നെ തീരുമാനിച്ചു.🚶♂️
വഴിയിലുടനീളം ഭക്ഷണവും🥘 താമസ സൗകര്യങ്ങളും ലഭ്യമാണ്. (ചായ☕ 20 രൂപ💵
Meggi🍜 ആണ് അവിടെ കൂടുതലും 50 രൂപ💵 )
16 km ഉണ്ട് നടക്കാൻ(board ൽ എഴുതിയത് ശെരിക്കും 21 km നു 300മതി കുറവ് മാത്രം ആണ് ). (7-8 മണിക്കൂർ⏰ സമയം എടുക്കേണ്ടി വരും ) നല്ല വീതി ഉള്ള വഴികൾ ആണ്.കുടിവെള്ളവും,🍶 ബാത്രൂം സൗകര്യങ്ങളും,24 hours open ആയിരിക്കും.പക്ഷെ കുതിരകളുടെ 🐴തിരക്ക് കാരണം നടത്തം മെല്ലെ ആയി..
അങ്ങനെ നടന്നു നടന്നു🚶♂️🚶♂️ 10.30 കഴിഞ്ഞപ്പോൾ തണുപ്പ് ❄️❄️കൂടി കൂടി വന്നു..മൂക്കിൽ നിന്നും പൈപ്പ് പൊട്ടിയപോലെ ആയിരുന്നു വെള്ളം വന്നത്.കൂടെ തലവേദനയും..
മുന്നോട്ട് പോകാൻ പറ്റാത്ത വിധം ശരീരം തളർന്നു😒.
പിന്നെ ഒരു tentil⛺ കയറി കൂടി (200 രൂപ 💵)
പിറ്റേന്ന് അതിരാവിലെ🌄 തന്നെ എഴുനേറ്റു വീണ്ടും നടത്തം🚶♂️ തുടങ്ങി
മുകളിൽ 8 മണിക്ക്⏰ എത്തി.
Ho മനസ്സിൽ പറഞറിയിക്കാൻ പറ്റാത്ത സന്തോഷം❤️ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി.
ഒരിക്കലും ഇങ്ങനെ ഇവിടെ എത്തും എന്ന് വിചാരിച്ചിരുന്നില്ല.. ഇത്രയും കഷ്ട്ടപെട്ടു നടന്നതിന്റെ വിഷമവും വേദനയും എല്ലാം ഒറ്റ നിമിഷം കൊണ്ട് പോയി..❤️.
മനസ് നിറഞ്ഞു പ്രാത്ഥിച്ചു. കൂടെ നല്ല തണുപ്പും,❄️ snow fall.. എല്ലാം ഒരുമിച്ചു കണ്ടതിന്റെ സന്തോഷം ഒരുപാട് ആസ്വദിച്ചു അങ്ങനെ അവിടെ നിന്നു..
കുറച്ചു ഫോട്ടോസ്📸 എടുത്തു വീണ്ടും കാണാം എന്ന ഉറപ്പോടെ തിരിച്ചു
ഒരുപാട് സന്തോഷത്തോടെ 🥰🥰.
ഐതിഹ്യം . ഇതിഹാസമായിരുന്ന കുരുക്ഷേത്ര യുദ്ധത്തിൽ പാണ്ഡവർ തങ്ങളുടെ സഹോദരങ്ങളെ - കൗരവരെ പരാജയപ്പെടുത്തി വധിച്ചു. (ചതിയിൽ കൂടി )യുദ്ധസമയത്ത് തങ്ങൾ ചെയ്ത പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യാൻ അവർ ആഗ്രഹിച്ചു . അങ്ങനെ, അവർ തങ്ങളുടെ രാജ്യാധികാരം അവരുടെ ബന്ധുക്കൾക്ക് കൈമാറി, ഭഗവാൻ ശിവനെ അന്വേഷിച്ച് അവന്റെ അനുഗ്രഹം തേടി പുറപ്പെട്ടു. ആദ്യം, അവർ പോയത് ശിവന്റെ പ്രിയപ്പെട്ട വാരണാസിയിലേയ്ക്കാണ് (കാശി) . പക്ഷേ, കുരുക്ഷേത്രയുദ്ധത്തിലെ മരണവും സത്യസന്ധതയില്ലായ്മയും മൂലം പ്രകോപിതനായതിനാൽ ശിവൻ അവരെ കാണാൻ അനുവദിച്ചില്ല.. അതിനാൽ, അദ്ദേഹം ഒരു കാളയുടെ ( നന്ദി ) രൂപം സ്വീകരിച്ച് ഗർവാൾ മേഖലയിൽ ഒളിച്ചു.
വാരണാസിയിൽ ശിവനെ കാണാതെ പാണ്ഡവർ ഗർവാൾ ഹിമാലയത്തിലേക്ക് പോയി . അഞ്ച് പാണ്ഡവ സഹോദരന്മാരിൽ രണ്ടാമനായ ഭീമൻ . ഗുപ്തകാശിക്ക് സമീപം ഒരു കാള മേയുന്നത് അദ്ദേഹം കണ്ടു..
കാള ശിവനാണെന്ന് ഭീമൻ ഉടൻ തിരിച്ചറിഞ്ഞു. ഭീമൻ കാളയെ അതിന്റെ വാലിലും പിൻകാലുകളിലും പിടിച്ചു. എന്നാൽ കാളയുടെ രൂപത്തിലുള്ള ശിവൻ ഭൂമിയിലേക്ക് അപ്രത്യക്ഷനായി, പിന്നീട് കേദാർനാഥിൽ കൊമ്പ് ഉയർന്നു, കൈകൾ തുംഗനാഥിൽ പ്രത്യക്ഷപ്പെടുന്നു, മുഖം രുദ്രനാഥിൽ പ്രത്യക്ഷപ്പെടുന്നു, , ആമാശയം മധ്യമഹേശ്വരിൽ പ്രത്യക്ഷപ്പെടുന്നു , മുടി കല്പേശ്വരില് . _ അഞ്ച് വ്യത്യസ്ത രൂപങ്ങളിലുള്ള ഈ പുനരാവിഷ്കാരത്തിൽ സന്തുഷ്ടരായ പാണ്ഡവർ, ശിവനെ ആരാധിക്കുന്നതിനുമായി അഞ്ച് സ്ഥലങ്ങളിൽ ക്ഷേത്രങ്ങൾ നിർമ്മിച്ചു.
അങ്ങനെ kedharnath ക്ഷേത്രം ഉണ്ടായി.. നമുക്ക് വേണ്ടി 🥰🥰