Nadarsha Abdul Salam

Nadarsha Abdul Salam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nadarsha Abdul Salam, Thiruvananthapuram.

As the holiday season approaches, We would like to express our warmest wishes for a merry Christmas! We hope you all tak...
25/12/2022

As the holiday season approaches, We would like to express our warmest wishes for a merry Christmas! We hope you all take the time to spend quality moments with your family and loved ones.


just entered into the tunnel…Traveling alone.....I don't know how far it will take to travel....I heard that there is an...
30/11/2022

just entered into the tunnel…

Traveling alone.....

I don't know how far it will take to travel....

I heard that there is an opening on the other side of this tunnel and there will be that light again....

Let's go and see...

if there is no such that opening and light , I wouldn't walk back...

This lonely journey will continue......

ഒഴിവു സമയങ്ങളിൽ നേരം പോകാൻ കുത്തി കളിക്കുവാൻ സ്മാർട്ട് ഫോണുകൾ ഇല്ലാത്ത ഒരു കാലത്തു ....കടത്തിണ്ണകളിലും , കാസറ്റ്‌ കടയിലു...
19/11/2022

ഒഴിവു സമയങ്ങളിൽ നേരം പോകാൻ കുത്തി കളിക്കുവാൻ സ്മാർട്ട് ഫോണുകൾ ഇല്ലാത്ത ഒരു കാലത്തു ....

കടത്തിണ്ണകളിലും , കാസറ്റ്‌ കടയിലും ഒടുവിൽ ക്ലബ് രൂപികരിച്ചു ക്യാരംസായിട്ടും ക്രിക്കറ്റ് ആയും ഒക്കെ കളിച്ചു നടന്ന കാലം ...

മെസ്സിയും, റൊണാൾഡോയും ഒന്നും ചിത്രത്തിൽ ഇല്ലാത്തതിനാൽ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ഫാൻസുകൾ രൂപികരിച്ചു പരസ്പരം മത്സരിച്ചു flex വെച്ചിരുന്ന ഒരു കാലം ..

കിലോമീറ്ററുകൾ സഞ്ചരിച്ചു അരുവിക്കരഡാമിലും , മീൻമുട്ടിയിലും ഒക്കെ കുളിക്കാൻ പോകുന്ന ഒരു കാലം ..

കാലം അതിവേഗം മുന്നോട്ടു പോയപ്പോൾ ഒരുമിച്ചു നടന്നവർ പലരും മുന്നിലും പിന്നിലുമായി ചില ഓർമ്മകൾ മാത്രം അവശേഷിപ്പിച്ചു ...

കഴിഞ്ഞ രണ്ടു വർഷങ്ങളിലായി മനസ്സിന് ഉള്ളിൽ ഓർമ്മകൾ മാത്രമായി മാറിയവരുടെ കൂട്ടത്തിൽ ഇന്ന് നൗഷാദ് കാക്കയും ...

08/11/2022

അഭിപ്രായങ്ങൾ കമന്റ് ആയി രേഖപ്പെടുത്തു .

1. മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം ആണോ നൽകേണ്ടത് സാമ്പത്തിക സഹായം ആണോ നൽകേണ്ടത്‌ ?

2. 8 ലക്ഷം (66,666.00 മാസം )വാർഷിക വരുമാനം ഇല്ലാത്ത എല്ലാ മുന്നോക്ക വിഭാഗക്കാരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ് എന്ന് പ്രഖ്യാപിച്ചു reservation ഏർപെടുത്തുമ്പോൾ ഇതിൽ ഉൾപ്പെടാത്ത ഒരു മുന്നോക്ക വിഭാഗക്കാരൻ പോലും ഉണ്ടാകില്ല എന്നതല്ലേ വസ്തുത ?

3. സംവരണത്തിന്റെ ലക്ഷ്യം ദാരിദ്ര്യ നിർമാർജനം ആണോ സാമൂഹിക സന്തുലനം ആണോ ??
ദാരിദ്ര്യ നിർമാർജനത്തിന് സാമ്പത്തിക സഹായം ദാരിദ്ര്യം aഅനുഭവിക്കുന്നവർക്ക് മാത്രം നൽകുകയും സംവരണം എന്നത് സാമൂഹികമായി പിന്തള്ളപെട്ട സമുദായങ്ങൾക്ക് നൽകുകയും അല്ലേ വേണ്ടത് ??

4. ഈ സാമ്പത്തിക സംവരണം കൊണ്ട് ഭൂരിപക്ഷ പ്രീണനം അല്ലെ സർക്കാർ ലക്ഷ്യം iഇടുന്നത്‌ ??

5. ഇപ്രകാരം സംവരണം നൽകുമ്പോൾ സംവരണത്തിന് അർഹരായവർ 50% മുകളിൽ എത്തും . അത് നിലവിൽ ഉള്ള സംവരണത്തെയും സംവരണ ഇതര വിഭാഗങ്ങളെയും ബാധിക്കില്ലേ ???

08/11/2022

നാട്ടിലേ സഖാക്കൾ ഒക്കെ കരച്ചിൽ ആണ് ..
മാധ്യമ പ്രവർത്തകർക്ക് വർഗ്ഗ ബോധം ,സ്നേഹം ഇവയൊക്കെ കുറഞ്ഞു പോയെന്നു ...

ഗവർണ്ണർ 'കടക്കു പുറത്തു ' എന്ന് ആക്രോശിച്ചപ്പോൾ ആണ് സിപിഎം സഖാക്കൾക്ക് മാധ്യമ പ്രവർത്തകരുടെ വർഗ്ഗബോധത്തെ കുറിച്ചുള്ള ചിന്ത വന്നത് ..

മാധ്യമ പ്രവർത്തകരുടെ വർഗ്ഗ ബോധം ഉണരാൻ ഒരു ശരാശരി സിപിഎം പ്രവർത്തകൻ നൽകിയ സംഭാവനകളെ സ്മരിച്ചാൽ അത് ഇപ്രകാരം ആകും ..

'കടക്കു പുറത്തു ' അങ്ങോട്ടു മാറി നിൽക്കു ' തുടങ്ങി പല തരത്തിലുള്ള വിരട്ടലുകളും കണ്ണുരുട്ടലുകളും മാധ്യമ പ്രവർത്തകർക്ക് നൽകി ആദ്യം ആദരിച്ചത് ഞങ്ങളുടെ സിപിഎം മുഖ്യനാണ് ..

മാധ്യമ പ്രവർത്തകർക്ക് 'മാ.പ്ര' എന്ന സ്ഥാനപ്പേരു നൽകി ആദരിച്ചത് ഞങൾ സൈബർ സഖാക്കൾ ആണ് ..

സെക്രെട്ടറിയേറ്റിലും നിയമസഭയിലും മാധ്യമങ്ങളെ വിലക്കിയത് ഞങ്ങൾ ഇടത് സർക്കാരാണ് ..

മാധ്യമ പ്രവർത്തകൻ ബഷീറിന്റെ കൊലപാതകം അട്ടിമറിച്ചത് ഞങ്ങളുടെ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചാണ് .

അങ്ങനെ തുടങ്ങി ഇന്ന് ഒടുവിൽ ഐപിസി ഭേദഗതി ഓർഡിനൻസിലൂടെ നടപ്പിലാക്കി മാധ്യമ സ്വാതന്ത്ര്യം കൂച്ചു വിലങ്ങിടാൻ പോകുന്നത് ഞങ്ങൾ ഇടത് സർക്കാരാണ് ...

എന്നിട്ടും നിങ്ങളുടെ വർഗ്ഗബോധം ഉണരാത്തതു എന്തേ 'മാ.പ്ര' കളെ ?????

വീട്ടിൽ പൂഴ്ത്തി വെച്ചിരുന്ന 1000, 500 നോട്ടുകൾ വെളുപ്പിക്കാൻ വിമാനം പിടിച്ചു നാട്ടിൽ എത്തിയിട്ട് ഇന്നേക്ക് 6 വർഷം ...10...
08/11/2022

വീട്ടിൽ പൂഴ്ത്തി വെച്ചിരുന്ന 1000, 500 നോട്ടുകൾ വെളുപ്പിക്കാൻ വിമാനം പിടിച്ചു നാട്ടിൽ എത്തിയിട്ട് ഇന്നേക്ക് 6 വർഷം ...

1000, 500 നോട്ടുകൾ നിരോധിച്ചാൽ കള്ളപ്പണം എല്ലാം പുറത്തു വരും എന്നും പാവപ്പെട്ടവനും സാധാരണക്കാരും എല്ലാം രക്ഷപ്പെടും എന്നുമുള്ള മോദിജിയുടെ പ്രഖ്യാപനം കേട്ടു 2016 നവംബർ 8 നു പ്രവാസം മതിയാക്കി പായും തലയിണയും ചുരുട്ടി കെട്ടി നാട്ടിൽ എത്തിയതാണ് ...

കള്ളപ്പണം പിടിച്ചിട്ടു വീതം വെച്ച വകയിൽ മോദി ചില്ലറ ഒന്നും അല്ല എന്റെ അക്കൗണ്ടിലേക്കും തള്ളി തന്നത് . അതിന്റെ പലിശ കൊണ്ട്‌ മാത്രം ആണ് ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് ... ജയ് മോദി ജി ....

കുറച്ചു കഴിഞ്ഞപ്പോൾ പല നിറത്തിൽ പല രൂപത്തിൽ കുഴിച്ചിട്ടാൽ പോലും പിടിക്കാൻ കഴിയുന്ന വിധത്തിലുള്ള ചിപ്പ് വെച്ച നോട്ടുകൾ കയ്യിൽ കിട്ടിയപ്പോൾ രാജ്യത്തിൻറെ സാങ്കേതിക വളർച്ചയെ ഓർത്തു രോമങ്ങൾ പോലും എഴുന്നേറ്റു നിന്നു ..

സോഫ്റ്റ്‌വെയർ ഹാങ്ങ് ആയതു കൊണ്ടൊ മറ്റോ ആയിരിക്കാം 2000 നോട്ടു എവിടെയാണ് എന്ന് സെർച്ച് ചെയ്തിട്ടു ചിപ്പുമായി അങ്ങോട്ടു connect ആകുന്നില്ല ....

കയ്യിൽ രണ്ടായിരത്തിന്റെ നോട്ടുള്ള സുഹൃത്തുക്കൾ നോട്ടിന് ഒപ്പം ഉള്ള selfie comment ആയി പോസ്റ്റുക ..
random comment picker ഉപയോഗിച്ചു തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിയുടെ ബാങ്ക് അക്കൗണ്ടിലേക്കു നല്ലൊരു തുക വീതം വെച്ച് നല്കുന്നതാണ് മോദിജി കനിഞ്ഞതു പോലെ .....

30/09/2022

Ponniyin Selvan | History & Fiction|

|

രാജ്യ ശില്പികളെ മറന്ന് , ചരിത്രത്തെയും , ദേശീയ ഗാനത്തെയും , ദേശീയ പതാകയേയും ഒക്കെ ചില വർഗ്ഗീയ രാഷ്ട്രീയകൂട്ടർ hijack ചെയ...
15/08/2022

രാജ്യ ശില്പികളെ മറന്ന് , ചരിത്രത്തെയും , ദേശീയ ഗാനത്തെയും , ദേശീയ പതാകയേയും ഒക്കെ ചില വർഗ്ഗീയ രാഷ്ട്രീയകൂട്ടർ hijack ചെയ്യപ്പെടുന്ന ഈ കാലത്തു രാജസ്ഥാൻ സർക്കാരിന്റെ ഈ ഓർമപ്പെടുത്തൽ തികച്ചും അഭിനന്ദനാർഹമാണ് ...

സ്വാതന്ത്ര്യ സമരങ്ങളെ ഒറ്റു കൊടുക്കുകയും , സ്വാതന്ത്ര്യ ദിനത്തേയും ഭരണഘടനയും തള്ളിപ്പറയുകയും , രാഷ്ട്രപിതാവിന്റെ നെഞ്ചത്തേക്ക് നിറയൊഴിക്കുകയും , ദേശീയ ഗാനത്തെയും ദേശീയ പതാകയേയും അംഗീകരിക്കില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്‌ത സംഘടനയുടെ പിൻതലമുറക്കാർ ഇന്ന് ഇതിനെയെല്ലാം അവരുടെ രാഷ്‌ട്രീയ സംഘടനകളോട് ചേർത്ത് കെട്ടി സ്വന്തമാക്കാൻ sശ്രമിക്കുമ്പോൾ രാജ്യ ശില്പികളെ മറക്കാതിരിക്കാൻ നമുക്ക് ശ്രമിക്കാം ...

സ്വാതന്ത്ര്യ ദിനാശംസകൾ.....🇮🇳🇮🇳🇮🇳🇮🇳


“ എവിടെ നിർഭയമാകുന്നു മാനസംഎവിടെ നിൽക്കുന്നു ശീർഷം സമുന്നതംഎവിടെ വിജ്ഞാനം പൂർണ്ണസ്വതന്ത്രമായവികലമായ് വിരാജിപ്പു നിത്യവും...
15/08/2022

“ എവിടെ നിർഭയമാകുന്നു മാനസം
എവിടെ നിൽക്കുന്നു ശീർഷം സമുന്നതം
എവിടെ വിജ്ഞാനം പൂർണ്ണസ്വതന്ത്രമാ
യവികലമായ് വിരാജിപ്പു നിത്യവും
മുക്തി തന്റെയാ സ്വർഗ്ഗരാജ്യത്തിലേ -
ക്കെന്റെ നാടൊന്നുയരണേ".........

സ്വാതന്ത്ര്യ ദിനാശംസകൾ .......🇮🇳🇮🇳🇮🇳🇮🇳🇮🇳

@ Trivandrum, India

" എവിടെ നിർഭയമാകുന്നു മാനസംഎവിടെ നിൽക്കുന്നു ശീർഷം സമുന്നതംഎവിടെ വിജ്ഞാനം പൂർണ്ണസ്വതന്ത്രമായവികലമായ് വിരാജിപ്പു നിത്യവും...
15/08/2022

" എവിടെ നിർഭയമാകുന്നു മാനസം
എവിടെ നിൽക്കുന്നു ശീർഷം സമുന്നതം
എവിടെ വിജ്ഞാനം പൂർണ്ണസ്വതന്ത്രമാ
യവികലമായ് വിരാജിപ്പു നിത്യവും
മുക്തി തന്റെയാ സ്വർഗ്ഗരാജ്യത്തിലേ -
ക്കെന്റെ നാടൊന്നുയരണേ".........

സ്വാതന്ത്ര്യ ദിനാശംസകൾ .......🇮🇳🇮🇳🇮🇳🇮🇳🇮🇳

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Nadarsha Abdul Salam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share