CPH social media

CPH social media for social work and education

01/06/2026
26/05/2026

Arafa❤️🤲🤲🤲

25/05/2026

പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി.....
പെട്രോൾ 2.61
ഡീസൽ 2.71
രണ്ടാഴ്ചക്കിടെ കൂടിയത് നാല് തവണയായി കൂടിയത് 8 രൂപ...

25/05/2026

മറക്കാൻ കഴിയാത്ത കാലഘട്ടം ❤️

ഭോജ്ശാല വിധി: സമാധാന അന്തരീക്ഷവും ന്യൂനപക്ഷ അവകാശങ്ങളും ആശങ്കയിൽമധ്യപ്രദേശിലെ ധാർ ജില്ലയിൽ നൂറ്റാണ്ടുകളായി മുസ്‌ലിംകൾ പ്...
18/05/2026

ഭോജ്ശാല വിധി: സമാധാന അന്തരീക്ഷവും ന്യൂനപക്ഷ അവകാശങ്ങളും ആശങ്കയിൽ

മധ്യപ്രദേശിലെ ധാർ ജില്ലയിൽ നൂറ്റാണ്ടുകളായി മുസ്‌ലിംകൾ പ്രാർത്ഥന നടത്തിവന്നിരുന്ന ഭോജ്ശാല – കമാൽ മൗല മസ്ജിദ് സമുച്ചയത്തിൽ ഇനിമുതൽ നിസ്കാരം അനുവദിക്കാനാവില്ലെന്ന മധ്യപ്രദേശ് ഹൈക്കോടതി വിധി അങ്ങേയറ്റം ആശങ്ക ഉണ്ടാക്കുന്നതാണ്. വെള്ളിയാഴ്ചകളിൽ മുസ്‌ലിംകൾക്ക് ഇവിടെ ജുമുഅ നിസ്കാരം നിർവഹിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള 2003-ലെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ASI) ഉത്തരവാണ് കോടതി ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. ഇതോടെ ദീർഘകാലമായി മുസ്‌ലിം വിഭാഗം അനുഭവിച്ചുപോന്ന ആരാധനാ സ്വാതന്ത്ര്യത്തിനാണ് തിരിച്ചടിയേറ്റിരിക്കുന്നത്.
ആരാധനാലയങ്ങളുടെ പദവി നിലനിർത്തുന്നത് സംബന്ധിച്ച 1991-ലെ കേന്ദ്ര നിയമത്തിന് (Places of Worship Act) വിരുദ്ധമാണ് ഈ വിധി പ്രസ്താവം. ചരിത്രപരവും പുരാതനവുമായ കേന്ദ്രങ്ങളെച്ചൊല്ലി പുതിയ തർക്കങ്ങൾ സൃഷ്ടിക്കുന്നതും,അവ ഏറ്റെടുക്കാൻ ശ്രമിക്കുന്നതും രാജ്യത്തെ ന്യൂനപക്ഷ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്. ഭൂമികൈമാറ്റത്തിലൂടെയുള്ള ഒത്തുതീർപ്പുകളല്ല, മറിച്ച് ഭരണഘടനാപരമായ നീതിയും ചരിത്രപരമായ വസ്തുതകളും ഉയർത്തിപ്പിടിക്കുകയാണ് കോടതികൾ ചെയ്യേണ്ടത്.ഖിൽജി വംശത്തിന്റെ ഭരണകാലത്ത് നിർമിക്കപ്പെട്ടതാണ് ഈ മസ്ജിദ്. ഇതിന്റെ ഉടമസ്ഥത സംബന്ധിച്ച സിവിൽ കേസ് നിലനിൽക്കെത്തന്നെയാണ്, മധ്യപ്രദേശ് ഹൈക്കോടതി ഈ സമുച്ചയത്തെ ക്ഷേത്രമായി പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്തെ ഒട്ടേറെ പൈതൃക-ആരാധനാലയങ്ങൾക്ക് നേരെ സമാനമായ അവകാശവാദങ്ങൾ ഉയർന്നുവരുന്ന പശ്ചാത്തലത്തിൽ, ഈ വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.ബാബരി മസ്ജിദ് തകർച്ചയിലേക്ക് നയിച്ച ചരിത്രപരമായ തെറ്റുകളുടെ ആവർത്തനമായി ഈ വിധിയെ കാണേണ്ടിവരുമെന്ന ആശങ്ക ശക്തമാണ്. പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണവും മതസൗഹാർദ്ദവും ഉറപ്പാക്കാൻ നീതിപീഠങ്ങൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.

15/05/2026

കുതന്ത്രങ്ങൾ മെനയാൻ
അറിയാവുന്നവരാരും
വഞ്ചനകൾക്കിരയായ
ചരിത്രമില്ല !!

വഞ്ചിക്കപ്പെട്ടവരൊക്കെ
മനസ്സിൽ കളങ്കമില്ലാത്ത
ഹൃദയശുദ്ധിയുള്ള
പാവം മനുഷ്യരായിരുന്നു.

നിങ്ങൾക്കിഷ്ടപ്പെട്ടാലും
ഇഷ്ടപ്പെട്ടില്ലെങ്കിലും
ഒരു കാര്യം സത്യമാണ്.

കുറച്ചെങ്കിലും
സ്വാർത്ഥതയില്ലാത്ത മനുഷ്യൻ
ഈ കപടലോകത്തിൽ ജീവിക്കാൻ
ഒരുപാട് പ്രയാസപ്പെടും !!

സ്വാർത്ഥതയില്ലാത്ത മനുഷ്യരുടെ
നന്മ കാണാനല്ല,
അവരുടെ നിഷ്കളങ്കതയെ
എങ്ങനെയും മുതലെടുക്കാനേ
ചുറ്റുമുള്ളവർ ശ്രമിക്കുകയുള്ളൂ !!

നിഷ്കളങ്കരായി നിന്നാൽ
ഒരായുസ്സു മുഴുവൻ
നിങ്ങൾ പരിശ്രമിച്ചു നേടിയത്
നിങ്ങളുടെ തോളിൽ ചവിട്ടി
അവർ സ്വന്തമാക്കും !!

നേടിയവനെ മാത്രം
അംഗീകരിക്കുന്നലോകം
നിങ്ങളെ എഴുതിത്തള്ളും !!

ഇന്നലെവരെ
നിങ്ങൾ അധ്വാനിച്ചതാണ്
അവരുടെ നേട്ടമെന്ന്
ഇവിടെയാരും ഓർക്കില്ല ...
ഓർത്താലൊട്ട് പറയുകയുമില്ല !!

ഉരുക്കു യന്ത്രത്തിൻ്റെ
ചക്രങ്ങൾക്കിടയിൽ
സ്വയം ഞെരിഞ്ഞമർന്ന്
സ്വന്തം മധുരനീര്
പകർന്നു നൽകുന്ന കരിമ്പിന്
നീരെടുത്തു കഴിഞ്ഞാൽ
ചവറ്റുകുട്ടയിലാണ് സ്ഥാനം !!

നിങ്ങളെ
ചൂഷണം ചെയ്യുന്നവർക്കും
നിങ്ങളെ മുതലെടുക്കുന്നവർക്കും
നിങ്ങൾ നശിച്ചുപോകുന്നത്
ഒരിക്കലുമൊരു വിഷയമല്ല,
നിങ്ങളില്ലാതായാൽ
നിങ്ങളെപ്പോലെ മറ്റൊരാളെ
അവർ കണ്ടെത്തും !!

നിറഞ്ഞൊഴുകുന്ന
ഒരു പുഴയിൽ നിന്ന്
മണലൂറ്റുന്ന ഒരാൾക്ക്
അയാളുടെ ലാഭമാണ് ലക്ഷ്യം...
പുഴ വറ്റിപ്പോകുന്നത്
അയാളുടെ പ്രശ്നമല്ല !!

നിഷ്കളങ്കത എപ്പോഴും
ഒരു ബലഹീനതയാണ് !

അൽപ്പം സ്വാർത്ഥരായില്ലെങ്കിൽ
ആവശ്യം കഴിഞ്ഞ് നമ്മൾ
കരിമ്പിൻ ചണ്ടിപോലെ
വലിച്ചെറിയപ്പെടും !!

അൽപ്പം സ്വാർത്ഥത
അത് അഹങ്കാരമല്ല,
നിലനിൽപ്പിൻ്റെ പ്രശ്നമാണ്.
അതൊരു അതിരാണ്.
മറ്റുള്ളവർ നമ്മളെ
വഞ്ചിക്കാതിരിക്കാനുള്ള
അതിര് !!

അതിരില്ലാത്ത പറമ്പ്
ആർക്കും കയറി മേയാവുന്ന
പൊതുസ്ഥലമായി മാറും !!

സഹജീവികളോട് സ്നേഹമാകാം
സഹജീവികളെ ചേർത്തുപിടിക്കാം
പക്ഷേ,
അവനവൻ്റെ നിലനിൽപ്പ്
അപകടത്തിലാക്കിക്കൊണ്ട്
അതിന് ഇറങ്ങിത്തിരിച്ചാൽ
ആത്മാഭിമാനം പോലും ചിലപ്പോൾ
ബാക്കിയുണ്ടായെന്നു വരില്ല !!

പരിധിയില്ലാത്ത നന്മയും
അതിരില്ലാത്ത നിഷ്കളങ്കതയും
അവസാനം നമ്മുടെ
അസ്തിത്വം ഇല്ലാതാക്കും !!

അർഹതപ്പെട്ടതു പലതും
അന്യർ നേടിയെടുക്കുന്നത്
കണ്ണീരോടെ നോക്കിനിൽക്കേണ്ടിവരും !!
അതിന് ഇടവരാതിരിക്കട്ടെ !!...................................
♥️✍️ജയേഷ് മൈനാഗപ്പളളി
Ⓒ Jᴀʏᴇsʜ Mʏɴᴀɢᴀᴘᴘᴀʟʟʏ
ˡⁱˢᵗᵉⁿᵉʳ ⁱⁿ ˢⁱˡᵉⁿᶜᵉ

സാർ .... കേരളം ഒരു ആഘോഷ പ്രതീതിയിലാണ് അതിൻ്റെ കാരണം അടുത്ത അഞ്ച് കൊല്ലം ഞങ്ങളെ നയിക്കാൻ പോകുന്നത് ദേ ...... ഈ വാചകം പറഞ്...
14/05/2026

സാർ .... കേരളം ഒരു ആഘോഷ പ്രതീതിയിലാണ് അതിൻ്റെ കാരണം അടുത്ത അഞ്ച് കൊല്ലം ഞങ്ങളെ നയിക്കാൻ പോകുന്നത് ദേ ...... ഈ വാചകം പറഞ്ഞ മനുഷ്യനാണ് " ഞാനും പിണറായിയൊക്കെ മരിച്ച് പോകും നമക്ക് ശേഷം നമ്മുടെ മക്കൾക്ക് ഇവിടെ സമാധാനത്തോടെ ജീവിക്കണം അധികാരം പോണെങ്കിൽ പോകട്ടെ എന്ന് വെക്കണം എന്നാലും വർഗ്ഗീയതക്ക് കുടപിടിക്കരുത് "
ഈ വാക്കിലാണ് ജനത്തിൻ്റെ പ്രതീക്ഷ നമുക്ക് പാലത്തേക്കാളും റോഡിനേക്കാളും വേണ്ടത് ഇതിൽ രണ്ടിലൂടെയും സഞ്ചരിക്കുന്ന മനുഷ്യൻ്റെ സമാധാനമാണ് ! അതാര് കെടുത്തുന്നുവോ അവരെ മുഖം നോക്കാതെ കൈകാര്യം ചെയ്യണം ! അങ്ങനെ വന്നാൽ അങ്ങ് പറഞ്ഞ വാക്കിനോട് അങ്ങ് നീതി പുലർത്തി ആ നീതിയിൽ ജനം നിങ്ങളെ നെഞ്ചേറ്റും പ്രതീക്ഷയോടെ...... എല്ലാവിധ ആശംസകളും

കണ്ണീരോർമ്മയിൽ... ആ മലമുകളിലെ ചിരികൾ മായുന്നില്ല​ഹൃദയം നുറുങ്ങുന്ന വേദനയോടെയല്ലാതെ ഈ വിയോഗത്തെ കുറിച്ച് ചിന്തിക്കാൻ പോലു...
13/05/2026

കണ്ണീരോർമ്മയിൽ...
ആ മലമുകളിലെ ചിരികൾ മായുന്നില്ല
​ഹൃദയം നുറുങ്ങുന്ന വേദനയോടെയല്ലാതെ ഈ വിയോഗത്തെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയുന്നില്ല. ഇന്നലെ വരെ നമുക്കിടയിൽ പാറിനടന്ന, കളിയും ചിരിയുമായി മങ്കട വെള്ളിലയുടെ മണ്ണിൽ നിറഞ്ഞുനിന്ന ആ നാല് കൗമാരങ്ങൾ... വിധി ഇടിമിന്നലിന്റെ രൂപത്തിൽ അവരെ ഇത്രവേഗം തട്ടിയെടുക്കുമെന്ന് ആരും കരുതിയിരുന്നില്ല.
​മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം, SYS സാന്ത്വനം മുട്ടിപ്പാലം പള്ളിയിലെ ആ അവസാന നിമിഷങ്ങൾക്ക് സാക്ഷിയാകുമ്പോൾ പ്രാർത്ഥനകൾ മാത്രമായിരുന്നു മനസ്സിൽ. പള്ളിയിലെ ആ മയ്യത്ത് നിസ്കാരത്തിൽ പങ്കുചേരുമ്പോൾ കണ്ട കാഴ്ചകൾ ആരുടെയും കണ്ണ് നനയിക്കുന്നതായിരുന്നു.

അവർ ഒരുമിച്ചു കൂടിയിരുന്ന ആ മലമുകളിൽ ഇനിയൊരിക്കലും അവരുടെ സൗഹൃദ സംഭാഷണങ്ങൾ കേൾക്കില്ല. ആ പ്രായത്തിന്റെ നിഷ്കളങ്കതയിൽ അവർ പങ്കുവെച്ച സ്വപ്നങ്ങളും, കളിയാക്കലുകളും, തമാശകളും ഇന്നും ആ കുന്നിൻപുറങ്ങളിൽ തങ്ങിനിൽക്കുന്നുണ്ടാവാം. കൂട്ടുകാരോടൊപ്പമുള്ള ആ അവസാന നിമിഷങ്ങൾ ഒരു വിടവാങ്ങലായിരുന്നുവെന്ന് ആർക്കും മനസ്സിലായില്ല.

ഈ മരണം നമ്മെയെല്ലാം ഒരു കാര്യം ഓർമ്മിപ്പിക്കുന്നു—ജീവിതം എത്ര നിസ്സാരമാണ് ! ഇന്ന് കൂടെയുള്ളവർ നാളെ ഉണ്ടാവണമെന്നില്ല. ആ യുവാക്കളുടെ വേർപാട് അവരുടെ കുടുംബങ്ങൾക്കും കൂട്ടുകാർക്കും നൽകുന്ന വേദന പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. അവരുടെ ഈ വിയോഗം നമ്മെ കൂടുതൽ ചിന്തിപ്പിക്കട്ടെ.
തെറ്റുകളിൽ നിന്ന് അകന്ന്, നന്മയുള്ള ചിന്തകളുമായി, പരസ്പരം സ്നേഹിച്ചും സഹായിച്ചും ജീവിക്കാൻ നമുക്ക് സാധിക്കണം.

നാഥാ... പ്രിയപ്പെട്ട ആ യുവാക്കളുടെ പാപങ്ങൾ പൊറുത്തു കൊടുക്കേണമേ. അവരുടെ ഖബറിടം വെളിച്ചമുള്ളതാക്കേണമേ. ആ കുടുംബങ്ങളുടെയും ഉറ്റവരുടെയും സഹിക്കാനാവാത്ത വേദനയിൽ അവർക്ക് ആശ്വാസം നൽകേണമേ.
​നമ്മുടെ പ്രാർത്ഥനകളിൽ ആ പ്രിയ സഹോദരങ്ങളെയും ഉൾപ്പെടുത്തുക. ഇനി ഒരു മലമുകളിലും ഇങ്ങനെയൊരു സങ്കടം ഉണ്ടാവാതിരിക്കട്ടെ......

Address

Perintalmanna

Telephone

+917306877596

Website

Alerts

Be the first to know and let us send you an email when CPH social media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CPH social media:

Share