Jasliya K Pandikkad

Time
05/11/2022

Time

19/10/2022

സോഷ്യൽ മീഡിയ
**********************

" മോൾ എന്തേ ....." " അവളപ്പുറത്ത് ഓൺലൈൻ ക്ലാസിലാണ് രവിയേട്ടാ... " " ഇന്ന് ഞായറാഴ്ചയല്ലേ... എന്നിട്ടും മോൾക്ക് ക്ലാസ് ഉണ്ടോ... " അയാൾ ഭാര്യയോട് ചോദിച്ചു. " കൊറോണ വന്നതിനുശേഷം ഒരുപാട് ക്ലാസുകൾ മുടങ്ങിയതല്ലേ... അതുകൊണ്ട് ഇപ്പോൾ ഞായറാഴ്ചകളിലും ക്ലാസ് ഉണ്ടെന്നാണ് മോള് പറഞ്ഞെ... "സീത മറുപടി കൊടുത്തു." അവള് തിരക്കിൽ അല്ലെങ്കിൽ ഫോൺ ഒന്ന് കൊടുത്തേ ".." ശരി ഞാൻ കൊടുക്കാട്ടോ... "അവൾ ഫോണുമായി മോളുടെ മുറിയിലേക്ക് ചെന്നു.. "മോളേ ആവണീ അച്ഛൻ വിളിക്കുന്നു ന്നാ ഫോൺ.." " ഞാൻ ക്ലാസ്സിൽ അല്ലമ്മേ എത്ര തവണ പറഞ്ഞതാണ് ക്ലാസ് നടക്കുമ്പോൾ മുറിയിലോട്ടു കയറി വരരുതെന്ന്.. " അവൾ ദേഷ്യത്തോടെ പറഞ്ഞു. " രവിയേട്ടാ മോള് ക്ലാസിലാണ്... അവൾക്ക് ഇപ്പോ വിളിക്കാൻ പറ്റില്ല എന്നാണ് പറഞ്ഞെ... "സീത നിരാശയോടെ പറഞ്ഞു. " ആ ആയിക്കോട്ടെ അവള് പഠിച്ചോട്ടെ ശല്യം ചെയ്യേണ്ട.. "

നാലു വർഷമായി രവി വിദേശത്ത് എത്തിയിട്ട്. ഭാര്യയും ഒരു മോളും അടങ്ങുന്ന കുടുംബം. പൊള്ളുന്ന ചൂടിനെയും വെയിലിനെയും കാര്യമാക്കാതെ തന്റെ കുടുംബത്തിനുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഒരു സാധു മനുഷ്യൻ. ഭാര്യ സീതയെയും മോൾ ആവണിയെയും ഇന്നുവരെ ഒരു കുറവും വരുത്താതെയാണ് അയാൾ സംരക്ഷിച്ചു പോന്നത്. അക്ഷര വിദ്യാഭ്യാസം ഇല്ലാത്ത ഒരു സാധാരണ വീട്ടമ്മയാണ് സീത. നാട്ടിലെ ഗവൺമെന്റ് കോളേജിൽ ബി എ ഇംഗ്ലീഷ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് ആവണി.സോഷ്യൽ മീഡിയ
**********************

" മോൾ എന്തേ ....." " അവളപ്പുറത്ത് ഓൺലൈൻ ക്ലാസിലാണ് രവിയേട്ടാ... " " ഇന്ന് ഞായറാഴ്ചയല്ലേ... എന്നിട്ടും മോൾക്ക് ക്ലാസ് ഉണ്ടോ... " അയാൾ ഭാര്യയോട് ചോദിച്ചു. " കൊറോണ വന്നതിനുശേഷം ഒരുപാട് ക്ലാസുകൾ മുടങ്ങിയതല്ലേ... അതുകൊണ്ട് ഇപ്പോൾ ഞായറാഴ്ചകളിലും ക്ലാസ് ഉണ്ടെന്നാണ് മോള് പറഞ്ഞെ... "സീത മറുപടി കൊടുത്തു." അവള് തിരക്കിൽ അല്ലെങ്കിൽ ഫോൺ ഒന്ന് കൊടുത്തേ ".." ശരി ഞാൻ കൊടുക്കാട്ടോ... "അവൾ ഫോണുമായി മോളുടെ മുറിയിലേക്ക് ചെന്നു.. "മോളേ ആവണീ അച്ഛൻ വിളിക്കുന്നു ന്നാ ഫോൺ.." " ഞാൻ ക്ലാസ്സിൽ അല്ലമ്മേ എത്ര തവണ പറഞ്ഞതാണ് ക്ലാസ് നടക്കുമ്പോൾ മുറിയിലോട്ടു കയറി വരരുതെന്ന്.. " അവൾ ദേഷ്യത്തോടെ പറഞ്ഞു. " രവിയേട്ടാ മോള് ക്ലാസിലാണ്... അവൾക്ക് ഇപ്പോ വിളിക്കാൻ പറ്റില്ല എന്നാണ് പറഞ്ഞെ... "സീത നിരാശയോടെ പറഞ്ഞു. " ആ ആയിക്കോട്ടെ അവള് പഠിച്ചോട്ടെ ശല്യം ചെയ്യേണ്ട.. "

നാലു വർഷമായി രവി വിദേശത്ത് എത്തിയിട്ട്. ഭാര്യയും ഒരു മോളും അടങ്ങുന്ന കുടുംബം. പൊള്ളുന്ന ചൂടിനെയും വെയിലിനെയും കാര്യമാക്കാതെ തന്റെ കുടുംബത്തിനുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഒരു സാധു മനുഷ്യൻ. ഭാര്യ സീതയെയും മോൾ ആവണിയെയും ഇന്നുവരെ ഒരു കുറവും വരുത്താതെയാണ് അയാൾ സംരക്ഷിച്ചു പോന്നത്. അക്ഷര വിദ്യാഭ്യാസം ഇല്ലാത്ത ഒരു സാധാരണ വീട്ടമ്മയാണ് സീത. നാട്ടിലെ ഗവൺമെന്റ് കോളേജിൽ ബി എ ഇംഗ്ലീഷ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് ആവണി. തന്റെ മോളെയും ഭാര്യയെയും പൊന്നുപോലെയാണ് അയാൾ നോക്കുന്നത്. ജീവിതം തന്നെ മോൾക്ക് വേണ്ടി മാറ്റിവെച്ചത് പോലെയാണ് അയാളുടെ പല പ്രവർത്തനങ്ങളും. ഏത് ഇഷ്ടങ്ങൾക്കും കൂടെ നിന്നു. നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു ആവണി. അതുകൊണ്ടുതന്നെ പ്ലസ് ടു നല്ല മാർക്കോടുകൂടി വിജയിച്ചാൽ ഒരു വലിയ സമ്മാനം തരുമെന്ന് വാഗ്ദാനം ചെയ്തതിന്റെ പേരിലാണ് വിലകൂടിയ ഒരു ആൻഡ്രോയിഡ് ഫോണ് മോൾക്ക് വേണ്ടി വാങ്ങിയത്. അച്ഛൻ ഒന്നു വിളിച്ചാൽ വാർത്ത വാ തോരാതെ സംസാരിച്ചിരുന്ന അവൾക്ക് ഇന്ന് ഒരു വിശേഷം ചോദിക്കാൻ പോലും സമയമില്ല... നാലു വർഷത്തിനിടെ അയാൾ ചെറിയൊരു വീടു വെച്ചു. അത്യാവശ്യ എല്ലാ സൗകര്യങ്ങളും അടങ്ങുന്ന ഒരു ചെറിയ വീട്. തന്റെ ഭാര്യക്കും തനിക്കും കിട്ടാത്ത വിദ്യാഭ്യാസം തന്റെ മോൾക്ക് കിട്ടാതിരിക്കാൻ പാടില്ല എന്നുള്ള വാശി കൊണ്ട് തന്നെ നാട്ടിലെ അറിയപ്പെട്ട ഗവൺമെന്റ് കോളേജിൽ തന്നെ മോളെ ചേർത്തു. സാമാന്യം ശമ്പളമുള്ള നല്ലൊരു ജോലി അയാൾക്കുള്ളതുകൊണ്ട് ഒരു അല്ലേലും അലട്ടലുമില്ലാതെ ജീവിതം മുന്നോട്ടു പോയി. അതിനിടക്കാണ് വില്ലനായി കൊറോണ എത്തിയത്. ചൈനയിലും ഇന്ത്യയിലും മാത്രമല്ല ഗൾഫ് രാജ്യങ്ങളിലും ഈ വൈറസ് എത്തിയപ്പോൾ ഒരുപാട് ആളുകളുടെ ജോലി നഷ്ടമായപ്പോൾ കൂട്ടത്തിൽ അയാളും ഉണ്ടായിരുന്നു. എന്നാലും തന്റെ വേദനകളും പരിഭവങ്ങളും തൊഴിലില്ലായ്മയും ഒന്നും അയാൾ ഭാര്യയെയും മകളെയും അറിയിച്ചില്ല.

" രാവിലെ പാല് കൊണ്ടുവന്നപ്പോൾ ജാനകി ചേച്ചിയാണ് പറഞ്ഞത് കല്യാണി അമ്മയുടെ മോൾ ബിന്ദുവിന് കൊറോണയാണത്രേ.. കല്യാണി അമ്മയും രാഘവേട്ടനും അവരുടെ ബന്ധുവിന്റെ വീട്ടിലേക്ക് മാറി എന്നാണ് പറഞ്ഞത്... "സീത വെപ്രാളപ്പെട്ടു കൊണ്ടാണ് ഫോണിലൂടെ അത് പറഞ്ഞത്." അതെയോ.. എന്നാലിനി നീയും മോളും ഒന്നും എങ്ങോട്ടും പുറത്തേക്കൊന്നും പോവേണ്ട... പിന്നെ സീതാ അടുത്തയാഴ്ച ഞാൻ നാട്ടിലേക്ക് വരുന്നുണ്ട്.. മലയാളികളെയൊക്കെ ഇവിടെ നിന്നും ഒഴിവാക്കുകയാണ്... എയർപോർട്ടിൽ കൊറോണ ടെസ്റ്റ് ഉണ്ടെന്നാണ് അറിഞ്ഞത്. അതുകൊണ്ട് നാട്ടിൽ വന്നാൽ ഞാൻ ഒരാഴ്ച കോറന്റൈനിൽ കഴിയേണ്ടി വരും. നമ്മുടെ തെക്കേ അറ്റത്തുള്ള ആ റൂം ഒന്ന് സെറ്റപ്പാക്കി നീ വെക്കണം... " അയാൾ പറഞ്ഞു... " ആണോ ഏട്ടൻ നാട്ടിലേക്ക് വരുന്നുന്നോ... വല്ലാത്തൊരു ഗതിയേ... ഈ കൊറോണ എന്തൊക്കെ ആക്കി തീർക്കുമോ എന്തോ... "സീത സങ്കടത്തോടെ പറഞ്ഞു. പിന്നെയും അവർ ഒരുപാട് സംസാരിച്ചു. നാലു വർഷത്തിനിടയ്ക്ക് ഒന്നും സമ്പാദിക്കാതെ സ്വദേശത്തേക്ക് അയാൾ മടങ്ങാൻ ഒരുങ്ങുന്നു.. എന്തൊക്കെയോ വല്ലാത്തൊരു അസ്വസ്ഥത അയാളെ വേട്ടയാടാൻ തുടങ്ങി. വിദേശത്തേക്ക് വരുമ്പോൾ താൻ കണ്ടിരുന്ന സ്വപ്നങ്ങൾ.. ഭാര്യ.. മോൾ... മോളുടെ പഠനം.. വിവാഹം... ഭാവിയെക്കുറിച്ച് അങ്ങനെ പലതും അയാൾ പ്രതീക്ഷ നട്ടുപിടിപ്പിച്ചിരുന്നു. എന്നാൽ ഇന്നിതാ ഒരു കുഞ്ഞു വൈറസ് കൊണ്ട് എല്ലാം തകിടം മറിഞ്ഞു കൊണ്ടിരിക്കുന്നു.

" കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.. മാസ്ക് ധരിക്കുക.. കൂട്ടംകൂട്ടമായി കൂടി നിൽക്കരുത്... എല്ലാവരും വീടുകളിൽ സുരക്ഷിതരായിട്ടിരിക്കുക...ഭയമല്ല ജാഗ്രതയാണ് വേണ്ടത്.. " നഗര വേദിയിലൂടെയും ഗ്രാമ മേഖലകളിലൂടെയും പോക്കറ്റ് റോഡുകളിലൂടെയും എല്ലാം പോലീസ് മുന്നറിയിപ്പുകൾ വന്നുകൊണ്ടിരുന്നു... കടകളും കമ്പോളങ്ങളും സ്കൂളുകളും തുടങ്ങി സകല ഓഫീസുകളും എല്ലാം അടച്ചുപൂട്ടി. അങ്ങാടികൾ വിജനമായി. രവി നാട്ടിലെത്തി. പോലീസിന്റെയും പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തിൽ എല്ലാ ചെക്കിങ്ങിനു ശേഷം അയാൾ വീട്ടിലേക്ക് വന്നു.. ഭാര്യയും മോളും അപ്പുറത്തെ റൂമിലും അയാൾ ഇപ്പുറത്ത് റൂമിലുമായി ഒരാഴ്ച കഴിഞ്ഞു. ഇന്നിനി വീണ്ടും രവിക്ക് ടെസ്റ്റ് ഉണ്ട്. ഹെൽത്ത് സെൻട്രലിൽ നിന്നും അധികൃതരെത്തി അയാളെ വീണ്ടും പരിശോധിച്ചു. നേരിയ ജലദോഷം ഉള്ളതിനാൽ വീട്ടിൽ നിന്നും മാറി നിൽക്കണം എന്നും രണ്ടാഴ്ച കൂടി ഹെൽത്ത് സെന്ററിന് കീഴിലുള്ള കോറന്റൈൻ റൂമിലേക്ക് മാറണമെന്നുമുള്ള നിർദ്ദേശം കൊടുത്തു. അവരുടെ വണ്ടിയിൽ തന്നെ അയാളെ കൊണ്ടുപോയി... അതിനിടെ നാട്ടിലാകെ ഒരു വാർത്ത പരന്നു. രവിക്ക് കൊറോണ സ്ഥിരീകരിച്ചെന്നും അയാളെ കൊറോണ രോഗികളെ കൊണ്ടുപോകുന്ന വണ്ടിയിൽ കൊണ്ടുപോയെന്നും അയാളുടെ ഭാര്യക്കും മോൾക്കും ലക്ഷണം ഉണ്ടെന്നും... കേട്ടവർ കേട്ടവർ പിന്നെ ആ ഭാഗത്തേക്ക് പോയതേയില്ല. രവി നാട്ടിൽ വന്നതിനുശേഷം പോലും പാല് കൊണ്ടുവന്നിരുന്ന ജാനകി ചേച്ചി അടക്കം ഇന്ന് തിരിഞ്ഞു നോക്കാതെയായി. സീതയും മോളും ഒറ്റക്കായി.. ഒരുനേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ അവർ നട്ടം തിരിഞ്ഞു. വാങ്ങി വെച്ചിരുന്ന എല്ലാ സാധനങ്ങളും തീർന്നിരിക്കുന്നു. പല സന്നദ്ധ സംഘടനകളും കൊടുത്തിരുന്ന ഭക്ഷ്യ കിറ്റുകളും മറ്റുമായി കുറച്ചുനാൾ കൂടി അവർ മുന്നോട്ടുപോയി.. ഒരു ജലദോഷം വന്നതിന്റെ പേരിൽ അയാളെ സുരക്ഷയ്ക്ക് വേണ്ടി മാറ്റി നിർത്തിയത് കൊണ്ട് ആരോ ഒരാളുടെ തെറ്റിദ്ധാരണ കൊണ്ട് ഉണ്ടായ സംസാരമാണ് നാട്ടിൽ ആകെ കൊറോണ എന്ന വ്യാജവാർത്ത പരത്തിയത്. അറിഞ്ഞവർ അറിഞ്ഞവർ വാട്സാപ്പിലും മെസ്സഞ്ചറിലും മറ്റുമായി വാർത്തകൾ പ്രചരിപ്പിക്കാൻ തുടങ്ങി.

അവിടെ ആ കോറന്റൈൻ റൂമിൽ രവിയുടെ ഫോണിലും താനുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ എത്തി. ആ സാധു മനുഷ്യന്റെ മനസ്സ് പിടഞ്ഞു.. അവിടെയിരുന്ന് അയാൾ പൊട്ടി കരഞ്ഞു.. തനിക്ക് ജലദോഷം മാത്രമേയുള്ളൂ എന്നും കൊറോണ ഇല്ല എന്നും അയാൾ എത്ര മെസ്സേജുകൾ അയച്ചിട്ടും ആരും വിശ്വസിക്കുന്നില്ല അതിനുമുമ്പേ അത്രത്തോളം ആ വാർത്ത പരന്നിരുന്നു.

സീതയും മോളും കുറച്ചൊരു ആശ്വാസത്തിലാണ് ഇപ്പോൾ. കൊറോണയുടെ വീതി കുറച്ച് ഒന്ന് മാറിയിട്ടുണ്ട്. നിയമങ്ങൾ പാലിച്ചുകൊണ്ട് പുറത്തേക്കിറങ്ങാം എന്ന് പോലീസിന്റെ മുന്നറിയിപ്പുകൾ വന്നു. സീതയുടെ മനസ്സും സന്തോഷിച്ചു. രണ്ടാഴ്ചത്തെ വാസം കഴിഞ്ഞ് ഇന്നാണ് രവിക്ക് ടെസ്റ്റ് ചെയ്യേണ്ട ദിവസം. ആരോഗ്യപരിപാലകർ അദ്ദേഹത്തിന്റെ റൂമിന അടുത്തേക്ക് വന്നു.. ഡോറിൽ മുട്ടി. ഡോറ് തുറക്കാത്തതുകൊണ്ട് വീണ്ടും മുട്ടി. അവർ വിളിച്ചു. പ്രതികരണം ഒന്നും വരാതിരുന്നപ്പോൾ വന്നവരിൽ ഒരാൾ തുറന്നു കിടന്നിരുന്ന ജനലിലൂടെ ഉള്ളിലേക്ക് നോക്കി. അവിടെ അയാൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു ഉടുമുണ്ടിൽ തൂങ്ങിയാടുന്ന രവിയുടെ ശരീരം.. അവർ ഡോർ ചവിട്ടി തുറന്നു... ഫാനിൽ തൂങ്ങിയാടുന്ന അമൃത ദേഹത്തെ അവർ താഴെ ഇറക്കി. കൊറോണ ടെസ്റ്റ് നടത്തി. ഫലം നെഗറ്റീവ് ആയിരുന്നു.. തന്റെ സ്വപ്നങ്ങൾ എല്ലാം മാറ്റിവെച്ചുകൊണ്ട് കുടുംബത്തിനു വേണ്ടി വർഷങ്ങളോളം അധ്വാനിച്ച് ഒരുവേള ജോലി പോയപ്പോൾ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസിക്ക് നാട്ടുകാർ കൊടുത്ത സ്വീകരണത്തിന്റെ ബാക്കിപത്രമായി അയാൾ മാറി.

മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തു. ആത്മഹത്യ എന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൊറോണഫലം നെഗറ്റീവ് ആയതുകൊണ്ട് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരാമെന്ന് പോലീസും അധികൃതരും പറഞ്ഞു. വർഷങ്ങൾക്കുശേഷം നാട്ടിലെത്തിയ സ്വന്തം ഭർത്താവിനെ കാണുന്നത് ജീവച്ഛവം ആയിട്ട്... രവിയുടെ വീട്ടിൽ പന്തൽ ഉയർന്നു.. ആളുകൾ കൂടി. കൂട്ടത്തിൽ ഒരാൾ പറയുന്നത് കേട്ടു.. " ആ പെണ്ണിന്റെ ഒരു കഷ്ടകാലം.. കെട്ടിയോനോ തൂങ്ങി ചത്തു... ഒരു മകൾ ഉള്ളത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കവലയിലെ ഒരുത്തന്റെ കൂടെ ഇന്ന് രാവിലെ ഒളിച്ചോടി പോയത്രേ...

Jasliya K
Pandikkad

13/10/2022

അയാൾ തെല്ലൊരു ഭയത്തോടെ ചുറ്റും നോക്കി. റെയിൽവേസ്റ്റേഷൻ ഏതാണ്ട് വിജനമായിരിക്കുന്നു. വെളുക്കുന്നതുവരെ ഇനി വണ്ടിയൊന്നുമില്ല
*****************************
പകലോൻ അസ്തമിച്ച ആ സന്ധ്യാ നേരത്ത് തെരുവിന്റെ വീഥിയിലൂടെ അയാൾ നടക്കുകയാണ്. മുഷിഞ്ഞ വേഷം, നരച്ച താടി, ജഡ പിടിച്ച മുടി, കയ്യിൽ ഒരു ചുക്കി ചുളിഞ്ഞ ബാഗ്...ആരെയും ശ്രദ്ധിക്കുന്നില്ല.. കണ്ണുകളിൽ രോഷം ആളി കത്തുന്ന പോലെയുണ്ട്... ശരീരം നന്നായി വിയർക്കുന്നുണ്ട്..

നേരം വെളുക്കും മുമ്പ് ഡൽഹിയിൽ എത്തണം. തന്റെ കുടുംബത്തെ കണ്ടുപിടിക്കണം. അച്ഛനും അമ്മയും ജീവിച്ചിരിപ്പുണ്ടോ എന്നൊന്നും അറിയില്ല. എങ്കിലും തനിക്ക് പോയേ പറ്റൂ. അതിനുമുമ്പ് തന്റെ ലക്ഷ്യം നേടണം. ചിന്തകൾ കാടു കയറാൻ തുടങ്ങി. ആരോടോ ഉള്ള വാശിക്കുമേൽ അന്ന് തിരുവനന്തപുരത്തേക്ക് ട്രെയിൻ കയറുമ്പോൾ കയ്യിൽ ഉണ്ടായിരുന്നത് ഇതേ മുഷിഞ്ഞ ബാഗ് തന്നെയായിരുന്നു. അയാൾ ഓർക്കാൻ തുടങ്ങി. 150 രൂപ, ഒരു വെള്ളത്തിന്റെ കുപ്പി, ഒരു ജോഡി ഡ്രസ്സ്.. പകലിലും രാത്രിയിലും അലഞ്ഞുതിരിഞ്ഞു നടന്ന നാളുകൾ. ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി പലരോടും യാചിച്ചു. എല്ലാവരും ആട്ടിയോടിക്കപ്പെട്ടപ്പോൾ അതിജീവനത്തിനുവേണ്ടി മറ്റൊരു വഴി തിരഞ്ഞെടുത്തു. അധികമാരും പോകാത്ത വഴി. മോഷണം പിടിച്ചുപറി തുടങ്ങി കള്ളും കഞ്ചാവും പെണ്ണും എല്ലാം അയാളുടെ ലഹരിയിൽ വീണുപോയി. ആയുസ്സിന്റെ നല്ലകാലം മുഴുവൻ ഈ നാട്ടിൽ കഴിഞ്ഞതുകൊണ്ട് സകല തെരുവുകളും വഴികളും റോഡുകളും അയാൾക്ക് മനപ്പാഠമായിരുന്നു. നിവൃത്തികേടുകൊണ്ട് ചെയ്തു പോയതാണെങ്കിലും അയാൾ ചെയ്യുന്നതു മുഴുവൻ മോശമായതിനാൽ ഒരാൾക്കും അയാളോട് ഒട്ടും ഇഷ്ടം ഉണ്ടായിരുന്നില്ല. എന്നാൽ ഒരാൾ മാത്രം അയാൾക്ക് തുണയായി വന്നു. അയാളുടെ കുറ്റങ്ങളെയും കുറവുകളെയും അംഗീകരിച്ചുകൊണ്ട് തന്നെ അയാളുടെ കൂടെ ജീവിച്ചു. ജീവിതത്തിന് ഒരു അർത്ഥം അയാൾ അതിലൂടെ കണ്ടെത്തി. എന്നാൽ ഇന്ന് ചെറിയൊരു തെറ്റിദ്ധാരണയുടെ പേരിൽ അയാൾ ഒറ്റക്കായിരിക്കുന്നു.ഇനിയും ഇവിടെ ജീവിക്കാൻ സാധ്യമല്ല. ചിന്തകൾ വീണ്ടും അയാളെ പിടിച്ചു കുലുക്കാൻ തുടങ്ങി. കാലം എത്രയോ മാറിയിരിക്കുന്നു. ഇന്ന് അമ്പതിയാറു വയസ്സായി. കയ്യിൽ അതേ മുഷിഞ്ഞ ബാഗുമായി നാട്ടിലേക്ക് മടങ്ങുമ്പോൾ അതിനകത്തുള്ള വസ്തുക്കൾക്ക് മാത്രം മാറ്റം വന്നിരിക്കുന്നു. മൂർച്ചയുള്ള ഒരു പേന കത്തി, ഒരു തോർത്തുമുണ്ട്, ഒരു ചുറ്റിക, കുറച്ച് ലഹരി വസ്തുക്കൾ..

റോഡ് തിരിഞ്ഞ് അയാളിപ്പോൾ റെയിൽവേ സ്റ്റേഷനിൽ എത്തി. അവിടെ യാത്രക്കാർ ഒരുപാട് ഇല്ലെങ്കിലും അവിടെയും ഇവിടെയുമായി ആളുകൾ ഉണ്ടായിരുന്നു. അയാളുടെ കണ്ണുകൾ ആരെയോ പരതുന്നുണ്ട്.. നടത്തത്തിന് ധൃതി കൂടി. " യാത്രക്കാരുടെ ശ്രദ്ധക്ക്... തിരുവനന്തപുരം മുതൽ ഡൽഹി വരെ പോകുന്ന രാജധാനി എക്സ്പ്രസ്സ്‌ അല്പസമയത്ത്തിനകം പ്ലാറ്റ്ഫോം നമ്പർ രണ്ടിൽ എത്തിച്ചേരുന്നതാണ്". റെയിൽവേ സ്റ്റേഷനിൽ അറിയിപ്പ് വന്നു. അയാൾ ധൃതയിൽ ആരെയോ തിരയുന്നുണ്ട്. ഒടുവിൽ അയാളുടെ കണ്ണുകൾ അവളിൽ പതിച്ചു നിന്നു. നീണ്ട മുടിയുള്ള മഞ്ഞ ചുരിദാർ ധരിച്ച് മെലിഞ്ഞ വെളുത്ത സുന്ദരിയായ 35 നോട് അടുത്ത് പ്രായം തോന്നിക്കുന്ന ഒരു യുവതി. അയാൾ ആ തിരക്കിനിടയിലും ആരും അറിയാതെ അവളുടെ പിന്നിലൂടെ നടന്നു.

വലിയ ശബ്ദത്തോടെ ട്രെയിൻ പ്ലാറ്റ്ഫോമിൽ വന്നു നിന്നു. ആളുകൾ കയറാൻ തുടങ്ങി. അവൾ ആ ട്രെയിനിന്റെ രണ്ടാം കയറി. അവളുടെ കൂടെ അയാളും കയറി. പക്ഷേ അവൾ അറിഞ്ഞിരുന്നില്ല അയാൾ അയാൾ അവളെ പിന്തുടരുന്ന കാര്യം. ഇപ്പോൾ ഏകദേശം 11 മണി ട്രെയിൻ വലിയ ശബ്ദത്തോടെ ഓടിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ യാത്രക്കാരും കുറവാണ്.. ഏറിവന്നാൽ ഒന്നോ രണ്ടോ ആളുകളുണ്ട് അവരൊക്കെയും ഉറക്കത്തിലും ആണ്. വിൻഡോ സീറ്റിന് അരികിലായി അയാളിരുന്നു തൊട്ടപ്പുറത്തെ രണ്ടു സീറ്റുകൾക്കപ്പുറം അവളും ഉണ്ടായിരുന്നു. പിന്നീടുള്ള അയാളുടെ നീക്കങ്ങൾ വളരെ ആസൂത്രിതമായിരുന്നു. ട്രെയിനിൽ ഇപ്പോൾ ആരുമില്ല. അവളും ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് വീണു പോയിരിക്കുന്നു. ഇതാണ് അയാൾ കാത്തിരുന്ന സമയം. പതിയെ തന്റെ ബാഗ് തുറന്നു. തിളക്കമുള്ള മൂർച്ചയേറിയ ആ കത്തിയിലേക്ക് ഒരു പ്രാവശ്യം അയാൾ ഒന്ന് നോക്കി. അയാളുടെ രക്തയോട്ടം കൂടാൻ തുടങ്ങി. കൈകൾ വിറക്കാൻ തുടങ്ങി. കണ്ണുകളിൽ രോഷാഗ്നി പടർന്നു. അയാൾ ഇരുന്നിടത്തുനിന്നും മെല്ലെ എഴുന്നേറ്റു. പതിയെ അവൾ ക്കരികിലെത്തി. കയ്യിൽ ഉണ്ടായിരുന്ന കത്തി ആഞ്ഞൊന്നു വീശി.. പിന്നെയൊന്നും നോക്കിയില്ല ഒറ്റക്കുത്ത്. കത്തിയുടെ പകുതിയിലധികവും കൃത്യം അവളുടെ കഴുത്തിൽ ആണ്ടു പോയി. കുത്തിയ അതേ സ്പീഡിൽ അയാൾ കത്തി വലിച്ചെടുത്തു. ഹാ എന്നൊരു ശബ്ദത്തോടെ അവൾ മറിഞ്ഞുവീണു. രക്തം ധാരധാരയായി ഒഴുകാൻ തുടങ്ങി. ട്രെയിൻ ഏകദേശം അടുത്ത സ്റ്റേഷനോട് അടുത്തു. അയാൾ രക്തക്കറ പിടിച്ച ആ കത്തിയുമായി ഡോറിനരികിലേക്ക് ചെന്നു. സ്റ്റേഷനിൽ എത്തിയതും ചാടിയിറങ്ങി.

തന്നെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ പേടിയോടെ അയാൾ ചുറ്റും നോക്കി. എങ്കിലും അയാളുടെ മനസ്സിൽ സന്തോഷം നിറഞ്ഞാടിയിരുന്നു. കൂടെ നിന്നവൾ ചെറിയൊരു തെറ്റിദ്ധാരണ കൊണ്ട് തന്നെ സംശയിച്ചപ്പോൾ തെറ്റ് തിരുത്തി കൊടുത്തിട്ടും മനസ്സിലാക്കാത്ത കാമുകിയെ കൊന്ന സന്തോഷം... അയാൾ പൊട്ടിച്ചിരിച്ചു..തന്റെ ലക്ഷ്യം വിജയിച്ചിരിക്കുന്നു. നാളെ പത്രങ്ങളിൽ വാർത്ത വരും. അതിനുമുമ്പ് ഇവിടം വിട്ടു പോകണം. ഒരിക്കലും ആരും തന്നെ തിരിച്ചറിയരുത്. ഇനി ഈ നാട്ടിലേക്കൊരു മടക്കമില്ല. അയാൾ തെല്ലൊരു ഭയത്തോടെ ചുറ്റും നോക്കി. റെയിൽവേ സ്റ്റേഷൻ ഏതാണ്ട് വിജനമായിരിക്കുന്നു. വെളുക്കുന്നതുവരെ ഇനി വണ്ടിയൊന്നുമില്ല...

Jasliya K
Pandikkad

13/10/2022

മണ്ടത്തരങ്ങളുടെ മാനിഫെസ്റ്റോയാണ് ഇപ്പോൾ നമ്മെ ഭരിക്കുന്നത്. ഫാസിസത്തിനെതിരായ രാഷ്ട്രീയ ഐക്യം ഒരു മരീചികയാകുമ്പോൾ നമുക്ക് ചെയ്യാനുള്ള ബദൽ
*****************************

സമകാലിക രാഷ്ട്രീയത്തിൽ ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്ന മുതലാളിത്തത്തിന്റെ മറ്റൊരു രൂപമാണ് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അഴിഞ്ഞാട്ടം. ജനാധിപത്യത്തിന് പകരം ഒരു സ്വേച്ഛാധിപത്യ രീതിയിലുള്ള ഒരുതരം ഭരണവ്യവസ്ഥയാണ് ഞാനടങ്ങുന്ന പൊതുസമൂഹം കണ്ടുകൊണ്ടിരിക്കുന്നതും അനുഭവിച്ചുകൊണ്ടിരിക്കുന്നതും. യഥാർത്ഥത്തിൽ മുതലാളിത്തത്തിന്റെ സുഗമമായ നീക്കങ്ങൾക്ക് തടസ്സം ഉണ്ടാവുമ്പോൾ അത്തരം വെല്ലുവിളികളെ നേരിടുന്നതിനുള്ള സവിശേഷമായ ഒരു രാഷ്ട്രീയ പ്രതികരണം ആയാണ് ഫാസിസത്തെ ഉപയോഗിക്കുന്നത്.

വൈവിധ്യങ്ങൾ ഏറെ നിലനിൽക്കുന്ന ഇന്ത്യൻ സമൂഹത്തിൽ അതിന്റെ തനതായ പാരമ്പര്യത്തെ നശിപ്പിച്ച് എല്ലാ സമൂഹങ്ങളെയും തങ്ങളുടെ വറുതിയിൽ വരുത്തിച്ച് എല്ലാ വിഭാഗങ്ങളെയും വരിഞ്ഞുമുറുക്കി സാമൂഹ്യഘടനയെ തന്നെ തകർക്കും വിധത്തിൽ ആഭാസങ്ങളും അക്രമങ്ങളും ഫാസിസ്റ്റ് ഭരണകൂടം അഴിച്ചുവിടുമ്പോൾ തകർന്നു വീഴുന്നത് ജനാധിപത്യത്തിന്റെ അടിത്തറയാണ്. എല്ലാത്തിനും സംരക്ഷണം നൽകിക്കൊണ്ട് പാരമ്പര്യത്തെ കൂട്ടുപിടിച്ചുകൊണ്ട് പാവപ്പെട്ടവന്റെ സ്വപ്നങ്ങൾക്ക് ചിറക് വിടർത്താൻ ശക്തി നൽകി കൊണ്ട് പണക്കൊഴുപ്പിൽ കുതിച്ചുയരുന്ന മുതലാളിത്തത്തെ തകർത്തുകൊണ്ട് ഒരു കാലഘട്ടത്തിന്റെ ഭരണാധികാരികളും ജനങ്ങളും ജനാധിപത്യത്തെ പടുത്തുയർത്തി കൊണ്ടുവന്നപ്പോൾ കാലഭേദങ്ങൾക്കിടയിൽ മാറ്റങ്ങൾക്ക് ഞാനും നിങ്ങളും അടങ്ങുന്ന പൊതു സമൂഹം സാക്ഷിയായപ്പോൾ നമുക്ക് പിന്നീട് നേരിടേണ്ടി വന്നത് പേടിയും അക്രമങ്ങളും കൊലപാതകങ്ങളും ചൂഷണങ്ങളും നിറഞ്ഞ മറ്റൊരു യുഗത്തെയാണ്. ഇത് ഇനിയും ആവർത്തിച്ചു കൂടാ. ആ പഴയ പാരമ്പര്യം കാണിച്ചുതന്ന അല്ലെങ്കിൽ നമ്മുടെ ദേശീയ നേതാക്കൾ ഉയർത്തിക്കൊണ്ടുവന്ന ആ ജനാധിപത്യത്തെ ഇനിയും ഇന്ത്യയിൽ ഇരട്ട ശക്തിയോടെ തന്നെ നമുക്ക് തിരിച്ചുകൊണ്ടുവരണം അതിന് നാം ഓരോരുത്തരും ആത്മാർത്ഥമായിട്ടുള്ള പരിശ്രമം നടത്തണം

'ഞാൻ' , 'നീ' എന്നുള്ള പ്രയോഗം മാറ്റി നമ്മൾ എന്ന ഒറ്റക്കെട്ടിലേക്ക് നാം മാറേണ്ടിയിരിക്കുന്നു. അതിനു വേണ്ടി സംഘടനകളും മതങ്ങളും വംശങ്ങളും വർഗ്ഗങ്ങളും ഒറ്റക്കെട്ടായി നിലനിന്നുകൊണ്ട് ഈ രാജ്യത്തിന്റെ അന്തസ്സിനും അഭിമാനത്തിനും വേണ്ടി പോരാടാൻ തയ്യാറാവണം. മുമ്പ് ബ്രിട്ടീഷുകാരോട് ഇന്ത്യൻ ജനത നേരിട്ടിരുന്ന അതേ വാശിയും വീറും വെച്ച് അതിലേറെ പതിന്മടങ്ങ് ശക്തിയോടെ ഈ ഫാസിസ്റ്റ് ഭരണകൂടത്തെ ഇല്ലാതെയാക്കാൻ നാം ഒറ്റക്കെട്ടായി പ്രവർത്തിച്ച് മതിയാകൂ. നമ്മൾ പ്രവർത്തിക്കുകയാണെങ്കിൽ അതിന് ഫലവും കാണും. കാരണം ഈ രാജ്യം ആരുടെയും കുത്തകയല്ല. യുള്ള ഓരോ പൗരനും തന്റെ ദേശത്തിനുവേണ്ടി പോരാടാനും അഭിപ്രായം പറയാനും സ്വതന്ത്രമായി ചിന്തിക്കാനും ഭരണഘടന അവകാശം നൽകുന്നുണ്ട്. അതുകൊണ്ട് ഫാസിസ്റ്റ് ഭരണത്തിനുമുന്നിൽ സ്വന്തം രാജ്യത്തെ ഒരിക്കലും അടിയറവ് വെക്കേണ്ട ആവശ്യമില്ല. അതിന് പ്രവർത്തിച്ച മതിയാവൂ ഇനിയൊരു പുതിയ പുലരിയെ സ്വപ്നം കണ്ട് പുതിയൊരു രാജ്യത്തെ പടുത്തുയർത്തി എല്ലാ മതത്തിനും എല്ലാ ഭാഷക്കും എല്ലാ വേഷത്തിനും എല്ലാം ദേശത്തിനും എല്ലാ സംസ്കാരത്തിനും അതിന്റേതായ സ്ഥാനം പദവി നൽകിക്കൊണ്ട് ജനാധിപത്യത്തെ വീണ്ടും നമുക്ക് ഉയർത്തിക്കൊണ്ടു വരണം.

Jasliya K
Pandikkad

03/10/2022

വിശപ്പിൽ എരിയുന്ന വയർ
************************

" മോളെ അമ്മൂ എണീക്ക്... എണീറ്റ് മുഖം കഴുകി വാ... നേരം ഒരുപാട് ആയി അമ്മക്ക് പോവണ്ടേ.... ". അമ്മയുടെ വിളി കേട്ട് ഉറക്കച്ചടവോടെ ആ ഒമ്പതു വയസുകാരി കണ്ണ് തിരുമ്മി എഴുന്നേറ്റ് വേഗം പോയി മുഖം കഴുകി... " അമ്മാ വയറു വേദനിക്കുന്നു... നിക്ക് വിശക്കുന്നു എന്തെങ്കിലും താ അമ്മേ ".. പൊന്നു മോളുടെ ദയനീയമായ ചോദ്യത്തിന് മുന്നിൽ രമക്ക് ഉത്തരം ഇല്ലായിരുന്നു..." ഇന്ന് വരുമ്പോ അമ്മ എന്തായാലും ചോറ് കൊണ്ട് വരും ട്ടോ... ന്റെ അമ്മുക്കുട്ടിക്കും അപ്പൂനും അപ്പൊ വയർ വേദന ഒക്കെ മാറും ട്ടോ... മോൾ ഇപ്പൊ ഈ വെള്ളം കുടിക്ക്.. ". അവൾ പാതി തേഞ്ഞു പോയ ആ മൺ ചുമരിന്റെ മൂലയിൽ ഇരിക്കുന്ന ഇത്തിരി പോന്ന സ്റ്റീൽ ഗ്ലാസിൽ അവൾക്ക് വെള്ളം കൊടുത്തു...അവളത് ആർത്തിയോടെ കുടിച്ചു തീർത്തു." അമ്മ പോവാണ് ട്ടോ.. ആമിന താത്താന്റെ വീട്ടിലെ പണി കഴിഞ്ഞാൽ വേഗം വരും.. മോൾ അപ്പൂനെ എണീപ്പിച്ചു മുഖം കഴുകിച്ചു വെള്ളം കൊടുക്ക് ട്ടോ... വികൃതി കാണിക്കാതെ നല്ല മക്കൾ ആയിട്ട് ഇരിക്കണേ... അമ്മ വേഗം വരും... ". രമ ഒരു കവറും കയ്യിൽ പിടിച്ചു മുറ്റത്തേക്കിറങ്ങി. " അമ്മ പൊയ്ക്കോ ഞാൻ അപ്പൂനെ നോക്കിക്കോളാം.. അമ്മ വരുമ്പോ ആമിന താത്താന്റെ വീട്ടിലെ ചാമ്പക്ക മരത്തിലെ പഴുത്ത ചാമ്പക്ക കൊണ്ട് വരണം ട്ടോ... "അമ്മു ഉറക്കെ മുറ്റത്തേക്ക് വിളിച്ചു പറഞ്ഞു. "ആ അമ്മ കൊണ്ട് വരാം ട്ടോ..". അതും പറഞ്ഞു രമ നടക്കാൻ തുടങ്ങി.

ഇടവഴി കഴിഞ്ഞു അവളിപ്പോൾ ആമിനാത്തയുടെ വീടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു..അവിടെ അവളെയും കാത്ത് ഒരുപാട് പാത്രങ്ങൾ കിടക്കുന്നുണ്ട്.. അവളുടെ കൈചൂട് തട്ടാൻ കൊതിക്കുന്ന ഒരുപാട് വസ്ത്രങ്ങളുണ്ട്.. ഇന്നെങ്കിലും രണ്ട് വറ്റ് കിട്ടിയാൽ മതിയായിരുന്നു അവൾ മനസ്സിൽ സ്വയം പറഞ്ഞു മുന്നോട്ട് നടന്നു... ആമിനാത്ത മുറ്റത്തു തന്നെ നിൽക്കുന്നുണ്ട്.. " രമേ നീ എത്തിയോ... ഇന്ന് നേരെത്തെ ആണല്ലോ... കേറി വാ.. ". അവർ സ്വാഗതം മൊഴിഞ്ഞു. " ആ ഇന്ന് കൊറച്ചു നേരെത്തെ പോന്നു.. മക്കൾ ഒറ്റക്ക് അല്ലെ.. വേഗം പണി കഴിച്ചു പോകാമെന്നു വിചാരിച്ചു... ". ഇതും പറഞ്ഞു അവൾ ചൂലെടുത്തു ആ വലിയ വീടിന്റെ അകത്തേക്ക് പോയി. പിന്നെയവളൊരു യന്ത്രം ആവുകയായിരുന്നു.. തന്റെ മക്കൾക്ക് വിശപ്പ് മാറ്റാൻ വേണ്ടിയുള്ള തത്രപ്പാടിലായിരുന്നു.. മൂന്നു ദിവസം ആയി അവൾ വല്ലതും കഴിച്ചിട്ട്... ഭർത്താവിന്റെ മരണത്തോടെ അനാഥയാമായൊരു വീടിനെ ഉണർത്താൻ തന്റെ മക്കളുടെ എരിയുന്ന വയറിനു ഒരിത്തിരി ആശ്വാസം പകരാൻ കണ്ടവരുടെ മുന്നിൽ പോയി യാചന നടത്തുന്നതിന് മനസ്സ് അനുവദിക്കാത്തത് കൊണ്ട് വീടുകളിൽ പോയി ജോലിയെടുത്തു അവൾ അന്നം കണ്ടെത്തുന്നത്.

" അപ്പൂ എണീക്ക്.. ചേച്ചി മുഖം കഴുകി തരാ... അമ്മ വരുമ്പോ ചാമ്പക്ക കൊണ്ട് വരും ഇന്ന്... " തന്റെ നാലു വയസ്സ് ആയ കുഞ്ഞനിയനെ അവൾ വിളിച്ചുണർത്തി. " ചേച്ചീ വയറു വേദനിക്കുന്നു..." അതും പറഞ്ഞു അപ്പു കണ്ണ് തിരുമ്മി മെല്ലെ എണീറ്റു. " സാരമില്ല ട്ടോ ചേച്ചി വെള്ളം തരാം.. അപ്പൊ വയറു വേദന മാറും... ന്നിട്ട് നമുക്ക് മണ്ണപ്പം ചുട്ട് കളിക്കാം ട്ടോ "... അവൾ പറഞ്ഞു.വിശപ്പിന്റെ കാഠിന്യം ആ രണ്ടു ശരീരങ്ങളെയും വല്ലാതെ തളർത്തിയിരുന്നു. മെലിഞ്ഞൊട്ടിയ ആ ശരീരത്തിൽ ഞരമ്പുകൾ മേലോട്ട് ഉയർന്നു നിൽക്കുന്നുണ്ടായിരുന്നു. വെള്ളം കൊടുത്ത് തന്റെ കുഞ്ഞനിയനെ അവൾ മടിയിൽ ഇരുത്തി കളിപ്പിക്കാൻ തുടങ്ങി.

" ഇത് കവറിൽ ഇട്ടോ കൊറച്ചു ചാമ്പക്കയാണ്.. ഇന്നലെ മോൻ പറിച്ചത് ആണ്‌. കേട് വന്നതും ഉണ്ടാവും ട്ടോ... നോക്കി എടുത്തോണ്ടൂ... " പണികൾ ഒക്കെ കഴിഞ്ഞു മടങ്ങാൻ ഒരുങ്ങുന്ന രമയോട് ആമിനാത്ത പറഞ്ഞു. അവൾ ആ എന്ന ഭാവത്തിൽ തലയാട്ടി അതെല്ലാം കവറിൽ ഇട്ടു.. ചോദിക്കാതെ തന്റെ മോളുടെ ആവശ്യം കണ്ടറിഞ്ഞ മുതലാളിയോട് അവർ മനസ്സിൽ നന്ദി പറഞ്ഞു.. " ന്നാ ശെരി ട്ടോ ഞാൻ ഇറങ്ങട്ടെ... മക്കൾ ഒറ്റക്കല്ലേ... " രമ യാത്ര പറഞ്ഞു പുറത്തേക്ക് ഇറങ്ങി.. അടുക്കള കോലായിൽ ഒരു പാത്രത്തിൽ നല്ല ബിരിയാണി ഇരിക്കുന്നു... ഒരു നിമിഷം അവളുടെ കണ്ണ് ആ ബിരിയാണിയിൽ പതിഞ്ഞു... തന്റെ മക്കളെ മുഖം ഓർമ വന്നു... ബിരിയാണി പാത്രത്തിലേക്ക് ഉറുമ്പ് വരുന്നുണ്ട്... കോഴികൾ കൊത്തുന്നുണ്ട്.. "ആമിനാത്താ ഈ കോലായിൽ ഉള്ള ചോറ് ഉറുമ്പ് വന്നിട്ടുണ്ട്.. ഇത് കളഞ്ഞാലോ... "അവൾ അകത്തേക്ക് ആയി ചോദിച്ചു.." ആ അത് ഇന്നലെ രാത്രി മോൻ വന്നപ്പോ കൊണ്ട് വന്നതാ.. ഉച്ചക്ക് എല്ലാരും ഇന്നലെ നെയ്‌ച്ചോർ കഴിച്ചതോണ്ട് രാത്രി ആരും പിന്നെ കഴിച്ചില്ല... അത് ആ waste ലേക്ക് ഇട്ടോളൂ...'. അത് കേട്ട പാടെ രമ തന്റെ കയ്യിൽ ഉണ്ടായിരുന്ന കവറിലേക്ക് ആരും കാണാതെ ആ ബിരിയാണി ഇട്ടു... എന്നിട്ട് പാത്രം അവിടെ വെച്ചു.. നടക്കാൻ തുടങ്ങി... അവൾക്ക് സന്തോഷം ആയിരുന്നു അന്ന്... ഉറുമ്പിനെ കളഞ്ഞു തന്റെ മക്കളുടെ ഇന്നത്തെ വിശപ്പകറ്റാൻ ഉള്ളത് ആയല്ലോ... അവൾ ഇടവഴി കഴിഞ്ഞു റോഡിലേക്ക് എത്തി.. നടത്തതിന് വേഗത കൂട്ടി.റോഡ് ക്രോസ്സ് ചെയ്താൽ വീടെത്തി. അവൾക്ക് നന്നായി തലവേദന ഉണ്ടായിരുന്നു.. കൂടാതെ ക്ഷീണവും.

അമ്മുവും അപ്പുവും അമ്മയുടെ വരവും കാത്തു വീടിന്റെ വേലിക്കരികിൽ നോക്കി നിൽക്കുന്നുണ്ട്.. ദൂരെ നിന്നും അമ്മ വരുന്നത് മുറ്റത്തു നിന്നും അവർ കണ്ടു... പ്രതീക്ഷയുടെ വലിയ കേന്ദ്രമാണ് അമ്മയുടെ കയ്യിലെ കവർ.. റോഡിന്റെ അങ്ങേയറ്റത്തു അമ്മ നിൽക്കുന്നുണ്ട് ഒരു കാർ കൂടി പോയാൽ റോഡിന്റെ മറ്റേ ഭാഗത്തേക്ക്‌ ക്രോസ്സ് ചെയ്യാം. രമ മക്കളെ വീട്ടുമുറ്റത്ത് കണ്ടു. അവരെയും നോക്കി ചിരിച്ചു കൊണ്ട് നടക്കവേ പെട്ടെന്ന് എതിരെ വന്നൊരു ടിപ്പർ ലോറി അവളുടെ ശരീരത്തെ തട്ടി തെറിപ്പിച്ചു.. വലിയൊരു ശബ്ദത്തോടെ വണ്ടി മറിഞ്ഞു...രമ റോഡിന്റെ ഒരു ഭാഗത്തു തല തല്ലി വീണു...നാലു ഭാഗത്തു നിന്നും ആളുകൾ ഓടി വന്നു..റോഡിലാകെ ചിതറി കിടക്കുന്ന ചാമ്പക്കകൾ.. ആളുകൾ അവളെ നോക്കി.. തല പൊട്ടി രക്തം വാർന്നൊഴുകുന്നു..കൂട്ടി പിടിച്ച ബിരിയാണിയുടെ കവർ അപ്പോഴും ആ കൈകളിൽ മുറുകെ പിടിച്ചിരുന്നു...

ആ സമയം റോഡിന്റെ അങ്ങേ ഭാഗത്തു ഒരു നിലവിളി കേൾക്കാമായിരുന്നു . " അമ്മാ അമ്മാ... " വിശപ്പിൽ എരിയുന്ന വയറുകളുടെ രോദനത്തിന്റെ തേങ്ങൽ...

Jasliya k Pandikkad

Short story

26/09/2022

എന്നും വൈകിയെത്തുന്നവൻ
*************************

" കൈ നീട്ടെടാ ഒന്ന് കൂടി... നിനക്ക് ഇതൊരു ശീലമായല്ലോ... ബാക്കിള്ളോരൊക്കെ നേരെത്തെ എത്തുന്നുണ്ടല്ലോ... നിനക്ക് മാത്രം മൂന്നു കൊമ്പുണ്ടോ... " അസീസ് മാഷിന്റെ ഉച്ചത്തിലുള്ള സംസാരവും ചൂരലിന്റെ വീശലും ഒരുമിച്ചായിരുന്നു.. വേദന കൊണ്ട് രാഹുൽ കൈ പിന്നിലോട്ട് വലിച്ചു... ആറ്
ബി ക്ലാസ്സിൽ കുട്ടികളുടെ കൂട്ട ചിരി മുഴങ്ങി. അവൻ അതൊന്നും കാര്യമാക്കാതെ ബാക്ക് ബെഞ്ചിൽ പോയിരുന്നു.. പുസ്തകസഞ്ചി എടുത്ത് ബെഞ്ചിൽ വെച്ചു... കൈ വെള്ള നന്നായി ചുവന്നിട്ടുണ്ട്.... അവൻ മെല്ലെ അതിൽ തടവി...വേദന കൊണ്ട് തൊടാൻ പോലും പറ്റുന്നില്ല..കണ്ണിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകി...അവന്റെ സീറ്റ് എന്നും ബാക്ക് ബെഞ്ചിൽ ആണ്‌.. ആരും അവനെ കൂടെ കൂട്ടാറില്ല... ആരും അവന്റടുത്തു ഇരിക്കാറുമില്ല... ക്ലാസ്സിലെ കുട്ടികൾക്ക് എല്ലാം അവൻ കോമാളി ആണ്‌... പലരും അവനെ മരമാക്രി ന്ന് വിളിച്ചു കളിയാക്കും.. കീറിയ യൂണിഫോമിന്റെ ഷർട്ടിൽ പിടിച്ചു വലിക്കും.. ചോക്ക് കൊണ്ട് എറിയും... ബാഗ് വലിച്ചെറിയും... തള്ളിയിടും... ഒന്നിനും രാഹുൽ പ്രതികരിക്കാറില്ല... എല്ലാം സഹിക്കും.. ഏറി വന്നാൽ കരയും.. അതെ അവനറിയൂ....

എന്നും വൈകിയാണ് രാഹുൽ ക്ലാസ്സിൽ എത്തുന്നത്.. എന്നും അസീസ് മാഷിന്റെ ചൂരലിന്റെ രുചിയും അവൻ അറിയും.. ആരോടും അധികം മിണ്ടാറില്ല അവൻ.... എല്ലാവരും നല്ല രീതിയിൽ യൂണിഫോം ഒക്കെ ഇട്ടു വരുമ്പോൾ അവന്റെ യൂണിഫോം നാലാം ക്ലാസിലേക്ക് എടുത്ത വലിപ്പം കുറഞ്ഞ മുഷിഞ്ഞ കീറിയ പഴയ യൂണിഫോം ആണ്.... ദ്രവിച്ചു കീറിപ്പറിഞ്ഞ ബാഗാണ് അവന്റെത് ... ഇന്റർവെൽ സമയത്ത് എല്ലാ കുട്ടികളും പല കളികളും കളിക്കുമ്പോൾ രാഹുൽ മാത്രം ഒഴിഞ്ഞു മാറും... കൊതിയോടെ നോക്കി നിൽക്കും.. അവനെ ആരും കളിക്കാൻ കൂട്ടാറില്ല... എല്ലാവരും മിഠായി വാങ്ങി കഴിക്കുമ്പോൾ അവൻ സ്കൂളിലെ പൈപ്പിൽ നിന്നും വെള്ളം കുടിച്ച് ദാഹം അകറ്റും... നിറമുള്ള പെൻസിൽ കളും പേനയും തന്റെ കൂട്ടുകാർ ഉപയോഗിക്കുമ്പോൾ രാഹുലിന് ആകെയുള്ളത് ചെറിയൊരു പെൻസിൽ മാത്രമാണ്... വൈകിയെത്തുന്നതുകൊണ്ട് കുട്ടികളെല്ലാം അവനെ ആമ വരുന്നുണ്ടെന്ന് പറഞ്ഞു കളിയാക്കുമായിരുന്നു...

ഒരു ദിവസം രാവിലെ ആറ് ബി ക്ലാസ്സിൽ നിന്നും ഒരു ബഹളം കേൾക്കുന്നു.. ആദിൽ ഇരുന്ന് കരയുകയാണ്.. സ്കൂളിലെ പ്രധാന അധ്യാപകനായ അസീസ് മാഷിന്റെ മോനാണ് ആദിൽ.. അവനും രാഹുലിന്റെ ക്ലാസിലാണ് പഠിക്കുന്നത്.. അവൻ കരഞ്ഞുകൊണ്ട് ഓഫീസിലേക്ക് ഓടിച്ചെന്നു.. കരച്ചില് കേട്ട് ഓഫീസിലുള്ള ടീച്ചർമാരും എല്ലാവരും അടുത്തേക്ക് ചെന്നു... കൂട്ടത്തിൽ അസീസ് മാഷും ഉണ്ടായിരുന്നു.. " എന്തുപറ്റി മോനെ എന്തിനാ കരയുന്നത് നിന്നെ ആരാ കാട്ടിയത്.. " അസീസ് മാഷ് ചോദിച്ചു... " ഉപ്പച്ചി ആ ആമ രാഹുൽ എന്റെ ചോറ് കട്ടെടുത്തു... "ഇത് പറഞ്ഞു ആദിൽ വീണ്ടും കരയാൻ തുടങ്ങി... അസീസ് മാഷ് മോനെ സമാധാനിപ്പിച്ചു രാഹുലിന്റെ അടുത്തെത്തി... " എടാ നീ എന്റെ മോന്റെ ചോറ് കട്ടെടുത്തോടാ... കക്കാനും പഠിച്ചു ലെ നീ ".. ചൂരൽ രാഹുലിന്റെ വെളുത്ത കൈവെള്ളയിൽ അഞ്ചു തവണ ആഞ്ഞു പതിച്ചു..." മാഷെ ഞാൻ കള്ളൻ അല്ല... വിശന്നിട്ട് എടുത്തത് ആണ്‌... അമ്മക്ക് വേണ്ടിയാണു.. " അവൻ കരഞ്ഞു പറഞ്ഞു... " അത് ശെരി അപ്പൊ തള്ള വീട്ടീന്ന് കക്കാൻ പറഞ്ഞിട്ട് വിട്ടത് ആണല്ലേ... പറഞ്ഞു വിട്ടോർ വന്നിട്ടു ക്ലാസ്സിൽ കയറിയാ മതി നീ...".. ക്ലാസ്സിൽ കൂട്ട ചിരി മുഴങ്ങി..." കള്ളൻ രാഹുൽ.. കള്ളൻ രാഹുൽ..". അവർ അത് പറഞ്ഞു അവനെ കളിയാക്കി...രാഹുൽ കരഞ്ഞു കൊണ്ട് സ്കൂളിന്റെ പടിയിറങ്ങി...

മൂന്ന് ദിവസമായിട്ട് രാഹുൽ സ്കൂളിലേക്ക് വന്നിട്ടില്ല... നാലാം ദിവസവും വരാതിരുന്നപ്പോൾ അന്ന് ക്ലാസിൽ ചെന്നപ്പോൾ അസീസ് മാഷ് കുട്ടികളോട് രാഹുലിനെ കുറിച്ച് അന്വേഷിച്ചു... അവന്റെ വീടിന്റെ അടുത്ത് നിന്നും വരുന്ന സുമയ്യ ആണ്‌ മറുപടി കൊടുത്തത്.. "മാഷെ അവന്റെ ഉമ്മാക്ക് സുഖം ഇല്ലാതെ ഹോസ്പിറ്റലിൽ ആണ്‌... ഇന്നലെയാണ് ഉപ്പച്ചിയുടെ വണ്ടിയിൽ അവന്റെ ഉമ്മാനെ കൊണ്ട് പോയത്... അവൻ പനിച്ചും കിടക്കുവാണ്..." അന്ന് വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞിട്ട് അസീസ് മാഷ് രാഹുലിന്റെ വീട്ടിലേക്ക് പോയി.. ഊട് വഴി കഴിഞ്ഞു ഒരു ഇടുങ്ങിയ വഴിയിലേക്ക് തിരിയുന്നിടത്ത് ടാർ പായ കൊണ്ട് കെട്ടിയുണ്ടാക്കിയ ചെറിയൊരു ഷെഡ്.. അതിലേക്ക് ഷാൾ കൊണ്ട് വലിച്ചു കെട്ടിയ വാതിൽ.. ഒരൊറ്റ ഹാൾ ആണത്.. ഒരു കസേര.. പൊട്ടിയ ഒരു സ്റ്റൂൾ പിന്നൊരു മൂലയിൽ കൊറേ പഴകിയ തുണികൾ.. അതിനടുത്ത് ചുരുണ്ടു കൂടി രാഹുൽ കിടക്കുന്നു... " മോനെ രാഹുൽ "... മാഷ് മെല്ലെ വിളിച്ചു...." മാഷെ മാഷ് എന്താ ഇവിടെ... " മാഷേ കണ്ട വെപ്രാളത്തിൽ കിടന്നെടുത്തുനിന്നും അവൻ ചാടി എഴുന്നേറ്റു.. "ഇരിക്കാൻ ഒന്നും ഇവിടെ സ്ഥലമില്ല മാഷേ അമ്മയ്ക്ക് സുഖമില്ലാഞ്ഞിട്ട് അമ്മ ഹോസ്പിറ്റലിലാണ്.. എനിക്ക് പനി ആയതുകൊണ്ടാണ് ഞാൻ സ്കൂളിൽ വരാത്തത്...".. മറുപടി പറയാൻ അസീസ് മാഷിന് കഴിഞ്ഞില്ല പകരം ചേർത്തുപിടിച്ച് അവനെ വാരിപ്പുണർന്ന് തുരുതുരെ മൊത്തം കൊടുത്തു..." മോനേ നിന്നെ ഞാൻ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്.. തല്ലിയിട്ടുണ്ട് ചീത്ത വിളിച്ചിട്ടുണ്ട്.. നീ എന്നോട് ക്ഷമിക്കു മോനെ.. " മാഷിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി. സന്തോഷത്തിന്റെ സങ്കടത്തിന്റെ കണ്ണുനീർത്തുള്ളികൾ ആ കുഞ്ഞു മുഖത്തിലൂടെയും അപ്പോൾ ഒഴുകികൊണ്ടേയിരുന്നു....

Jasliya K
Pandikkad

25/09/2022

നിലാവ്
**********
നിൻ മനോഹാരിതയിൽ
പ്രകൃതിയൊരു മാലാഖ
വേഷം അണിയുകിൽ
നിൻ പുഞ്ചിരിയിൽ
വാനമൊരു പൂത്തിരി
കത്തിക്കുകിൽ
നിൻപ്രഭ കൊണ്ട്
ലോകമൊരു വെൺചാർത്ത് തീർക്കുകിൽ
നിലാവേ നീ
തന്നെയല്ലോ
നിത്യ ശോഭ

Jasliya k
Pandikkad

23/09/2022

മൊബൈൽ ഗെയിമുകൾ വിതക്കുന്ന നാശം
*****************************

നാം ജീവിക്കുന്ന ആധുനിക സമൂഹത്തിൽ ഇന്നേറെ സർവത്രികമായി ഉപയോഗിക്കുന്ന ഒന്നാണ് മൊബൈൽ ഫോൺ. നിത്യജീവിതവുമായി ബന്ധപ്പെട്ട ഏറെ അടുത്ത് കിടക്കുന്ന ഒന്നായി ഇന്ന് മൊബൈൽ ഫോൺ മാറി. കാരണം ഒരു പരിധിവരെ ഇന്ന് മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഇത്തരം മൊബൈൽ ഫോണുകൾ വലിയ പങ്കുവഹിക്കുന്നു. എന്നാൽ ഇതിനേറെ ദോശ ഫലങ്ങളും ഉണ്ട്. അല്ലെങ്കിൽ ദൂഷ്യവശങ്ങളും ഉണ്ടെന്ന് വ്യക്തമായി തന്നെ നമുക്ക് പറയാം. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മൊബൈൽ ഗെയിമുകൾ. ഇന്ന് ചെറിയ കുട്ടികൾ മുതൽ വലിയവർ വരെ ഇത്തരം ഗെയിമുകൾക്ക് അഡിക്റ്റാണ് എന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് വരെ സോഷ്യൽ മീഡിയകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്ന ഒന്നാണ് മൊബൈൽ ഫോണുകളും അതിലെ ഗെയിമുകളും അതിന്റെ അനന്തരഫലങ്ങളും. ഒരുപാട് ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷം കണ്ടെത്തിയ മൊബൈൽ ഗെയിമുകളുടെ ചില യഥാർത്ഥ വശങ്ങൾ നാം ഓരോരുത്തരും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

മുമ്പ് പ്രകൃതിയുമായി ഇണങ്ങി ചേർന്നുകൊണ്ടുള്ള കളികളും ശാരീരികമായിട്ടുള്ള വ്യായാമങ്ങളും ആണ് ആസ്വാദനത്തിനു വേണ്ടി ആളുകൾ കണ്ടെത്തിയിരുന്നതെങ്കിൽ ഇന്നത് മാറി. വിരൽത്തുമ്പിൽ ഒതുങ്ങുന്ന ഒരു സ്ക്രീനിനു മുന്നിൽ ഞാനും നിങ്ങളും ഇന്ന് തളച്ചിടപ്പെട്ടിരിക്കുന്നു. അത്രത്തോളം മൊബൈൽ ഗെയിമുകളും അതിലുള്ള പല കാര്യങ്ങളും നമ്മെ അതിലേക്ക് ആകർഷിക്കപ്പെട്ടിരിക്കുന്നു. കൊറോണയുടെ വരവും ലോക്ക്ഡൗൺ കാലവും ഓൺലൈൻ ക്ലാസും അങ്ങനെ മറ്റു പല സാഹചര്യങ്ങളും ഇത്തരം മൊബൈൽ ഗെയിമുകളിലേക്ക് എത്തിക്കാൻ വഴിയൊരുക്കി.

സത്യത്തിൽ എന്താണ് മൊബൈൽ ഗെയിമുകളും അതിന്റെ വശങ്ങളും?. പലതരത്തിലുള്ള ഗെയിമുകൾ ഇന്ന് അപ്ലിക്കേഷൻ വഴി മൊബൈലിലൂടെ നമുക്ക് കണ്ടെത്താൻ കഴിയും. അതിൽ കുട്ടികൾക്കുള്ള കളികൾ മുതൽ മുതിർന്നവർക്കുള്ള കളികൾ വരെയുണ്ട്. മാത്രമല്ല വെറും ഒരു എന്റർടെയിൻമെന്റ് എന്ന രീതിയിൽ നിന്നും മാറി ലക്ഷങ്ങൾ ആയി പണമിടപാടും മറ്റും നടത്തിക്കൊണ്ട് കളിക്കുന്ന ഗെയിമുകളും കാണുന്നു. ഒറ്റക്ക് കളിക്കുന്ന കളികളും അതിലേറെ ഒരേസമയം പല ആളുകൾ ചേർന്ന് ഒരുമിച്ചു കളിക്കുന്ന കളികളും മത്സരരീതിയിലൂടെ മനുഷ്യന്റെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ ആകർഷിക്കും വിധത്തിലുള്ള ഗെയിമുകളും ഇന്ന് സുലഭമാണ്. ഇത്തരം ഗെയിമുകളുടെ ഏറ്റവും വലിയൊരു പ്രത്യേകത എന്നു പറയുന്നത് വീണ്ടും വീണ്ടും നമ്മെ അതിലേക്ക് എത്തിക്കുന്ന ഒരുതരം വശീകരണ സ്വഭാവമാണ് ഇവിടെ കാണുന്നത്. പൈസ കൊടുത്ത് അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് കളിക്കുന്ന ഗെയിമുകൾ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്. ആസ്വാദനം എന്നതിനപ്പുറം ഒരു ലഹരി എന്ന രീതിയിലേക്ക് ഗെയിമുകൾ മാറുമ്പോൾ അത് ശരീരത്തിന്റെയും മനസ്സിനെയും പല രീതിയിൽ ബാധിക്കുന്നു.

ചിന്തിച്ചാൽ നമുക്കും മനസ്സിലാക്കാവുന്ന ഒരു വലിയ കാര്യം അതിലുണ്ട്. നാം നമ്മുടെ മക്കൾക്ക് അവരുടെ ഒഴിവു സമയങ്ങളിൽ അതിനെ ആസ്വദിക്കാൻ വേണ്ടി ഇത്തരം ഗെയിമുകളാണ് പലപ്പോഴും കൊടുക്കുന്നത്. അല്ലെങ്കിൽ നമുക്കുമുന്നിൽ അവരൊരു ശല്യമായിട്ട് മാറുമ്പോൾ അതിൽ നിന്നും ഒരു മോചനം എന്ന നിലയിൽ പലപ്പോഴും നമ്മൾ മൊബൈൽ ഫോണുകൾ അവർക്ക് കൊടുക്കലാണ്. വാഹനങ്ങൾ ഓടിക്കുന്ന കളികളും ബുദ്ധി വർദ്ധിപ്പിക്കുന്ന കളികളുമാണ് മുമ്പ് നമ്മുടെ മക്കൾ കളിച്ചിരുന്നതെങ്കിൽ ഇന്നത് പല ഓൺലൈൻ ഗെയിമുകളിലേക്കും അതുപോലെ നിരാശയും അക്രമവും കൊലപാതകത്തിലേക്കും വരെ നയിക്കുന്ന തരത്തിലുള്ള പല കളികളും ആണ് നമ്മുടെ സമൂഹത്തിലെ പലരും ഇന്ന് കളിക്കുന്നത്. അവയിൽ പലതും അക്രമവാസന കുറ്റകൃത്യം എന്നിവയിലേക്ക് നയിക്കുന്നതാണ്. മാത്രമല്ല ഒരു കളിയിൽ പരാജയപ്പെടുന്ന തോടുകൂടി അവൻ ഒരിക്കലും മടങ്ങിവരാത്ത രീതിയിൽ മാനസിക സംഘർഷങ്ങൾ ഉണ്ടാക്കുകയും അത് ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്നു എന്ന വാർത്തകൾ നാം ഈയിടെ കണ്ടു. യുഎൻഒയുടെ കണക്ക് പ്രകാരം ജനസംഖ്യയുടെ 30% ആളുകളും ഇന്ന് ഇത്തരം ഗെയിമുകൾക്ക് അഡിക്ട് ആണ്‌ എന്നതാണ്. മറ്റൊരാളെ ഷൂട്ട് ചെയ്ത് വെടിവെച്ച് കൊല്ലുന്ന പല ഗെയിമുകളും കുട്ടികളിൽ അക്രമവാസന ഉയർത്തുന്നു എന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.

കളിക്കാതിരുന്നാൽ ഒരുതരം വിഭ്രാന്തി മാനസികമായിട്ടുള്ള പിരിമുറുക്കുകൾ ടെൻഷൻ അത് ഉണ്ടാവുകയും അത് പിന്നീട് ആത്മഹത്യയിലേക്ക് വരെ നയിക്കുകയും ചെയ്യുന്നു എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അതിലേറെ പല കുടുംബങ്ങളിലും അക്രമവാസന യുള്ള കുട്ടികൾ ഉയർന്നുവരാൻ കാരണമായിട്ടുണ്ട് എന്ന് ഈയിടെ പത്രമാധ്യമങ്ങളിൽ ഞാനും നിങ്ങളും വായിച്ചു. ഇതിനായി പണം ലഭിക്കാൻ വലവീശിയിരിക്കുന്ന വലിയ ഓൺലൈൻ മാഫിയകളും നമ്മുടെ മക്കളെ കാത്തിരിക്കുന്നുണ്ട്. എന്നാൽ ഇതൊന്നുമറിയാതെ നാം അവർക്ക് മൊബൈൽ ഫോൺ കൊടുക്കുക വഴി അവരത് കളിക്കുക വഴി എത്തിപ്പെടുന്നത് ഒരിക്കലും മോചനം ഇല്ലാത്ത രീതിയിൽ അതിലേക്ക് മാത്രം ഫോക്കസ് ചെയ്യുന്ന ഒരു അവസ്ഥയിലേക്കാണ്. കളിയിൽ തോറ്റു പോകുമ്പോഴോ അല്ലെങ്കിൽ ആ കളിയിലൂടെ പണം നേടാതെ വരുമ്പോഴോ നിരാശയുണ്ടാക്കുന്നു എന്നാണ് പല ഡോക്ടർമാരും അഭിപ്രായപ്പെടുന്നത്. ചിന്തിച്ചു നോക്കിയാൽ ഇതൊരു വ്യക്തിയെയോ ഒരു കുടുംബത്തെയോ മാത്രമല്ല ഇല്ലാതെയാക്കുന്നത് ഒരു സമൂഹത്തെ കൂടി അതിലൂടെ ഇല്ലാതെയാക്കുന്നു. കാരണം ഇത്തരം ഗെയിമുകളിലൂടെ അക്രമവാസന ഉളവാക്കുന്ന ഒരു വിഭാഗം ആളുകൾ തീർച്ചയായും സമൂഹത്തിന്റെ നാശത്തിന് തന്നെയാണ് ഹേതു ആവുന്നത്.. നമ്മുടെ മക്കളുടെ ഭാവിക്കുവേണ്ടി ഒരു സമൂഹത്തിന്റെ ഉയർച്ചയ്ക്കു വേണ്ടി ഇത്തരം അരുതായ്മകൾ നാം ഒഴിവാക്കിയേ മതിയാവൂ അല്ലെങ്കിൽ കണ്ണുതുറന്ന് അതിന്റെ നീർക്കാഴ്ചകൾ കണ്ടേ മതിയാവൂ.. കാരണം ഇന്നല്ലെങ്കിൽ നാളെ നാമും അതിന്റെ ഇരയായി മാറും അത് പാടില്ല.. കാരണം ഇന്നല്ലെങ്കിൽ നാളെ ഒരുപക്ഷേ നാമും അതിന്റെ ഇരയായി മാറിയേക്കാം. സമൂഹത്തിൽ ഇനിയൊരു നാശം ഇത്തരം ഗെയിമുകളിലൂടെ വിതക്കാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.. മാത്രമല്ല അതിന്റെ ഗുണവശങ്ങളെയും ചതിക്കുഴികളെയും മനസ്സിലാക്കിയെടുത്ത് ശരിയായ രീതിയിലൂടെ മുന്നോട്ടുപോയി നല്ലൊരു സമൂഹത്തെ നമുക്ക് പടുത്തുയർത്താം.

Jasliya K
Pandikkad

08/09/2022

വിശപ്പിൽ എരിയുന്ന വയർ
************************

" മോളെ അമ്മൂ എണീക്ക്... എണീറ്റ് മുഖം കഴുകി വാ... നേരം ഒരുപാട് ആയി അമ്മക്ക് പോവണ്ടേ.... ". അമ്മയുടെ വിളി കേട്ട് ഉറക്കച്ചടവോടെ ആ ഒമ്പതു വയസുകാരി കണ്ണ് തിരുമ്മി എഴുന്നേറ്റ് വേഗം പോയി മുഖം കഴുകി... " അമ്മാ വയറു വേദനിക്കുന്നു... നിക്ക് വിശക്കുന്നു എന്തെങ്കിലും താ അമ്മേ ".. പൊന്നു മോളുടെ ദയനീയമായ ചോദ്യത്തിന് മുന്നിൽ രമക്ക് ഉത്തരം ഇല്ലായിരുന്നു..." ഇന്ന് വരുമ്പോ അമ്മ എന്തായാലും ചോറ് കൊണ്ട് വരും ട്ടോ... ന്റെ അമ്മുക്കുട്ടിക്കും അപ്പൂനും അപ്പൊ വയർ വേദന ഒക്കെ മാറും ട്ടോ... മോൾ ഇപ്പൊ ഈ വെള്ളം കുടിക്ക്.. ". അവൾ പാതി തേഞ്ഞു പോയ ആ മൺ ചുമരിന്റെ മൂലയിൽ ഇരിക്കുന്ന ഇത്തിരി പോന്ന സ്റ്റീൽ ഗ്ലാസിൽ അവൾക്ക് വെള്ളം കൊടുത്തു...അവളത് ആർത്തിയോടെ കുടിച്ചു തീർത്തു." അമ്മ പോവാണ് ട്ടോ.. ആമിന താത്താന്റെ വീട്ടിലെ പണി കഴിഞ്ഞാൽ വേഗം വരും.. മോൾ അപ്പൂനെ എണീപ്പിച്ചു മുഖം കഴുകിച്ചു വെള്ളം കൊടുക്ക് ട്ടോ... വികൃതി കാണിക്കാതെ നല്ല മക്കൾ ആയിട്ട് ഇരിക്കണേ... അമ്മ വേഗം വരും... ". രമ ഒരു കവറും കയ്യിൽ പിടിച്ചു മുറ്റത്തേക്കിറങ്ങി. " അമ്മ പൊയ്ക്കോ ഞാൻ അപ്പൂനെ നോക്കിക്കോളാം.. അമ്മ വരുമ്പോ ആമിന താത്താന്റെ വീട്ടിലെ ചാമ്പക്ക മരത്തിലെ പഴുത്ത ചാമ്പക്ക കൊണ്ട് വരണം ട്ടോ... "അമ്മു ഉറക്കെ മുറ്റത്തേക്ക് വിളിച്ചു പറഞ്ഞു. "ആ അമ്മ കൊണ്ട് വരാം ട്ടോ..". അതും പറഞ്ഞു രമ നടക്കാൻ തുടങ്ങി.

ഇടവഴി കഴിഞ്ഞു അവളിപ്പോൾ ആമിനാത്തയുടെ വീടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു..അവിടെ അവളെയും കാത്ത് ഒരുപാട് പാത്രങ്ങൾ കിടക്കുന്നുണ്ട്.. അവളുടെ കൈചൂട് തട്ടാൻ കൊതിക്കുന്ന ഒരുപാട് വസ്ത്രങ്ങളുണ്ട്.. ഇന്നെങ്കിലും രണ്ട് വറ്റ് കിട്ടിയാൽ മതിയായിരുന്നു അവൾ മനസ്സിൽ സ്വയം പറഞ്ഞു മുന്നോട്ട് നടന്നു... ആമിനാത്ത മുറ്റത്തു തന്നെ നിൽക്കുന്നുണ്ട്.. " രമേ നീ എത്തിയോ... ഇന്ന് നേരെത്തെ ആണല്ലോ... കേറി വാ.. ". അവർ സ്വാഗതം മൊഴിഞ്ഞു. " ആ ഇന്ന് കൊറച്ചു നേരെത്തെ പോന്നു.. മക്കൾ ഒറ്റക്ക് അല്ലെ.. വേഗം പണി കഴിച്ചു പോകാമെന്നു വിചാരിച്ചു... ". ഇതും പറഞ്ഞു അവൾ ചൂലെടുത്തു ആ വലിയ വീടിന്റെ അകത്തേക്ക് പോയി. പിന്നെയവളൊരു യന്ത്രം ആവുകയായിരുന്നു.. തന്റെ മക്കൾക്ക് വിശപ്പ് മാറ്റാൻ വേണ്ടിയുള്ള തത്രപ്പാടിലായിരുന്നു.. മൂന്നു ദിവസം ആയി അവൾ വല്ലതും കഴിച്ചിട്ട്... ഭർത്താവിന്റെ മരണത്തോടെ അനാഥയാമായൊരു വീടിനെ ഉണർത്താൻ തന്റെ മക്കളുടെ എരിയുന്ന വയറിനു ഒരിത്തിരി ആശ്വാസം പകരാൻ കണ്ടവരുടെ മുന്നിൽ പോയി യാചന നടത്തുന്നതിന് മനസ്സ് അനുവദിക്കാത്തത് കൊണ്ട് വീടുകളിൽ പോയി ജോലിയെടുത്തു അവൾ അന്നം കണ്ടെത്തുന്നത്.

" അപ്പൂ എണീക്ക്.. ചേച്ചി മുഖം കഴുകി തരാ... അമ്മ വരുമ്പോ ചാമ്പക്ക കൊണ്ട് വരും ഇന്ന്... " തന്റെ നാലു വയസ്സ് ആയ കുഞ്ഞനിയനെ അവൾ വിളിച്ചുണർത്തി. " ചേച്ചീ വയറു വേദനിക്കുന്നു..." അതും പറഞ്ഞു അപ്പു കണ്ണ് തിരുമ്മി മെല്ലെ എണീറ്റു. " സാരമില്ല ട്ടോ ചേച്ചി വെള്ളം തരാം.. അപ്പൊ വയറു വേദന മാറും... ന്നിട്ട് നമുക്ക് മണ്ണപ്പം ചുട്ട് കളിക്കാം ട്ടോ "... അവൾ പറഞ്ഞു.വിശപ്പിന്റെ കാഠിന്യം ആ രണ്ടു ശരീരങ്ങളെയും വല്ലാതെ തളർത്തിയിരുന്നു. മെലിഞ്ഞൊട്ടിയ ആ ശരീരത്തിൽ ഞരമ്പുകൾ മേലോട്ട് ഉയർന്നു നിൽക്കുന്നുണ്ടായിരുന്നു. വെള്ളം കൊടുത്ത് തന്റെ കുഞ്ഞനിയനെ അവൾ മടിയിൽ ഇരുത്തി കളിപ്പിക്കാൻ തുടങ്ങി.

" ഇത് കവറിൽ ഇട്ടോ കൊറച്ചു ചാമ്പക്കയാണ്.. ഇന്നലെ മോൻ പറിച്ചത് ആണ്‌. കേട് വന്നതും ഉണ്ടാവും ട്ടോ... നോക്കി എടുത്തോണ്ടൂ... " പണികൾ ഒക്കെ കഴിഞ്ഞു മടങ്ങാൻ ഒരുങ്ങുന്ന രമയോട് ആമിനാത്ത പറഞ്ഞു. അവൾ ആ എന്ന ഭാവത്തിൽ തലയാട്ടി അതെല്ലാം കവറിൽ ഇട്ടു.. ചോദിക്കാതെ തന്റെ മോളുടെ ആവശ്യം കണ്ടറിഞ്ഞ മുതലാളിയോട് അവർ മനസ്സിൽ നന്ദി പറഞ്ഞു.. " ന്നാ ശെരി ട്ടോ ഞാൻ ഇറങ്ങട്ടെ... മക്കൾ ഒറ്റക്കല്ലേ... " രമ യാത്ര പറഞ്ഞു പുറത്തേക്ക് ഇറങ്ങി.. അടുക്കള കോലായിൽ ഒരു പാത്രത്തിൽ നല്ല ബിരിയാണി ഇരിക്കുന്നു... ഒരു നിമിഷം അവളുടെ കണ്ണ് ആ ബിരിയാണിയിൽ പതിഞ്ഞു... തന്റെ മക്കളെ മുഖം ഓർമ വന്നു... ബിരിയാണി പാത്രത്തിലേക്ക് ഉറുമ്പ് വരുന്നുണ്ട്... കോഴികൾ കൊത്തുന്നുണ്ട്.. "ആമിനാത്താ ഈ കോലായിൽ ഉള്ള ചോറ് ഉറുമ്പ് വന്നിട്ടുണ്ട്.. ഇത് കളഞ്ഞാലോ... "അവൾ അകത്തേക്ക് ആയി ചോദിച്ചു.." ആ അത് ഇന്നലെ രാത്രി മോൻ വന്നപ്പോ കൊണ്ട് വന്നതാ.. ഉച്ചക്ക് എല്ലാരും ഇന്നലെ നെയ്‌ച്ചോർ കഴിച്ചതോണ്ട് രാത്രി ആരും പിന്നെ കഴിച്ചില്ല... അത് ആ waste ലേക്ക് ഇട്ടോളൂ...'. അത് കേട്ട പാടെ രമ തന്റെ കയ്യിൽ ഉണ്ടായിരുന്ന കവറിലേക്ക് ആരും കാണാതെ ആ ബിരിയാണി ഇട്ടു... എന്നിട്ട് പാത്രം അവിടെ വെച്ചു.. നടക്കാൻ തുടങ്ങി... അവൾക്ക് സന്തോഷം ആയിരുന്നു അന്ന്... ഉറുമ്പിനെ കളഞ്ഞു തന്റെ മക്കളുടെ ഇന്നത്തെ വിശപ്പകറ്റാൻ ഉള്ളത് ആയല്ലോ... അവൾ ഇടവഴി കഴിഞ്ഞു റോഡിലേക്ക് എത്തി.. നടത്തതിന് വേഗത കൂട്ടി.റോഡ് ക്രോസ്സ് ചെയ്താൽ വീടെത്തി. അവൾക്ക് നന്നായി തലവേദന ഉണ്ടായിരുന്നു.. കൂടാതെ ക്ഷീണവും.

അമ്മുവും അപ്പുവും അമ്മയുടെ വരവും കാത്തു വീടിന്റെ വേലിക്കരികിൽ നോക്കി നിൽക്കുന്നുണ്ട്.. ദൂരെ നിന്നും അമ്മ വരുന്നത് മുറ്റത്തു നിന്നും അവർ കണ്ടു... പ്രതീക്ഷയുടെ വലിയ കേന്ദ്രമാണ് അമ്മയുടെ കയ്യിലെ കവർ.. റോഡിന്റെ അങ്ങേയറ്റത്തു അമ്മ നിൽക്കുന്നുണ്ട് ഒരു കാർ കൂടി പോയാൽ റോഡിന്റെ മറ്റേ ഭാഗത്തേക്ക്‌ ക്രോസ്സ് ചെയ്യാം. രമ മക്കളെ വീട്ടുമുറ്റത്ത് കണ്ടു. അവരെയും നോക്കി ചിരിച്ചു കൊണ്ട് നടക്കവേ പെട്ടെന്ന് എതിരെ വന്നൊരു ടിപ്പർ ലോറി അവളുടെ ശരീരത്തെ തട്ടി തെറിപ്പിച്ചു.. വലിയൊരു ശബ്ദത്തോടെ വണ്ടി മറിഞ്ഞു...രമ റോഡിന്റെ ഒരു ഭാഗത്തു തല തല്ലി വീണു...നാലു ഭാഗത്തു നിന്നും ആളുകൾ ഓടി വന്നു..റോഡിലാകെ ചിതറി കിടക്കുന്ന ചാമ്പക്കകൾ.. ആളുകൾ അവളെ നോക്കി.. തല പൊട്ടി രക്തം വാർന്നൊഴുകുന്നു..കൂട്ടി പിടിച്ച ബിരിയാണിയുടെ കവർ അപ്പോഴും ആ കൈകളിൽ മുറുകെ പിടിച്ചിരുന്നു...

ആ സമയം റോഡിന്റെ അങ്ങേ ഭാഗത്തു ഒരു നിലവിളി കേൾക്കാമായിരുന്നു . " അമ്മാ അമ്മാ... " വിശപ്പിൽ എരിയുന്ന വയറുകളുടെ രോദനത്തിന്റെ തേങ്ങൽ...

Jasliya k Pandikkad

Address

Pandikkad

Opening Hours

9am - 5pm

Telephone

+919072394616

Website

Alerts

Be the first to know and let us send you an email when Jasliya K Pandikkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share