Explore views

Explore views Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Explore views, Photographer, Kottakkal.

04/09/2025
04/09/2025

സമാനതകളില്ലാത്ത കാക്കിയുടെ ക്രൂരതയുടെ തെളിവുകളാണ് കുന്നംകുളത്തുനിന്നും പുറത്തുവരുന്നത്. നിയമപാലകര്‍ എന്നാണ് പോലീസിനെ പറയുന്നത്. എന്നാല്‍ എന്താണ് നിയമമെന്നും അത് എങ്ങിനെ പാലിക്കണമെന്നും യാതൊരു ബോധവും ബോധ്യവുമില്ലാത്ത കവലചട്ടമ്പികളായ പോലീസ് ഉദ്യോഗസ്ഥരും നമ്മുടെ ഇടയില്‍ ഇപ്പോഴും ഉണ്ടെന്നുള്ളത് ലജ്ജിപ്പിക്കുന്നതാണ്. സുജിത്ത് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ 2023 ഏപ്രില്‍ അഞ്ചിനാണ് കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. വഴിയരികില്‍ നില്‍ക്കുകയായിരുന്ന തന്റെ സുഹൃത്തുക്കളെ അകാരണമായി പോലിസ് ഭീഷണിപ്പെടുത്തിയതിനെ ചോദ്യംചെയ്തതാണ് ഏമാന്‍മാര്‍ക്കുണ്ടായ പ്രകോപനം. തുടര്‍ന്ന് മൂന്നോ നാലോ പോലീസുകാര്‍ സുജിത്തിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദിച്ചതുപോരാതെ മദ്യപിച്ച് പ്രകോപനമുണ്ടാക്കി, ഉപദ്രവിച്ചു, കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നീ കുറ്റങ്ങളും ചുമത്തി കോടതിയില്‍ ഹാജരാക്കി. എന്നാല്‍ വൈദ്യപരിശോധനയില്‍ മദ്യപിച്ചില്ലെന്ന് തെളിഞ്ഞതോടെ കോടതി ജാമ്യം അനുവദിച്ചു. പോലീസിന്റെ ക്രൂരമര്‍ദനത്തില്‍ സുജിത്തിന്റെ കര്‍ണപുടം പൊട്ടി കേള്‍വിക്ക് തകരാര്‍ സംഭവിച്ചു. പോലീസിനെതിരെ പരാതി നല്‍കിയെങ്കിലും കേസെടുക്കാത്തതിനാല്‍ കോടതിവഴി നിയമയുദ്ധം നടത്തിയാണ് കേസ് എടുപ്പിച്ചത്. അത് ഇപ്പോള്‍ വിചാരണഘട്ടത്തിലാണ്. വിവരാവകാശപ്രകാരം ലഭിച്ച മര്‍ദന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കേണ്ട പോലീസ് തങ്ങളെ ചോദ്യചെയ്തുവെന്നതിന്റെ പേരില്‍ ഒരു ചെറുപ്പക്കാരനെ ഇങ്ങിനെ ആക്രമിച്ചു എന്നുപറയുമ്പോള്‍ സാധാരണക്കാരന് ഈ പോലീസില്‍നിന്നും എന്തു നീതിയാണ് പ്രതീക്ഷിക്കേണ്ടത്. അടിന്തിരാവസ്ഥയില്‍ പോലീസ് അഴിഞ്ഞാടിയ കഥകള്‍ നമുക്കറിയാം. എന്നാല്‍ സാധാരണക്കാരന് ചോദ്യം ചോദിക്കാന്‍ പോലും അപ്രാപ്യരാണ് പോലീസെന്നും, നിയമം തങ്ങള്‍ക്ക് പുല്ലാണെന്നുമുള്ള ചില പോലീസുകാരുടെ ഈ കാഴ്ചപ്പാട് ജനമൈത്രിപോലീസ് എന്ന സങ്കല്‍പത്തിനുതന്നെ വിരുദ്ധമാണ്. തെറ്റുചെയ്യുന്ന ഇത്തരം ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്നുതന്നെ പുറത്താക്കി മാതൃകാപരമായ ശിക്ഷ നല്‍കണം. നിയമപാലനമെന്ന പ്രവര്‍ത്തനത്തിന് ഒട്ടും അനുയോജ്യരല്ലാത്തവര്‍ സേനയില്‍ തുടരരുത്. ഇത്തരം ഇടിയന്‍ ഉദ്യോഗസ്ഥര്‍ക്ക് അത് ഒരു പാഠമാകണം.

04/09/2025
04/09/2025

തൃശൂർ കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്റ് സുജിത്തിനെ പൊലീസുകാർ മർദിച്ച സംഭവത്തിൽ വീണ്ടും പ്രത....

04/09/2025

'പിണറായി വിജയൻ ആയിരിക്കില്ല എല്ലാ കാലത്തും കേരളത്തിൻ്റെ മുഖ്യമന്ത്രി; സുജിത്തിനൊപ്പം കേരളത്തിലെ ജനാധിപത്യ വി...

04/09/2025
27/03/2025

Address

Kottakkal

Website

Alerts

Be the first to know and let us send you an email when Explore views posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category