Best in Malayalam

Best in Malayalam Come, Join our Entertainment

മുറ്റത്തെ മാവിൻ ചോട്ടിൽ ചായ കുടിക്കാനായി ബാലകൃഷ്ണ അമ്മാവനോടും അമ്മായിയോടുമൊപ്പം ഇരിയ്ക്കുമ്പോൾ ലക്ഷ്മിയുടെ ഹൃദയം പടപടാന്...
27/08/2026

മുറ്റത്തെ മാവിൻ ചോട്ടിൽ ചായ കുടിക്കാനായി ബാലകൃഷ്ണ അമ്മാവനോടും അമ്മായിയോടുമൊപ്പം ഇരിയ്ക്കുമ്പോൾ ലക്ഷ്മിയുടെ ഹൃദയം പടപടാന്ന് മിടിയ്ക്കുകയായിരുന്നു. അമ്മായിയുടെ ക്രൂ ര മായ ചോദ്യങ്ങൾ പ്രതീക്ഷിച്ചു കൊണ്ടാണ് അവൾ അവർക്ക് മുന്നിലിരുന്നത്..വക്കീലായ അമ്മാവൻ ആദ്യ ചോദ്യമെറിഞ്ഞു.

“സോ യൂ ആർ ഡിവോഴ്സ്ഡ്? “

“യെസ്, അയാം ഹാപ്പിലി ഡിവോഴ്സ്ഡ്. “

“പറയുന്നതിന്റെ അർത്ഥം വല്ലോം കുട്ടിയ്ക്ക് അറിയുമോ? വെറും ഇരുപത്തിനാല് വയസ്സ്, അഹമ്മതി , ജീവിതത്തിൻ്റെ അർത്ഥവും ലക്ഷ്യവും അറിയുമോ നിനക്ക്.”

അമ്മായി പറഞ്ഞു

“ലക്ഷ്യമറിയാത്ത കുട്ടിയെ വിവാഹം ചെയ്തു കൊടുത്ത നിന്റെ സഹോദരനല്ലേ അപ്പോൾ തെറ്റുകാരൻ. രണ്ടു പക്ഷവും കേൾക്കണ്ട, അവൾക്കും കാണില്ലേ അവളുടെ ന്യായം. മോള് പറ എന്താണ് സംഭവിച്ചത്?”

“തുടക്കം മുതൽ പ്രശ്നങ്ങളായിരുന്നു അമ്മാവാ, അജിത്ത് ഒരേയൊരു മകനല്ലായിരുന്നോ, അവിടെ അമ്മക്ക് ഭയങ്കര ഭക്തിയും വൃത്തിയും. കിടപ്പു മുറിയിൽ നിന്ന് പുറത്തു വരുമ്പോഴൊക്കെ കുളിച്ചു വൃത്തിയാക്കണം അതായിരുന്നു എന്റെ ആദ്യ പ്രശ്നം. നീണ്ട മുടിയുള്ള ഞാൻ ഒരു ദിവസം നാലോ അഞ്ചോ തവണ കുളിയ്‌ക്കേണ്ട അവസ്ഥയായി. വിട്ടു മാറാത്ത ജലദോഷവും തുമ്മലും തുടങ്ങി. എന്റെ പരാതികളൊന്നും അജിത്ത് കൈ കൊണ്ടില്ല എന്ന് മാത്രമല്ല അതൊക്കെ പെരുപ്പിച്ചു അമ്മയെ അറിയിച്ചു കൊണ്ടിരിക്കുന്നു

ഞങ്ങൾ കിടപ്പ് മുറിയിൽ ഞങ്ങളുടെ സ്വകാര്യതയിൽ പറയുന്ന കാര്യങ്ങൾക്ക് വരെ കുത്തുവാക്കുകൾ. അമ്മയുടെ വക കുത്തു വാക്കുകൾ കേട്ടാണ് ഞാനെന്നും ഉണരുന്നതും ഉറങ്ങിയിരുന്നതും…ആരെ വിശ്വസിച്ചു, ആരുടെ താലിയ്ക്കാനോ ഞാൻ തല കുനിച്ചു കൊടുത്തത് അയാളും വീട്ടുകാരും എന്നെ ഓരോ നിമിഷവും മാനസികമായി പീ ഡിപ്പിച്ചു കൊണ്ടേയിരുന്നു”

“ഇതൊന്നും കുട്ടി അച്ഛനോടും അമ്മയോടും പറഞ്ഞില്ലേ ?”

“അച്ഛനോട് പറഞ്ഞപ്പോൾ കുറച്ചും കൂടി നോക്കാം, എല്ലാം മാറും എന്ന് പറഞ്ഞു, അമ്മയോട് പറഞ്ഞപ്പോൾ അജിത്ത് മിടുക്കനാണ്, നല്ല കുടുംബം, എങ്ങനെയെങ്കിലും പിടിച്ചു നില്ക്കൂ, എല്ലാം നിന്റെ ഭാഗ്യം, താഴെ ഒരു പെൺകുട്ടിയുണ്ടെന്നോർമ്മ വേണമെന്നൊക്കെ പറഞ്ഞു .”

“നാത്തൂൻ പറഞ്ഞത് ശരിയല്ലേ, അനിയത്തിയുടെ കാര്യം പിന്നെ നോക്കണ്ടേ, അവൾക്കും ഒരു ജീവിതം വേണ്ടേ ?”

“അതിന് ? അനിയത്തിക്ക് വേണ്ടി ഹോമിക്കാനുള്ളതാണോ ചേച്ചിയുടെ ജീവിതം ?”

“ഒരു വൈകുന്നേരം തലവേദനകൊണ്ട് ഞാൻ മുറിയിൽ കിടന്നപ്പോൾ അജിത്തിൻ്റെ അമ്മ വന്നു വിളിച്ചു, കുറച്ചു വിരുന്നുകാർ വന്നിട്ടുണ്ട്, ചായ ഉണ്ടാക്കി കൊടുക്കാൻ പറഞ്ഞു. എനിക്ക് പണ്ടേ മൈഗ്രേൻ ഉള്ളതാണ്. എണീറ്റാൽ തല കറങ്ങി വീണ് പോകും. തീരെ നിവൃത്തിയില്ലാത്തതിനാൽ ഞാൻ എണീറ്റില്ല. അവരെല്ലാം വന്നു മടങ്ങിയപ്പോൾ കട്ടിലിൽ കിടന്ന എന്റെ പുറത്തേയ്ക്കു ചൂട് വെള്ളമൊഴിച്ചു. സഹിക്കാവുന്നതിന്റെ പരമാവധിയായിരുന്നു. ഞാൻ ബാഗുമെടുത്തു വീട്ടിലേയ്ക്കു പോകാനൊരുങ്ങി, ആരോടും ഒന്നും മിണ്ടാതെ എല്ലാവരുടെയും മുന്നിലൂടെ ഞാൻ ഇറങ്ങി പോന്നു. അജിത്ത് തടഞ്ഞില്ല. അമ്മ ചീത്ത പറയുകയും ശപിക്കുകയും ചെയ്തു കൊണ്ടിരുന്നു.”

“എന്നിട്ട്?”

“വീട്ടിൽ വന്ന് കയറിയതും എൻ്റെ അച്ഛനും അമ്മയും വഴക്ക് തുടങ്ങി. എൻ്റെ വീട്ടുകാർ പോലും എനിക്ക് സഹായത്തിനുണ്ടായില്ല..അച്ഛനും അമ്മയും എന്നെ അവിടെ നിൽക്കാൻ സമ്മതിച്ചില്ല..എന്നെ അപ്പോൾ തന്നെ തിരികെ കൊണ്ടാക്കി..അവരോട് എനിക്ക് വേണ്ടി മാപ്പ് ചോദിക്കുകയും ചെയ്തു. അവരുടെ മുന്നിലൂടെ തിരികെ ആ വീട്ടിലെ ഞങ്ങളുടെ മുറിയിലേക്ക് നടക്കുമ്പോൾ എല്ലാവരുടേയും മുഖത്ത് പരിഹാസച്ചിരി കണ്ടു..ഞാനന്ന് പകുതി മരിച്ചത് പോലെയായി. പിന്നെ പല തവണകളായി എൻ്റെ മരണം നടന്നു..”

“വീട്ടിലെ കാര്യങ്ങൾ മാത്രമേ മാതാപിതാക്കളോടും സുഹൃത്തുക്കളോടും പങ്ക് വച്ചുള്ളൂ. ഞങ്ങളുടെ കിടപ്പു മുറിയുടെ നാല് ചുവരുകൾക്കുള്ളിൽ നടന്നതൊക്കെ ഞാൻ മറച്ചു വച്ചു. സഭ്യമായി തോന്നിയില്ല. അതിനൊക്കെ പിന്നെ വലിയ വില കൊടുക്കേണ്ടി വന്നു.”

“പിന്നെ ഇപ്പോൾ ഇങ്ങനൊരു തീരുമാനമെടുക്കാൻ എന്താണ് കാരണം.”

“കൂട്ടുകാരിയുടെ കല്യാണത്തിന് തലേദിവസം അജിത്തിനോട് പറഞ്ഞ് ഒരു ഗിഫ്റ്റ് വാങ്ങി വച്ചിരുന്നു. കല്യാണദിവസം അമ്മ പോകാൻ സമ്മതിച്ചില്ല. ആത്മാർത്ഥ സുഹൃത്തിന്റെ കല്യാണം. അവളെ ഇനി എങ്ങനെ അഭിമുഖീകരിക്കും? എനിയ്ക്കാകെ വിഷമമായി. അജിത്താണെങ്കിൽ ഓഫീസിൽ പോയി. സമയമായപ്പോൾ ഞാൻ കല്യാണത്തിനും പോയി.”

“മടങ്ങി വന്നപ്പോൾ ശാരീരിക ഉപദ്രവമായി. കൂട്ടുകാരിയ്ക്ക് വേണ്ടി എല്ലാം ക്ഷമിച്ചു. മുറിയിൽ പൂട്ടിയിട്ടു. പട്ടിണിയ്ക്കിട്ടു. വിശന്ന് തളർന്നപ്പോൾ ബാത്ത്റൂമിൽ കയറി വെള്ളം കുടിച്ചു. ശർദ്ധിച്ച് തളർന്നപ്പോൾ ഞാനൊരു തീരുമാനമെടുത്തു. എന്നെ വേണ്ടാത്ത വരെ എനിക്കും വേണ്ടെന്ന്. മുഖകണ്ണാടിയ്ക്ക് മുന്നിലിരുന്ന ഭർത്താവിന്റെ ഷേവിംഗ് സെറ്റ് കണ്ണിൽ പതിഞ്ഞു. നല്ല മൂർച്ചയുള്ള ബ്ലേഡ്, പിന്നെ ഒന്നുമോർത്തില്ല. അധികം ആയാസപ്പെടാതെ കാര്യം നടന്നു..രക്തം വാർന്നൊഴുകി. ബാത്ത്റൂമിലെ വെള്ള ടൈലുകൾ രക്തം വർണമായി. ബോധം നശിച്ചു.”

“അയ്യോ” അമ്മായി നിലവിളിച്ചു.

“ചാർജർ അന്വേഷിച്ച് മുറിയിലേക്ക് വന്നു അജിത്ത് എന്നെ അന്വേഷിച്ചു. ബോധം കെട്ട് കിടക്കുന്നത് കണ്ടു. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കണമെന്ന ആവശ്യം അമ്മ അംഗീകരിച്ചില്ല. സ്വയം ചെയ്തതല്ലേ ചാവട്ടേയെന്ന നിലപാട്. പക്ഷേ പേടിച്ച് പോയ അജിത്ത് വിളിച്ചിട്ട് അച്ഛനും അമ്മയും വന്നു, തീവ്രപരിചരണ വിഭാഗത്തിൽ അഡ്മിറ്റാക്കി. ഡോക്ടർമാർ നാൽപത്തിയെട്ട് മണിക്കൂർ സമയം ക്രിട്ടിക്കൽ ആണെന്ന് പറഞ്ഞപ്പോൾ അച്ഛൻ തളർന്നു പോയി.”

“പോലീസിലറിയിച്ചില്ലേ.”

കഥയുടെ മുഴുവൻ ഭാഗവും കമൻറ് ബോക്സിൽ കൊടുത്തിട്ടുണ്ട് 👇

മഞ്ജിമ ഹോസ്റ്റലിലേയ്ക്ക് നടന്നു. ഇന്നവൾ ഒറ്റയ്ക്കാണ്. കൂട്ടുകാരികളായ ജ്യോതികയും ടീനയും വിദ്യാർത്ഥി സംഘടനയുടെ മീറ്റിംഗിൽ ...
27/08/2026

മഞ്ജിമ ഹോസ്റ്റലിലേയ്ക്ക് നടന്നു. ഇന്നവൾ ഒറ്റയ്ക്കാണ്. കൂട്ടുകാരികളായ ജ്യോതികയും ടീനയും വിദ്യാർത്ഥി സംഘടനയുടെ മീറ്റിംഗിൽ പങ്കെടുക്കാൻ പോയിരിക്കുന്നു. അവളെ അതിൽ ചേർക്കാനവർ കുറെ ശ്രമിച്ചതാണ്. അവൾക്കെന്തോ അതിലൊന്നും ഒരു താൽപര്യവും തോന്നിയിട്ടില്ല.

ഹോസ്റ്റലിലേക്ക് തിരിയുന്ന വിജനമായ വഴിയിലെത്തിയപ്പോൾ അവൾക്കു പേടി തോന്നി. ആദ്യമായാണ് ഒറ്റയ്ക്ക് പോകുന്നത്. തിരിഞ്ഞു നോക്കി പതിവുപോലെ മാധവൻ അവളുടെ പിന്നിലുണ്ട്. മാധവൻ അവളുടെ ക്ലാസ് മേറ്റ് ആണ്. പഠിക്കാൻ അത്ര മിടുക്കനല്ലെങ്കിലും നല്ലൊരു ഗിറ്റാറിസ്റ്റും പാട്ടുകാരനുമാണ്. എന്നും ഈ പിറകെ നടപ്പ് അവൾക്കു ശല്യമായാണ് തോന്നിയത്. പക്ഷെ ഇന്ന് മാധവനെ കണ്ടപ്പോൾ അവൾക്കൊരു ആശ്വാസം തോന്നി. അവൾ വേഗത കുറച്ചു, അപ്പോൾ അവനും വേഗത കുറയ്ക്കുന്ന പോലെ തോന്നി. അവൾ തിരിഞ്ഞു നിന്നു. വിളിച്ചു.

“മാധവാ “

അവൻ അവളുടെ അടുത്തേയ്ക്കു നടന്നു വന്നു.

“എൻ്റെ കൂടെ നടന്നു കൂടെ, എന്നും എന്റെ പിറകിലല്ലേ നടക്കാറുള്ളു എന്നെ പിന്തുടർന്ന് കൊണ്ട്, എന്റെ കൂടെ നടന്നൂടെ തനിക്ക്.”

അവനു ഭയങ്കര സന്തോഷമായി.

“അപ്പോൾ തനിക്ക് എന്നോട് ദേഷ്യം ഒന്നുമില്ലയല്ലേ.”

“ദേഷ്യമുണ്ടെങ്കിൽ ഞാൻ മിണ്ടില്ലല്ലോ, പിന്നെ താൻ ഇന്നുമെന്റെ പിറകെ നടക്കുമ്പോൾ താനൊരു പൂവാലനാണെന്നു എനിക്ക് തോന്നിയിട്ടുണ്ട്.”

“അയ്യോ സത്യമായിട്ടും അങ്ങനെയല്ല, എനിക്ക് തന്നോട് പ്രണയമൊന്നും തോന്നിയിട്ടില്ലെങ്കിലും എനിക്ക് തന്നോട് ഭയങ്കര ഇഷ്ടമാണ്. താനും രോഹിതും തമ്മിലല്ലേ പഠനത്തിനുള്ള മത്സരങ്ങൾ..അവനെന്റെ ഹോസ്റ്റൽ റൂം മേറ്റ് ആണ്. അവനെപ്പോഴും പറയും തന്റെ സുന്ദരമായ ഈ കണ്ണുകൾക്ക് പിന്നിൽ വലിയൊരു വിഷമം ഒളിഞ്ഞിരിപ്പുണ്ടെന്ന്..അത് കാരണമാണ് അവനിപ്പോൾ ക്ലാസ്സിൽ ഇപ്പോഴും ഫസ്റ്റ് ആകുന്നതെന്ന്. എൻജിനീയറിങ് ആണുങ്ങളുടെ വിഷയമാണെന്നും അതിലൊരു പെണ്ണ് കയറി ഷൈൻ ചെയ്യേണ്ടെന്നുമാ അവൻ പറയുന്നത്.”

“ഓഹോ, രോഹിതിന്റെ മനസിലിരുപ്പ് കൊള്ളാലോ, എനിക്കാരേയും തോൽപിക്കണ്ട, പക്ഷെ എന്റെ ലൈഫ് അല്ലേ ,അവിടെ ഞാൻ ഫൈറ്റ് ചെയ്തു കൊണ്ടേയിരിക്കും. കഴിവുള്ളവർ ഫസ്റ്റാകട്ടെ.”

“അവൻ പറഞ്ഞു പറഞ്ഞു ഞാൻ തന്നെ ഇടക്കിടക്ക് ശ്രദ്ധിക്കാൻ തുടങ്ങി. അമ്മയാണെന്റെ ബെസ്ററ് ഫ്രണ്ട്, അമ്മയ്ക്കും തന്നെ അറിയാം ഞാൻ പറഞ്ഞിട്ടുണ്ട് തന്നെക്കുറിച്ച്.”

“തന്റെ വീട്ടിൽ ആരൊക്കെയുണ്ട് ?അറിയാൻ ഒരു കൗതുകം.”

“അച്ഛൻ ജോലി കൃഷിപ്പണി, അമ്മ വീട്ടമ്മ, പിന്നെ ഒരു ചേച്ചി, അങ്ങ് ജോർജിയയിൽ മെഡിസിന് പഠിക്കുന്നു, പിന്നെ ഈ ഞാൻ ,എല്ലാവരും തനി നാടൻ, നാട്ടുമ്പുറത്തെ സ്കൂളിലായിരുന്നു പഠനം. ആദ്യമായിട്ടാണ് വീട് വിട്ടു ഹോസ്റ്റലിൽ നില്കുന്നത് .”

അപ്പോഴേക്കും ഗേൾസ് ഹോസ്റ്റലിന്റെ മുൻവശത്തെ ഗേറ്റിൽ എത്തിയിരുന്നു

“അപ്പോൾ നാളെ കാണാം. വൈകിട്ട് ഞാൻ ലൈബ്രറിയിൽ ഉണ്ടാകും.”

പിന്നെ പതിവായി കൂട്ടുകാരികളെ ഒഴിവാക്കി തുടങ്ങി..മാധവനുമായി നല്ല സൗഹൃദത്തിലായി..ഒരിക്കൽ ക്യാന്റീനിൽ ഇരുന്നു സംസാരിക്കുകയാണ് ഇരുവരും വൈകുന്നേരം ആയതിനാൽ മിക്ക കസേരകളും ഒഴിഞ്ഞു കിടക്കുകയാണ്.

“വീട്ടിലെ കാര്യമൊന്നും എന്നോട് പറഞ്ഞിട്ടില്ലല്ലോ മഞ്ജിമ, ഇഷ്ടമില്ലെങ്കിൽ പറയണ്ട എന്നോട്. അവനിത്തിരി ഇമോഷണലായി.”

“ഇയാളെ പോലെ അത്ര സ്നേഹം നിറഞ്ഞ കുടുംബമൊന്നും എനിക്കില്ലെടോ, എന്റെ മൂന്നാം വയസ്സിൽ അച്ഛനും അമ്മയും വേർപിരിഞ്ഞു. പിന്നെ അച്ഛനും അമ്മയും വേറെ വിവാഹിതരായി. ഇപ്പോളെനിക്ക് രണ്ടു അച്ചന്മാരും രണ്ടു അമ്മമാരുമുണ്ട്. അതിനാൽ പണത്തിനൊരു കുറവുമില്ല. പക്ഷെ സ്നേഹിക്കാൻ എനിക്ക് അച്ഛമ്മ മാത്രമേയുള്ളു. അച്ഛമ്മയ്ക്കു എൺപതു വയസു കഴിഞ്ഞു. അച്ഛമ്മേടെ കാലശേഷം എനിക്കാരുമില്ല. അതിനു മുൻപ് ഒരു ജോലി കരസ്ഥമാക്കണം എന്നാ എന്റെ ആഗ്രഹം. ആരേയും ഡിപ്പൻ്റ് ചെയ്യാതെ ജീവിക്കണം. അതിനാണ് ഞാൻ മൽസരിച്ച് പഠിക്കുന്നത്. ആരേയും തോൽപ്പിക്കാനല്ല. “

അവളുടെ കണ്ണ് നിറഞ്ഞു. അവൻ അവളുടെ കയ്യിൽ മെല്ലെ പിടിച്ചു.

“താൻ കരയാതെ…എല്ലാത്തിനും ഒരു പരിഹാരമില്ലേ “

“പണ്ടെന്നോടു പറഞ്ഞില്ലേ തനിക്കെന്നെ ഇഷ്ടമാണെന്നു, പ്രണയമില്ലെന്ന്. എനിക്ക് തന്നോടിപ്പോൾ പ്രണയമാണ്. തനിക്കെന്നെ പ്രണയിച്ചുകൂടെ .? അല്ലെങ്കിൽ വേണ്ട തന്റെ വീട്ടുകാർക്ക് എന്റെ കുടുംബ പശ്ചാത്തലമൊന്നും ഇഷ്ടമാകില്ല അല്ലെ.”

“അതിനു ഞാൻ തന്റെ അച്ഛനെയും അമ്മയെയും പ്രണയിക്കുന്നില്ല, തന്നെയേ പ്രണയിക്കുന്നുള്ളു, കർഷകരാണെങ്കിലും എന്റെ ഇഷ്ടങ്ങളൊക്കെ അംഗീകരിക്കാവുന്ന മനസ്ഥിതിയുള്ളവരാണ് എന്റെ മാതാപിതാക്കൾ.”

പരസപരം പ്രണയിക്കാൻ തുടങ്ങിയപ്പോഴാണ് ഈ ലോകം വളരെ മനോഹരമാണെന്നു മഞ്ജിമയ്ക്ക് തോന്നി തുടങ്ങിയത്.

ഒരു സായാഹ്നത്തിൽ ഹോസ്റ്റലിലേക്ക് വൈകി കയറി വന്ന ജ്യോതികയും ടീനയും കണ്ടത് സ്വപ്നം കണ്ടിരിക്കുന്ന മഞ്ജിമയെയാണ്....

കഥയുടെ മുഴുവൻ ഭാഗവും കമൻറ് ബോക്സിൽ കൊടുത്തിട്ടുണ്ട് 👇

ങ്ഹാ.. സൂസിയോ.?  വരൂ…എത്ര കാലമായി കണ്ടിട്ട്..!അതേ ചേച്ചീ..കോവിഡിന് മുന്നേ കണ്ടതാ നമ്മൾ…അതൊക്ക പോട്ടെ..എന്തുണ്ട് പിന്നെ ന...
26/08/2026

ങ്ഹാ.. സൂസിയോ.? വരൂ…എത്ര കാലമായി കണ്ടിട്ട്..!

അതേ ചേച്ചീ..കോവിഡിന് മുന്നേ കണ്ടതാ നമ്മൾ…

അതൊക്ക പോട്ടെ..എന്തുണ്ട് പിന്നെ നിന്റെ വിശേഷങ്ങൾ. ജീവിതമൊക്കെ എങ്ങനെ പോകുന്നു.?

ഓ.. പ്രേത്യകിച്ചു വിശേഷം ഒന്നൂല്ല്യ..!ചേട്ടായി രാവിലെ വാർക്കപണിക്കുപോയി. മോൻ ഈ കൊല്ലം പത്തിലായി, മോള് എട്ടിലും, അവര് സ്കൂളിലും പോയി.

ഉം..നീ തനിയെ ഇരിക്കുമ്പോ ഇടയ്ക്കൊക്കെ ഇങ്ങോട്ട് വരരുതോ..നമുക്ക് വല്ലതുമൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കാം.

അതൊക്ക ഞാനും ആലോചിക്കാറുണ്ട്..ഇങ്ങോട്ടൊന്നു വരണമെന്ന്. പക്ഷേ വീട്ടിലെ പണിയൊക്കെ തീർത്തു കഴിയുമ്പോ മടുക്കും. അന്നേരം ഫോണെന്നെടുത്തു യൂ ട്യൂബ് നോക്കും. ഒരു വീഡിയോ കാണാൻ തുടങ്ങിയാൽ പിന്നെ..അടുത്തത്..അതിന്റടുത്ത്..എന്നിങ്ങനെ കണ്ടുപോകും.

ങ്ഹും…അത് ശരി.

ചേച്ചി കാണാറില്ലേ യൂ ട്യൂബ് വീഡിയോ.?

ഇടയ്ക്കൊക്കെ കാണാറുണ്ട്..കൂടുതലും പഴയ സിനിമകളാണ് കാണാറ്. പിന്നെ ചില ഇന്റർവ്യൂകൾ, ചർച്ചകൾ ഒക്കെ കാണാറുണ്ട്.

അയ്യേ..ഞാനതൊന്നും കാണില്ല.. !

പിന്നെ.??

ഞാൻകാണുന്നതു ഫാമിലി വ്ലോഗുകൾ ആണ്. അതിലെ അപ്പനും, അമ്മയ്ക്കും, മക്കൾക്കും,.മരുമക്കൾക്കും ഒക്കെ എന്താ സ്നേഹം എന്നറിയാമോ.? അമ്മായിയമ്മയും മരുമകളും തമ്മിലുള്ള സ്നേഹം കാണണം നമ്മുടെ കണ്ണ് നിറഞ്ഞുപോകും. അമ്മ..മകനും, മരുമകൾക്കും വാരികൊടുക്കുന്നു. മരുമകൾ അമ്മായി അമ്മയ്ക്ക് വാരിക്കൊടുക്കുന്നു. ഉമ്മകൊടുക്കുന്നു. എത്ര സ്നേഹമാണെന്നോ അവർക്കൊക്കെ.

ആഹാ…കൊള്ളാല്ലോ. !

ങ്ങാ…ചേച്ചി. ഞാനോർക്കാറുണ്ട് ആ വീട്ടിൽ ജനിച്ചാൽ മതിയായിരുന്നു എന്ന്.

എനിക്കും ഉണ്ടല്ലോ ഒരമ്മായി അമ്മ മൂന്ന് കൊല്ലമായി എന്നോട് മിണ്ടിയിട്ട്.

നിനക്ക് അങ്ങോട്ട് മിണ്ടിക്കൂടെ സൂസി..?

ഹൊ..പിന്നെ..ആ ത ള്ളയ്ക്ക് ഞാനെന്തു ചെയ്താലും കുറ്റമാ..അങ്ങനെ എന്നോട് വഴക്കിട്ടു മോക്കടെ വീട്ടിൽ പോയി നിൽക്കുവല്ലേ.. അവിടെ നിക്കട്ടെ..സൂസി..കലിപ്പോടെ പറഞ്ഞു.

എന്നാലും പ്രായമായവരല്ലേ സൂസി..നമ്മള് കണ്ടില്ല..കേട്ടില്ലാ എന്ന് വിചാരിച്ചു പോകൂ.

ങു..ഹും ചേച്ചിക്ക് അങ്ങനെ പറയാം കാരണം ചേച്ചിയുടെ ടീച്ചറമ്മ പാവമല്ലേ.

നമ്മൾ വന്ന പെൺകുട്ടികൾ കണ്ടും കേട്ടും സ്നേഹത്തോടെ നിന്നാൽ അവര് നമ്മളെയും സ്നേഹിച്ചോളും.

പിന്നേ..കൊറെ നടക്കും. അതിനൊക്കെയെന്റെ ചേച്ചി….മന്താരം വ്ലോഗിലെ അമ്മായി അമ്മയെയും മരുമകളെയും കാണണം. അമ്മായി അമ്മയെ മരുമകൾ വിളിക്കുന്നത്‌ പോലും. അമ്മക്കുട്ടാ.. ന്നാ..അവര് മരുമകളെ വിളിക്കുന്നത്‌ ചിന്നൂസേ..ന്നാ. അതുപോലെയുള്ള എത്രയെത്ര ചാനലുകൾ ഉണ്ടന്നോ….അതിലൊക്കെ അവര് പരസ്പരം വിളിക്കുന്ന ചെല്ലപ്പേര് കേക്കണം ചേച്ചി. സുന്നപ്പൻ, പൊന്നപ്പൻ, ചക്കപ്പൻ, ചിന്നാപ്പി, തക്കുടു, പക്കുടു, കുക്കുടു, അച്ഛകുട്ടൻ, അപ്പക്കുട്ടൻ, അമ്മകുട്ടി, അമ്മപൊന്ന്, അമ്മക്കിളി..എന്നല്ലാമാണ്. കേൾക്കുമ്പോ കൊതിയാവും. നമ്മുടെ കെട്ടിയവൻ നമ്മളെ വിളിക്കുന്നത്‌ പുറത്തു പറയാൻ കൊള്ളാത്ത ഭാഷയാണ്.

അങ്ങനെ സൂസി അവളുടെ യൂ ട്യൂബ് വേദനകൾ പങ്ക്‌ വെച്ചിട്ടു പോയി.....

കഥയുടെ മുഴുവൻ ഭാഗവും കമൻറ് ബോക്സിൽ കൊടുത്തിട്ടുണ്ട് 👇

അവിചാരിതമായാണ് അരുണിനെ  ലുലു മാളിൽ വച്ച് കണ്ടത്. കൊല്ലത്തു നിന്ന് രാവിലെ ട്രെയിനിൽ എത്തിയതാണ് ഒരു മീറ്റിങ്ങിൽ അറ്റൻഡ് ചെ...
26/08/2026

അവിചാരിതമായാണ് അരുണിനെ ലുലു മാളിൽ വച്ച് കണ്ടത്. കൊല്ലത്തു നിന്ന് രാവിലെ ട്രെയിനിൽ എത്തിയതാണ് ഒരു മീറ്റിങ്ങിൽ അറ്റൻഡ് ചെയ്യാൻ കഴക്കൂട്ടത്ത് വന്നതാണ്. മീറ്റിംഗ് കഴിഞ്ഞു വന്ന വഴി കയറിയതാണ്. കുറെ ചുറ്റി നടന്നു ഒരു ഐസ് ക്രീം കഴിച്ചു കൊണ്ട് നിന്നപ്പോഴാണ് ആരോ തോണ്ടി വിളിച്ചത്. ഒട്ടും പ്രതീക്ഷിച്ചില്ല അരുണിനെ. കണ്ടിട്ട് നാലഞ്ചു വർഷങ്ങൾ കഴിഞ്ഞിരുന്നു. അവനും എന്നെ കണ്ടപ്പോൾ അത്ഭുതം…

അവൻ ഒരു കോഫീ കഴിക്കാൻ ക്ഷണിച്ചു. കോഫീ ഷോപ്പിൽ തിരക്ക് കുറവുള്ള ഒരു ഏരിയയിൽ ഞങ്ങൾ മുഖാമുഖം ഇരുന്നു. കണ്ണുകൾ കൂട്ടിമുട്ടിയപ്പോൾ അവൻ ദൂരേക്ക് നോക്കി. കോഫീ കുടിച്ചു തുടങ്ങിയപ്പോളാണ് അവൻ സംസാരിക്കാൻ തുടങ്ങിയത്.

“ഭയങ്കര സന്തോഷമാണല്ലേ…നീ ഒന്നും കൂടെ ചെറുപ്പമായ പോലെ, കണ്ണുകൾക്ക് തിളക്കം കൂടി “

അവൾ ചിരിച്ചു.

“സന്തോഷത്തിനു കുറവ് വരേണ്ട കാര്യമെന്ത് ? സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്ന ഒരു സുഖമുണ്ട്. അപ്പോൾ സന്തോഷവും.”

അവൻ കുറെ നേരം ഒന്നും മിണ്ടിയില്ല.

“നീ ഹാപ്പിയാണ് എന്ന് കേട്ടപ്പോൾ ഞാൻ ഹാപ്പിയായി. ഒരു കുറ്റബോധം ഉണ്ടായിരുന്നു. ഞാൻ നിന്നെ ചതിച്ചല്ലോ എന്നോർത്ത്. നീ എന്നും ഹാപ്പിയായിരിക്ക്‌”

“ഞാൻ എന്നും ഹാപ്പിയാണ്. പിന്നെ ന്യൂ ജനറേഷൻ സ്റ്റൈലിൽ പറഞ്ഞാൽ നീയെന്നെ തേച്ചത്, അതൊന്നും എന്നെ ബാധിച്ചിട്ടേയില്ല. ഇതൊക്കെ ഓരോ അനുഭവങ്ങൾ അല്ലെ. എന്നെ കെട്ടാനുള്ള ഭാഗ്യമൊന്നും നിനക്കില്ല. ഞാൻ അങ്ങനെയേ കരുതൂ. ഒരു വിധത്തിൽ അതു നന്നായി. നിനക്ക് നിന്റെ വഴി…എനിക്ക് എന്റെ വഴി .”

“ഉം”

“എനിക്ക് അന്നത് ശരിയായിരുന്നു. ഇന്ന് വെറും ഓർമകളും “

അവൻ ഒന്നും പറയാതെ ദൂരേക്ക് നോക്കിയിരുന്നു.

“കോഫീ തണുത്തു. എനിക്ക് ഒരു കോഫീ കൂടി വേണം. ഞാൻ ഒരു കോഫീ പറയട്ടെ .”

ഒരു കോഫിക്ക് കൂടി ഓർഡർ ചെയ്തു .

“നിന്റെ വിശേഷങ്ങൾ പറയു. ആരതിയും കുട്ടിയും സുഖമായിരിക്കുന്നില്ലേ “

“എല്ലാവർക്കും സുഖം, പക്ഷെ എവിടെയോ എന്തൊക്കെയോ പോരായ്മകൾ. ഒന്നും എനിക്ക് മനസിലാകുന്നില്ല. ചിന്തിക്കാൻ സമയവും ഇല്ല. ജോലിയുടെ ടെൻഷൻ നല്ലതു പോലെയുണ്ട്”

” “

“നീ ഒരാളെ കണ്ടു പിടിക്കുന്നില്ലേ, നിനക്കും വേണ്ടേ ഒരു കൂട്ട്.”

“എന്തിനു, കൂട്ട് വേണമെന്ന് നിർബന്ധമുണ്ടോ. എനിക്ക് ഞാൻ തന്നെ കൂട്ട് .”

“അങ്ങനെയല്ല….സ്നേഹിക്കാൻ ഒരു കൂട്ട്. അതൊരു ആശ്വാസമാണ്.”

അവൾ പൊട്ടിച്ചിരിച്ചു.

“ഞാൻ ആരെയും സ്നേഹികുന്നില്ലെന്നു ആരു പറഞ്ഞു. നിനക്ക് എന്റെ ഉള്ളിലെ സ്നേഹത്തിന്റെ ഉറവയിലൊന്നും തൊടാൻ പോലും കഴിഞ്ഞില്ല.”

“നീ ഇപ്പോൾ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ ? ” അവൻ പുരുഷ സഹജമായ അസൂയ പ്രകടമാക്കി

അവൾ പുഞ്ചിരിച്ചു

“എനിക്ക് ഒരു ഇഷ്ടം ഉണ്ട്. പ്രായത്തിന്റെ പക്വതയാണോ, അവിചാരിതമായി കണ്ടു മുട്ടിയ ചില വ്യക്തിത്വങ്ങളാണോ, സ്നേഹത്തിൻ്റെ നിർവചനങ്ങൾ തന്നെ മാറ്റി കളഞ്ഞു.”

“ആരാണത് “

“എന്റെ ബോസ്, അയാൾക്കറിയാമോ എന്നറിയില്ല. ഞാൻ ആ ഓഫീസിൽ വർക്ക് ചെയ്യുന്നത് തന്നെ അയാളെ എപ്പോഴും കാണാൻ വേണ്ടിയാണു. അദ്ദേഹം വിവാഹിതനും ഒരു ആൺകുട്ടിയുടെ പിതാവുമാണ്.”

“വിവാഹിതനോ ? നിനക്ക് വേറെയാരെയും കിട്ടിയില്ലേ.” അവൻ ദേഷ്യപ്പെട്ടു

“സ്നേഹിക്കപ്പെടാൻ വേണ്ടി സ്നേഹിക്കാതെ, വെറുതെ അങ്ങ് സ്നേഹിക്കുക..ഒരിക്കലും ഞാൻ അതു പ്രകടിപ്പിച്ചിട്ടില്ല..ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണ്.”

“ഉം”

“ഒരു തരം നിരുപാധിക സ്നേഹം. അൺകണ്ടിഷണൽ ലവ്. അത്രേയുള്ളു. അദ്ദേഹം തിരിച്ചു എന്നെ സ്നേഹിക്കണമെന്നു എനിക്ക് വാശിയില്ല. അദ്ദേഹത്തിന്റെ ഫാമിലി ലൈഫ് നശിക്കാൻ പാടില്ല.”

“എത്രകാലം നീയിങ്ങനെ ഒളിപ്പിച്ചു കൊണ്ട് നടക്കും “

കഥയുടെ മുഴുവൻ ഭാഗവും കമൻറ് ബോക്സിൽ കൊടുത്തിട്ടുണ്ട് 👇

മണി ഒൻപത് കഴിഞ്ഞിട്ടും മണിയറ വാതിൽ ഇത് വരെ തുറന്നിട്ടില്ല.അയ്യൂബിനാണെങ്കിൽ ഇന്ന് മുതല് ജോലിക്ക് പോകേണ്ടതാണ്.കല്യാണം പ്രമ...
26/08/2026

മണി ഒൻപത് കഴിഞ്ഞിട്ടും മണിയറ വാതിൽ ഇത് വരെ തുറന്നിട്ടില്ല.

അയ്യൂബിനാണെങ്കിൽ ഇന്ന് മുതല് ജോലിക്ക് പോകേണ്ടതാണ്.

കല്യാണം പ്രമാണിച്ച് കമ്പനി കൊടുത്തിരുന്ന പത്ത് ദിവസത്തെ ലീവ് ഇന്നലത്തെ കൊണ്ട് കഴിഞ്ഞു.

മകനും മരുമകളും കല്യാണം കഴിഞ്ഞുള്ള അവസാന വിരുന്നും കൂടിയിട്ട് ഇന്നലെ ഏറെ വൈകിയാണ് വന്നത്.

അത്താഴത്തിന് താൻ വിളമ്പിവച്ചിരുന്ന ചപ്പാത്തിയും കോഴിക്കറിയും ഡൈനിങ്ങ് ടേബിളിന്റെ മുകളിൽ തന്നെയിരിപ്പുണ്ട്.

കഴിഞ്ഞയാഴ്ച വരെ രാത്രിയിൽ അവൻ ജോലിയും കഴിഞ്ഞ് വന്ന് തന്നോടൊപ്പമിരുന്ന് അത്താഴം കഴിച്ച് തന്റെ മടിയിൽ കിടന്ന് അല്പനേരം അന്നത്തെ വിശേഷങ്ങളൊക്കെ പറഞ്ഞിട്ടേ, ഉറങ്ങാൻ പോകുകയുള്ളായിരുന്നു.

പക്ഷേ ഇന്നലെ ഉറക്കമിളച്ച് അവരുടെ വരവ് കാത്തിരുന്നത് വെറുതെയായി പോയി.

“ഉമ്മ ഇത് വരെ കിടന്നില്ലായിരുന്നോ എന്തിനാ കാത്തിരുന്നെ, ഞങ്ങൾ വരുമ്പോൾ വിളിക്കുമായിരുന്നല്ലോ “

ആ വർത്തമാനം കേട്ടപ്പോൾ എന്തോ നെഞ്ചിൽ ഒരു വിങ്ങൽ തോന്നി.

കല്യാണം കഴിഞ്ഞപ്പോൾ എന്റെ മോന് ഈ ഉമ്മാന്റെ കാത്തിരിപ്പ് ഇനി ആവശ്യമില്ലന്നാണോ അവൻ ഉദ്ദേശിച്ചത്.

ഉമ്മാ എന്റെ തലയൊന്ന് മസാജ് ചെയ്ത് താ…ഞാനൊന്ന് ഉറങ്ങട്ടെ….

എന്നും പറഞ്ഞ് ഇനി മുതൽ അവൻ വരില്ലല്ലോ എന്നോർത്തപ്പോൾ അവർക്ക് കണ്ണ് നിറഞ്ഞു.

ഓരോന്നാലോചിച്ച് ആ മുറിയുടെ വാതിൽക്കൽ നില്ക്കുമ്പോൾ അകത്ത് നിന്ന് ഓടാമ്പൽ ഊരുന്ന ശബ്ദം കേട്ടു

പെട്ടന്ന് അയിഷുമ്മ അവിടെ നിന്ന് അടുക്കളയിലേക്ക് നടന്നു പോയി.

കതക് തുറന്ന പുതു പെണ്ണ് റസീല കാണുന്നത് മുറിയുടെ വാതില്ക്കൽ നിന്നും നടന്ന് മാറുന്ന അമ്മായി അമ്മയെ ആണ്.

അത് കണ്ട് അവളുടെ പുരികകൊടികൾ വില്ല് പോലെ വളഞ്ഞു.

*******************

“അബീ….കുളി കഴിഞ്ഞെങ്കീ വന്ന് നാസ്താക്കീട്ട് പോ”

ആവി പറക്കുന്ന പുട്ടും, കടല കറിയും കൊണ്ട് ടേബിളിന്റെ മുകളിൽ വച്ചിട്ട്, ഐശുമ്മ മോനോട് വിളിച്ച് പറഞ്ഞു.

“ഞങ്ങള് മുറിയിലിരുന്ന് കഴിച്ചോളാം”

അതും പറഞ്ഞ് അത് വരെ അടുക്കളയിൽ പാല് തിളപ്പിച്ച് കൊണ്ടിരുന്ന റസീല അടുക്കളയിൽ നിന്നിറങ്ങി വന്ന് പുട്ടും കടലയും അവർക്കുള്ള പ്ളേയിറ്റുകളുമെടുത്തോണ്ട് ബെഡ് റൂമിലേക്ക് പോയി.

മോനും മരു മകളുമായി ഒരുമിച്ചിരുന്ന് നാസ്ത കഴിക്കാനിരുന്ന ഐശുമ്മയ്ക്ക്, സങ്കടം വന്നു.

എന്തായിരിക്കും മരുമോള്.തന്നോട് ഇത്ര പരുഷമായി പെരുമാറുന്നത് എന്ന് അവർ ചിന്തിച്ചു.

തന്റെ ആങ്ങളയുടെ മോളെയായിരുന്നു, അയിശുമ്മ മകന് വേണ്ടി മനസ്സിൽ ഉറപ്പിച്ച് വച്ചിരുന്നത്.

പക്ഷേ അതിന് വിപരീതമായി മോൻ അവന് ഇഷ്ടപ്പെട്ട പെണ്ണിനെയെ കെട്ടുകയുള്ളു എന്ന് വാശി പിടിച്ചപ്പോൾ അത് വരെ, മകന്റെ ആഗ്രഹങ്ങൾക്കൊന്നും എതിര് നില്ക്കാതിരുന്ന അവർ മകന്റെ ഇഷ്ടം സാധിച്ച് കൊടുക്കുകയായിരുന്നു.

**************

“അബീ..നമുക്ക് ഇന്നൊരു സിനിമയ്ക്ക് പോയാലോ?”

ജോലി കഴിഞ്ഞ് വൈകുന്നേരം ക്ഷീണിതനായി വന്ന അയ്യൂബിനോട് റസീല ചോദിച്ചു.

“റസീ..നിന്നോട് ഞാൻ പല തവണ പറഞ്ഞു, അബീന്ന് വിളിക്കാതെ, ഇക്കാ എന്ന് വിളിക്കണമെന്ന് ഒന്നുമില്ലെങ്കിലും നീ എന്നെക്കാളും മൂന്നാല് വയസ്സിന് ഇളയതല്ലേ?”

ഭർത്താവ് ജോലി കഴിഞ്ഞ് വരുമ്പോൾ പുഞ്ചിരിയോടെ അവനെ സ്വീകരിച്ചിട്ട് അടുക്കളയിലേക്ക് പോയി ചായയുമായി വരുന്ന പൂന്തിങ്കളായ ഭാര്യയായിരുന്നു അവന്റെ മനസ്സിൽ.

“നീ ആദ്യം പോയി എനിക്കൊരു ഗ്ളാസ്സ് ചായ എടുത്തോണ്ട് വാ “

പ്രതീക്ഷകൾ തകിടം മറിച്ച് കൊണ്ടുള്ള അവളുടെ പെരുമാറ്റം അവനെ ശുണ്ഠി പിടിപ്പിച്ചു.

“പിന്നേ..എനിക്ക് ഇക്കാന്ന് വിളിച്ച് പുറകെ നടക്കുന്ന പഴയ കാലത്തെ ഭാര്യയൊന്നുമാകാൻ പറ്റില്ല, ഞാൻ നിങ്ങളുടെ ലൈഫ്പാർട്ട്ണർ ആണ്, അല്ലാതെ അടിമയല്ല.”

താൻ കളിച്ചൊരുങ്ങി പുതിയ ജീൻസും ടോപ്പുമിട്ട് നില്ക്കുന്നത് കാണുമ്പോൾ ഓടി വന്ന് തന്നെ വാരി പുണരുമെന്ന് കരുതിയ റസീലയ്ക്കും അരിശം വന്നു.

“എന്തിനാ മോനേ കിടന്ന് ഒച്ച വയ്ക്കുന്നത്, ചായ വേണോങ്കി ഉമ്മാന്റടുത്ത് ചോദിച്ചാ പോരെ, ദാ, ഇത് കുടിക്ക് “

അപ്പോഴേക്കും കയ്യിൽ ചായ ഗ്ളാസ്സുമായി ഐയിശുമ്മ അങ്ങോട്ട് വന്നു.

“ഓഹ് ദാ വന്നല്ലോ പുന്നാര ഉമ്മ ”

അവൾ പുച്ഛത്തോടെ ചിറി കോട്ടി.

“എന്തിനാ മോളേ ഇങ്ങനെ ഒച്ച വെക്കുന്നത് അപ്പുറത്തുള്ളോരൊക്കെ കേട്ടാൽ നാണക്കേടല്ലേ?”

ഐശുമ്മ വാത്സല്യത്തോടെ അവളുടെ തലമുടിയിൽ തഴുകി.

“ഹും, അത് ഞങ്ങള് നോക്കിക്കൊള്ളാം, ഇത് ഞങ്ങടെ സ്വകാര്യമാ, നിങ്ങക്കെന്താ ഇതിൽ കാര്യം?”

“ടീ ഇനിയൊരക്ഷരം നീ മിണ്ടിപോകരുത്....

കഥയുടെ മുഴുവൻ ഭാഗവും കമൻറ് ബോക്സിൽ കൊടുത്തിട്ടുണ്ട് 👇

“നിങ്ങൾ ഇവിടെ സ്ഥിരതാമസമാണോ?” പ്രവീൺ നകുലനോട് ചോദിച്ചുപതിവായി രാവിലെ നടക്കാൻ പോകുമ്പോൾ കണ്ടു മുട്ടി സുഹൃത്തുക്കളായവരാണവർ...
26/08/2026

“നിങ്ങൾ ഇവിടെ സ്ഥിരതാമസമാണോ?” പ്രവീൺ നകുലനോട് ചോദിച്ചു

പതിവായി രാവിലെ നടക്കാൻ പോകുമ്പോൾ കണ്ടു മുട്ടി സുഹൃത്തുക്കളായവരാണവർ. ഏറ്റവും വലിയ തമാശ എന്താ എന്ന് വെച്ചാൽ അവർ തമ്മിൽ ഒരു ഇരുപത്തിയഞ്ചു വയസ്സിന്റെ വ്യത്യാസം ഉണ്ടെന്നുള്ളതാണ്. അത് പക്ഷെ അവരുടെ സൗഹൃദത്തെ ഒട്ടും ബാധിച്ചില്ല.

“അതെ എന്റെ മകൻ ജനിച്ചത് ഇവിടെയാണ്‌. പക്ഷെ അറിയാമല്ലോ I am an army man..റിട്ടയർ ചെയ്യും വരെ ഒരിടത്തും സ്ഥിരമല്ല. ഇവിടെ വൈഫിന്റെ സ്ഥലമാണ്. ഒടുവിൽ ഞങ്ങൾ ഇവിടെ സെറ്റിൽ ചെയ്യാൻ ഡിസൈഡ് ചെയ്തു. ഇപ്പൊ മകൻ അവധിക്ക് വന്നിട്ടുണ്ട്. ഒരു ദിവസം വീട്ടിൽ വരൂ “

അവൻ തലയാട്ടി.

അവൻ ട്രാൻസ്ഫർ ആയി വന്നതായിരുന്നു അവിടെ.

അച്ഛനും അമ്മയും അനിയത്തിയും ഭാര്യയും അവന്റെയൊപ്പം ഉണ്ടായിരുന്നു.

വീട്ടിൽ ചെല്ലുമ്പോൾ എല്ലാ വിശേഷങ്ങളും പറയുന്ന കൂട്ടത്തിൽ ഇതും പറഞ്ഞു അവൻ

“അടുത്താണ് അച്ഛാ..ദേ വളവ് തിരിഞ്ഞാൽ അങ്കിളിന്റെ വീടാണ്. നമുക്ക് ഒരു ദിവസം പോകണം “

മനോഹരമായ ഒരു വീടായിരുന്നു അത്….നിറച്ചും ചെടികൾ…പൂക്കൾ

“ഇത് അച്ഛൻ, അമ്മ കല്യാണി, എന്റെ അനിയത്തി, ഇത് ഗായത്രി വൈഫ്‌..”

പ്രവീൺ അവരെ പരിചയപ്പെടുത്തി. നകുലനും ഭാര്യ ഭാമയ്ക്കും വലിയ സന്തോഷം ആയി. സാധാരണ അതിഥികൾ ഉണ്ടാവാറില്ല അവർക്ക്.

കല്യാണി വെറുതെ ചുറ്റി നടക്കവേ ഗേറ്റ് തുറന്ന് ഒരു നായ കുരച്ചു കൊണ്ട് അവൾക്ക് നേരേ വന്നു. തീരെ പേടിയില്ലാതെ അവൾ അതിന് നേരേ വിരൽ ഞൊടിച്ചൊരു ശബ്ദം ഉണ്ടാക്കി

“Christi calm…” എന്നൊരു ശാസന കേട്ട് അവൾ അതിന്റെ ഉടമയെ നോക്കി

നന്നേ വെളുത്തു മെലിഞ്ഞ നീല കണ്ണുള്ള ഒരു ചെറുപ്പക്കാരൻ. കല്യാണി ഒരു മുഴുവൻ നിമിഷവും അവനെ നോക്കി നിന്നു. അടച്ചിട്ട ഹൃദയജാലകങ്ങൾ തുറന്ന് ഒറ്റ നിമിഷം കൊണ്ടവൻ അകത്തു കടന്നു.

“Who are you?” അവൻ ചോദിച്ചു

“ഞാൻ…ഞാൻ…ദേ ഇവരുടെ കൂടെ വന്നതാ ” വെളിയിലേക്ക് വന്ന പ്രവീണിന്റെ കയ്യിൽ അവൾ കൈ ചുറ്റി

“ഹായ്..” പ്രവീൺ ചിരിച്ചു

“ഹലോ..സോറി എനിക്ക് മനസിലായില്ല “

“മോനെ ഇത് പ്രവീൺ. അച്ഛന്റെ ഫ്രണ്ട്. ഇതെന്റെ മകനാണ്. നിഹാൽ. ആർമിയിൽ ഡോക്ടർ ആണ്. ഇപ്പൊ കുറച്ചു ദിവസം ഹോളിഡേയ്‌സിന് വന്നതാണ്. ഏത് നിമിഷവും പോകും “

പ്രവീൺ അവന് ഹസ്തദാനം നൽകി

“ഞാൻ കല്യാണി..പ്രവീണിന്റെ അനിയത്തി.”

കല്യാണി പെട്ടെന്ന് പറഞ്ഞു. എല്ലാരും ചിരിച്ചു പോയി

നിഹാൽ പൊതുവെ ഉൾ വലിഞ്ഞ പ്രകൃതമാണ് എന്നത് കല്യാണിയെ തെല്ലും ബാധിച്ചില്ല. അവൾ യാതൊരു ഔപചാരികതയും കാട്ടാതെ അവിടേക്ക് ചെല്ലും. എല്ലാ മുറികളിലും കയറി ഇറങ്ങും. നിഹാൽനൊപ്പം ബാറ്റ്മിന്റൻ കളിക്കും. ഭാമയ്ക്ക് ഒപ്പം അടുക്കളയിൽ പരീക്ഷണം നടത്തും. നകുലനും ഭാമയ്ക്കും അവളെ വളരെ പെട്ടെന്ന് ഇഷ്ടമായി.

“നിഹാൽ…പുറത്ത് പോകാറില്ലേ?” അവൾ ഒരു ദിവസം അവനോട് ചോദിച്ചു

അവൻ അവളെ സൂക്ഷിച്ച് ഒന്ന് നോക്കി

തന്നെക്കാൾ പത്തു വയസ്സ് ഇളയതാവും. ചെറിയ കുട്ടിയാണ്. വിളിക്കുന്നത് കേട്ടില്ലേ നിഹാൽ പോലും.

“ഉണ്ടെങ്കിൽ..?”

“ഞാനും വരാം..” അവൾ കുസൃതിയിൽ ചിരിച്ചു

“ഏട്ടൻ കൊണ്ട് പോകില്ലേ?”

“ഏട്ടൻ ഭയങ്കര സ്ട്രിക്ട് ആണ്. അതിൽ കയറരുത്, ഇതിൽ കയറരുത്, അങ്ങോട്ട് പോകരുത് അവിടെ നോക്കരുത്..ഒരു രസോല്ല..എനിക്ക് സ്കൈ ഡൈവിങ് ഇഷ്ട..ഒന്ന് കൊണ്ട് പോവോ?”

“നീ പേടിക്കും “

“Tandem ജമ്പ് മതി അതാവുമ്പോൾ നിഹാലിനും ഒപ്പം ചാടാല്ലോ “

അവൾ ചിരിച്ചു

“ഞാൻ കണ്ടു നിഹാൽ സ്കൈ ഡൈവിങ് നടത്തിയ ഫോട്ടോസ്..എക്സ്പീരിയൻസ്ഡ് ആണല്ലോ പിന്നെ എന്താ? പ്ലീസ് പ്ലീസ്.”

അവൻ വീണ്ടും മടിച്ചു

“അതിനെന്താ നിഹാൽ? കല്യാണിയുടെ ഒരു ആഗ്രഹം അല്ലെ? കൊണ്ട് പൊ “

ഭാമ സ്നേഹത്തോടെ പറഞ്ഞു

എവിടെ എത്തുമ്പോളും നിഹാൽ കരുതിയത് അവസാനനിമിഷം അവൾ പിന്മാറുമെന്നാണ്. പക്ഷെ അവളുടെ മുഖത്ത് കണ്ട ആവേശം അവനെ അതിശയിപ്പിച്ചു കളഞ്ഞു.....

കഥയുടെ മുഴുവൻ ഭാഗവും കമൻറ് ബോക്സിൽ കൊടുത്തിട്ടുണ്ട് 👇

“നോക്കൂ മിസ്റ്റർ നിഹാൽ, ഇതെൻറെ ആദ്യത്തെ പെണ്ണുകാണലല്ല, മൂന്നാമത്തെതാണ്. ആദ്യം വന്ന് കണ്ടു പോയ രണ്ട് പയ്യന്മാർക്കും എൻറെ ...
25/08/2026

“നോക്കൂ മിസ്റ്റർ നിഹാൽ, ഇതെൻറെ ആദ്യത്തെ പെണ്ണുകാണലല്ല, മൂന്നാമത്തെതാണ്. ആദ്യം വന്ന് കണ്ടു പോയ രണ്ട് പയ്യന്മാർക്കും എൻറെ ജോലിയായിരുന്നു പ്രശ്നം. ഒരു പെൺകുട്ടി ബിസിനസ് നടത്തുന്നത് അംഗീകരിക്കാൻ കഴിയാത്തവരാണ് ഈ സമൂഹത്തിൽ കുറച്ച് ആളുകളെങ്കിലും. നിഹാലിനും എൻറെ ജോലി ഒരു പ്രശ്നമാണെങ്കിൽ കൂടുതൽ ഒന്നും സംസാരിക്കാൻ നിൽക്കാതെ പോകാം.”

ഇത്രയും പറഞ്ഞു കൊണ്ട് ഗായത്രി മാറിനിന്നു.

“ജോലിയെക്കുറിച്ച് താൻ തന്നെ പറഞ്ഞു തുടങ്ങിയ സ്ഥിതിക്ക് ഞാൻ കുറച്ചു കാര്യങ്ങൾ ചോദിക്കട്ടെ”

നിഹാലിന്റെ ചോദ്യം കേട്ട് ഗായത്രി തെല്ലൊരത്ഭുതത്തോടെ പറഞ്ഞു “ചോദിച്ചോളൂ”

“പെൺകുട്ടികളുടെ ബിസിനസ് എന്നൊക്കെ പറഞ്ഞാൽ ഒന്നെങ്കിൽ ബോട്ടിക് അല്ലെങ്കിൽ ബ്യൂട്ടി പാർലർ അതുമല്ലെങ്കിൽ എന്തെങ്കിലും കഫെ ഇതൊക്കെയാണ് ഞാൻ ഇത്രയും നാൾ വിചാരിച്ചു കൊണ്ടിരുന്നത്. ആദ്യമായിട്ടാണ് ലേഡീസിന് വേണ്ടി മാത്രമുള്ള ഒരു ട്രാവൽ ഏജൻസി ആൻഡ് ഗ്രൂപ്പിനെ കുറിച്ച് കേൾക്കുന്നത്. എന്താ ഇതിന് പിന്നിലുള്ള ഇൻസ്പിരേഷൻ?”

“നിഹാലിന് യാത്ര പോകാൻ ഇഷ്ടമാണോ?”

ഗായത്രിയുടെ ചോദ്യം കേട്ട് നിഹാൽ പറഞ്ഞു “ഒത്തിരി ഇഷ്ടമാണ്. ഞാൻ ഫ്രണ്ട്സിന്റെ കൂടെ സമയം കിട്ടുമ്പോഴൊക്കെ യാത്ര പോകും.”

നിഹാലിന്റെ അമ്മ എവിടെയൊക്കെ യാത്ര പോയിട്ടുണ്ട്? ചോദ്യം കേട്ട് നിഹാൽ ഒന്ന് ആലോചിച്ചു

“അമ്മ അങ്ങനെ യാത്ര ഒന്നും പോയിട്ടില്ല. ഞങ്ങൾ ഫാമിലി ആയിട്ട് ബന്ധുവീട്ടിൽ ഒക്കെ പോകും. അത്രയ്ക്ക് ഒക്കെ ഉള്ളൂ അമ്മയുടെ യാത്ര.”

“ഇതുപോലെയുള്ള ഒരുപാട് സ്ത്രീകളാണ് എന്റെ ഇൻസ്പിരേഷൻ. കല്യാണത്തിന് മുമ്പ് വീട്ടിൽ നിന്ന് എവിടെയെങ്കിലും യാത്ര കൊണ്ടുപോകാൻ പറഞ്ഞാൽ പറയും കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ കൂടെ പോകാല്ലോ എന്ന്. കല്യാണം കഴിഞ്ഞാലോ പറച്ചിൽ മാത്രമേ നടക്കു പ്രവർത്തി ഒന്നും നടക്കില്ല. യാത്രകൾ പോകണമെന്നും ഒരുപാട് സ്ഥലങ്ങൾ കാണണമെന്നും ആഗ്രഹിച്ചിരുന്ന ഒരു അമ്മയുടെ മോളാണ് ഞാൻ. അമ്മയുടെ കല്യാണശേഷം അമ്മയുടെ വീട്ടിലേക്ക് അല്ലെങ്കിൽ ബന്ധുക്കളുടെ വീട്ടിലേക്ക് അല്ലാതെ അമ്മ ഒരു സ്ഥലത്തും പോയിട്ടില്ല. യാത്ര പോകണം എന്ന് പറഞ്ഞ് ഞാൻ വഴക്കിടുമ്പോൾ അമ്മ എന്നോട് പറയാറുണ്ടായിരുന്നു കല്യാണം കഴിഞ്ഞ ഭർത്താവിന്റെ കൂടെ പോകാമല്ലോ എന്ന്. ഒരുതവണ ഞാൻ തിരിച്ചു ചോദിച്ചു കല്യാണം കഴിഞ്ഞ് അമ്മ ഏതൊക്കെ സ്ഥലം കാണാൻ പോയിട്ടുണ്ടെന്ന്….

അന്ന് അമ്മ പറഞ്ഞു യാത്ര പോകണം എന്നൊക്കെ ഭയങ്കര ആഗ്രഹം ഉണ്ടായിരുന്നു, പക്ഷേ എന്നെ നോക്കലും ജോലിയും വീട്ടുകാര്യവും ഒക്കെ കഴിഞ്ഞ് യാത്രയെക്കുറിച്ച് ആലോചിക്കാൻ പോലും സമയം ഒന്നും കിട്ടിയിരുന്നില്ല എന്ന്. അന്നെനിക്ക് തോന്നിയതാണ് അമ്മയെയും കൂട്ടി കുറെ യാത്ര ചെയ്യണമെന്ന്. അമ്മയ്ക്ക് ഇഷ്ടമുള്ള സ്ഥലം എല്ലാം കാണണമെന്നും….

അപ്പോഴാണ് ഞാൻ ഇതുപോലെയുള്ള ബാക്കി സ്ത്രീകളെ കുറിച്ച് ഓർത്തത്. അന്ന് മനസ്സിൽ വീണ ഒരു സ്പാർക്ക് ആണ് ഇന്ന് ഉരുത്തിരിഞ്ഞ് ഇതുപോലൊരു ബിസിനസിലേക്ക് വന്നത്. ഇത് എനിക്ക് ലാഭം ഉണ്ടാക്കുന്ന ഒരു ബിസിനസ് മാത്രമല്ല പകരം ഒത്തിരി ആൾക്കാർക്ക് മനസ്സിന് സന്തോഷം നൽകുന്ന ഒരു കർമ്മം ആയിട്ടാണ് ഞാൻ ഇതിനെ കാണുന്നത്. നമ്മൾ കാരണം ആരെങ്കിലുമൊക്കെ സന്തോഷിക്കുന്നുണ്ടെങ്കിൽ അതിലും വലിയൊരു സന്തോഷം നമുക്ക് വേണോ?”

“ഓഹോ അപ്പോൾ ഞങ്ങൾ ആണുങ്ങൾക്ക് ടൂർ ഒന്നും പോവണ്ടേ? ഞങ്ങളെ തവിട് കൊടുത്ത് മേടിച്ചതാണോ?”

“അങ്ങനെയല്ല നിഹാൽ നിങ്ങൾ ആണുങ്ങൾക്ക് വണ്ടിയും ഫ്രണ്ട്സും ഒക്കെ ഉണ്ടെങ്കിൽ എവിടെ വേണമെങ്കിലും ടൂർ പോകാൻ പറ്റും. പക്ഷേ ഞങ്ങൾക്കങ്ങനെയല്ല. കോളേജിൽ നിന്നൊക്കെ ടൂറിന് വിടും, കാരണം നോക്കാൻ ടീച്ചേഴ്സ് കാണുമല്ലോ. അല്ലാതെ ഫ്രണ്ട്സിന്റെ കൂടെ പോവുകയാണെന്ന് പറഞ്ഞാൽ അത് അത്രയ്ക്ക് അങ്ങ് സമ്മതിച്ചു തരില്ല. വേറൊന്നും കൊണ്ടല്ല പേടി കൊണ്ടാണ് ഇവിടെയെങ്കിലും പോയി എന്തെങ്കിലും പറ്റിയാലോ എന്നുള്ള ആധികൊണ്ട്. അവരെയും കുറ്റം പറയാൻ പറ്റില്ലല്ലോ അതുകൊണ്ടാണ് ഒരു ഗ്രൂപ്പായി പോകാമെന്ന് ഞാൻ തീരുമാനിച്ചത്. പിന്നെ എൻറെ ഐഡിയയ്ക്ക് ഏറ്റവും കൂടുതൽ സപ്പോർട്ട് തന്നത് അച്ഛനായിരുന്നു. കാരണം അച്ഛന് അറിയാം അമ്മയുടെ ആഗ്രഹം പോലെ യാത്ര കൊണ്ടുപോകാൻ അച്ഛനെ കൊണ്ട് പറ്റിയില്ല എന്ന്.”

കഥയുടെ മുഴുവൻ ഭാഗവും കമൻറ് ബോക്സിൽ കൊടുത്തിട്ടുണ്ട് 👇

കാറിന്റെ ചില്ല് പതിയെ താഴ്ത്തി. എയർകണ്ടീഷന്റെ തണുപ്പ് മടുത്തു തുടങ്ങി. നേരം വെളുത്തു വരുന്നതേ ഉള്ളു. മനോഹരമായ ആകാശത്തു ക...
25/08/2026

കാറിന്റെ ചില്ല് പതിയെ താഴ്ത്തി. എയർകണ്ടീഷന്റെ തണുപ്പ് മടുത്തു തുടങ്ങി. നേരം വെളുത്തു വരുന്നതേ ഉള്ളു. മനോഹരമായ ആകാശത്തു കറുപ്പും നീലയും മഞ്ഞയും ചോപ്പും ചായങ്ങൾ വാരിയെറിഞ്ഞ പോലെ.

ഒറ്റക്കുള്ള യാത്രകൾ തുടങ്ങിയിട്ട് കാലം കുറെയായി. അവനവനോട് മിണ്ടിയും പറഞ്ഞും, ഇഷ്ടമുള്ള പാട്ടുകൾ കേട്ടും, ചുറ്റും ആരുമില്ലെന്ന ധൈര്യത്തിൽ ഉറക്കെ കൂടെ പാടിയും, അവനവനെ സ്നേഹിച്ച് അവനവന്റെ കൂടെ ഒരു യാത്ര.

ഈയിടെയായി അവനവനോടുള്ള ഈ ഇഷ്ടം ഒരു തരത്തിൽ ഒരു ല ഹരിയും ആസക്തിയും പോലെ ആയിട്ടുണ്ട്. തുടക്കത്തിൽ കരുതിയത്, ഒറ്റക്കാകപ്പെട്ടതിനോടും ഒറ്റക്കാക്കിയവനോടും വിധിയോടും ഒക്കെ ഉള്ള വെറുപ്പും ദേഷ്യവും പ്രതികാരവും ആണെന്നാണ്. പക്ഷെ ഏതോ ഒരാൾ എഴുതി വെച്ചത് പോലെ, അവനവന്റെ കൂട്ട് ഇഷ്ടപ്പെട്ടു തുടങ്ങിയാൽ പുറത്ത് കടക്കാൻ പറ്റാത്ത ഒരു ആസക്തിയായി അത് മാറും.

ഏത് വലിയ കൂട്ടത്തിന് ഇടയിലും, ബഹളത്തിലും, ചുറ്റുമുള്ളവരോട് ചിരിച്ചും, വളരെ മാന്യമായി സംസാരിച്ചും ഉള്ളിന്റെയുള്ളിൽ അവനവനോട് മിണ്ടിക്കൊണ്ടിരിക്കുകയാവും. ചതിക്കില്ല എന്നും, ഇട്ടിട്ടു പോവില്ല എന്നും ഉറപ്പുള്ള വേറെ ആരാണുള്ളത്.

ഓരോ നാടിന്റെയും കാറ്റും മണവും വെവ്വേറെ ആണ്. തമിഴ്നാടിന്റെ വരണ്ട മണം പിന്തള്ളി മുന്നിലെ നനവുള്ള മണത്തിലേക്ക് കടക്കുന്നു. ഉള്ള ജലാശം മുഴുവൻ ഊറ്റി കൊണ്ടു പോകുന്ന ഈ കാറ്റിനോട് വല്ലാത്തൊരു ഗൃഹതുരത്വം തോന്നുന്നു. അടുത്ത കാലത്തൊന്നും പകല് ഈ വഴി കടന്നു പോവുകയുണ്ടായില്ല എന്ന് ഓർത്തു.

ഏതേലും നാടൻ ചായക്കട കണ്ടാൽ നിർത്തണം. പറ്റിയാൽ മൊരിഞ്ഞ ദോശയും നീണ്ട ചട്ണിയും മുളക് ചമ്മന്തിയും പിന്നേ പാകത്തിന് മധുരമുള്ള, പാകത്തിന് കടുപ്പമുള്ള തനി നാടൻ ചായയും. ഓർത്തപ്പോഴേക്കും വിശപ്പു തുടങ്ങി.

ഈ വഴികളിൽ പലതും എവിടെയോ കണ്ടത് പോലെ തോന്നും. കുറെ മാറ്റങ്ങൾ ഉണ്ട്. എന്നാലും ചില ദൃശ്യങ്ങൾ തലയുടെ പുറകിൽ എവിടെയോ തട്ടിയിട്ട് ചോദിക്കും “ഓർമ്മയുണ്ടോ?” എന്ന്.

അപ്പോഴൊക്കെ കരിനീല പട്ടുപാവാടയിട്ട് വരമ്പിലൂടെ ഓടുന്ന എന്നേ കാണും, നീണ്ട മുടിയുടെ അറ്റത്തു മുടി ചുരുട്ടി കെട്ടി എന്റെ മുന്നിൽ ഓടുന്ന മറ്റൊരുത്തിയെയും കാണാം. പിന്നെ ഞാൻ കണ്ണടക്കും. പിന്നീടുള്ളത് ഓർക്കാൻ ഇഷ്ടമല്ലാത്തത് കൊണ്ട്.

പക്ഷെ ഇത്തവണ മനസ്സിന്റെ കട്ടി കൂടിയത് പോലെ ഉണ്ട്. പലതും കഴുകി കളഞ്ഞ കൂട്ടത്തിൽ ഇനി കഴുകി വെളുപ്പിക്കാൻ ഇതും കൂടെയേ ഉള്ളു. അത് ഇനിയും മനസ്സിന്റെ ഉള്ളറകളിൽ സൂക്ഷിക്കണ്ടല്ലോ.

***********************

പത്തുപതിനഞ്ചു കൊല്ലം മുന്നെയാണ്. പത്താംക്ലാസ്സിലെ പരീക്ഷ കഴിഞ്ഞ് നിൽക്കുന്ന കാലം. പത്തു കഴിഞ്ഞാൽ കൊണ്ടുപോകാം എന്ന് പറഞ്ഞ ട്രിപ്പ്‌ ക്യാൻസൽ ആയി അച്ഛനോട് പിണങ്ങി നിൽക്കുന്നു. ഭക്ഷണം കഴിക്കാതെയും കുളിക്കാതെയും പ്രതിഷേധം പ്രകടിപ്പിച്ചു നടക്കുന്ന സമയം.

“ചേച്ചിടെ ക്ലാസ്സു കഴിഞ്ഞപ്പോ പോയതാണല്ലോ. പിന്നെ എന്താ എന്റെ കാര്യത്തിൽ ഇങ്ങനെ?”

“ചേച്ചി ഇത് പോലെ വാശി പിടിച്ചോ? വീട്ടിലെ കാര്യങ്ങൾ അറിയാതെ പറയരുത്. ചേച്ചിടെ കോളേജ് അഡ്മിഷന്റെ കാര്യത്തിന് അച്ഛന് പോകേണ്ടത് കൊണ്ടല്ലേ. പിന്നെ ചേച്ചിക്കും അവധിയില്ല. നിനക്ക് ഇതൊക്കെ മനസ്സിലാക്കി പെരുമാറിക്കൂടെ? നിനക്ക് നിന്റെ ചേച്ചിയെ കണ്ടു പഠിച്ചൂടെ?”

അവസാനത്തെ സുവർണ്ണ വാചകം കേട്ടപ്പോൾ തൃപ്തിയായി. കട്ടി കണ്ണടയുടെ ഇടയിലൂടെ കണ്ണോടിച്ചു ചേച്ചിയുടെ ക്രൂ ര നോട്ടവും. അല്ലേലും അച്ഛനും അമ്മയ്ക്കും ചേച്ചിയോടാണ് കൂടുതൽ ഇഷ്ടം. അവൾ പറയുന്നതെല്ലാം സാധിപ്പിച്ചു കൊടുക്കും. ഞാനെന്തു പറഞ്ഞാലും അത് അനാവശ്യവും. അവളുടെ ഇഷ്ടത്തിന് വാങ്ങിക്കുന്ന വസ്ത്രങ്ങൾ അവളുടെ ഉപയോഗം കഴിഞ്ഞാൽ എനിക്ക്. എന്റെ ഇഷ്ടം എന്തെന്ന് നോക്കാൻ പോലും ഇവിടെ ആർക്കും താൽപ്പര്യമില്ല. ഞാൻ സത്യത്തിൽ ഇവരുടെത് തന്നെ അല്ലേ?

പതിവ് പോലെ എന്റെ പ്രതിഷേധം വാതിൽ അടയുന്ന ശബ്ദത്തിലും താഴെ വീഴുന്ന പാത്രങ്ങളുടെയും രൂപത്തിൽ വന്നു തുടങ്ങി.

“ചിന്നൂ…നീയിന്നു എന്റേൽ ന്നു വാങ്ങിക്കുമെ…”

അമ്മ കയ്യിൽ കിട്ടിയ എന്തോ എടുത്തു പാഞ്ഞു വരുന്നതിനിടെ ആണ് മുൻവാതിൽ തുറക്കുന്ന ശബ്ദം കേട്ടത്.

“ഇവിടെ ഇന്നും അടിയും വഴക്കും ആണോ?” ഗൗതമി ചേച്ചിയായിരുന്നു അത്. സത്യത്തിൽ ഗൗതമി ടീച്ചർ ആണ്. അത് പക്ഷെ ക്ലാസ്സിൽ മാത്രം. തനിക്ക് ചേച്ചിയാണ്. ചേച്ചി അമ്മയുടെ കൂടെ ആണ് ജോലി ചെയ്യുന്നത്. ഞങ്ങടെ സ്കൂളിൽ. ചേച്ചി ഇവിടെ വന്ന കാലത്ത് വീട് ശരിയാവുന്നത് വരെ ഞങ്ങടെ വീട്ടിൽ ആയിരുന്നു താമസം.

സാധാരണ വീട്ടിൽ ആര് വന്നാലും അവരെല്ലാം സർവ ഗുണ സമ്പന്നയായ എന്റെ ചേച്ചിയോടാണ് കൂട്ടാവാ. പതിവിന് വിരുദ്ധമായി എന്നോട് കൂട്ടുകൂടിയ ആദ്യത്തെ ആള് ഗൗതമി ചേച്ചിയാണ്. സത്യം പറഞ്ഞാൽ സ്വന്തം ചേച്ചിയോടും അമ്മയോടും തോന്നുന്നതിനേക്കാൾ കൂടുതൽ ഇഷ്ടം.

“ഇന്നത്തെ പ്രശ്നം എന്താ ഗീത ടീച്ചറേ?”

“SSLC പരീക്ഷ കഴിഞ്ഞാൽ ഇവളെ എങ്ങോട്ടേലും ട്രിപ്പ്‌ കൊണ്ടോവാം എന്ന് പറഞ്ഞിരുന്നു. കൃഷ്ണയുടെ അഡ്മിഷന് വേണ്ടി പോണം. അപ്പൊ യാത്ര മുടങ്ങി. അതിന്റെ കെറുവാ അവൾക്ക്. എങ്ങോട്ടേലും പോണം എന്നും പറഞ്ഞ്.”

“കൊള്ളാലോ. ഇതിനാണോ ഇത്രേം ബഹളം? ഇനിയും പോവാലോ…” ചേച്ചി എന്നെ ആശ്വസിപ്പിക്കാൻ തുടങ്ങി.

“ഇതൊക്കെ വെറും പറച്ചിലാ ചേച്ചി, ഇനി ഓരോന്നിനും കൃഷ്ണേച്ചിയുടെ ഒഴിവ് നോക്കണം. എന്നെ എങ്ങോട്ടും കൊണ്ടോവാൻ ആർക്കും താൽപ്പര്യമില്ല.”

“അങ്ങനെ പറയല്ലേ ചിന്നു, ഒരു കാര്യം ചെയ്യാം നീ എന്റെ കൂടെ ഞങ്ങടെ നാട്ടിലേക്ക് വായോ. ഞാൻ നാട്ടിൽ പോണ കാര്യം ഗീത ടീച്ചറോട് പറയാൻ വേണ്ടി വന്നതാ. നാട്ടിലെ തറവാട്ട് അമ്പലത്തിലെ ഉത്സവത്തിന്റെ കാര്യം പറഞ്ഞില്ലേ ഒരാഴ്ച ലീവ് ആണ്. ഞാൻ ചിന്നുനെ എന്റെ കൂടെ കൊണ്ടോയാലോ?”

“ഞാൻ റെഡി. എനിക്ക് എങ്ങോട്ടേലും ഒന്ന് പോയാ മതി. ചേച്ചി പറഞ്ഞ് കേട്ടു കേട്ട് എനിക്ക് ആ നാടൊക്കെ കാണാൻ......

കഥയുടെ മുഴുവൻ ഭാഗവും കമൻറ് ബോക്സിൽ കൊടുത്തിട്ടുണ്ട് 👇

“വിച്ചുവേട്ടാ….വിട്ടേ…വിടാൻ…”“ദേ… ചിരിക്കാതെ വിടാനാ പറഞ്ഞെ…”“വിച്ചുവേട്ടാ…”,അവന്റെ കുസൃതിയിൽ അവൾ തോൾ വെട്ടിച്ചു കുലുങ്ങി...
24/08/2026

“വിച്ചുവേട്ടാ….വിട്ടേ…വിടാൻ…”

“ദേ… ചിരിക്കാതെ വിടാനാ പറഞ്ഞെ…”

“വിച്ചുവേട്ടാ…”,

അവന്റെ കുസൃതിയിൽ അവൾ തോൾ വെട്ടിച്ചു കുലുങ്ങി ചിരിച്ചു കൊണ്ട് വിളിച്ചു.

“ദേ…അമ്മ വരുന്നു…വിടാൻ…”,

അവൾ അതും പറഞ്ഞു അവനെ ബെഡിലേക്ക് തള്ളിയിട്ടു പൊട്ടി ചിരിച്ചു കൊണ്ട് റൂം വിട്ടിറങ്ങി.

വാതിൽ പടിയിൽ നിന്നും അവൾ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു, ബെഡിൽ തല ഒരു കൈയിൽ താങ്ങി അവളെ നോക്കി കുസൃതി ചിരിയോടെ വലം കൈയാൽ മീശ പിരിക്കുന്നവനെ. അവൾ നാണത്തോടെ അതിൽ ഉപരി പരിഭ്രമത്തോടെ അവനിൽ നിന്നും നോട്ടം വെട്ടിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി.

*****************

“ദേ….വിച്ചുവേട്ടാ…കുറുമ്പ് കൂടുന്നുണ്ട് കേട്ടോ”,

അവൾ കള്ള പരിഭവത്തോടെ പറഞ്ഞു.

“ഹയോ പോകാതെ…”

പിന്തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ അവന്റെ കൈയിൽ പിടിത്തമിട്ടു കൊണ്ട് അവൾ പറഞ്ഞു.

“ഇങ്ങനെ നോക്കല്ലേ വിച്ചുവേട്ടാ…”,

അവൾ നാണത്തോടെ മിഴികൾ നിലത്തേക്ക് ഊന്നി കൊണ്ട് പറഞ്ഞു.

കുറച്ചു നിമിഷത്തെ നിശബ്‍ദതയ്ക്ക് ശേഷം അവൾ മിഴികൾ ഉയർത്തി നോക്കി. അപ്പോൾ അവൾ കണ്ടു കണ്ണിൽ ഒരു കടലിൻ ആഴത്തോളം പ്രണയം നിറച്ചു കൊണ്ട് നോക്കുന്ന അവളുടെ വിച്ചുവേട്ടനെ. അവളുടെ മുഖം അവനിലേക്ക് അടുത്തതും….

“മോളെ….ദേവി….”

“അഹ്…അമ്മേ…”,

പെട്ടെന്ന് അവൾ സ്വബോധം വീണ്ടെടുത്തു അവനെ അവളിൽ നിന്നും തള്ളി മാറ്റി.

പിന്തിരിഞ്ഞു ഓടുന്നവൾ ഒന്നു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു കേറുവോടെ മുഖം വീർപ്പിച്ചു നിൽക്കുന്നവനെ.

അവൾ അവനായി ഒരു ഉമ്മ കാറ്റിൽ പറത്തി വിട്ടു. അവളിൽ തന്നെ ദൃഷ്ടി പതിപ്പിച്ചു കൊണ്ട് അവൻ ആ ഉമ്മ കൈയിൽ പിടിച്ചു അവന്റെ ചുണ്ടോട് മുട്ടിച്ചു. അവന്റെ ഒരു സ്പർശനം ഏൽക്കാതെ പോലും അവളുടെ ദേഹം ഒന്നു വിറച്ചു. അവന്റെ കണ്ണുകളിലെ പ്രണയത്തെ നേരിടാൻ സാധിക്കാതെ അവൾ നാണത്തോടെ പിന്തിരിഞ്ഞു ഓടി.

പുറകിൽ അവന്റെ പതിഞ്ഞ ശബ്‍ദത്തിലുള്ള, അവളെ എപ്പോഴും മോഹിപ്പിക്കുന്ന…അവളെ എപ്പോഴും തരളിതയാക്കുന്ന…അവളെ എപ്പോഴും ആകർഷിക്കുന്ന…അവളുടെ ഹൃദയ മിടിപ്പിന്റെ താളം തെറ്റിക്കുന്ന….ചിരി അവൾ കേട്ടു. നിമിഷ നേരം കൊണ്ട് അവളുടെ കവിളുകൾ രക്ത വർണമായി. നാണത്തിൽ കുതിർന്ന ചിരിയോടെ അവൾ സ്റ്റെയർ ഓടി ഇറങ്ങി.

******************

“എന്താ അമ്മേ…”,

മുഖത്തെ രക്ത വർണം മറയ്ക്കാൻ അടുക്കളയിൽ എന്തോ ജോലിയിലായിരുന്ന അമ്മയുടെ പുറകിലൂടെ ചെന്നു പുണർന്നു കൊണ്ട് അവരുടെ തോളിൽ മുഖം പൂഴ്ത്തി അവൾ ചോദിച്ചു.

“ഒന്നുല്ല കുട്ടി…ആഹാരം ഒന്നും വേണ്ടേ എന്റെ ദേവി മോൾക്ക്”,

ആ അമ്മ നിറക്കണ്ണുകളോടെ കൈ പുറകിലേക്ക് എത്തിച്ചു അവളുടെ നെറുകയിൽ തലോടി കൊണ്ട് ചോദിച്ചു.

“അഹ്…അത് അമ്മേ…വിച്ചുവേട്ടനെ എപ്പോഴും ഇങ്ങനെ അടുത്ത് കിട്ടില്ലല്ലോ…അപ്പൊ നോക്കി ഇരിക്കാൻ തോന്നുവാ….കൊതി തീരുന്നില്ല കണ്ട്….”,

അവൾ നാണത്തോടെ അവരുടെ തോളിലേക്ക് ഒന്നു കൂടി മുഖം അമർത്തി.

“ദേവി….”

ഇടർച്ചയോടെ ആ അമ്മ വിളിച്ചു.

അവർ എന്തോ പറയാൻ തുനിഞ്ഞതും.

“അഹ്….വരുന്നു….”

“അമ്മേ…ദേ, വിച്ചുവേട്ടൻ വിളിക്കുന്നു…ഞാൻ പോകോട്ടെ. ചെന്നില്ലെങ്കിൽ ഇനി അത് മതി വീട് തല തിരിച്ചു വെക്കാൻ. പ്ലീസ്….അമ്മയ്ക്ക് ചെയ്യാവുന്ന ജോലി അല്ലേയുള്ളു…അതോ ഞാൻ സഹായിക്കാണോ”,

കുഞ്ഞുങ്ങളെ പോലെ നിഷ്കളങ്കമായ അവളുടെ ചോദ്യവും മുഖവും കാൺകെ ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു. കണ്ണീർ മുത്തിനെ അടർന്നു വീഴാൻ സമ്മതിക്കാതെ ആ അമ്മ അവളെ നോക്കി ‘ ശരി ‘ എന്ന അർത്ഥത്തിൽ തല വെട്ടിച്ചു.

അവൾ കുറുമ്പോടെ ആ അമ്മയുടെ കവിളിൽ മുത്തി കൊണ്ട് സ്റ്റെപ് ഓടി കയറി.

അവൾ പോയതും അത് വരെ ശാസനയോടെ പിടിച്ചു നിർത്തിയ കണ്ണീർ മുത്തുകൾ ആ അമ്മയുടെ കവിളിനെ തലോടി നിലത്തേക്ക് വീണു ചിതറി.

തോളിൽ ഒരു കരസ്പർശം അറിഞ്ഞതും അവർ സജ്ജലമായ മിഴികൾ ഉയർത്തി നോക്കി.

“കിച്ചേട്ടാ….”,

ആർത്തു കരഞ്ഞു കൊണ്ട് അവർ.....

കഥയുടെ മുഴുവൻ ഭാഗവും കമൻറ് ബോക്സിൽ കൊടുത്തിട്ടുണ്ട് 👇

Address

Alappadu
Karunagappally
690542

Website

Alerts

Be the first to know and let us send you an email when Best in Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Best in Malayalam:

Shortcuts

Share