ഈർക്കിളി മീഡിയ Eerkkili Media

ഈർക്കിളി മീഡിയ Eerkkili Media നിങ്ങളുടെ വാർത്തകൾ ഞങ്ങളിലൂടെ പറയാം.. DM for more details

15/08/2026

സ്കൂളില്‍ വിദ്യാർഥിനികള്‍ സ്കൂള്‍ യൂണിഫോമില്‍ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സ്കൂള്‍ വരാന്തയില്‍ ഇരുന്ന് മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികളുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.കന്യാകുമാരി ജില്ലയിലെ തക്കല സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. ഓഗസ്റ്റ് ഒന്നിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നതെന്നാണ് വിവരം.

പുറത്തുനിന്ന് ഭക്ഷണവും മദ്യവും സ്കൂളിലെത്തിച്ചതിനെക്കുറിച്ച്‌ വിദ്യാർഥിനികള്‍ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ചിത്രീകരിക്കുന്നതിന്റെ കാരണം ഒരു വിദ്യാർഥിനി ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ജില്ലാ ഭരണകൂടം സംഭവത്തില്‍ ഇടപെട്ടത്. സ്കൂള്‍ ക്യാമ്പസിനുള്ളില്‍ മദ്യം എത്തിയത് എങ്ങനെയെന്നും വിദ്യാർഥിനികള്‍ക്ക് ഇത് ലഭിച്ചതിന്റെ ഉറവിടം എന്താണെന്നും ഉള്‍പ്പെടെ വിശദമായ അന്വേഷണം നടത്താൻ ജില്ലാ കളക്ടർ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നല്‍കി.സ്കൂളില്‍ എൻട്രൻസ് പരീക്ഷകള്‍ക്കുള്ള പരിശീലന ക്ലാസുകളും നടക്കുന്നുണ്ട്. ഈ പ്രത്യേക ക്ലാസിന് ശേഷമായിരിക്കാം വിദ്യാർഥിനികള്‍ പുറത്തുനിന്ന് ഭക്ഷണവും മദ്യവും എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തില്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന വിലയിരുത്തലിനെ തുടർന്ന് പ്രിൻസിപ്പല്‍ പ്രമീളയെ സ്ഥലംമാറ്റി. നാഗർകോവിലിലെ മറ്റൊരു സ്കൂളിലേക്കാണ് പ്രിൻസിപ്പലിനെ മാറ്റിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി തുടർനടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Send a message to learn more

15/08/2026

ഇടുക്കി എഴുകുംവയലില്‍ കൻ മാതാപിതാക്കളെ കൊലപെടുത്തിയത് അതിക്രൂരമായി. കൊലപാതകം നടത്തിയ ശേഷം ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തി ബന്ധുവിന് അയച്ചുകൊടുത്തു.ബന്ധു ഇത് ഇടവകയിലെ വൈദികന് അയച്ചുകൊടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എഴുകുംവയല്‍ പാറത്തറയില്‍ ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്.

മൃതദേഹം കണ്ടെത്തിയത് ആന്തരികാവയവങ്ങള്‍ പുറത്തുവന്ന നിലയിലായിരുന്നു. അജീഷ് ലഹരിക്ക് അടിമയെന്ന് നാട്ടുകാർ പറയുന്നു. ലഹരിയ്ക്കടിമയായ മകൻ വീട്ടിലെത്തി ബഹളം ഉണ്ടാക്കുകയും മതാപിതാക്കളെ ക്രൂരമായി മർദിക്കുകയും ചെയ്തു. പിന്നാലെയാണ് വീട്ടില്‍ തന്നെയുണ്ടായിരുന്ന കത്തിയെടുത്ത് ഇരുവരെയും പ്രതി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. പൊലീസ് സ്ഥലത്തെത്തിയപ്പോഴും പ്രതി അക്രമാസക്തനായിരുന്നു.നേരത്തെ ഇയാളെ ലഹരിമുക്ത കേന്ദ്രത്തിലടക്കം പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്ന് വന്നതിന് ശേഷം വീണ്ടും ലഹരി ഉപയോഗിക്കുകയും വീട്ടില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്തുരന്നുവെന്നാണ് വിവരം. കസ്റ്റഡിയിലുള്ള പ്രതി ലഹരിയിലായതിനാല്‍ ചോദ്യം ചെയ്യണമെങ്കില്‍ സമയമെടുക്കുമെന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട ആന്റണിയുടെയും വത്സമ്മയുടെയും ഇൻക്വസ്റ്റ് നടപടികളിലേക്ക് കടക്കും.

Send a message to learn more

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്‌ടറെ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോടാണ് സംഭവം. ബയോ കെമിസ്‌ട്രി വിഭാഗത...
14/08/2026

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്‌ടറെ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോടാണ് സംഭവം. ബയോ കെമിസ്‌ട്രി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ കെ നിഖില്‍ ചന്ദ്രനാണ് (34) മരിച്ചത്.ക്വാർട്ടേഴ്‌സിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മലപ്പുറം സ്വദേശിയാണ്.

ഫോണ്‍ വിളിച്ചിട്ട് കിട്ടാത്തതിനെത്തുടർന്ന് സുഹൃത്തുക്കള്‍ പോയി നോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പിന്നില്‍ വ്യക്തിപരമായ കാരണങ്ങളാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. പലവിധ കാരണങ്ങളാല്‍ നിഖില്‍ മാനസിക സമ്മർദ്ദത്തിലായിരുന്നു. ഇതിന് മരുന്നുകള്‍ കഴിച്ചിരുന്നതായും വിവരമുണ്ട്. എയിംസിലെ റാങ്ക് ഹോള്‍ഡറാണ് നിഖില്‍. ഭാര്യ എറണാകുളത്ത് ഡോക്‌ടറാണ്.രണ്ടുവർഷത്തോളമായി കോഴിക്കോട് മെ‌ഡിക്കല്‍ കോളേജില്‍ അദ്ധ്യാപകനായി ജോലി ചെയ്യുകയായിരുന്നു നിഖില്‍. ഇന്നലെ വൈകിട്ടാണ് മെഡിക്കല്‍ കോളേജിന് സമീപത്തുതന്നെയുള്ള താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. അദ്ദേഹം ഇന്നലെ ഡ്യൂട്ടിക്കെത്തിയിരുന്നില്ല. മാതാപിതാക്കള്‍ ഫോണില്‍ വിളിച്ചിട്ടും ലഭിച്ചില്ല. തുടർന്ന് പരിശോധിച്ചപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്. പിന്നാലെ പൊലീസെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

14/08/2026

ആഗ്ര: വിവാഹിതയല്ലാതെ ഗർഭിണിയായ 18-കാരിയെ ചികിത്സയ്ക്കെന്ന പേരില്‍ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയ പിതാവ്, ഉത്തർപ്രദേശിലെ ചമ്പല്‍ നദിയില്‍ മുക്കി കൊലപ്പെടുത്തി.സാമൂഹിക അപമാനഭയം മൂലമാണ് വിവാഹിതയല്ലാത്ത 18 കാരിയായ ഗർഭിണിയായ മകളെ കൊലപ്പെടുത്തിയതെന്ന് ഡല്‍ഹി പൊലീസ് കസ്റ്റഡിയിലുള്ള പിതാവ് മൊഴി നല്‍കിയതായി അന്വേഷണ സംഘം അറിയിച്ചു. ഡല്‍ഹിയില്‍ താമസിച്ചിരുന്ന യുവതിയെ ചികിത്സയ്ക്കെന്ന പേരില്‍ ഉത്തർപ്രദേശിലെ ആഗ്ര ജില്ലയിലെ ബസൗണി ഗ്രാമത്തിലേക്ക് കൊണ്ടുപോയ ശേഷം ചമ്പല്‍ നദിയില്‍ മുക്കിക്കൊല്ലുകയായിരുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

പോലീസ് പറയുന്നതനുസരിച്ച്‌, യുവതി വിവാഹിതയല്ലാതെയാണ് നാല് മാസം ഗർഭിണിയായിരുന്നത്. ഇതിനെത്തുടർന്നുണ്ടായ സാമൂഹിക അപമാനം ഭയന്നാണ് പിതാവ് കൊലപാതകം ആസൂത്രണം ചെയ്തത്. മകളോട് ആദ്യം ആത്മഹത്യ ചെയ്യാൻ ആവശ്യപ്പെട്ടെന്നും, അത് നിരസിച്ചതോടെ മരുമകനൊപ്പം ചേർന്ന് ചമ്പല്‍ നദിയില്‍ മുക്കിക്കൊലപ്പെടുത്തിയെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

കൊലപാതകത്തിന് ശേഷം സംഭവം ആത്മഹത്യയാണെന്ന് വിശ്വസിപ്പിക്കാൻ ശ്രമിച്ച പ്രതികള്‍, നദീതീരത്ത് സംസ്കാരച്ചടങ്ങ് നടക്കുന്നതുപോലെ ചിത്രങ്ങള്‍ പകർത്തുകയും പിന്നീട് ഡല്‍ഹിയിലേക്ക് മടങ്ങി യുവതി ആത്മഹത്യ ചെയ്തെന്ന കഥ പ്രചരിപ്പിക്കുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി. എന്നാല്‍ ചോദ്യം ചെയ്യലില്‍ പ്രതികളുടെ മൊഴിയില്‍ വൈരുധ്യങ്ങള്‍ കണ്ടെത്തിയതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്.

പിതാവിനെയും മരുമകനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും സംഭവസ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തിയതായും, ചമ്പല്‍ നദിയില്‍ യുവതിയുടെ മൃതദേഹത്തിനായി തിരച്ചില്‍ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

Send a message to learn more

വിസ്‍മയ മോഹന്‍ലാലിന്‍റെ ബിഗ് സ്ക്രീന്‍ അരങ്ങേറ്റ ചിത്രം തുടക്കം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ജൂഡ് ആന്തണി ജോസഫ് ...
14/08/2026

വിസ്‍മയ മോഹന്‍ലാലിന്‍റെ ബിഗ് സ്ക്രീന്‍ അരങ്ങേറ്റ ചിത്രം തുടക്കം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ്.2018 എന്ന വന്‍ വിജയം നേടിയ ചിത്രത്തിന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന കൗതുകവും ഈ പ്രോജക്റ്റില്‍ ഇന്‍ഡസ്ട്രിക്ക് ഉണ്ട്. യു/എ 16 പ്ലസ് സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. 2 മണിക്കൂറും 19 മിനിറ്റുമാണ് ദൈര്‍ഘ്യം. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ആദ്യ ദിവസം തന്നെ ലഭിച്ചത്. തുടക്കം ആഗോളതലത്തില്‍ ഇതുവരെ 32.53 കോടിയാണ് നേടിയിരിക്കുന്നത്. ചിത്രം രണ്ടാം വാരത്തിലേക്കും കടന്നിരിക്കുകയാണ്.

ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നവംബർ പതിനേഴിന് കുട്ടിക്കാനത്ത് ആയിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്. ആശിർവാദ് സിനിമാസിൻ്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് ഒക്ടോബർ മുപ്പതിന് കൊച്ചിയില്‍ വച്ച്‌ നടന്നിരുന്നു. ഒരു കൊച്ചു കുടുംബ ചിത്രമെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ലോഞ്ചിംഗ് വേളയില്‍ ഈ ചിത്രത്തെക്കുറിച്ച്‌ പറഞ്ഞിരുന്നു. എന്നാല്‍ തുടക്കം കാത്തുവെച്ചിരിക്കുന്ന കൗതുകങ്ങള്‍ ഒരു കൊച്ചു കുടുംബ ചിത്രം എന്നതില്‍ മാത്രം ഒതുങ്ങിയില്ല എന്നാണ് പ്രേക്ഷകര്‍ പ്രതികരിച്ചിരിക്കുന്നത്.ഡോ. എമില്‍ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്‍ണ, ജൂഡ് ആന്തണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്‍, ഛായാഗ്രഹണം ജോമോൻ ടി ജോണ്‍, എഡിറ്റിംഗ് ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ. മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ അരുണ്‍ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സൈലക്സ് ഏബ്രഹാം, ഫിനാൻസ് കണ്‍ട്രോളർ മനോഹരൻ കെ പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കണ്‍ട്രോളർ ബിജു തോമസ്.

14/08/2026

പറവൂര്‍: മുറവന്‍തുരുത്തില്‍ യുവാവ് പെണ്‍സുഹൃത്തിനെ വീട്ടില്‍ വിളിച്ചുവരുത്തി ദാരുണമായി കുത്തിക്കൊലപ്പെടുത്തി.ആലുവ എടത്തല എന്‍.എ.ഡി. കവല പുറത്തുപാറ വീട്ടില്‍ പി.എസ്. സുരമ്യയാണ് (24) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വടക്കേക്കര മുറവന്‍തുരുത്ത് കോലഞ്ചേരി വീട്ടില്‍ ഷിബിനെ (34) വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാവിലെ 11.30-ഓടെ മുറവന്‍തുരുത്ത് ചെറുപാലത്തിന് സമീപമുള്ള ഷിബിന്റെ വീട്ടില്‍വെച്ചായിരുന്നു സംഭവം. നേരത്തേ അടുപ്പത്തിലായിരുന്ന ഇരുവരും തമ്മില്‍ നാലു മാസങ്ങള്‍ക്കു മുന്‍പ് അകന്നിരുന്നു. എന്നാല്‍ ബന്ധം അവസാനിപ്പിക്കുന്നതില്‍ ഷിബിന് താല്പര്യമുണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ സംസാരിച്ച്‌ തീര്‍ക്കാമെന്ന് ഉറപ്പുനല്‍കിയാണ് ഷിബിന്‍ സുരമ്യയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.ആലുവ ബാങ്ക് കവലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ട്രെയിനിയായി ജോലി ചെയ്തുവരികയായിരുന്ന സുരമ്യ, ജോലിക്ക് പോകുകയാണെന്ന് പറഞ്ഞാണ് രാവിലെ വീട്ടില്‍ നിന്നിറങ്ങിയത്. പറവൂരിലെത്തിയ സുരമ്യയെ ഷിബിന്‍ തന്റെ ബൈക്കില്‍ കയറ്റി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് വീടിനകത്തുവെച്ച്‌ ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടാകുകയും പ്രകോപിതനായ ഷിബിന്‍ കത്തിയെടുത്ത് സുരമ്യയെ കുത്തുകയുമായിരുന്നു. സംഭവസമയത്ത് ഷിബിന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു.

കൃത്യത്തിനു ശേഷം വീടുവിട്ടിറങ്ങിയ ഷിബിന്‍ വടക്കേക്കര പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ച്‌ കീഴടങ്ങി. വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേര്‍ന്ന് രക്തത്തില്‍ കുളിച്ചുകിടന്ന സുരമ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴുത്തിലും നെഞ്ചിലും ആഴത്തിലേറ്റ മുറിവുകളാണ് മരണകാരണം. കുത്തുന്നതിനിടെയുണ്ടായ പിടിവലിയില്‍ ഷിബിന്റെ രണ്ടു കൈപ്പത്തികള്‍ക്കും മുറിവേറ്റിട്ടുണ്ട്.ശശികുമാറിന്റെയും സബിതയുടെയും മകളായ സുരമ്യ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എടത്തല പഞ്ചായത്ത് ഏഴാം വാര്‍ഡായ പൂക്കാട്ടുമുകളില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. സൂരജ് സഹോദരനാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ മൃതദേഹം വെള്ളിയാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും.

Send a message to learn more

14/08/2026

എറണാകുളം: എറണാകുളത്ത് പതിനാലുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പാശ്ശേരി കുന്നുകര സ്വദേശി വിജീഷിന്റെ മകള്‍ പാർവതിയാണ് മരിച്ചത്.ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കുന്നുകര ക്രിസ്തുരാജ സ്കൂളിലെ വിദ്യാർത്ഥിനിയാണ്. കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം മാതാപിതാക്കള്‍ വിലക്കിയിരുന്നു. ഇതില്‍ മനംനൊന്താണ് മരിച്ചത് എന്നാണ് സംശയം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടിലെ മൊബൈല്‍ ഫോണിലേക്ക് അച്ഛൻ വിളിച്ചപ്പോള്‍ എൻഗേജ്ഡ് ആയിരുന്നു. അത് ചോദ്യം ചെയ്തതിലെ മനോവിഷമം ആണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികള്‍ അത്തരം തോന്നല്‍ ഉണ്ടാക്കിയാല്‍ കൗണ്‍സലിംഗ് പിന്തുണക്കായി ഈ നമ്പറുകളില്‍ വിളിക്കാം 1056, 0471- 2552056)

Send a message to learn more

സുകുമാരൻ നായർക്ക് എതിരെ പ്രസംഗിച്ചതിന് പ്രതികാര നടപടിയായി സഹോദരന്റെ ഭാര്യക്ക് ട്രാൻസ്ഫറെന്ന് നടൻ അനൂപ് ചന്ദ്രൻ.ചങ്ങനാശ്ശ...
14/08/2026

സുകുമാരൻ നായർക്ക് എതിരെ പ്രസംഗിച്ചതിന് പ്രതികാര നടപടിയായി സഹോദരന്റെ ഭാര്യക്ക് ട്രാൻസ്ഫറെന്ന് നടൻ അനൂപ് ചന്ദ്രൻ.ചങ്ങനാശ്ശേരിയിലെ മാർപ്പാപ്പയ്ക്ക് നല്ല നമസ്കാരം എന്ന് പറഞ്ഞ് ആരംഭിക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍, താൻ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു എന്ന് മനസ്സിലായെന്നും അനൂപ് ചന്ദ്രൻ കുറിച്ചു. വിമർശിച്ചതിന്റെ പേരില്‍ ഇങ്ങനെ പ്രതികാരം ചെയ്യുന്ന ജി സുകുമാരൻ നായരുടെ മാടമ്പിത്തരം ഇനി എത്രനാള്‍ വേണമെന്ന് എൻഎസ്‌എസ് സമുദായം തീരുമാനിക്കുമെന്നും അനൂപ് ചന്ദ്രൻ കൂട്ടിച്ചേർത്തു.തിരുവനന്തപുരം മന്നം ക്ലബ്ബില്‍ വെച്ച്‌ നടത്താനിരുന്ന നായര്‍ സംരക്ഷണ സമിതിയുടെ 'ദേവതാരുവിലെ ഇത്തിള്‍ക്കണ്ണികള്‍' എന്ന പുസ്തക പ്രകാശനം പ്രസ് ക്ലബ്ബില്‍ വച്ച്‌ നടത്തിയപ്പോഴാണ് അനൂപ് ചന്ദ്രന്‍ സുകുമാരന്‍ നായരെ രൂക്ഷമായി വിമര്‍ശിച്ചത്. എന്‍.എസ്.എസ് കോളജുകള്‍ ഓരോന്നായി പൂട്ടി വരുകയാണെന്നും ഉണ്ടായിരുന്ന സ്വത്തുക്കളൊക്കെ വിറ്റെന്നും അനൂപ് ചന്ദ്രന്‍ ചടങ്ങില്‍ വിമർശനം ഉന്നയിച്ചിരുന്നു.ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

ചങ്ങനാശ്ശേരിയിലെ മാർപ്പാപ്പയ്ക്ക് നല്ല നമസ്കാരം
ഇന്നലെ ഞാൻ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു എന്ന് മനസ്സിലായി... ✨✨✨✨‍♂️
എന്റെ സഹോദരന്റെ ഭാര്യക്ക്... പ്രതികാര നടപടിയായി ഇന്ന് രാവിലെ ട്രാൻസ്ഫർ ഓർഡർ കയ്യില്‍ കിട്ടി സന്തോഷം ✨
നിങ്ങളെ വിമർശിച്ചതിന്റെ പേരില്‍ ഇങ്ങനെ പ്രതികാരം ചെയ്യുന്ന നിങ്ങളുടെ മാടമ്പിത്തരം ഇനി എത്രനാള്‍ വേണമെന്ന് NSS സമുദായം തീരുമാനിക്കും

13/08/2026

കൊച്ചി: വടക്കൻ പറവൂരില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. ആലുവ എടത്തല എൻഎഡി കവല പുറത്തുപാറ വീട്ടില്‍ സുരമ്യ പിഎസ് (24) ആണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ വര്‍ഷം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എടത്തല പഞ്ചായത്ത് ഏഴാം വാര്‍ഡ് ട്വന്റി 20 സ്ഥാനാര്‍ത്ഥിയായിരുന്നു സുരമ്യ. സംഭവത്തില്‍ സുരമ്യയുടെ ആണ്‍ സുഹൃത്തും തുരുത്തിപ്പുറം സ്വദേശിയുമായ ഷിബിനെ (34) വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ആറ് വർഷമായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മില്‍ കുറച്ച്‌ കാലമായി നിലനിന്നിരുന്ന തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.

പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറാൻ സുരമ്യ തീരുമാനിച്ചതിലുള്ള ദേഷ്യത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് ഷിബിന്റെ മൊഴി. കൊടുങ്ങല്ലൂരിലേക്ക് പോകാനെന്ന് പറഞ്ഞാണ് സുരമ്യ ആലുവയിലെ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഇതിനിടെ ഷിബിൻ വിളിച്ചതനുസരിച്ച്‌ സുരമ്യ പറവൂരില്‍ ബസ് ഇറങ്ങി. തുടർന്ന് ഷിബിൻ ബൈക്കില്‍ സുരമ്യയെ വടക്കേക്കര മുറവൻ തുരുത്തിലുള്ള തന്റെ വീട്ടിലെത്തിച്ചു. രാവിലെ 10 മണിയോടെ ഷിബിന്റെ വീട്ടിലിരുന്ന് ബന്ധം പിരിയുന്നതിനെ കുറിച്ച്‌ ഇരുവരും സംസാരിക്കുന്നതിനിടെ ഷിബിൻ പെട്ടെന്ന് വീട്ടിലുണ്ടായിരുന്ന കറിക്കത്തി ഉപയോഗിച്ച്‌ സുരമ്യയെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സുരമ്യയെ ഉടൻ പറവൂർ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്ധം പിരിയുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നേരത്തെയും വഴക്ക് നടന്നിരുന്നതായാണ് വിവരം. സബിത-ശശികുമാർ ദമ്പതികളുടെ മകളാണ് സുരമ്യ. സഹോദരൻ - സൂരജ്.

Send a message to learn more

Address

Cochin
Fort Cochin

Alerts

Be the first to know and let us send you an email when ഈർക്കിളി മീഡിയ Eerkkili Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ഈർക്കിളി മീഡിയ Eerkkili Media:

Shortcuts

Share