AAG Entertainment channel

AAG Entertainment channel Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AAG Entertainment channel, RIFFA, Riffa.

AAG-Aadhya Aishwarya Ganga വിനോദ ചാനൽ with travel ,informations & entertainment.AAG-Aadhya Aishwarya Ganga വിനോദ ചാനൽ with travel ,informations & entertainment.

01/04/2024

ഇനി തെറ്റില്ല...പതറില്ല.... ഭയക്കില്ല... സംശയിക്കില്ല.... വോട്ട് ബിജെപി ക്ക്
ഓരോ വോട്ടും ഇനിയെങ്കിലും സൂക്ഷിച്ചു വിനിയോഗിക്കുക....
ഞാനെന്തിന് "കുത്ത് " മുന്നണി എന്ന INDIA മുന്നണിക്ക് വോട്ട് ചെയ്യണം....

മാസാ മാസം മാറുന്ന പ്രധാന മന്ത്രിമാർ , ലക്ഷം കോടികളുടെ അഴിമതികൾ , രാജ്യത്ത് അങ്ങിങ്ങായി നടക്കുന്ന പൊട്ടിത്തെറികൾ , പട്ടാളത്തിന് തോക്കിന് തിര വാങ്ങാൻ പോലും കാശില്ലാത്ത ഖജനാവിന്റെ അവസ്ഥ , രാജ്യത്തിനുള്ളിൽ കയറി... നിരപരാധികളായ നൂറ് കണക്കിന് സാധാരണക്കാരെ കൊന്നിട്ട് കൂടി തീവ്രവാദികൾക്കോ അത് നടപ്പാക്കിയ രാജ്യത്തിനോ മറുപടി കൊടുക്കാൻ കഴിയാത്ത കഴിവ് കെട്ട സർക്കാർ , ഒരു ഭീകരതയെ ന്യായീകരിക്കാൻ മറ്റൊരു ഭീകരതയും ഇവിടെ ഉണ്ടെന്ന വരുത്തിത്തീർക്കൽ...

അധികം പുറകോട്ടൊന്നും പോകേണ്ട... പത്തുവർഷം മുമ്പുള്ള രാജ്യത്തിന്റെ അവസ്ഥയാണ് ഈ പറഞ്ഞത്...

എന്നാൽ ഇന്നോ......

ലോക നിലവാരത്തിലുള്ള റോഡുകൾ , വിമാനതാവളങ്ങൾ , ട്രെയിനുകൾ , റെയിൽവേ സ്റ്റേഷനുകൾ , അതിർത്തിയിലെ ശത്രുക്കളെ വരച്ച വരയിൽ നിർത്താനുള്ള സൈന്യത്തിന്റെ കെൽപ് , ഉള്ളിലെ ശത്രു ക്കളെയും തീവ്രവാദികളെയും നാക്സലൈറ്റുകളെയും കൈകാര്യം ചെയ്യുന്ന രീതി , വർദ്ധിച്ച ആളോഹരി വരുമാനം , സാമ്പത്തിക ശക്തി എന്ന നിലയിലെ രാജ്യത്തിന്റെ കുതിച്ചു ചാട്ടം , ലോക രാജ്യ ങ്ങൾക്കിടയിലെ ഇന്ത്യയുടെ വർദ്ധിച്ച സ്ഥാനം , ഭദ്രമായ സാമ്പത്തിക സ്ഥിതി , മുഴുവൻ ജനങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ക്ഷേമ പദ്ധതികൾ... ഏറെക്കുറെ അഴിമതിയും സ്വജന പക്ഷപാദവും ഇല്ലാത്ത രാഷ്ട്രീയ അന്തരീക്ഷം...

ഇനിയും നേടാനുണ്ട്... ഒരുപാട്....

രാജ്യത്തോടോ ഇന്നാട്ടിലെ ജനങ്ങളോടോ സ്നേഹമോ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു കൂട്ടം നേതാക്കളുടെ അതിമോഹങ്ങൾക്കും അവസര വാദരാഷ്ട്രീയത്തിനും കുടപിടിക്കാനുള്ളതല്ല എന്റെ വോട്ട്....
അതന്റെ തീരുമാനം...
ഓരോ വോട്ടും വിലമതിച്ചതാണ്, സൂക്ഷിച്ചു വിനിയോഗിക്കുക, രാഷ്ട്രീയമായി പ്രബുദ്ധരാവുക...

ലോകസഭാ-2024:മൂന്ന് പേട്ടണ്ടി നാലാക്കാൻ പാട് പെടുന്ന കമ്യുണിസവും,543 MP മാരിൽ 20 എങ്കിലും നേടാൻ കൊതിക്കുന്ന കാട്ടുകള്ളന്മ...
08/03/2024

ലോകസഭാ-2024:
മൂന്ന് പേട്ടണ്ടി നാലാക്കാൻ പാട് പെടുന്ന കമ്യുണിസവും,543 MP മാരിൽ 20 എങ്കിലും നേടാൻ കൊതിക്കുന്ന കാട്ടുകള്ളന്മാരായ കോൺഗ്രസ്സും സത്യത്തിൽ സഹതാപം അർഹിക്കുന്നു:
400+ സീറ്റെന്ന സ്വപ്നവുമായി മുന്നേറുന്ന BJP ലോകത്തിന് അഭിമാനമാണ് -നന്മയുള്ളലോകമേ.......,വിപ്ലവ സിംഘങ്ങളെ...,പൂത്തുലഞ്ഞു നില്ക്കുന്ന വ്യാജ മതേതരത്വമേ....,ഇനി എന്താണ് നിങ്ങളുടെ ഭാവി ???

എന്തിനാണ് മലയാളികളെ പ്രതിപക്ഷത്തുപോലും എത്താൻ സാധ്യതയില്ലാത്ത കമ്യുണിസ്റ്റിനും,കോൺഗ്രസ്സിനും നിങ്ങൾ വോട്ട് ചെയ്യുന്നത് ?...
19/02/2024

എന്തിനാണ് മലയാളികളെ പ്രതിപക്ഷത്തുപോലും എത്താൻ സാധ്യതയില്ലാത്ത കമ്യുണിസ്റ്റിനും,കോൺഗ്രസ്സിനും നിങ്ങൾ വോട്ട് ചെയ്യുന്നത് ? 60 സിറ്റെങ്കിലും വേണം പ്രതിപക്ഷമാകാൻ :
പാർലമെൻറിൽ പോയി മുറിഇംഗ്ലീഷും പറഞ്ഞ് ,വിഡ്ഡിത്തരങ്ങളും പറഞ്ഞ് നമ്മളെ നാണം കെടുത്താനോ ? ഇടതിനുംവലതിനും കുത്തി നിങ്ങളുടെ വിലയേറിയ വോട്ട് നഷ്ട്ടപ്പെടുത്താതെയിരിക്കുക,നിങ്ങളൊരു 10MP സീറ്റ് BJP ക്ക് നല്കു-രാജ്യത്തിന്റെ വികസനത്തിൽ അഭിമാനത്തോടെ പങ്കാളികളാകു ! നമ്മൾ No.1 പ്രബുദ്ധ വിഡ്ഡിക്കുട്ടങ്ങളല്ല എന്ന് ലോകത്തിന് മുൻപിൽ തെളിയിക്കു :

ഈ സ്നേഹം കൂടെ കൂടിയിട്ട് 2-2-2024 ൽ  15 വർഷം പൂർത്തിയാകുന്നു
01/02/2024

ഈ സ്നേഹം കൂടെ കൂടിയിട്ട് 2-2-2024 ൽ 15 വർഷം പൂർത്തിയാകുന്നു

ഓണം അഥവ വാമന ജയന്തിമഹാബലിയുടെ മഹാസാമ്രാജ്യമായിരുന്ന ഭാരതത്തില്‍ മറ്റൊരിടത്തുമില്ലാത്ത ഓണം കേരളത്തില്‍ മാത്രമെങ്ങനെവന്നു?...
27/08/2023

ഓണം അഥവ വാമന ജയന്തി

മഹാബലിയുടെ മഹാസാമ്രാജ്യമായിരുന്ന ഭാരതത്തില്‍ മറ്റൊരിടത്തുമില്ലാത്ത ഓണം കേരളത്തില്‍ മാത്രമെങ്ങനെവന്നു? കേരളത്തിന്റെ ഉത്തരഭാഗത്ത് ഓണം അത്രമാത്രം പ്രധാനവുമല്ല. ശ്രീമദ്ഭാഗവതം പോലെയുള്ള പുരാണഗ്രന്ഥങ്ങളെയനുസന്ധാനം ചെയ്താല്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ വ്യക്തമാകുന്നതാണ്.
സത്യസന്ധനും ധര്‍മ്മിഷ്ഠനും നീതിമാനുമായിരുന്ന മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയിട്ടില്ല.

”ലോകാനാമേകമീശ്വരം” എന്ന് തന്റെ ഐശ്വര്യത്തിൽ അഹങ്കരിച്ചുപോയ ബലിയുടെയഹങ്കാരത്തെ നീക്കി അനുഗ്രഹിക്കുകയാണ് ചെയ്തത്. തന്റെ ഭക്തനായ മഹാബലിയെ ചിരഞ്ജീവിയാക്കി, ദേവന്മാര്‍പോലും കൊതിക്കുന്ന (സുതലം സ്വര്‍ഗ്ഗിഭിഃ പ്രാര്‍ത്ഥ്യം) സുതലത്തിന്റെ അധിപതിയാക്കിയുയര്‍ത്തി. അടുത്ത മന്വന്തരമായ സാവര്‍ണിമന്വന്തരത്തില്‍ ഇന്ദ്രസേനനെന്ന മഹാബലിയെ ഇന്ദ്രപദത്തിലേക്ക് ഉയര്‍ത്തുവാനും തീരുമാനിച്ചു.

മന്വന്തരമെന്നാല്‍ മനുവിന്റെ കാലഘട്ടമെന്നര്‍ത്ഥം. ഒരു മന്വന്തരത്തില്‍ ഇന്ദ്രനും മനുവും സപ്തര്‍ഷികളും മനുപുത്രന്മാരുമെല്ലാം ലോകരക്ഷയ്ക്കായി നിയോഗിക്കപ്പെടുകയാണ്. ഒരു മന്വന്തരത്തില്‍ ദേവേന്ദ്രനായി നിയമിക്കപ്പെട്ടാല്‍ അടുത്ത മന്വന്തരം വരെ അദ്ദേഹം തന്നെ ഇന്ദ്രപദത്തില്‍ തുടരുമെന്നാണ് ഭഗവന്നിയോഗം. അഹങ്കാരം കാരണം മഹാബലി ഈ ഈശ്വരനിയമം ലംഘിച്ചുകൊണ്ടാണ് ദേവലോകത്തെയാക്രമിച്ച് കീഴടക്കിയത്. അതുകൊണ്ടുതന്നെയാണ് മഹാവിഷ്ണു വാമനനായവതരിച്ച് മഹാബലിയില്‍ നിന്ന് ദേവലോകം കരസ്ഥമാക്കിയതും ഇന്ദ്രന് തിരിച്ച് നല്‍കിയതും.
ശ്രാവണമാസത്തിലെ തിരുവോണം വാമനാവതാര ദിവസമാണ്. വാമനജയന്തിയാണ്. ഓണത്തപ്പനായിട്ട് വാമനമൂര്‍ത്തിയെയാണ് പൂജിക്കുന്നത്. കുടവയറും കപ്പടാമീശയുമായി ഓലക്കുടയും ചൂടിവരുന്ന മഹാബലിയാണ് ഓണത്തപ്പന്‍ എന്ന് ചിലര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ട്. മണ്ണുകൊണ്ടും ചാണകംകൊണ്ടും മറ്റും തൃക്കാക്കരയപ്പനെയുണ്ടാക്കി പൂക്കളമിട്ട് അടനിവേദ്യം സമര്‍പ്പിക്കുന്നത് തൃക്കാക്കരയിലെ വാമനമൂര്‍ത്തിയ്ക്കാണ്, മഹാബലിയ്ക്കല്ല. ദക്ഷിണകേരളത്തിലെങ്ങും ഈ ആചാരാനുഷ്ഠാനങ്ങള്‍ ഇപ്പോഴും തുടര്‍ന്നുവരുന്നുമുണ്ട്.
മഹാബലിയുടെ സാമ്രാജ്യമെന്നത് ഉത്തര ഭാരതത്തിലായിരുന്നു. അദ്ദേഹം അശ്വമേധയാഗങ്ങള്‍ നടത്തിയത് നര്‍മ്മദാനദിയുടെ തീരത്തെ ‘ഭൃഗുകച്ഛ’ മെന്ന തീര്‍ത്ഥ ഭൂമിയിലാണ്. (അന്ന് നിലവിലില്ലാതിരുന്ന കേരളത്തിലല്ല).

മഹാബലി സത്യസന്ധനും പരാക്രമിയുമായ ധീരയോദ്ധാവായിരുന്നു. കൊമ്പന്‍മീശക്കാരനായ കുടവയറനല്ല. മഹാബലിയെ ഇപ്രകാരം വിചിത്രമായി ചിത്രീകരിക്കുന്നതില്‍ മനംനൊന്ത തിരുവിതാങ്കൂര്‍ രാജാവായിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ വീരപുരുഷനായ യുവാവായ മഹാബലിയുടെ ഒരു മനോഹരമായ ചിത്രം നാലഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ചില മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു.

പരശുരാമ ക്ഷേത്രത്തിലേക്ക് നമ്പൂതിരിമാര്‍ കുടിയേറിപ്പാര്‍ത്തു തുടങ്ങിയത് ക്രിസ്തുവര്‍ഷം അഞ്ചാം നൂറ്റാണ്ടിനടുത്താണെന്നും ബ്രാഹ്മണരായതിനാല്‍ അവര്‍ വാമനജയന്തി ആഘോഷിച്ചുതുടങ്ങിയതാവാമെന്നും ചില അഭിജ്ഞര്‍ പറയുന്നു. പില്‍ക്കാലത്ത് ആ നമ്പൂതിരിമാര്‍ ജന്മികളായപ്പോള്‍ വിളവെടുപ്പുത്സവവും വാമനജയന്തിയും കൂട്ടിയിണക്കി ഓണാഘോഷം തുടങ്ങിയിരിക്കാമെന്നുമാണ് ഇക്കൂട്ടര്‍ അഭിപ്രായപ്പെടുന്നത്. മഹാബലി കേരളം കാണാന്‍ വരുന്നുവെന്നുള്ള കഥ ജനങ്ങളെയാകര്‍ഷിക്കാന്‍വേണ്ടി പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ത്തതായിരിക്കാം.

പുരാണങ്ങളില്‍ വിശ്വസിക്കുവാനും വിശ്വസിക്കാതിരിക്കുവാനും ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ നമ്മുടെ വിലപ്പെട്ട നിധികളായ അവയെ വികലവും വികൃതവുമായി ചിത്രീകരിക്കുന്നത് തികച്ചും അപലപനീയമാണ്. അടുത്ത കാലത്തായി ഹൈന്ദവപുരാണങ്ങളിലെ കഥാപാത്രങ്ങളെയും നമ്മുടെ ആദര്‍ശമൂര്‍ത്തികളെയുമെല്ലാം വികൃതമായി ചിത്രീകരിക്കുന്ന, പരസ്യമായി പരിഹസിക്കുന്ന പ്രവണത പതിവാക്കിയിരിക്കുന്നു. ഈ ദുഷ്പ്രവണതയെ നിയമപരമായ രീതിയിൽ തടയുന്നത് ദേശാഭിമാനികളുടെ കര്‍ത്തവ്യമാണ്. നമ്മുടെയിടയില്‍ മനഃപൂര്‍വ്വം പടച്ചിറക്കുന്ന മഹാബലിയുടെ പാതാളക്കഥപോലെയുള്ള കെട്ടുകഥകളെ നാം ജനമനസ്സില്‍ നിന്നും തൂത്തെറിയുകതന്നെവേണം..

കരുത്തനായ ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ശുദ്ധികലശം : സ്വച്ഛഭാരത് അഭ്യാൻ ഒരു ഫ്ലാഷ് ബാക്ക്:- ഭരണഘടനയുടെ ആർട്ടിക്കിൾ 370...
06/06/2023

കരുത്തനായ ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ശുദ്ധികലശം : സ്വച്ഛഭാരത് അഭ്യാൻ ഒരു ഫ്ലാഷ് ബാക്ക്:-
ഭരണഘടനയുടെ ആർട്ടിക്കിൾ 370, ആക്റ്റ് 35A എന്നിവ റദ്ദാക്കിക്കൊണ്ട് കാശ്മീരിനെ ഇന്ത്യയിൽ ലയിപ്പിച്ച് ഇന്ത്യൻ ഭരണഘടനയും ദേശീയ പാതാകയും സാർവ്വദേശീയമാക്കി.
ഇന്ത്യയിലെ ഏവർക്കും കാശ്മീരിൽ ഭൂമി വാങ്ങാനും കൈവശം വായിക്കാനും അധികാരം നൽകി.
കോൺഗ്രസ്‌ ഭരിച്ചിരുന്ന 45 കൊല്ലം ആഗസ്റ്റ് 14ന് പാക് ദേശീയ പതാക ഉയർന്നിരുന്ന കശ്‍മീരിൽ ആദ്യമായി 1992 ആഗസ്റ്റ് 15 ന് ഇന്ത്യൻ ദേശീയ പതാക ഉയർത്തി.
പാക്കിസ്ഥാനെയും ചൈനയെയും ബംഗ്ലാദേശിനെയും കാശ്മീരിനെയും പുതിയ ഇന്ത്യയെ പരിചയപ്പെടുത്തി.
നീണ്ട 72 കൊല്ലത്തിന് ശേഷം എതിരുകളെ അടിച്ചൊതുക്കി ലക്ഷദ്വീപിൽ രാഷ്ട്രപിതാവിന്റെ പ്രതിമ സ്ഥാപിച്ചു.
ഇന്ത്യൻ മുസ്ലീം സ്ത്രീ സുരക്ഷയ്ക്കായി മുത്തലാക് നിർത്തലാക്കി.
ചൈന കവർന്നിരുന്ന 50 കിലോമീറ്ററോളം ഇന്ത്യൻ ഭൂമി അവരുടെ സിസി ക്യാമറ തകർത്ത് തിരിച്ച് പിടിച്ചു.
കാലങ്ങളായിട്ടുള്ള റോഹിംഗ്യൻസുകളുടെ നുഴഞ്ഞുകയറ്റം തടയാൻ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി തരപ്പെടുത്തി കടുത്ത ഫെൻസിംഗ് സ്ഥാപിച്ചു.
ചൈനയ്‌ക്കെതിരെ ഡോക്‌ലാമിൽ ഇന്ത്യൻ സൈന്യത്തെ വിന്യസിച്ചതിലൂടെ ഇന്ന് ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ കരുത്ത് തെളിയിച്ചിരിക്കുന്നു.
സർജിക്കൽ സ്ട്രൈക്കിൽ നൂറുകണക്കിന് ഭീകരപ്രവർത്തകരെ ബോംബിട്ട് കൊല്ലുന്നതിനിടെ വിമാനം തകരാർ സംഭവിച്ച് പാകിസ്ഥാനിൽ പിടിക്കപ്പെട്ട അഭിനന്ദനെ 48 മണിക്കൂറിനുള്ളിൽ തിരികെ അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചു. (അതിർത്തിയിൽ സംശയാസ്പദമായി പിടിക്കപ്പെട്ട് പാക്-ജയിലിൽ ശിക്ഷ അനുഭവിച്ചിരുന്ന സറബ്ജിത് സിംഗിനെ ജയിൽ മുക്തനാക്കിയത് 23 കൊല്ലത്തിന് ശേഷം അട്ടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രി ആയപ്പോഴാണ്)
ജാതി-മത സംവരണം മൂലം നട്ടം തിരിഞ്ഞിരുന്ന ദരിദ്ര പൊതുവിഭാഗത്തിന് 10% സംവരണം നടപ്പാക്കി.
"മേക്ക് ഇൻ ഇന്ത്യ"യിലൂടെ നിരവധി വിദേശ കമ്പനികൾ സമരകേരളം ഒഴികെ ഇന്ത്യയിൽ ഉത്പാദനം ആരംഭിച്ചു.
നോട്ട് നിരോധനത്തിലൂടെ കള്ളനോട്ട് അഭാവത്താൽ സെന്റിന് അഞ്ച് ലക്ഷം വില ഉണ്ടായിരുന്ന ഭൂമി രണ്ട് ലക്ഷമായി കുറഞ്ഞു. ഇന്ന് പാവപ്പെട്ടവർക്കും അഞ്ച് സെന്റ് ഭൂമി വാങ്ങി ഒരു ചെറിയ വീട് നിർമ്മിക്കാൻ കഴിയുന്നു.
ആധാർ ലിങ്ക് വഴി കോടിക്കണക്കിന് കരിഞ്ചന്തകൾ ഇല്ലാതായി. കോടിക്കണക്കിന് ബാങ്ക് അക്കൗണ്ട്സ്‌, ഗ്യാസ് കണക്ഷൻസ്‌, അനാഥാലയങ്ങളിലെയും യത്തീംഖാനകളിലെയും സ്ഥിരം അന്തേവാസികൾ അപ്രത്യക്ഷമായി.
അഴിമതി വേട്ട ആരംഭിച്ചത്തിലൂടെ നിരവധി അഴിമതിക്കാർ ജയിലുകളിലായി.
സ്വാതന്ത്ര്യ സമര വേളയിൽ INA രൂപീകരിച്ച് ബ്രിട്ടീഷ് പട്ടാളത്തിനെതിരെ യുദ്ധം ആരംഭിച്ച നേതാജി സുഭാഷ്ചന്ദ്രബോസിനെ മുക്കിയ കോൺഗ്രസിനെയും എന്നെന്നേക്കുമായി മുക്കി.

ഇനി ഏകീകൃത സിവിൽ കോഡ്, ബർത്ത് സർട്ടിഫിക്കേറ്റ് അടിസ്ഥാനത്തിൽ എൻആർസി, എൻപിആർ, ശക്തമായ ഒരു രാഷ്ടം ഒരു ജനത, നാം രണ്ട് നമുക്ക് രണ്ട്, സംവരണം ഭരണഘടന അനുസരിച്ച് സാമ്പത്തികമായി അധപ്പതിച്ചവർക്ക് സാമ്പത്തികമായി മാത്രം തുടങ്ങിയ നിയമങ്ങൾ നമുക്ക് പ്രതീക്ഷിക്കാം.

https://youtu.be/4nNMHgLImgk
20/08/2022

https://youtu.be/4nNMHgLImgk

GANGA RIVER originates from the Gangotri glacier,it provides water to 40% of India's population, the Ganga is considered a lifeline of India. its length of 1...

Address

RIFFA
Riffa
927

Opening Hours

Monday 10:00 - 17:00
Tuesday 10:00 - 17:00
Wednesday 10:00 - 17:00
Thursday 10:00 - 17:00
Saturday 10:00 - 17:00
Sunday 10:00 - 17:00

Alerts

Be the first to know and let us send you an email when AAG Entertainment channel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share