20/09/2026
ബിഗ് ബോസ് ഹൗസിനുള്ളിൽ വികാരനിർഭരമായ നിമിഷങ്ങൾക്കും വൻ ട്വിസ്റ്റുകൾക്കും വേദിയായിരിക്കുകയാണ് പുതിയ എപ്പിസോഡ്. പുറംലോകത്ത് താൻ കാരണം കരിയറും ജീവിതവും തകർന്നുപോയ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനെ ഓർത്ത് വിങ്ങിപ്പൊട്ടിയിരിക്കുകയാണ് മത്സരാർത്ഥിയായ റിനി ആൻ ജോർജ്.
താൻ കാരണം പൊതുസമൂഹത്തിൽ അപമാനിക്കപ്പെടുകയും ജീവിതം തന്നെ പൊലിഞ്ഞുപോകുകയും ചെയ്ത ആ രാഷ്ട്രീയ നേതാവിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ തനിക്ക് കടുത്ത പശ്ചാത്താപമുണ്ടെന്ന് റിനി വെളിപ്പെടുത്തി. "താൻ കാരണം അദ്ദേഹത്തിന്റെ കരിയറാണ് തകർന്നത്. അദ്ദേഹം തിരികെ രാഷ്ട്രീയത്തിലേക്ക് വരണം. ഒരു നല്ല പെൺകുട്ടിയെ വിവാഹം കഴിച്ച്, കുഞ്ഞുങ്ങളൊക്കെയായി സന്തോഷത്തോടെ ജീവിക്കണം," എന്ന് വിതുമ്പിക്കൊണ്ട് റിനി പറഞ്ഞു.
റിനി ആൻ ജോർജ് പറയുന്നത് സത്യമാണോ..?